❤️ദേവൻ ❤️part 15 [Ijasahammed] 194

“എന്ത് ചെയ്യാവും ആവോ..
ഒറ്റക്കായി തോന്നണ് ണ്ടാകും ചെലപ്പോ!!… ”

ആരോടെന്നില്ലാതെ കാൽമുട്ടിൽ കൈപിടിച്ചു കൊണ്ട് എങ്ങോട്ടെന്നില്ലാതെ നോക്കി കൊണ്ട് ഞാൻ പറഞ്ഞു…

 

“നെനക്കും തോന്നണ് ണ്ടോ ശിവാ.. ഒറ്റക്കായീന്ന്…?? “”

ആ ചോദ്യം എന്നെ അമ്പരപ്പിക്കാതിരുന്നില്ല… എന്ത് പറയണം എന്നറിയാതെ ഞാനാ മുഖത്തേക്ക് ഉറ്റുനോക്കി കൊണ്ടിരുന്നു…

 

“അച്ഛനും അമ്മേം മരിച്ചപ്പോ കൂടി ഒറ്റക്കായീന്ന് നിക്ക് തോന്നീട്ടില്ല …

അവള് ണ്ടാർന്നല്ലോ നിക്ക്…
ഇപ്പൊ പോയപ്പോ ആകെ.. ആകെ ഒറ്റപ്പെട്ടു പൂവ്വാണ് ശിവാ ഞാന് …

ഇനി ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം അവള് ന്നെ വിട്ട് പോയീന്നു ആലോചിക്കുമ്പോ എല്ലാം അവസാനിപ്പിച്ചുപോകാൻ തോന്നാണു നിക്ക്…
അവള് ഇല്ലാണ്ടെ വയ്യടാ ഇവിടെ.. ഇങ്ങനെ… !!”

 

എന്റെ കൈപിടിച്ചു അത്രമേൽ നിരാശയോടെ പറഞ്ഞു തുടങ്ങിയ ആ വാക്കുകൾ കേട്ട് ഒന്നും മറുപടിപറയാനാവാതെ ഞാൻ നിന്നു…

 

“സ്വന്തായിട്ട് ഒരു ജീവിതം പോലും വേണ്ടാന്ന് വച്ചതാണ് ഞാന് .. പക്ഷെ നെന്നെ ഇനീം കണ്ടില്ലെന്ന് നടിക്കാൻ വയ്യ…

എല്ലാം മാറീട്ടും ഒട്ടും മാറ്റം തട്ടാതെ പ്രാണനോട് പറ്റിചേർന്ന് ആ പ്രണയം ഇപ്പഴും ദേവനിൽ ണ്ട്ന്ന് നിക്ക് മനസ്സിലാവണത് ഈ കണ്ണോൾ കാണുമ്പഴാണ്…
നേടാനും വയ്യ നിക്ക് നഷ്ട്ടപ്പെടുത്താനും വയ്യ…

എനിക്കറിയാം.. ഈ ഒറ്റ ദിവസം കൊണ്ട് തന്നെ
നെനക്ക് മതിയായിട്ട് ണ്ടാകുംന്ന്…
പക്ഷെ ന്റെ കൂടെ നീയ് വേണം ന്ന് തോന്നി പൂവ്വാണ്…

ഒരായിരംകൊല്ലം ഇങ്ങനെ ജീവിച്ചുതീർക്കണം ന്ന് കൊതിക്ക്യാണ്…
വെറുക്കരുത് ന്നേ
നെന്നെ ഇങ്ങനെ നരകിപ്പിക്കിണേന്…

23 Comments

  1. ❤❤

  2. സാധാരണ പൈങ്കിളിയിൽ നിന്നു ഒരുപാട് മേലെയാണ് ഈ കഥ. വരികളെല്ലാം വീണ്ടും വീണ്ടും വായിച്ചാണ് മുന്നോട്ടു പോകുന്നത്. വളരെ മനോഹരമായ എഴുത്ത്. എങ്കിലും വായിക്കുമ്പോൾ ഒരു നൊമ്പരം അനുഭവിക്കാൻ പറ്റുന്നു. പ്രണയ നൊമ്പരം.

