❤️ദേവൻ ❤️part 15 [Ijasahammed] 195

എല്ലാം അവള് കാണുന്ന്ണ്ടാകും…
അനുഗ്രഹിക്കുന്ന്ണ്ടാക്കും..

മഴയുടെ ശക്തികൂടിയതായി തോന്നി…
അകത്തേക്ക് കയറി ആദ്യം ചെന്നത് അവളുടെ മുറിയിലേക്ക് ആയിരുന്നു….

എനിക്ക് മുന്നേ നടന്നു തെക്കേമുറിയിലേക്ക് പോയ ദേവേട്ടനെ ആ ബെഡിൽ ഇരുന്നു കൊണ്ട് ഓർത്തു…

ഒരു ദീർഘനിശ്വാസത്തോടെ ചുവരിൽ തൂക്കിയിട്ട ആ ഫോട്ടോക്ക് അരികിലേക്ക് പതുക്കെ നടന്നു…
മനസ്സ് അവളോടായി എന്തെക്കെയോ പറയാൻ വെമ്പി..
സന്തോഷമായാലും സങ്കടമായാലും ആദ്യം വന്നുപങ്കുവച്ചിരുന്നത് അവളോടായിയിരുന്നു…

“അവസാനം കിട്ടി നിക്ക് നെന്റെ ഏട്ടനെ..
നീയ് പറഞ്ഞ പോലെ നെന്റെ ഏട്ടത്തിയമ്മആയി..
പക്ഷെ ഇപ്പഴും നീയ് ണ്ടാക്കി വെച്ചുപോയ ആ ശൂന്യത ഇപ്പഴും ആ മനസ്സിൽന്ന് പോയിട്ടില്ല…
താലിചാർത്തിയെങ്കിലും മനസ്സ് കൊണ്ട് ന്നെ നെന്റെ ഏട്ടൻ സ്വീകരിച്ചിട്ടില്ല.. നിക്കറിയാം..

ന്നാലും സാരല്ല്യ..
അടുത്തുണ്ടാവൂലോ.. അത് മതി…, !”””

താലിമേൽ പിടിച്ചു കൊണ്ട് ആ ഫോട്ടോയിലേക്ക് കണ്ണ് പതിപ്പിച്ചുകൊണ്ട് മനസ്സിലായി മൊഴിഞ്ഞു…

കേൾക്ക്ണ്ടാകുംഅടുത്തിരിന്നട്ട് ..
എന്റെ അടുക്കലല്ലാതെ അവള് വേറെ എവിടെ പൂവ്വാനാണ്… !!

ഒരിക്കൽ ദേവേട്ടൻ അവളോട് കളിയാക്കി പറഞ്ഞത് ഓർമ്മവന്നു…

“നീയിള്ളഇടത്തു ണ്ടാകും അവള് വാല് പോലെ പിന്നാലെ… “”

“ആ ഏട്ടനും അതേലോ..
ണ്ടാവും എപ്പഴും അവള്ടെ പിന്നാലെ… ”

അതിന് മറുപടിഎന്നോണം അവള് പറഞ്ഞത് കേട്ട് ഞെട്ടിയത് ശെരിക്ക് ഏട്ടനാണ് ന്ന് മാത്രം..

അത് കേട്ട് അവളെ തല്ലാൻ കയ്യോങ്ങിയ ഏട്ടന്റെ മുഖഭാവം കണ്ട് അന്നെത്ര ചിരിച്ചെന്ന് അറിയില്ല….

ഇന്നും അതേ ചിരി മുഖത്തു വിരിഞ്ഞു…
പക്ഷെ കൂടെ കണ്ണ് നിറഞ്ഞൂന്ന് മാത്രം..

കുറച്ചു നേരത്തിനു ശേഷം എഴുന്നേറ്റ് രാവിലെ അഴിച്ചിട്ടു പോയ ധാവണി എടുത്തുകൊണ്ട് പിന്നാംപുറത്തെ കുളിമുറി ലക്ഷ്യാക്കി നടക്കുമ്പോൾ തെക്കേമുറിയിലിരുന്നു സിഗരട്ടുവലിക്കുന്ന ദേവേട്ടനെ കണ്ടില്ലെന്ന് നടിച്ചു…

23 Comments

  1. ❤❤

  2. സാധാരണ പൈങ്കിളിയിൽ നിന്നു ഒരുപാട് മേലെയാണ് ഈ കഥ. വരികളെല്ലാം വീണ്ടും വീണ്ടും വായിച്ചാണ് മുന്നോട്ടു പോകുന്നത്. വളരെ മനോഹരമായ എഴുത്ത്. എങ്കിലും വായിക്കുമ്പോൾ ഒരു നൊമ്പരം അനുഭവിക്കാൻ പറ്റുന്നു. പ്രണയ നൊമ്പരം.

