❤️❤️❤️നിനക്കായ്❤️❤️❤️ (Kannan) 129

ആരെക്കെയോ ചേർന്ന് എടുത്ത് കൊണ്ട് പോയി. 

 

കണ്ണ് തുറക്കുമ്പോൾ കണ്മുന്നിൽ കണ്ണൻ നിൽക്കുന്നു. 

 

അപ്പോൾ ഞാനിപ്പോഴും മയക്കത്തിലാണ്. അപ്പൊ എല്ലാം തുറന്നു പറയാലോ ല്ലെ…

 

“കണ്ണാ, നിനക്കറിയോ നിന്നെ കാണാൻ വേണ്ടിയാ ഇത്രയും ദിവസം ഞാൻ ജീവനോടെ ഇരുന്നേ. നീയറിഞ്ഞോ ന്റെ റിച്ചു പോയെടാ, എന്നെ വിട്ട് പോയി. എന്നെ വേണ്ടെന്ന് പറഞ്ഞു പോയി….

 

എന്നോടുള്ള വാശിക്ക് അവൻ മനഃപൂർവം ചെയ്തതല്ലേ അതൊക്കെ. ഞാനറിയാതെ പറഞ്ഞതിന് എന്നോടുള്ള വാശി തീർക്കനായി അവൻ എന്നെവിട്ട് പോയതല്ലേ….

 

കണ്ണാ….

 

പോയെടാ,

ന്റെ റിച്ചു പോയി…

 

ന്റെ റിച്ചു….”

 

“എന്താ പെണ്ണേ, വെറുതെ സ്‌ട്രെസ് എടുക്കല്ലേടാ. ഗ്ലൂക്കോസ് കയറ്റികൊണ്ടിരിക്കുവാ…..

 

നീയൊന്ന് ഓകെയായി വാ എത്ര ദിവസായി പെണ്ണേ ഭക്ഷണം കഴിച്ചിട്ട്. അതൊക്കെ പിന്നെ പറയാം ഇപ്പോൾ ഒന്ന് അടങ്ങി ഇരിക്ക് “

 

“ഹേ അപ്പൊ ഇത് സ്വപ്നല്ലേ. കണ്ണാ നീയെങ്ങനെ ഇവിടെത്തി…?”

 

“അതൊന്നും നീയറിയണ്ട. ഒന്ന് സമാധാനമായി കിടന്നോ. ഞാനുണ്ട് ഇനിയെന്നും കൂടെ. ഒന്നും ആലോചിക്കേണ്ട”

 

ഒന്നൂടെ കണ്ണിറുക്കി അടച്ചു കിടന്നു. അങ്ങനെ അവസാനത്തെ എന്റെ ആഗ്രഹവും കഴിഞ്ഞിരിക്കുന്നു.

 

 ഇന്നലെ മുഴുവനും ഹോസ്പിറ്റലിൽ തന്നെയായിരുന്നു. ഇന്ന് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുവാൻ പോകുകയാണ്….

 

രണ്ട് ദിവസമായി ഞാൻ അടുത്തറിയുകയായിരുന്നു ഫോണിലൂടെ അറിഞ്ഞതിനേക്കാളും എന്നെ കരുതലോടെ കൊണ്ട് നടക്കുന്ന ആ മനുഷ്യനെ. 

 

 എന്റെ കണ്ണനെ…

 

ഈ സ്നേഹത്തിന് ഞാൻ അർഹയല്ലെന്ന് ഉള്ളിൽ നിന്നാരോ പറയും പോലെ…

 

ഒരു ഭാഗത്ത്‌ കണ്ണൻ എന്നെ സ്നേഹിച്ചു വീർപ്പു മുട്ടിക്കുന്നു. മറ്റൊരു ഭാഗത്ത് എന്റെ പ്രണയം എനിക്ക് നഷ്ടമായിരുന്നു….

 

എനിക്ക് വേണ്ടി ജീവിക്കുന്ന കണ്ണൻ…

 

എന്റെ തന്നെ തെറ്റ് കാരണം എന്നെവിട്ട് പോയി നാടും വീടും നഷ്ടപെട്ട റിച്ചു…

 

രണ്ട് പേരോടും നീതി പുലർത്താൻ എന്നെകൊണ്ട് സാധിച്ചില്ല. അതുകൊണ്ട് തന്നെ ഞാനൊരു നല്ല പെണ്ണേയല്ല… 

 

“പെണ്ണേ, എന്ത് ആലോചിച്ചു നിൽക്കുവാ, വേഗം  എണീറ്റെ, വീട്ടിലേക്ക് പോകാം “

 

” ആരുടെ വീട്ടിലേക്ക്? “

 

“എന്റെ വീട്ടിലേക്ക്, എന്തെ വരാൻ പറ്റില്ലേ?”

 

” വരാം ചെക്കാ… “

 

“കണ്ണാ…. 

എന്റെ ഡയറി ഒന്ന് തരുമോ”?

 

“എന്തിനാ?

ഇപ്പോൾ ഒന്നും ചെയ്യണ്ട,

അടങ്ങി ഇരുന്നേ.”

 

” പ്ലീസ് കണ്ണാ…ഒന്ന് താടാ… “

 

തരാം വെറുതെ ഓരോന്ന് എഴുതിവെച്ച് തലവേദന വരുത്തിക്കേണ്ട. കേട്ടല്ലോ?

22 Comments

    1. Thank you… വായിച്ചതിനു ഒത്തിരി നന്ദി…

      സ്നേഹം

  1. ഒരു സംശയം ചോയിച്ചോട്ടെ കണ്ണൻ്റെ അനുപമ എഴുതിയ കണ്ണൻ ആണോ നിങൾ?

    1. ജെയ്മി ലാനിസ്റ്റർ

      Nop

    2. അല്ല devile അത് ഞാൻ അല്ല…??

      അത് വേ ഇതു റെ…

      വായിച്ചതിനു ഒത്തിരി നന്ദി.

    1. ഒത്തിരി സന്തോഷം വയ്ച്ചതിന്…

      സ്നേഹം❤️

    1. Thank you ❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤

    1. Thank you ..ഒത്തിരി സന്തോഷം വയ്ച്ചതിന്…

      ❤️❤️

  3. ❤️❤️❤️?

    1. Thank you

      സ്നേഹം…❤️

    1. സ്നേഹം…

      ❤️❤️

  4. മണവാളൻ

    ?

    1. സ്‌നേഹം..

      ❤️

    1. സ്നേഹം…

      ❤️❤️

  5. First ❤️

    1. ഒത്തിരി സന്തോഷം ബ്രോ…❤️❤️

Comments are closed.