❤️ദേവൻ ❤️part 15 [Ijasahammed] 194

ദേവേട്ടനോട് പറഞ്ഞ വാക്കുകൾ ഒരോർമപ്പെടുത്തൽ എന്ന മട്ടിൽ മനസ്സിലേക്ക് പൊടുന്നനെ വന്നു വീണു…

ഒരു ദീർഘനിശ്വാസത്തോടെ മനസ്സിലും ശരീരത്തിലും ഒരുപോലെ പറ്റിപിടിച്ച പൊടിപടലങ്ങൾ ആ തണുത്ത വെള്ളത്തിൽ ഞാൻ ഒഴുക്കി കളയുവാൻ തുടങ്ങി…

മുടിയിഴകളിൽ നിന്നായി കഴുത്തിലൂടെ താഴോട്ടേക്ക് വീഴുന്ന വെള്ളതുള്ളികൾ ഓരോന്നായി താലിമാലയിലൂടെ തെന്നിയിറങ്ങി നിലംപതിച്ചുകൊണ്ടിരുന്നു…

തലതൂവർത്തി കൊണ്ട് മുടിമുന്നിലേക്കായി വിടർത്തി ഇട്ടുതെക്കേ മുറിയിലേക്ക് നടന്നു…

ദേവേട്ടനിപ്പോഴും അതേ ഇരുപ്പ് തന്നെയായിരുന്നു…
കയ്യിലെ സിഗരറ്റ് അതിന്റെ അവസാനത്തിലേക്ക് എത്തിനിന്നിരുന്നു…

അലമാരയോട് ചേർന്നുള്ള ആ നീളൻ കണ്ണാടിയിലൂടെപിന്നിൽ കട്ടിലിലായി പുറത്തേക്ക് നോക്കിയിരിക്കുന്ന ദേവേട്ടനെ നോക്കി….

ആ കണ്ണുകളിൽ കൂടുതൽ വിഷാദം കെട്ടി നിൽക്കുന്നതായി തോന്നി…

പതുക്കെ അടുത്തുള്ള ചുവരിലേക്ക് പൂർണമായി ചാരിനിന്നുകൊണ്ട് ഞാൻ ആ രൂപത്തെ നോക്കി നിന്നു…

ഒരുപാട് ഒറ്റപ്പെട്ടതായി തോന്നി… ഈ വീടും തൊടിയും മുറികളും എല്ലാം എന്നെ ശ്വാസം മുട്ടിക്കുന്നു…

എല്ലാത്തിനുമുപരി ആ മുഖം ഓരോ നിമിഷവും കൂടുതൽ കൂടുതൽ നൊമ്പരപ്പെടുത്തി കൊണ്ടിരിക്കുന്നു…

ഞാനൊരു ഭാരമായിട്ട് തോന്നുണ് ണ്ടാകാം വേണമെങ്കിൽ…

എല്ലാം എന്റെ നിർബന്ധം കൊണ്ട് മാത്രമായിരുന്നു..

അത് കൂടുതൽ ഏട്ടനെ അസ്വസ്ഥനാക്കുന്നുവെന്നെനിക്ക് തോന്നി…

ഒരിക്കെ പോലും എന്നിലേക്കൊന്ന് കണ്ണ്പായിക്കാതെ ആ സിഗരറ്റിന്റെ അവസാനപുകയും വലിച്ചുതീർക്കുന്നത് കണ്ടു നിൽക്കുമ്പോൾ എന്നിലും പലതും കത്തിയമർന്നു തീരുകയാണെന്ന് തോന്നിപോയി…

എങ്കിലും സാരല്ല…
കണ്ണുനിറയെ കണ്ടോണ്ട് നിക്കാലോ എപ്പഴും..

ഒഴുകിതുടങ്ങാൻ വെമ്പിനിൽക്കുന്ന കണ്ണുകളെ തുടച്ചുമാറ്റി കൊണ്ട് ചിന്തകൾ മുറിച്ചു കൊണ്ട് മുറിയുടെ വാതിൽക്കലേക്കായി നടന്നു…

 

“ശിവാ… “”

23 Comments

  1. ❤❤

  2. സാധാരണ പൈങ്കിളിയിൽ നിന്നു ഒരുപാട് മേലെയാണ് ഈ കഥ. വരികളെല്ലാം വീണ്ടും വീണ്ടും വായിച്ചാണ് മുന്നോട്ടു പോകുന്നത്. വളരെ മനോഹരമായ എഴുത്ത്. എങ്കിലും വായിക്കുമ്പോൾ ഒരു നൊമ്പരം അനുഭവിക്കാൻ പറ്റുന്നു. പ്രണയ നൊമ്പരം.

