❤️❤️❤️നിനക്കായ്❤️❤️❤️ (Kannan) 129

നീണ്ട 3 വർഷത്തിന്റെ പ്രണയസാക്ഷാൽക്കാരമാണ്, വരും ദിവസങ്ങൾക്കുള്ളിലുള്ള എന്റെ വിവാഹം. എന്നാൽ വിവാഹത്തെ കുറിച്ചോ അന്നത്തെ സന്തോഷത്തെ കുറിച്ചൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നില്ല. ഞങ്ങളുടെ വിവാഹദിവസം മനം പിടയുന്ന ഒരു മനുഷ്യനുണ്ടെന്ന ചിന്തയെന്നെ വല്ലാതെയലട്ടി…

 

റിഷാൻ….

അവനാണെന്റെ പ്രണയം. വീട്ടുകാർ കണ്ടെത്തി തന്ന് വിവാഹം ഉറപ്പിച്ചു. റിച്ചുവിന്റെ തീരുമാനപ്രകാരം 

 

ഞങ്ങളുടെ വിവാഹം 3 വർഷത്തേക്ക് മാറ്റി വെച്ച് കൊണ്ട് അവൻ ജോലിസ്ഥലത്തേക്ക് പറന്നുപോയി. കാരണം ജോലിയുടെ കരാറിൽ ഒപ്പ് വെച്ചത് കൊണ്ട് തന്നെ തിരിച്ചു പോയെ പറ്റു. അതുമല്ല ഞങ്ങളുടെ കണ്ടുമുട്ടൽ വെറും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തീരുമാനിച്ചത് കൊണ്ട് വിവാഹത്തിലേക്ക് അത്രെയും പെട്ടെന്ന് എത്തിച്ചേരാനും സാധിക്കില്ല. അതിനാൽ നിക്കാഹ് കഴിച്ചു കൊണ്ട് റിച്ചു പോയി.

അങ്ങനെ അവൻ ഖത്തറിലേക്ക് പറന്നു. കുറച്ചു ദിവസമേ അടുത്തറിഞ്ഞുവുള്ളൂവെങ്കിലും റിച്ചു കഴിഞ്ഞിട്ടേ എനിക്ക് ലോകത്താരുമുള്ളൂ. അവനാണെന്റെ ലോകം. അവന്റെ ചെറിയൊരു മൗനം പോലും എന്നെ കൊല്ലാതെ കൊല്ലാറുണ്ട് പല സമയത്തും.

 

പിണക്കങ്ങൾ ഞങ്ങൾക്കേറെ പ്രിയപ്പെട്ടവയാണ്. കാരണം ആ പിണക്കത്തിനൊടുവിൽ പതിന്മടങ്ങു ശക്തി പ്രാപിച്ചു കൊണ്ടു ഞങ്ങളുടെ പ്രണയം വീണ്ടും തളിർക്കും. എന്നാൽ ഇന്ന് ഞങ്ങൾ ഒരുപാട് അകന്നതു പോലെ എനിക്ക് തോന്നുന്നു. ഒരുപക്ഷേ അതിനെല്ലാം കാരണം ഞാൻ തന്നെയാവാം. ആകാമെന്നല്ല, ആണ്. ഞാൻ തന്നെയായിരുന്നു പിണക്കത്തിന് തുടക്കമിട്ടത്. എന്നും ഒരു പുഞ്ചിരിയോടെ മാത്രം സംസാരിച്ചിരുന്ന എന്റെ റിച്ചു ഇന്നെന്നോട് വല്ലാതെ ദേഷ്യപ്പെട്ടു. ഇന്നേവരെ അങ്ങനൊരു മുഖം കാണാത്തത് കൊണ്ടാവും അവന്റെ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു. സാഹചര്യങ്ങൾ ഞാൻ മനസിലാക്കേണ്ടതുണ്ട്. അതെനിക്ക് നന്നായിട്ടറിയാം. എന്നാലും തലച്ചോർ എന്തൊക്കെ പറഞ്ഞാലും അത് 

കേൾക്കാത്ത ഒരു മനസുണ്ട്. 

22 Comments

    1. Thank you… വായിച്ചതിനു ഒത്തിരി നന്ദി…

      സ്നേഹം

  1. ഒരു സംശയം ചോയിച്ചോട്ടെ കണ്ണൻ്റെ അനുപമ എഴുതിയ കണ്ണൻ ആണോ നിങൾ?

    1. ജെയ്മി ലാനിസ്റ്റർ

      Nop

    2. അല്ല devile അത് ഞാൻ അല്ല…??

      അത് വേ ഇതു റെ…

      വായിച്ചതിനു ഒത്തിരി നന്ദി.

    1. ഒത്തിരി സന്തോഷം വയ്ച്ചതിന്…

      സ്നേഹം❤️

    1. Thank you ❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤

    1. Thank you ..ഒത്തിരി സന്തോഷം വയ്ച്ചതിന്…

      ❤️❤️

  3. ❤️❤️❤️?

    1. Thank you

      സ്നേഹം…❤️

    1. സ്നേഹം…

      ❤️❤️

  4. മണവാളൻ

    ?

    1. സ്‌നേഹം..

      ❤️

    1. സ്നേഹം…

      ❤️❤️

  5. First ❤️

    1. ഒത്തിരി സന്തോഷം ബ്രോ…❤️❤️

Comments are closed.