❤️❤️❤️നിനക്കായ്❤️❤️❤️ (Kannan) 129

ഇന്ന് രാത്രിയാണ് റിച്ചു അവിടെ നിന്ന് വരുന്നത്. അതിന്റെ തിരക്കാവുമെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചുവെങ്കിലും ഇനിയും ഇങ്ങനെ നിന്നാൽ എനിക്ക് ഭ്രാന്തവുമെന്ന് തോന്നിയതോട് കൂടി ഞാൻ പെട്ടെന്ന് തന്നെ കുളിക്കുവാൻ കയറി.

 

നീറിപുകയുന്ന കനലിലേക്ക് തണുത്ത നീരുറവ പൊട്ടിയത് പോലെ ഷവറിന്റെ ചോട്ടിൽ നിന്നപ്പോൾ എന്റെയുള്ളിലെ വേദനക്കും ഒരു ആശ്വാസം ലഭിക്കുന്നത് ഞാനറിഞ്ഞു. കുളി കഴിഞ്ഞു പുറത്തിറങ്ങി. അല്പനേരമെങ്കിലും ഉറങ്ങാമെന്ന് കരുതി ഫാനും ഇട്ട് കിടന്നു. 

 

ഒരിക്കൽ കൂടി റിച്ചുവിനെ വിളിച്ചു നോക്കി. ഒത്തിരി മെസ്സേജ് അയച്ചു നോക്കി. ആൾ ഒന്നുകിൽ നല്ല തിരക്കിലാവും. അല്ലെങ്കിൽ എന്നോടുള്ള പിണക്കത്തിലാവും. എന്തായാലും ഒത്തിരി സങ്കടം തോന്നുന്നു.

 

ഏതോ ചിന്തകൾക്കൊടുവിൽ ഞാൻ മയങ്ങിപ്പോയിരുന്നു.

 

ടും ടും ടും ടും…

 

ഉച്ചത്തിലുള്ള കതകിലെ മുട്ട് കേട്ടിട്ടാണ് ഞാൻ എഴുന്നേറ്റത്. സമയം 9 കഴിഞ്ഞിരിക്കുന്നു.

 

” ഒരാഴ്ച തികച്ചില്ല ട്ടോ നിന്റെ കല്യാണത്തിന്. ഇപ്പോഴും ഈ ശീലം 

 

മാറ്റിയില്ലേൽ നീ തന്നെ കഷ്ടപ്പെടേണ്ടി വരും. അതാലോചിച്ചാൽ മതി.”

 

പോരാളി വന്നു എഴുന്നേൽക്കാത്തതിന് വഴക്കും പറഞ്ഞു പോയി. ഫോൺ എടുത്ത് നോക്കി. റിച്ചുവിന്റെ ഒരു മെസ്സേജ് പോലും കാണാത്തതിൽ നല്ല സങ്കടം വന്നു. അവനെന്നെ ഇത്രയും വെറുത്ത് പോയോ. അവസാനമായി ഒന്നൂടെ വിളിച്ചു നോക്കി. എപ്പോഴത്തെയും പോലെത്തന്നെ. ഫോൺ എടുത്തില്ല. കാൾ കട്ട്‌ ചെയ്തു എണീറ്റ് മുഖം കഴുകാൻ പോയി. ഉമ്മ എന്തൊക്കെയോ പറയുന്നുണ്ട്. ഒന്നും കേൾക്കുന്നില്ലായിരുന്നു. ഉള്ളിൽ ചെറിയ വാശി വന്നെന്ന് തന്നെ പറയാം.

 

പെട്ടെന്ന് ഫോണിന്റെ റിങ് അടിഞ്ഞു. ഓടിപ്പാഞ്ഞു ഫോൺ എടുത്തു. പക്ഷേ 

 

റിച്ചുവല്ലായിരുന്നു, കണ്ണനായിരുന്നു…

 

 എങ്ങനെക്കെയോ രണ്ട് വാക്ക് സംസാരിച്ചു അല്പം തിരക്കുണ്ടെന്ന് പറഞ്ഞു കാൾ കട്ട്‌ ചെയ്തു. എന്തോ റിച്ചുവിനോടല്ലാതെ ആരോടും സംസാരിക്കാൻ മനസ് സമ്മതിച്ചില്ല.

 

ഒന്നൂടെ ഫോൺ റിങ് ചെയ്തു. ഇത്തവണ ഉമ്മയുടെ ഫോണിലേക്കാണ് കാൾ വന്നത്. അതും നിഹാൽക്ക …

 

പതിവില്ലാതെ ഈ സമയത്ത് എന്താണ് വിളിയെന്ന് ആലോചിച്ചു. ഇമ്മയോടും ചോദിച്ചു. ആ ചോദിച്ച ചോദ്യത്തിന് വയർ നിറച്ചു കിട്ടി.

 

“എന്താടി ന്റെ മോൻക്ക് എന്നെ എപ്പോ വേണേലും വിളിച്ചൂടെ “

 

എന്നൊരു ഡയലോഗും. പക്ഷേ ഇമ്മയുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നത് എന്തിനാണെന്ന് മനസിലായില്ല. ഇമ്മയും ഉപ്പയും കാര്യമായ എന്തോ ചർച്ചയിലാണ്. ഞാൻ ചെല്ലുമ്പോൾ മൗനം പാലിക്കുകയും ചെയ്യുന്നു. ഇവരുടെ ഈ നാടകം കണ്ടു അവസാനം ലുലുവിനെ?  കാര്യങ്ങൾ ചോർത്താൻ വേണ്ടി പറഞ്ഞയച്ചു.

 

എന്റെ 4 വയസിനു മൂത്തതാണേലും ഇത്ത എന്നൊന്നും ഞാൻ വിളിക്കാറില്ല. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണവൾ. എനിക്കെന്തും സംസാരിക്കുവാനും എന്തും ചെയ്യാനും പറ്റുന്നൊരിടം. അവളോടാണെങ്കിൽ വീട്ടുകാർ എല്ലാം തുറന്നുപറയും. അവളുടെ കെട്ടിയോൻക്കും എന്നെ വല്യ കാര്യമാ.

22 Comments

    1. Thank you… വായിച്ചതിനു ഒത്തിരി നന്ദി…

      സ്നേഹം

  1. ഒരു സംശയം ചോയിച്ചോട്ടെ കണ്ണൻ്റെ അനുപമ എഴുതിയ കണ്ണൻ ആണോ നിങൾ?

    1. ജെയ്മി ലാനിസ്റ്റർ

      Nop

    2. അല്ല devile അത് ഞാൻ അല്ല…??

      അത് വേ ഇതു റെ…

      വായിച്ചതിനു ഒത്തിരി നന്ദി.

    1. ഒത്തിരി സന്തോഷം വയ്ച്ചതിന്…

      സ്നേഹം❤️

    1. Thank you ❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤❤❤

    1. Thank you ..ഒത്തിരി സന്തോഷം വയ്ച്ചതിന്…

      ❤️❤️

  3. ❤️❤️❤️?

    1. Thank you

      സ്നേഹം…❤️

    1. സ്നേഹം…

      ❤️❤️

  4. മണവാളൻ

    ?

    1. സ്‌നേഹം..

      ❤️

    1. സ്നേഹം…

      ❤️❤️

  5. First ❤️

    1. ഒത്തിരി സന്തോഷം ബ്രോ…❤️❤️

Comments are closed.