അങ്ങനെ അവളെ പറഞ്ഞയച്ചു. തിരിച്ചു വന്ന അവളുടെ മിഴികളും കലങ്ങിയത് നന്നായി ഞാൻ മനസിലാക്കി. എത്ര ചോദിച്ചിട്ടും ആരും ഒന്നും പറയുന്നില്ല. എനിക്കാകെ ദേഷ്യം വരുവാൻ തുടങ്ങി. ഒടുവിൽ എല്ലാവരോടുമായി ഉച്ചത്തിൽ ചോദിച്ചു.
” എന്തിനാ ഇവിടെല്ലാരും മുതലകണ്ണീരുമായി നടക്കുന്നെ. എന്തെങ്കിലുമേണ്ടേൽ തുറന്ന് പറഞ്ഞൂടെ. ഇങ്ങനെ ഒളിച്ചു കളി എന്തിനാണ്?ആരെങ്കിലും ഒന്ന് പറഞ്ഞു താ.”
ഇത്രയും പറഞ്ഞിട്ടും ആരും പ്രതികരിക്കുന്നില്ല. ഉപ്പയുടെ ഫോൺ വീണ്ടും റിങ് ചെയ്തു. ഇത്തവണ അവരെല്ലാം കാൾ എടുക്കുന്നതിനു
മുൻപ് ഫോൺ എടുത്ത് ചെവിയിൽ വച്ചു. അതിലൂടെ കേട്ട വാക്കുകൾ എന്റെ കർണങ്ങളെ കൊട്ടിയടച്ചു.
” ആ ഇപ്പാ,
അളിയൻ ഈ ബന്ധത്തിന് താല്പര്യം ഇല്ലെന്ന് തന്നെയാണ് പറയുന്നത്. കാരണം പറയുന്നുമില്ല. ഓന്റെ വാപ്പ ആണേൽ ആകെ ടെൻഷനടിച്ചു നിൽക്കുവാണ് പോലും. കല്യാണം അടുത്ത ഈ സമയത്ത് തന്നെ പിന്മാറിയത് എന്തിനാണെന്നാണ് ഇപ്പഴും പിടികിട്ടാത്തെ.
ഹെലോ ഉപ്പ
കേൾക്കുന്നുണ്ടോ,
ഇങ്ങൾ ഇപ്പോൾ ബേജാറായിട്ട് കാര്യല്ലല്ലോ. ഞാനിപ്പോ അച്ചുവിനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കുമെന്ന ചിന്തിക്കുന്നത്. “
“റിച്ചുവെന്താ പറഞ്ഞെ നിഹാൽക്കാ “
“അള്ളാഹ്, അച്ചുവായിരുന്നോ. അത് ഞാൻ കാൾ മാറിയതാ. വേറെ ആളെ വിളിച്ചതാ.”
“നിഹാൽക്ക ന്റെ റിച്ചുവെന്താ പറഞ്ഞേ?”
അതൊരു അലർച്ചയായിരുന്നു.
ആരും ഒന്നും പറഞ്ഞില്ല. പറയേണ്ട ആവശ്യമില്ലായിരുന്നു. എല്ലാം മനസിലായി കഴിഞ്ഞിരിക്കുന്നു. എന്റെ റിച്ചു എന്നെ തനിച്ചാക്കി പോയി. അവന് എന്നെ വേണ്ട പോലും. ഒരു ചെറിയ പിണക്കത്തിന്റെ പേരിൽ ഞാനുമായുള്ള ബന്ധം വരെ റിച്ചു വേണ്ടെന്ന് വച്ചു.
എല്ലാവരും പൊട്ടിക്കരഞ്ഞിട്ടും നിർജീവമായി നിൽക്കാനേ എനിക്ക് സാധിച്ചുള്ളൂ. എന്നാണ് റിച്ചുവിന് എന്നോടിത്രയും ദേഷ്യം വന്നതെന്ന് മനസിലാവുന്നില്ല.
മാപ്പ് പറയുന്നത് കേൾക്കാൻ പോലും കാത്ത് നില്ക്കാതെ റിച്ചു എന്നെ വേണ്ടെന്ന് വെച്ച് പോയി…
പിന്നീടെല്ലാം പെട്ടന്നായിരുന്നു. എല്ലാരും വരുന്നു. എന്തോ നഷ്ടപ്പെട്ടവളെ പോലെ എന്നെ നോക്കി നിൽക്കുന്നു. ചിലർ പരിഹാസത്തോടെ നോക്കുമ്പോൾ മറ്റു ചിലർ സഹതാപത്തോടെ നോക്കി ഈ കുട്ടിക്ക് ഇങ്ങനൊരു ഗതി വന്നല്ലോയെന്ന് പറഞ്ഞു കൊണ്ട് പോകുന്നു.
നിക്കാഹ് കഴിഞ്ഞത് കൊണ്ട് തന്നെ മൊഴി ചൊല്ലുകയും നിർബന്ധമായിരുന്നു. എന്നാൽ റിച്ചു എന്നെ വിളിച്ചില്ല്യ.
റിച്ചുവിന്റെ വീട്ടുകാരെല്ലാം വന്നു ആശ്വസിപ്പിക്കലായിരുന്നു അടുത്ത ചടങ്ങ്.
സത്യത്തിൽ എന്തിനാണ് ഇങ്ങനെയൊന്ന്.
Nice?
Thank you… വായിച്ചതിനു ഒത്തിരി നന്ദി…
സ്നേഹം
ഒരു സംശയം ചോയിച്ചോട്ടെ കണ്ണൻ്റെ അനുപമ എഴുതിയ കണ്ണൻ ആണോ നിങൾ?
Nop
❤️
അല്ല devile അത് ഞാൻ അല്ല…??
അത് വേ ഇതു റെ…
വായിച്ചതിനു ഒത്തിരി നന്ദി.
❤❤??
ഒത്തിരി സന്തോഷം വയ്ച്ചതിന്…
സ്നേഹം❤️
❤️
Thank you ❤️❤️
❤❤❤
Thank you ..ഒത്തിരി സന്തോഷം വയ്ച്ചതിന്…
❤️❤️
❤️❤️❤️?
Thank you
സ്നേഹം…❤️
??
സ്നേഹം…
❤️❤️
?
സ്നേഹം..
❤️
♥️
സ്നേഹം…
❤️❤️
First ❤️
ഒത്തിരി സന്തോഷം ബ്രോ…❤️❤️