❤️ദേവൻ ❤️part 15 [Ijasahammed] 194

 

തുടച്ചു മാറ്റിയ കണ്ണുകൾ വീണ്ടും നിറയുമോയെന്ന് ഭയന്നു…
പതിയെ തലതിരിച്ചു നോക്കി…
സിഗരറ്റ് കുറ്റിജനൽക്കൽ അമർത്തികൊണ്ട് എന്നിലേക്കായി നീണ്ട ആ കണ്ണുകളിൽ തളം കെട്ടിനിന്ന നോവ് കാണാൻ മുതിരാതെ താഴേക്ക് നോട്ടമുതിർത്തു നിന്നു..

 

“നെനക്ക് വേണ്ട എല്ലാ സാധനങ്ങളും ഈ മുറീല്ണ്ട്… എന്തേലും ആവശ്യാച്ചാൽ പറഞ്ഞാമതി.. ഞാനപ്പറത്ത് ണ്ടാകും.”

എന്നെ മറികടന്നു പോകാനൊരുങ്ങിയ ഏട്ടന്റെ കയ്യിൽ ഞാൻ രണ്ടും കയ്യും ചേർത്ത് പിടിച്ചു…

എന്തെന്നർത്ഥത്തിൽ എന്നിലേക്ക് നോട്ടമെറിഞ്ഞപ്പോൾ പതിയെ ഞാൻ പറഞ്ഞു..

 

“നമ്മള്.. നമ്മളൊരുപാട് അകലെയാണ്ന്നൊരു തോന്നൽ… “”

 

ഒന്നും പറയാതെ ചുണ്ടിലൊരു ചിരി വിടർത്തികൊണ്ട് വീണ്ടും പോകാൻ തുനിഞ്ഞതു കണ്ടപ്പോൾ ഉള്ളറിയാതെ വിളിച്ചുപോയി ..

 

“ദേവേട്ടാ… ”

 

എന്നിലേക്കായി മറുപടിയെന്നോണം തലചെരിച്ചു കൊണ്ട് പറഞ്ഞു…

“നീയ് തന്നെ പറഞ്ഞലോ.. തോന്നലാണ് ന്ന്… ”

ആ കണ്ണുകൾ പതിയെ എന്റെ മുഖത്താകമാനം തഴുകികടന്നുപോകുന്നത് ഞാനറിഞ്ഞു..
പെട്ടെന്ന് എന്റെ കൈപിടിച്ചു കൊണ്ട് കണ്ണാടിക്ക് മുന്നിലായി കൊണ്ടുനിർത്തിച്ചു താഴെയുള്ള ചെറിയ അറവലിച്ചു തുറന്ന് ഒരു സിന്ദൂരചെപ്പ് പുറത്തെടുത്തു….

ഭംഗിയുള്ള ആ ചെപ്പിലേക്കും ആ മുഖത്തേക്കും ഞാൻ മാറിമാറി നോക്കി…

 

“ദേവനുള്ളിടത്തോളം കാലം ഇവിടം ഈ ചുവപ്പ് ഇല്ലാതിരിക്കരുത്.. “”

 

ഒരു നുള്ള് സിന്ദൂരം നെറുകിലായി ചാർത്തിതരുമ്പോൾ ദേവേട്ടൻ എന്നെ ആ ശരീരത്തോട് ചേർത്ത്നിർത്തിയിരുന്നു…

ഒടുവിൽ എന്നെ മറികടന്നു പോകുന്നയാളെ ഒട്ടും മനസ്സിലാകാൻ പറ്റാതെ ഞാനാബെഡിലിരുന്നു വീക്ഷിച്ചുകൊണ്ടിരുന്നു…

23 Comments

  1. ❤❤

  2. സാധാരണ പൈങ്കിളിയിൽ നിന്നു ഒരുപാട് മേലെയാണ് ഈ കഥ. വരികളെല്ലാം വീണ്ടും വീണ്ടും വായിച്ചാണ് മുന്നോട്ടു പോകുന്നത്. വളരെ മനോഹരമായ എഴുത്ത്. എങ്കിലും വായിക്കുമ്പോൾ ഒരു നൊമ്പരം അനുഭവിക്കാൻ പറ്റുന്നു. പ്രണയ നൊമ്പരം.

