തള്ളിമാറ്റി കൊണ്ട്
പറഞ്ഞുതീർന്നതും ആ ചുണ്ടിലൊരു ചിരിവിരിയുന്നത് ഞാൻ കണ്ടു…
അന്ന് കയ്യിലടിച്ചു സത്യം ചെയ്തതാണ് ഇനി വലിക്കില്ലാന്ന്…
വീണ്ടും തുടങ്ങിയിരിക്കുന്നു..
അത്രമേൽ തകർന്നടിഞ്ഞിരിക്കുന്ന ഒരുവൻ ഇതിലഭയം തേടിയതിൽ തെറ്റില്ല…
എങ്കിലും…
അത് പറഞ്ഞുതിരുത്തേണ്ടത് എന്റെ കടമയല്ലേ ഞാൻ ആലോചിച്ചു…
ഇല്ല.. ഇനി
തിരുത്താനുള്ള ധൈര്യംഅല്പം പോലും ഇന്ന് ഇല്ല…
ആ ജീവിതത്തിലിനിയൊരു തിരുത്തലിനും ഏട്ടൻ ആഗ്രഹിക്കുന്നില്ല… മാറ്റം വരുത്താൻ ശ്രമിക്കുകപോലുമില്ല…
കാരണം…
അന്ന് ഏട്ടൻ പറഞ്ഞവാക്കുകൾ മനസ്സിലേക്ക് കടന്നുവന്നു…
“അങ്ങനെയൊരു താലിമാല ഞാൻ കൊടുന്നിട്ടാൽ ആ താലിമാലക്ക് അധികം ആയുസ്സ് കാണില്ല നീ ഓർത്തോ…””
മനസ്സിൽ വീണ്ടും ആ നോവനുഭവപ്പെട്ടതും ഞാനറിയാതെ എന്റെ കൈവിരലുകൾ ആ ശങ്ക് മുദ്രമേൽ പിടി അമർത്തിയിരുന്നു…
വേണ്ട.., ചിന്തകൾക്ക് ഇടം കൊടുക്കാതിരിക്കുന്നതാണ് എന്ത്കൊണ്ടും നല്ലത്..
അത്രമേൽ ആഗ്രഹിച്ച നിമിഷങ്ങളിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്… വേദനയിലും ആഹ്ലാദിക്കാൻ.., ഒരല്പം ആശ്വസിക്കാൻ അത് ഓർത്താൽ മതി…
ഒന്നും നടക്കില്ലെന്ന വിശ്വാസത്തെയെല്ലാം തെറ്റിച്ചുകൊണ്ട് ഇന്ന് ഇവിടം വരെ എത്തി നിന്നിരിക്കുന്നു…
അസ്വസ്ഥയാവാൻ പാടില്ല…
കൈവിട്ടുപോകുകയാണെന്നറിഞ്ഞിട്ടും നഷ്ടപ്പാടിന്റെ വേദനയിലും ഓരോദിനങ്ങളും തള്ളിനീക്കികൊണ്ടിരിക്കുന്ന ഒരുവന്റെ ഭാര്യയാണ് ഞാനിന്ന്…
പാടില്ല…
ചിന്തകളിലൂടെ പോലും ഭാവിയെ ഓർത്തുഭയക്കരുത്..
“ഒരുദിവസമെങ്കിൽ ഒരുദിവസം ആ താലിചരട് കൂട്ടിനുണ്ടായാൽ മതി… അതിൽ പരം ഒന്നും ഞാനാഗ്രഹിക്കണില്ല..”
❤❤
സാധാരണ പൈങ്കിളിയിൽ നിന്നു ഒരുപാട് മേലെയാണ് ഈ കഥ. വരികളെല്ലാം വീണ്ടും വീണ്ടും വായിച്ചാണ് മുന്നോട്ടു പോകുന്നത്. വളരെ മനോഹരമായ എഴുത്ത്. എങ്കിലും വായിക്കുമ്പോൾ ഒരു നൊമ്പരം അനുഭവിക്കാൻ പറ്റുന്നു. പ്രണയ നൊമ്പരം.
വളരെ നന്ദി. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ…
Thank you ❤️❤️
❤❤❤❤
❤️
Oho… ?
പറയാൻ വാക്കുകൾ ഇല്ല ബ്രോ ഈ പാർട്ടും സൂപ്പർ ആയി…..