    വളരെ നന്ദി. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ…

    1. Thank you ❤️❤️

  3. നിധീഷ്

    ❤❤❤❤

    1. ❤️

  4. Oho… ?

  5. പറയാൻ വാക്കുകൾ ഇല്ല ബ്രോ ഈ പാർട്ടും സൂപ്പർ ആയി…..
    ///വിളക്ക് കത്തിച്ചു ഉമ്മറത്തു കൊണ്ട് വക്കുമ്പോൾ ഉമ്മറത്തിരുന്നു എന്നെ നോക്കുന്ന ആ കണ്ണുകളിൽ ഒരു തിരിയിടാൻ ആഴത്തിൽ എണ്ണതളം കെട്ടി നിൽക്കുന്നതു ഞാനാ വെളിച്ചതിനു നടുവിലായി കണ്ടു..///
    എന്താ പറയാ ഈ വരികൾ ഒകെ എങ്ങനെയാ കിട്ടുന്നത് ഒരു രക്ഷ ഇല്ല കേട്ടോ….. ഒന്നേ പറയാൻ ഉള്ളോ ഇത്രേം ട്രാജഡി ഉണ്ടായ അവർക്ക് അവസാനം കൊറച്ച് സന്തോഷം കൊടുക്കണേ കഥയുടെ flow കാണുമ്പോ അറിയ അങ്ങനെ ഉണ്ടാവില്ല എന്നു എന്നാലും ആഗ്രഹിച്ചു പോവുന്നു….സ്നേഹത്തോടെ?????????????

    1. കഥയുടെ end ഒരിക്കലും ട്രാജഡി ആക്കൂല .. പാവങ്ങൾ കൊറേ ആയിലെ…
      സന്തോഷം മാത്രം ഉള്ള ജീവിതത്തിൽക്ക് അവരെ എത്തിച്ച്ട്ടെ ഈ കഥ അവസാനിക്കൂ . ✌️✌️❤️.

      Thank you for this wonderful comment bro.. ?

  6. Shooo ?.
    പറയാൻ വാക്കുകൾ ഇല്ല.
    പ്രണയത്തിന്റെയും,നഷ്ടങ്ങളുടെയും ആഴവും തീവ്രതയും ഓരോ വാക്കിലും ഉണ്ട്.
    ജീവിതത്തിൽ ഒരുപാടു ആഗ്രഹിച്ചത് നടന്നിട്ടും ഉള്ളുകൊണ്ട് ചിരിക്കാൻ കഴിയാത്ത രണ്ടുപേർ.
    എന്നെ അത്ഭുതപെടുത്തുന്നത താങ്കളുടെ എഴുത് തന്നെ ആണ്‌ മനസ്സിൽ തറക്കുന്ന എഴുതാണ്.
    താങ്കൾ ഉയരങ്ങൾ കീഴടക്കട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു bro ഒരുപാടു സ്നേഹം ??.

    Comrade

    1. ഞാൻ കരുതുന്നതിനേക്കാൾ കൂടുതൽ ഈ കഥയെ കുറിച്ചു മനസ്സിലാക്കിയ ങ്ങക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ… ✌️✌️❤️?

      ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ചത് നടന്നിട്ടും ഉള്ളു കൊണ്ട് ചിരിക്കാൻ കഴിയാത്ത രണ്ട് പേർ…

      ഈ കഥക്ക് ഇതിലും നല്ലൊരു ക്യാപ്ഷൻ എനിക്ക് പോലും എഴുതാൻ കഴിയൂല ട്ടോ ..
      Thnks comrade… ❤️❤️❤️✌️

      1. ഈ കഥ ഓരോ വയക്കാരുടെയും മനസിന്റെ അടിത്തട്ടിൽ എത്തിക്കാൻ താങ്കൾക്കു കഴിഞു അതിന്റെ തെളിവാണ് എന്റെ എന്റെ ചെറിയ വാക്കുകളിൽ കാണുന്നത്??.

        പിന്നെ ശെരിക്കും നന്ദി പറയേണ്ടത് എന്നെ പോലെ ഉള്ള വായനക്കാരാണ് ബ്രോ.അത്രക്കും നല്ല ഒരു അനുഭവം ആണ്‌ താങ്കൾ ഞങ്ങൾക് തന്നുകൊണ്ടിരിക്കുന്നത്.

        സ്നേഹം ??.

  7. ❤️❤️❤️???????

  8. Bro super aanu
    Continue

  9. Super സഹോ…. അവസാനം tragedy ആക്കല്ലെ കേട്ടോ

    1. ഇല്ലെടോ…. ❤️❤️✌️

  10. Aparamaya vikarathallichayaanu ningade oro varikalkkum…. aazhathil pathiyunnund oro scenesum…. keep going ✌

    1. Thaank uuuu… ??❤️

  11. Nthina ingana sed aakunne???

    1. കൊറച്ചു കഴിഞ്ഞ നല്ലോണം സന്തോഷിക്കാലോ… ??❤️

  12. ❤️❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.