    വളരെ നന്ദി. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ…

    1. Thank you ❤️❤️

  3. നിധീഷ്

    ❤❤❤❤

    1. ❤️

  4. Oho… ?

  5. പറയാൻ വാക്കുകൾ ഇല്ല ബ്രോ ഈ പാർട്ടും സൂപ്പർ ആയി…..
    ///വിളക്ക് കത്തിച്ചു ഉമ്മറത്തു കൊണ്ട് വക്കുമ്പോൾ ഉമ്മറത്തിരുന്നു എന്നെ നോക്കുന്ന ആ കണ്ണുകളിൽ ഒരു തിരിയിടാൻ ആഴത്തിൽ എണ്ണതളം കെട്ടി നിൽക്കുന്നതു ഞാനാ വെളിച്ചതിനു നടുവിലായി കണ്ടു..///
    എന്താ പറയാ ഈ വരികൾ ഒകെ എങ്ങനെയാ കിട്ടുന്നത് ഒരു രക്ഷ ഇല്ല കേട്ടോ….. ഒന്നേ പറയാൻ ഉള്ളോ ഇത്രേം ട്രാജഡി ഉണ്ടായ അവർക്ക് അവസാനം കൊറച്ച് സന്തോഷം കൊടുക്കണേ കഥയുടെ flow കാണുമ്പോ അറിയ അങ്ങനെ ഉണ്ടാവില്ല എന്നു എന്നാലും ആഗ്രഹിച്ചു പോവുന്നു….സ്നേഹത്തോടെ?????????????

    1. കഥയുടെ end ഒരിക്കലും ട്രാജഡി ആക്കൂല .. പാവങ്ങൾ കൊറേ ആയിലെ…
      സന്തോഷം മാത്രം ഉള്ള ജീവിതത്തിൽക്ക് അവരെ എത്തിച്ച്ട്ടെ ഈ കഥ അവസാനിക്കൂ . ✌️✌️❤️.

      Thank you for this wonderful comment bro.. ?

  6. Shooo ?.
    പറയാൻ വാക്കുകൾ ഇല്ല.
    പ്രണയത്തിന്റെയും,നഷ്ടങ്ങളുടെയും ആഴവും തീവ്രതയും ഓരോ വാക്കിലും ഉണ്ട്.
    ജീവിതത്തിൽ ഒരുപാടു ആഗ്രഹിച്ചത് നടന്നിട്ടും ഉള്ളുകൊണ്ട് ചിരിക്കാൻ കഴിയാത്ത രണ്ടുപേർ.
    എന്നെ അത്ഭുതപെടുത്തുന്നത താങ്കളുടെ എഴുത് തന്നെ ആണ്‌ മനസ്സിൽ തറക്കുന്ന എഴുതാണ്.
    താങ്കൾ ഉയരങ്ങൾ കീഴടക്കട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു bro ഒരുപാടു സ്നേഹം ??.

    Comrade

    1. ഞാൻ കരുതുന്നതിനേക്കാൾ കൂടുതൽ ഈ കഥയെ കുറിച്ചു മനസ്സിലാക്കിയ ങ്ങക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ… ✌️✌️❤️?

      ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ചത് നടന്നിട്ടും ഉള്ളു കൊണ്ട് ചിരിക്കാൻ കഴിയാത്ത രണ്ട് പേർ…

      ഈ കഥക്ക് ഇതിലും നല്ലൊരു ക്യാപ്ഷൻ എനിക്ക് പോലും എഴുതാൻ കഴിയൂല ട്ടോ ..
      Thnks comrade… ❤️❤️❤️✌️

      1. ഈ കഥ ഓരോ വയക്കാരുടെയും മനസിന്റെ അടിത്തട്ടിൽ എത്തിക്കാൻ താങ്കൾക്കു കഴിഞു അതിന്റെ തെളിവാണ് എന്റെ എന്റെ ചെറിയ വാക്കുകളിൽ കാണുന്നത്??.

        പിന്നെ ശെരിക്കും നന്ദി പറയേണ്ടത് എന്നെ പോലെ ഉള്ള വായനക്കാരാണ് ബ്രോ.അത്രക്കും നല്ല ഒരു അനുഭവം ആണ്‌ താങ്കൾ ഞങ്ങൾക് തന്നുകൊണ്ടിരിക്കുന്നത്.

        സ്നേഹം ??.

  7. ❤️❤️❤️???????

  8. Bro super aanu
    Continue

  9. Super സഹോ…. അവസാനം tragedy ആക്കല്ലെ കേട്ടോ

    1. ഇല്ലെടോ…. ❤️❤️✌️

  10. Aparamaya vikarathallichayaanu ningade oro varikalkkum…. aazhathil pathiyunnund oro scenesum…. keep going ✌

    1. Thaank uuuu… ??❤️

  11. Nthina ingana sed aakunne???

    1. കൊറച്ചു കഴിഞ്ഞ നല്ലോണം സന്തോഷിക്കാലോ… ??❤️

  12. ❤️❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.