❤️❤️❤️നിനക്കായ്❤️❤️❤️ (Kannan) 129

വിശപ്പ് അസഹനീയമായി. എന്നാലും ഒന്നും കഴിക്കില്ലെന്ന വാശി കൂടിവന്നു. റിച്ചു എന്നെവിട്ട് പോയതിന് ശേഷം കണ്ണനോട്  ഇന്നേവരെ പഴയത് പോലെ സംസാരിച്ചിട്ടില്ല…

 

 ഇപ്പോൾ വീട്ടിൽ നിന്നിറങ്ങിയിട്ട് ഇത്രയും ദിവസമായി ഞാനവനെ വിളിച്ചിട്ടുമില്ല. ഫോൺ നമ്പർ ഓർമയിലുണ്ട്. 

 

പക്ഷേ വിളിക്കാൻ മനസ്സ് അനുവദിക്കുന്നില്ല. ശരീരം വല്ലാതെ തളർച്ച അനുഭവപ്പെടുന്നതായി തോന്നി. അടുത്തുള്ള ഒരു ബൂത്തിൽ കയറി ഓർമയിലുള്ള ആ നമ്പറിലേക്ക് വിളിച്ചു. എന്നാൽ അപ്പുറത്ത് മറ്റാരോ ആയിരുന്നു. നമ്പർ മറന്നു പോയിരിക്കുന്നു. 

 

വല്ലാതെ സങ്കടം വന്നു. കണ്ണനോട്  ഒന്ന് മിണ്ടിയാൽ മതിയെന്നായി. ഒരു വട്ടം കൂടി ഓർത്തെടുക്കാൻ ശ്രമിച്ചു…

 

പിന്നീടാണ് ഡയറിയിലുള്ള നമ്പർ ഓർമ വന്നത്. അതെടുത്തു നോക്കി വിളിച്ചു. ഒടുവിൽ മറുപുറത്ത് ഞാനാ ശബ്ദം 

 

കേട്ടു.

 

“ഹെലോ, ആരാ?

 

കേൾക്കുന്നുണ്ടോ? ആരാ സംസാരിക്കുന്നേ? “

 

ഒത്തിരി ഷീണം നിറഞ്ഞ ശബ്ദത്തിൽ ഞാൻ വിളിച്ചു

 

” കണ്ണാ… “

 

” ടാ വട്ടെ, എവിടെയാടാ, എത്ര ദിവസായി ഒന്ന് സംസാരിച്ചിട്ട്. നീ ഫോൺ എടുക്കാതെയായപ്പോൾ ഞാൻ നിന്റെ വീട്ടിലേക്ക് വരെ പോയി. അറിയോ പെണ്ണേ നിനക്ക്.

 

അപ്പോഴാണ് ഞാനറിയുന്നേ ഇതെല്ലാം. എന്തിനാടാ ഇങ്ങനെ ഞങ്ങളെയെല്ലാം വേദനിപ്പിക്കുന്നെ…?

 

നിനക്കറിയോ ഇത്രയും ദിവസം അലഞ്ഞു നടക്കായിരുന്നു നിന്നെയും തിരഞ്ഞ്. എവിടെയൊക്കെ അലഞ്ഞു. എത്ര സങ്കടപെട്ടന്നോ. എവിടായിരിന്നു ന്റെ പെണ്ണേ….

 

പേടിച്ചു പോയെടാ. നിന്നെ നഷ്ടപെട്ടെന്ന് കരുതി. ഒന്നും പ്രശ്നല്ല്യ. ന്റെ കുട്ടി  ഇപ്പോൾ എവിടെയാ പറഞ്ഞേ ഞാനവിടെ വരാം. ഇനി നിന്റെ വീട്ടിലേക്ക് പോകണ്ട. ഞാൻ കൊണ്ട് പോകും നിന്നെ. ആർക്കും വിട്ട് കൊടുക്കില്ല….”

 

” കണ്ണാ…

ഞാൻ….ഇവിടെ… ഏതോ….ഏതോ ബേക്കൽ കോട്ട… അടുത്ത് 

വയ്യെടാ…….

 

കണ്ണാ…”

 

” പെണ്ണേ നീ ക്ലിയർ സ്ഥലം പറ ഞാൻ വരാം….”

 

പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ഞാൻ തലകറങ്ങി വീണിരുന്നു..

22 Comments

    1. Thank you… വായിച്ചതിനു ഒത്തിരി നന്ദി…

      സ്നേഹം

  1. ഒരു സംശയം ചോയിച്ചോട്ടെ കണ്ണൻ്റെ അനുപമ എഴുതിയ കണ്ണൻ ആണോ നിങൾ?

    1. ജെയ്മി ലാനിസ്റ്റർ

      Nop

    2. അല്ല devile അത് ഞാൻ അല്ല…??

      അത് വേ ഇതു റെ…

      വായിച്ചതിനു ഒത്തിരി നന്ദി.

    1. ഒത്തിരി സന്തോഷം വയ്ച്ചതിന്…

      സ്നേഹം❤️

    1. Thank you ❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤

    1. Thank you ..ഒത്തിരി സന്തോഷം വയ്ച്ചതിന്…

      ❤️❤️

  3. ❤️❤️❤️?

    1. Thank you

      സ്നേഹം…❤️

    1. സ്നേഹം…

      ❤️❤️

  4. മണവാളൻ

    ?

    1. സ്‌നേഹം..

      ❤️

    1. സ്നേഹം…

      ❤️❤️

  5. First ❤️

    1. ഒത്തിരി സന്തോഷം ബ്രോ…❤️❤️

Comments are closed.