///വിളക്ക് കത്തിച്ചു ഉമ്മറത്തു കൊണ്ട് വക്കുമ്പോൾ ഉമ്മറത്തിരുന്നു എന്നെ നോക്കുന്ന ആ കണ്ണുകളിൽ ഒരു തിരിയിടാൻ ആഴത്തിൽ എണ്ണതളം കെട്ടി നിൽക്കുന്നതു ഞാനാ വെളിച്ചതിനു നടുവിലായി കണ്ടു..///
എന്താ പറയാ ഈ വരികൾ ഒകെ എങ്ങനെയാ കിട്ടുന്നത് ഒരു രക്ഷ ഇല്ല കേട്ടോ….. ഒന്നേ പറയാൻ ഉള്ളോ ഇത്രേം ട്രാജഡി ഉണ്ടായ അവർക്ക് അവസാനം കൊറച്ച് സന്തോഷം കൊടുക്കണേ കഥയുടെ flow കാണുമ്പോ അറിയ അങ്ങനെ ഉണ്ടാവില്ല എന്നു എന്നാലും ആഗ്രഹിച്ചു പോവുന്നു….സ്നേഹത്തോടെ?????????????
കഥയുടെ end ഒരിക്കലും ട്രാജഡി ആക്കൂല .. പാവങ്ങൾ കൊറേ ആയിലെ…
സന്തോഷം മാത്രം ഉള്ള ജീവിതത്തിൽക്ക് അവരെ എത്തിച്ച്ട്ടെ ഈ കഥ അവസാനിക്കൂ . ✌️✌️❤️.
Thank you for this wonderful comment bro.. ?
Shooo ?.
പറയാൻ വാക്കുകൾ ഇല്ല.
പ്രണയത്തിന്റെയും,നഷ്ടങ്ങളുടെയും ആഴവും തീവ്രതയും ഓരോ വാക്കിലും ഉണ്ട്.
ജീവിതത്തിൽ ഒരുപാടു ആഗ്രഹിച്ചത് നടന്നിട്ടും ഉള്ളുകൊണ്ട് ചിരിക്കാൻ കഴിയാത്ത രണ്ടുപേർ.
എന്നെ അത്ഭുതപെടുത്തുന്നത താങ്കളുടെ എഴുത് തന്നെ ആണ് മനസ്സിൽ തറക്കുന്ന എഴുതാണ്.
താങ്കൾ ഉയരങ്ങൾ കീഴടക്കട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു bro ഒരുപാടു സ്നേഹം ??.
Comrade
ഞാൻ കരുതുന്നതിനേക്കാൾ കൂടുതൽ ഈ കഥയെ കുറിച്ചു മനസ്സിലാക്കിയ ങ്ങക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ… ✌️✌️❤️?
ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ചത് നടന്നിട്ടും ഉള്ളു കൊണ്ട് ചിരിക്കാൻ കഴിയാത്ത രണ്ട് പേർ…
ഈ കഥക്ക് ഇതിലും നല്ലൊരു ക്യാപ്ഷൻ എനിക്ക് പോലും എഴുതാൻ കഴിയൂല ട്ടോ ..
Thnks comrade… ❤️❤️❤️✌️
ഈ കഥ ഓരോ വയക്കാരുടെയും മനസിന്റെ അടിത്തട്ടിൽ എത്തിക്കാൻ താങ്കൾക്കു കഴിഞു അതിന്റെ തെളിവാണ് എന്റെ എന്റെ ചെറിയ വാക്കുകളിൽ കാണുന്നത്??.
പിന്നെ ശെരിക്കും നന്ദി പറയേണ്ടത് എന്നെ പോലെ ഉള്ള വായനക്കാരാണ് ബ്രോ.അത്രക്കും നല്ല ഒരു അനുഭവം ആണ് താങ്കൾ ഞങ്ങൾക് തന്നുകൊണ്ടിരിക്കുന്നത്.
സ്നേഹം ??.
❤️❤️❤️???????
Settt
Bro super aanu
Continue
Super സഹോ…. അവസാനം tragedy ആക്കല്ലെ കേട്ടോ
ഇല്ലെടോ…. ❤️❤️✌️
Aparamaya vikarathallichayaanu ningade oro varikalkkum…. aazhathil pathiyunnund oro scenesum…. keep going ✌
Thaank uuuu… ??❤️
Nthina ingana sed aakunne???
കൊറച്ചു കഴിഞ്ഞ നല്ലോണം സന്തോഷിക്കാലോ… ??❤️
❤️❤️❤️❤️❤️
❤️❤️❤️
1st❤️