ഇത്രയും പറഞ്ഞുകൊണ്ട് റിച്ചു കാൾ കട്ട് ചെയ്തു. കേട്ടതൊന്നും വിശ്വസിക്കാനാവാതെ ഈ കേട്ടതൊക്കെ മിഥ്യയെന്ന് കരുതണമെന്നുണ്ട്. എന്നാൽ എന്നെകൊണ്ട് ഒന്നും സാധിക്കുന്നില്ല. കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി. തൊണ്ട ഇടറിതുടങ്ങി. ആകെ മരവിപ്പ് പോലെ.
അപ്പോഴാണ് കണ്ണൻ കാറിനടുത്തേക്ക് വന്നത്.
“പെണ്ണേ ഇതിവിടെ നിക്കട്ടെ. നീ ചോദിച്ച പകുതി സാധങ്ങളുണ്ട്. ബാക്കിയെല്ലാം കുറച്ചു ദൂരം നടക്കാനുണ്ട്. അപ്പൊ ഇതെല്ലാം ഇവിടെ വെക്കാമെന്ന് കരുതി. എന്താ ന്റെ കുട്ടി ഇങ്ങനെ ഇരിക്കുന്നെ. എന്തേലും പ്രശ്നം ഉണ്ടോടാ?”
” വേഗം പോയി ബാക്കി വാങ്ങിവാ “
അത് മാത്രമേ പറയാൻ സാധിച്ചുള്ളൂ. അവൻ പോയെന്ന് ഉറപ്പിച്ചതിന് ശേഷം ഞാൻ എഴുതി തുടങ്ങി…
എന്റെ കണ്ണന്…
എന്തിനായിരുന്നുവെന്നോ എന്തിന് വേണ്ടിയെന്നോ അറിയാതെ നിന്റെ ജീവിതത്തിലേക്ക് വന്നതാണ് ഞാൻ. ഇപ്പോഴുള്ള തിരിച്ചു പോക്കും അതുപോലെയാണ്. രണ്ടും അനിവാര്യമാണ്. നിന്റെ ജീവിതത്തിൽ എന്ത് നേടിത്തരാൻ കഴിഞ്ഞെന്നറിക്കറിയില്ല. റിച്ചുവില്ലാത്ത ഈ ലോകം ഒത്തിരി മടുപ്പ് സൃഷ്ടിക്കുന്നുണ്ട്. ഈ നിമിഷം വരെ അവൻ തിരിച്ചു വരുമെന്ന് തന്നെയാണ് കരുതിയത്. എന്നാൽ ഈ നിമിഷം എനിക്ക് ഉറപ്പായി. ഇനി എന്റെ
ജീവിതത്തിലേക്ക് അവൻ വരില്ല. ഇന്നത്തോടെ എല്ലാം അവസാനിച്ചു.
കുറച്ചു നാൾ പിടിച്ചു നിന്നതായിരുന്നു. എല്ലാം നിനക്കറിയില്ലേ. അവൻ എന്നെ വിട്ട് പോയത് ഞാൻ കാരണമാണെന്ന കുറ്റബോധം എന്നെ കൊല്ലാതെ കൊല്ലുന്നു. ഞാൻ കാരണം റിച്ചുവിന് അവന്റെ വീട്ടുകാരെയും നഷ്ടമായി. എല്ലാ തരത്തിലും ഞാൻ തോറ്റു പോയി…..
മറ്റൊരാളെ സ്വീകരിക്കാതെ ഞാൻ ജീവിക്കുമ്പോൾ എന്റെ വീട്ടുകാർക്കും ഞാനൊരു ബാധ്യതയായി മാറുകയാണ്…..
ഇനി നിന്റെ പ്രണയം. അത് നമ്മുടേതായി മാറ്റുവാൻ എന്നെകൊണ്ട് സാധിക്കില്ല.
നമ്മൾ ഒന്നിച്ചുള്ള ജീവിതത്തിൽ ഒരിക്കൽ പോലും നിന്നെ പ്രണയിക്കില്ലെന്നല്ല…
ഒരുപക്ഷേ ഒരിക്കൽ എന്റെയുള്ളിലെ പ്രണയത്തിന്റെ ആഴക്കടൽ നിന്നിൽ പുതിയൊരു അനുഭൂതി നൽകിയേക്കാം. ഒരുപക്ഷേ നീ പറയും പോലെ ലോകം കീഴടക്കിയത് പോലെ നിനക്ക് തോന്നാം.
എന്നാൽ എനിക്കതിന് സാധിക്കുന്നില്ല…..
എന്നുള്ളിലെ അഗ്നി എത്രത്തോളമാണെന്ന് ആരെക്കാളും നന്നായി നിനക്കറിയാം…
എന്റെ ആഗ്രഹങ്ങളെ എന്നേക്കാൾ ഒരുപടി മുകളിൽ അറിയുന്നതും അത് നേടിയെടുക്കണമെന്ന് ആഗ്രഹിക്കുന്നതും നീയാണെന്ന് എനിക്കറിയാം. പക്ഷേ എനിക്ക് നിന്നെ പ്രണയിക്കാനാവുന്നില്ല. എന്തെന്ന് അറിയില്ല. ഒരുപക്ഷേ എന്റെ റിച്ചു പോയപ്പോൾ എന്റെയുള്ളിലെ പ്രണയവും കൂടെ കൊണ്ട് പോയി കാണണം…
ഇനിയും ഒരുനിമിഷം പോലും കാത്ത് നിൽക്കാൻ ഞാനില്ല. ഒരുപക്ഷേ വൈകുന്തോറും നീയെന്നെ രക്ഷിക്കുവാനും ഞാൻ നിന്റേതാവുകയും കാലക്രമേണ നീയെന്ന വെറുക്കുവാനും തുടങ്ങിയാലോ.
ആവില്ലെടാ..
അങ്ങനെ നീറിപുകയുന്നതിലും ഭേദം എന്റെ മരണമാണ്…
Nice?
Thank you… വായിച്ചതിനു ഒത്തിരി നന്ദി…
സ്നേഹം
ഒരു സംശയം ചോയിച്ചോട്ടെ കണ്ണൻ്റെ അനുപമ എഴുതിയ കണ്ണൻ ആണോ നിങൾ?
Nop
❤️
അല്ല devile അത് ഞാൻ അല്ല…??
അത് വേ ഇതു റെ…
വായിച്ചതിനു ഒത്തിരി നന്ദി.
❤❤??
ഒത്തിരി സന്തോഷം വയ്ച്ചതിന്…
സ്നേഹം❤️
❤️
Thank you ❤️❤️
❤❤❤
Thank you ..ഒത്തിരി സന്തോഷം വയ്ച്ചതിന്…
❤️❤️
❤️❤️❤️?
Thank you
സ്നേഹം…❤️
??
സ്നേഹം…
❤️❤️
?
സ്നേഹം..
❤️
♥️
സ്നേഹം…
❤️❤️
First ❤️
ഒത്തിരി സന്തോഷം ബ്രോ…❤️❤️