❤️❤️❤️നിനക്കായ്❤️❤️❤️ (Kannan) 129

എല്ലാർക്കും റിച്ചു എന്നെ ഒഴിവാക്കിയെങ്കിൽ എന്റെ റിച്ചു എന്റെ കൂടെ തന്നെയുണ്ട്. റിച്ചു എന്നെ മൊഴി ചൊല്ലിയിട്ടില്ല.

അവൻ കഴുത്തിലണിയിച്ച മഹർ അത് കൂടെയുള്ളപ്പോൾ അവന്റെ സാമീപ്യം ഞാനറിയുന്നുണ്ട്. എന്നും അവന്റെ മുഖവും മഹറിലേക്കും നോക്കി ഒരു മുറിയിൽ ഒതുങ്ങി കൂടി ഞാൻ. 

 

അരുതാത്തതൊന്നും മനസിനെ തോന്നിപ്പിക്കല്ലേയെന്ന് പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു.

 

ദിവസങ്ങൾ കൊഴിഞ്ഞു പോയി.

ഞാൻ റൂമിലിരുന്ന് റിച്ചുവിന്റെ ഫോട്ടോയിൽ നോക്കി അവനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ റൂമിന് പുറത്ത് നിന്ന് ആരെക്കെയോ സംസാരിക്കുന്നത് കേട്ടു. 

 

“അല്ല നാസിർക്കാ, ഇതിപ്പോ മൂന്ന് മാസം ആയില്ലേ, ഇനി ജീവിതകാലം മുഴുവൻ ഈ പെണ്ണ് ചെക്കൻ മൊഴി ചൊല്ലിയെന്ന് പറഞ്ഞു ഓന്റെ ഓർമകെളയും കെട്ടിപ്പിടിച്ചു ആ റൂമിൽ ചുരുണ്ട് കൂടാൻ പോകുവാണോ?

 

 അവർ ഒന്നിച്ചു ജീവിച്ചിട്ടൊന്നുല്ല്യല്ലോ അപ്പൊ പിന്നെ ഇവൾ എന്തിനാ ഈ ഇരുപ്പ് ഇങ്ങനെ ഇരിക്കുന്നത് ?

 

നല്ലൊരു ആലോചന എന്റെ പക്കലുണ്ട്. ചെക്കന്റെ വീട്ടുകാർ നല്ല തറവാട്ടുകാരാണ്. കിട്ടിയാൽ കുടുംബം രക്ഷപെടും. ചെക്കൻ ഇതിനുമുൻപ് കല്യാണം കഴിച്ച പെണ്ണ് ഒരു പൊട്ടത്തി ആയിരുന്നു. അങ്ങനെ ഒഴിവാക്കിയതാ പോലും. അപ്പൊ എന്ത് കൊണ്ടും ഞമ്മൾക്ക് പറ്റിയ കുടുംബം.”

 

ഉപ്പയോട് എനിക്ക് അടുത്ത കല്യാണാലോചനക്കായി ഉപ്പയുടെ അനിയൻ വന്നതാണ്.

 

“അളാപ്പാ…

 

വയസിനു മൂത്തതായിപ്പോയി. ഇല്ലെങ്കിൽ വേറെന്തെങ്കിലും പറഞ്ഞേനെ ഞാൻ. ഒരുത്തന്റെ കൂടെ കിടന്നാൽ മാത്രമേ ആ മനുഷ്യനെ എന്നും ഓർക്കുമെന്ന് നിർബന്ധമുണ്ടോ? റിച്ചു എന്നും എന്റെ ഭർത്താവാണ്. ഇനിയൊരു പുരുഷൻ 

 

എന്റെ ജീവിതത്തിൽ വേണമെന്ന് തോന്നുമ്പോൾ ഞാനറിയിക്കാം. അങ്ങനെ ഒരാൾ വന്നാലും എന്റെ റിച്ചുവിനെ ഞാനൊരിക്കലും മറക്കില്ല. അതിന് ഞാൻ മരിക്കണം…”

 

ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ റൂമിൽ കയറി കതകടിച്ചു. എല്ലാരും സ്തംഭിച്ചിരുന്നു എന്റെ പ്രതികരണം കേട്ടിട്ട്.