    വളരെ നന്ദി. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ…

    1. Thank you ❤️❤️

  3. നിധീഷ്

    ❤❤❤❤

    1. ❤️

  4. Oho… ?

  5. പറയാൻ വാക്കുകൾ ഇല്ല ബ്രോ ഈ പാർട്ടും സൂപ്പർ ആയി…..
    ///വിളക്ക് കത്തിച്ചു ഉമ്മറത്തു കൊണ്ട് വക്കുമ്പോൾ ഉമ്മറത്തിരുന്നു എന്നെ നോക്കുന്ന ആ കണ്ണുകളിൽ ഒരു തിരിയിടാൻ ആഴത്തിൽ എണ്ണതളം കെട്ടി നിൽക്കുന്നതു ഞാനാ വെളിച്ചതിനു നടുവിലായി കണ്ടു..///
    എന്താ പറയാ ഈ വരികൾ ഒകെ എങ്ങനെയാ കിട്ടുന്നത് ഒരു രക്ഷ ഇല്ല കേട്ടോ….. ഒന്നേ പറയാൻ ഉള്ളോ ഇത്രേം ട്രാജഡി ഉണ്ടായ അവർക്ക് അവസാനം കൊറച്ച് സന്തോഷം കൊടുക്കണേ കഥയുടെ flow കാണുമ്പോ അറിയ അങ്ങനെ ഉണ്ടാവില്ല എന്നു എന്നാലും ആഗ്രഹിച്ചു പോവുന്നു….സ്നേഹത്തോടെ?????????????

    1. കഥയുടെ end ഒരിക്കലും ട്രാജഡി ആക്കൂല .. പാവങ്ങൾ കൊറേ ആയിലെ…
      സന്തോഷം മാത്രം ഉള്ള ജീവിതത്തിൽക്ക് അവരെ എത്തിച്ച്ട്ടെ ഈ കഥ അവസാനിക്കൂ . ✌️✌️❤️.

      Thank you for this wonderful comment bro.. ?

  6. Shooo ?.
    പറയാൻ വാക്കുകൾ ഇല്ല.
    പ്രണയത്തിന്റെയും,നഷ്ടങ്ങളുടെയും ആഴവും തീവ്രതയും ഓരോ വാക്കിലും ഉണ്ട്.
    ജീവിതത്തിൽ ഒരുപാടു ആഗ്രഹിച്ചത് നടന്നിട്ടും ഉള്ളുകൊണ്ട് ചിരിക്കാൻ കഴിയാത്ത രണ്ടുപേർ.
    എന്നെ അത്ഭുതപെടുത്തുന്നത താങ്കളുടെ എഴുത് തന്നെ ആണ്‌ മനസ്സിൽ തറക്കുന്ന എഴുതാണ്.
    താങ്കൾ ഉയരങ്ങൾ കീഴടക്കട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു bro ഒരുപാടു സ്നേഹം ??.

    Comrade

    1. ഞാൻ കരുതുന്നതിനേക്കാൾ കൂടുതൽ ഈ കഥയെ കുറിച്ചു മനസ്സിലാക്കിയ ങ്ങക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ… ✌️✌️❤️?

      ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ചത് നടന്നിട്ടും ഉള്ളു കൊണ്ട് ചിരിക്കാൻ കഴിയാത്ത രണ്ട് പേർ…

      ഈ കഥക്ക് ഇതിലും നല്ലൊരു ക്യാപ്ഷൻ എനിക്ക് പോലും എഴുതാൻ കഴിയൂല ട്ടോ ..
      Thnks comrade… ❤️❤️❤️✌️

      1. ഈ കഥ ഓരോ വയക്കാരുടെയും മനസിന്റെ അടിത്തട്ടിൽ എത്തിക്കാൻ താങ്കൾക്കു കഴിഞു അതിന്റെ തെളിവാണ് എന്റെ എന്റെ ചെറിയ വാക്കുകളിൽ കാണുന്നത്??.

        പിന്നെ ശെരിക്കും നന്ദി പറയേണ്ടത് എന്നെ പോലെ ഉള്ള വായനക്കാരാണ് ബ്രോ.അത്രക്കും നല്ല ഒരു അനുഭവം ആണ്‌ താങ്കൾ ഞങ്ങൾക് തന്നുകൊണ്ടിരിക്കുന്നത്.

        സ്നേഹം ??.

  7. ❤️❤️❤️???????

  8. Bro super aanu
    Continue

  9. Super സഹോ…. അവസാനം tragedy ആക്കല്ലെ കേട്ടോ

    1. ഇല്ലെടോ…. ❤️❤️✌️

  10. Aparamaya vikarathallichayaanu ningade oro varikalkkum…. aazhathil pathiyunnund oro scenesum…. keep going ✌

    1. Thaank uuuu… ??❤️

  11. Nthina ingana sed aakunne???

    1. കൊറച്ചു കഴിഞ്ഞ നല്ലോണം സന്തോഷിക്കാലോ… ??❤️

  12. ❤️❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.