    വളരെ നന്ദി. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ…

    1. Thank you ❤️❤️

  3. നിധീഷ്

    ❤❤❤❤

    1. ❤️

  4. Oho… ?

  5. പറയാൻ വാക്കുകൾ ഇല്ല ബ്രോ ഈ പാർട്ടും സൂപ്പർ ആയി…..
    ///വിളക്ക് കത്തിച്ചു ഉമ്മറത്തു കൊണ്ട് വക്കുമ്പോൾ ഉമ്മറത്തിരുന്നു എന്നെ നോക്കുന്ന ആ കണ്ണുകളിൽ ഒരു തിരിയിടാൻ ആഴത്തിൽ എണ്ണതളം കെട്ടി നിൽക്കുന്നതു ഞാനാ വെളിച്ചതിനു നടുവിലായി കണ്ടു..///
    എന്താ പറയാ ഈ വരികൾ ഒകെ എങ്ങനെയാ കിട്ടുന്നത് ഒരു രക്ഷ ഇല്ല കേട്ടോ….. ഒന്നേ പറയാൻ ഉള്ളോ ഇത്രേം ട്രാജഡി ഉണ്ടായ അവർക്ക് അവസാനം കൊറച്ച് സന്തോഷം കൊടുക്കണേ കഥയുടെ flow കാണുമ്പോ അറിയ അങ്ങനെ ഉണ്ടാവില്ല എന്നു എന്നാലും ആഗ്രഹിച്ചു പോവുന്നു….സ്നേഹത്തോടെ?????????????

    1. കഥയുടെ end ഒരിക്കലും ട്രാജഡി ആക്കൂല .. പാവങ്ങൾ കൊറേ ആയിലെ…
      സന്തോഷം മാത്രം ഉള്ള ജീവിതത്തിൽക്ക് അവരെ എത്തിച്ച്ട്ടെ ഈ കഥ അവസാനിക്കൂ . ✌️✌️❤️.

      Thank you for this wonderful comment bro.. ?

  6. Shooo ?.
    പറയാൻ വാക്കുകൾ ഇല്ല.
    പ്രണയത്തിന്റെയും,നഷ്ടങ്ങളുടെയും ആഴവും തീവ്രതയും ഓരോ വാക്കിലും ഉണ്ട്.
    ജീവിതത്തിൽ ഒരുപാടു ആഗ്രഹിച്ചത് നടന്നിട്ടും ഉള്ളുകൊണ്ട് ചിരിക്കാൻ കഴിയാത്ത രണ്ടുപേർ.
    എന്നെ അത്ഭുതപെടുത്തുന്നത താങ്കളുടെ എഴുത് തന്നെ ആണ്‌ മനസ്സിൽ തറക്കുന്ന എഴുതാണ്.
    താങ്കൾ ഉയരങ്ങൾ കീഴടക്കട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു bro ഒരുപാടു സ്നേഹം ??.

    Comrade

    1. ഞാൻ കരുതുന്നതിനേക്കാൾ കൂടുതൽ ഈ കഥയെ കുറിച്ചു മനസ്സിലാക്കിയ ങ്ങക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ… ✌️✌️❤️?

      ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ചത് നടന്നിട്ടും ഉള്ളു കൊണ്ട് ചിരിക്കാൻ കഴിയാത്ത രണ്ട് പേർ…

      ഈ കഥക്ക് ഇതിലും നല്ലൊരു ക്യാപ്ഷൻ എനിക്ക് പോലും എഴുതാൻ കഴിയൂല ട്ടോ ..
      Thnks comrade… ❤️❤️❤️✌️

      1. ഈ കഥ ഓരോ വയക്കാരുടെയും മനസിന്റെ അടിത്തട്ടിൽ എത്തിക്കാൻ താങ്കൾക്കു കഴിഞു അതിന്റെ തെളിവാണ് എന്റെ എന്റെ ചെറിയ വാക്കുകളിൽ കാണുന്നത്??.

        പിന്നെ ശെരിക്കും നന്ദി പറയേണ്ടത് എന്നെ പോലെ ഉള്ള വായനക്കാരാണ് ബ്രോ.അത്രക്കും നല്ല ഒരു അനുഭവം ആണ്‌ താങ്കൾ ഞങ്ങൾക് തന്നുകൊണ്ടിരിക്കുന്നത്.

        സ്നേഹം ??.

  7. ❤️❤️❤️???????

  8. Bro super aanu
    Continue

  9. Super സഹോ…. അവസാനം tragedy ആക്കല്ലെ കേട്ടോ

    1. ഇല്ലെടോ…. ❤️❤️✌️

  10. Aparamaya vikarathallichayaanu ningade oro varikalkkum…. aazhathil pathiyunnund oro scenesum…. keep going ✌

    1. Thaank uuuu… ??❤️

  11. Nthina ingana sed aakunne???

    1. കൊറച്ചു കഴിഞ്ഞ നല്ലോണം സന്തോഷിക്കാലോ… ??❤️

  12. ❤️❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.