❤️❤️❤️നിനക്കായ്❤️❤️❤️ (Kannan) 129

കണ്ണന് വേണ്ടി ഞാനെഴുതിയ വരികൾ….

 

‘അടുക്കില്ലെന്നറിഞ്ഞിട്ടും

സ്വന്തമാകില്ലെന്നറിഞ്ഞിട്ടും

പിരിയുമെന്നറിഞ്ഞിട്ടും

പ്രണയിച്ചതെന്തേ നീയിന്നും

അകലുമെന്നേറിഞ്ഞട്ടും

അടുത്തതെന്തേ…’

 

വായിച്ചു കഴിഞ്ഞപ്പോൾ അന്നൊരിക്കൽ എന്നെത്തേടി വന്ന ആശംസകൾ ഇന്നും മുന്നിൽ തെളിയുന്നു.

 

“ഞാനെന്ന പൊട്ടിത്തെറിക്കുന്ന കടുകിനെ രണ്ട് വർഷത്തോളമായി സഹിച്ചു അതിലുപരി സ്നേഹിച്ച് വീർപ്പു മുട്ടിക്കുന്ന എന്റെ ഭർത്താവിനും  ഭർത്താവിനെ അളവിൽ കൂടുതൽ ബഹുമാനിക്കുകയും ചെയ്യുന്ന എനിക്കും ഹാപ്പി രണ്ടാം നിക്കാഹ് ആനിവേഴ്സറി . എന്നെ ഇനിയും സഹിക്കാനുള്ള ശക്തി ഇങ്ങൾക്ക് പടച്ചോൻ തരട്ടെ എന്റെ പൊന്നു കെട്ടിയോനെ… “

 

  ഫേസ്ബുക്കിൽ ഞങ്ങളുടെ നിക്കാഹിന് ഇരുകൈകൾ കോർത്തിണക്കി ഞങ്ങളെടുത്ത ഒരു ഫോട്ടോയും വെച്ച് കൊണ്ട് ഈ പറഞ്ഞ അടിക്കുറിപ്പും വെച്ച് ഞാൻ പോയപ്പോൾ ഒരുപാട് ആശംസകൾ കണ്ടു. അവയിൽ ഒരാളുടേത് പോലും പേർസണൽ വിഷ് ശ്രദ്ധിക്കാതെ പോയ 

 

എന്റെ കണ്ണുകൾ …കണ്ണൻ…

എന്ന പേരിൽ തറഞ്ഞു നിന്നുവെന്ന് വേണം പറയാൻ… 

 

അങ്ങോട്ട് ചെന്ന് ഒരുപാട് സംസാരിച്ചു. പരസ്പരം ഒത്തിരി അറിഞ്ഞു… 

 

ജീവിതത്തിൽ ഒന്നും നേടിയില്ല, ജീവിതം തന്നെ വഴിമുട്ടി നിൽക്കുന്നുവെന്ന് നാഴികക്ക് നാല്പത് വട്ടം ആ മനുഷ്യൻ പറഞ്ഞു കൊണ്ടേയിരിക്കും. ഒരുപക്ഷേ ഒത്തിരി തളർന്നു പോയ ഒരു മനുഷ്യൻ. “കൂടെയുണ്ട് താൻ ധൈര്യമായി ജീവിക്കേടോ” എന്ന് പറഞ്ഞുകൊണ്ട് താങ്ങും തണലുമാവാൻ ആരുമില്ലാതെ ജീവിതത്തെ തന്നെ വെറുത്ത് പോയൊരു മനുഷ്യൻ. ആളുടെ ഡിപ്രെഷൻ മാറ്റിയെടുത്തിട്ടെ അടങ്ങുവെന്ന് ഞാനും. ഒത്തിരി അടുത്തറിഞ്ഞിട്ടും മറ്റു ആളുകളെ  പോലെ നമ്പർ ചോദിക്കുകയോ ഫോട്ടോ കാണണമെന്നോ ഒന്നും പറഞ്ഞില്ലായിരുന്നു..

 

ആ സ്വഭാവം തന്നെയാണ് എന്നെയേറെ ആകർഷിച്ചത്…

 

പൊതുവെ ഫേസ്ബുക് അധികം ഉപയോഗിക്കാത്തത് കൊണ്ട് അത് ഒഴിവാക്കാൻ തീരുമാനിച്ചു….

 

 എന്നാലും ഞങ്ങൾ തമ്മിലുള്ള ഈയൊരു സൗഹൃദം ഒരിക്കലും മുറിഞ്ഞുപോകരുതെന്ന് കരുതി ..

22 Comments

    1. Thank you… വായിച്ചതിനു ഒത്തിരി നന്ദി…

      സ്നേഹം

  1. ഒരു സംശയം ചോയിച്ചോട്ടെ കണ്ണൻ്റെ അനുപമ എഴുതിയ കണ്ണൻ ആണോ നിങൾ?

    1. ജെയ്മി ലാനിസ്റ്റർ

      Nop

    2. അല്ല devile അത് ഞാൻ അല്ല…??

      അത് വേ ഇതു റെ…

      വായിച്ചതിനു ഒത്തിരി നന്ദി.

    1. ഒത്തിരി സന്തോഷം വയ്ച്ചതിന്…

      സ്നേഹം❤️

    1. Thank you ❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤

    1. Thank you ..ഒത്തിരി സന്തോഷം വയ്ച്ചതിന്…

      ❤️❤️

  3. ❤️❤️❤️?

    1. Thank you

      സ്നേഹം…❤️

    1. സ്നേഹം…

      ❤️❤️

  4. മണവാളൻ

    ?

    1. സ്‌നേഹം..

      ❤️

    1. സ്നേഹം…

      ❤️❤️

  5. First ❤️

    1. ഒത്തിരി സന്തോഷം ബ്രോ…❤️❤️

Comments are closed.