❤️ദേവൻ ❤️part 7[Ijasahammed] 203

ആ മഴയുടെ താളം ശ്രവിച്ചുകൊണ്ടു തിണ്ടിൽ ഇരിക്കുന്ന ദേവേട്ടനെ ഞാൻ കണ്ടു…
ആ ശക്തമായ മഴയിലും എന്റെ കാൽ പെരുമാറ്റം കേട്ടിട്ടാകണം തിരിഞ്ഞു നോക്കിയത്…

“നീ ന്താടി ഇവിടെ… ”

“നിങ്ങളെന്താ ഇവിടെ തപ്പികൊണ്ടു നടക്കുന്നെ, അത് തപ്പാൻ വന്നതാ ഞാനും.. ”

തിണ്ടിൽ നിന്നും എണീറ്റു എനിക്ക് നേരെ വന്നു അടിമുടിയുള്ള നോട്ടം കണ്ടു എന്തേ എന്ന് ഞാൻ പുരികം പൊക്കി ചോദിച്ചു…

“എന്തിനാ ഈ മഴയത്ത്.. “.

“കണ്ടിട്ട് മൂന്ന് മാസം കഴിഞ്ഞില്ലേ.. അത്രേ ആലോചിച്ചൊള്ളൂ.. ”

മെല്ലെ ആ മുഖത്തു പുഞ്ചിരിതെളിഞ്ഞു . ..

“ഒരു താലിമാല പണിഞ്ഞിട്ട്ണ്ട്.. അമ്മേ കാണിക്കാൻ കൊണ്ടുവന്നതാ… ”

“നോക്കട്ടെ…”

അത്ഭുതം അടക്കാനായില്ല..

“നിനക്ക് തരാൻ സമയം ആയിട്ടില്ല.. എങ്കിലും ഒരെണ്ണം പണിതുവെച്ചു.. ”

ഷർട്ടിന്റെ പോക്കറ്റിൽ നിന്നും അറ്റത്ത് ചെറിയൊരു സ്വർണശങ്ക് പിടിപ്പിച്ച ഒരു നേരിയ സ്വർണചരട് പുറത്തെടുത്തു…

മെല്ലെ തൊട്ട് നോക്കി.. മഞ്ഞോളം തണുപ്പ് അപ്പോൾ ആ താലിമാലക്ക് ഉണ്ടായിരുന്നു.. തൊട്ട മാത്രയിലുള്ള ആ കുളിരു മനസ്സിലേക്കും ഒരുപോലെ പകർന്നു…

12 Comments

  1. Karyan vayya nnalum vayikathirikan pattnilla ?

  2. പെട്ടന്ന് ഒരു twist അടുത്ത ഭാഗത്തിനായി waiting ❤️❤️

  3. Tragedy വേണ്ടായിരുന്നു.

    1. Maattippidikkaam

  4. Feelilu nikkaanu mone …. no raksha

    1. ✌️✌️❤️❤️

  5. വായിച്ചുട്ടോ.
    അച്ചുവിന്റെ കാര്യത്തിൽ നല്ല സങ്കടം ഉണ്ട് ?.അച്ചുവിന് എന്തോ ട്രാജഡി പറ്റി എന്ന് മനസിലായി അതല്ലാതെ അവൾക്കു ഒരിക്കലും ഇത്രയും സ്നേഹമുള്ള ഏട്ടനെ ഒറ്റക്കാക്കി പോകാൻ പറ്റില്ല അച്ചുവിന്റെ ഇതേ ട്രാജഡി ആണ്‌ ശിവയും ദേവനും തമ്മിൽ പിരിയാൻ കാരണം എന്ന് തോന്നുന്നു.എല്ലാം എന്റെ അനുമാനങ്ങൾ ആണുട്ടോ.ഞാൻ എന്തായാലും ഈ കഥകു ഒരു ഹാപ്പി എൻഡിങ് പ്രതീക്ഷിക്കുന്നു
    എഴുതിനെപ്പറ്റി ഒന്നും പറയാൻ എല്ലാ നന്നായിട്ടുണ്ട്??.next part ആയി കാത്തിരിക്കുന്നു.

    1. ✌️✌️❤️❤️?

  6. ഇതിപ്പോള്‍ എന്താണ് പറയുക…എന്താണ് സംഭവം ???

  7. ❤️❤️❤️❤️❤️

  8. വിരഹ കാമുകൻ???

    First❤

    1. ♥️❤❤♥️❤❤❤

Comments are closed.