 

അന്ന് രാത്രി ഉറങ്ങാനെ പറ്റിയില്ല. ഉറച്ച ഒരു തീരുമാനം അന്നെടുത്തു. ഉപ്പ പറഞ്ഞില്ലെങ്കിൽ കൂടി ഞാൻ ഉപ്പക്ക് ഒരു ബാധ്യത തന്നെയാണ്. ഇനിയും ഇവിടെ നിന്നാൽ ശെരിയാകില്ല. അതിനാൽ ഇതുവരെയുള്ള സർട്ടിഫിക്കറ്റും എന്റെ ഡയറിയും നഷ്ടപരിഹാരമായി റിച്ചുവിന്റെ വീട്ടുകാർ തന്ന കുറച്ചു പണവുമെടുത്ത് 

 

വീട്ടിൽ നിന്നിറങ്ങി. എങ്ങോട്ടെന്നില്ലാതെ.

 

 മനസ് ആകെ തളർന്നു പോയിരുന്നു. എങ്ങോട്ടെന്നില്ലാതെ അലഞ്ഞു. ഒരു പർദ്ദയും മുഷിഞ്ഞ കോലത്തിലുമായിരുന്നു പുറത്തിറങ്ങിയത്. കാമകണ്ണുകൾ ഈ മുഷിഞ്ഞ കോലത്തിനെയും എന്നെ പിന്തുടരുന്നുവെന്നത് ഈർഷ്യയോടെ ഞാൻ മനസിലാക്കി. ഇന്ന് വീട്ടിൽ നിന്നും വന്നിട്ട് ദിവസം മൂന്നായി. ദാഹിക്കുമ്പോൾ വെള്ളം കുടിക്കുമെന്നല്ലാതെ ഒന്നും കഴിച്ചിട്ടില്ല ഇതുവരെ. എന്തോ കഴിക്കാൻ തോന്നിയില്ലെന്ന് വേണം പറയാൻ. കയ്യിലെ പണമെല്ലാം തീർന്നപ്പോൾ കാതിലെ കമ്മൽ വിറ്റു. 

 

ഒരു റൂമിന്റെ വാടകയും ഒരു ദിവസം കുടിക്കാനുള്ള വെള്ളവും. ഇതാണെന്റെ മുഖ്യ ചിലവ്. 

22 Comments

    1. Thank you… വായിച്ചതിനു ഒത്തിരി നന്ദി…

      സ്നേഹം

  1. ഒരു സംശയം ചോയിച്ചോട്ടെ കണ്ണൻ്റെ അനുപമ എഴുതിയ കണ്ണൻ ആണോ നിങൾ?

    1. ജെയ്മി ലാനിസ്റ്റർ

      Nop

    2. അല്ല devile അത് ഞാൻ അല്ല…??

      അത് വേ ഇതു റെ…

      വായിച്ചതിനു ഒത്തിരി നന്ദി.

    1. ഒത്തിരി സന്തോഷം വയ്ച്ചതിന്…

      സ്നേഹം❤️

    1. Thank you ❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤

    1. Thank you ..ഒത്തിരി സന്തോഷം വയ്ച്ചതിന്…

      ❤️❤️

  3. ❤️❤️❤️?

    1. Thank you

      സ്നേഹം…❤️

    1. സ്നേഹം…

      ❤️❤️

  4. മണവാളൻ

    ?

    1. സ്‌നേഹം..

      ❤️

    1. സ്നേഹം…

      ❤️❤️

  5. First ❤️

    1. ഒത്തിരി സന്തോഷം ബ്രോ…❤️❤️

Comments are closed.