ആദ്യമായി തൊട്ടനേരം ഉണ്ടായഅതേ കുളിര് അപ്പോഴും ആ താലിമാലക്ക് ഉണ്ടായിരുന്നു….
തലതാഴ്ത്തി കൊണ്ട് ആ താലിമാലയിലേക്കൊന്ന് നോക്കി..
ഒടുവിൽ അത് എന്നിലേക്ക് ചാർത്തപ്പെട്ടിരിക്കുന്നു..
ഈ നിമിഷം മുതൽ ഞാൻ ദേവേട്ടന്റെ ഭാര്യയായി കഴിഞ്ഞിരിക്കുന്നു…
ഒരിക്കലും നടക്കാനിടയില്ലെന്ന് കരുതിനടന്ന കാര്യങ്ങൾ കണ്മുന്നിൽ സംഭവിക്കുന്നത് കണ്ട് ഞാൻ സ്വപ്നലോകത്തിലെന്ന പോലെ നിന്നു…
കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു…
പതിയെ ഞാനാ കൈവിരലുകളിൽ പതുക്കെ ഒന്ന് തൊട്ടു…
ആ വിരലുകൾ എന്നിൽ കോർത്തുപിടിച്ചു മുന്നോട്ടു നടക്കുന്ന ദേവേട്ടന്റെ കണ്ണിലും അതേ തിളക്കം ഞാൻ കണ്ടു..
ആ അമ്പലനടയിൽനിന്നും അത്രമേൽ പ്രിയപ്പെട്ടവന്റെ കരം പിടിച്ചുകൊണ്ട് ഒരായിരം പ്രാർത്ഥനകളോടെ
പുതിയൊരു ജീവിതത്തിലേക്ക് ഒരുമിച്ചു നടന്നു….
അപ്പോഴും ആ താലിമാല നെഞ്ചിലേക്ക് കുളിരുപകരുന്നുണ്ടെന്ന് തോന്നി….
“മഴപെയ്യാൻ തൊടങ്ങ്ന്ന്ണ്ട്.. വേഗം നടന്നോളൂ… ”
ചടങ്ങുകൾ തീർക്കുന്നതിനിടയിൽ അമ്മ പറഞ്ഞത് കേട്ട് ഞാൻ തലയുയർത്തി നോക്കി…
മാനം കൂടുതൽ കരുത്തിരുന്നു.. അവ പെയ്യാൻ വെമ്പൽ കൊണ്ട് നിൽക്കുകയാണ്..
ചടങ്ങുകളെല്ലാം പൂർത്തിയാക്കി ഒടുവിൽ അമ്മക്കരികിലേക്കായി നടന്നു..
“പൂവ്വായി ല്ലേ..? !!””
നെറുകിൽ തൊട്ട സിന്ദൂരത്തിനടുത്തായി അമർത്തിചുംബിച്ചു കൊണ്ട് അമ്മ പറഞ്ഞത് കേട്ട് ഞാനാകരങ്ങൾ മൃദുവായിപിടിച്ചു പുഞ്ചിരിച്ചു…
“ദീർഘായുസ്സ് ണ്ടാവട്ടെ ന്റെ കുട്ട്യോൾക്ക്.. എടെക്ക് വരണം രണ്ടാളും വീട്ടിലോട്ട്.. ”
പെയ്യാൻ വെമ്പിനിൽക്കുന്ന ആകാശം കണക്കെ എന്തിനെയോ പിടിച്ചു നിർത്തികൊണ്ട് പറഞ്ഞ ആ വാക്കുകൾ കേട്ടതും ഞാനമ്മയെ ഇറുക്കെകെട്ടിപിടിച്ചു …
“അമ്മക്കും പൊന്നൂടെ.. എന്തിനാ അവടെ ഒറ്റക്ക്… !!””
ഒട്ടും പ്രതീക്ഷിക്കാതെ ദേവേട്ടൻ പറഞ്ഞത് കേട്ട് ഞാനാമുഖത്തേക്ക് നോക്കി…
❤❤
സാധാരണ പൈങ്കിളിയിൽ നിന്നു ഒരുപാട് മേലെയാണ് ഈ കഥ. വരികളെല്ലാം വീണ്ടും വീണ്ടും വായിച്ചാണ് മുന്നോട്ടു പോകുന്നത്. വളരെ മനോഹരമായ എഴുത്ത്. എങ്കിലും വായിക്കുമ്പോൾ ഒരു നൊമ്പരം അനുഭവിക്കാൻ പറ്റുന്നു. പ്രണയ നൊമ്പരം.
വളരെ നന്ദി. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ…
Thank you ❤️❤️
❤❤❤❤
❤️
Oho… ?
പറയാൻ വാക്കുകൾ ഇല്ല ബ്രോ ഈ പാർട്ടും സൂപ്പർ ആയി…..
///വിളക്ക് കത്തിച്ചു ഉമ്മറത്തു കൊണ്ട് വക്കുമ്പോൾ ഉമ്മറത്തിരുന്നു എന്നെ നോക്കുന്ന ആ കണ്ണുകളിൽ ഒരു തിരിയിടാൻ ആഴത്തിൽ എണ്ണതളം കെട്ടി നിൽക്കുന്നതു ഞാനാ വെളിച്ചതിനു നടുവിലായി കണ്ടു..///
എന്താ പറയാ ഈ വരികൾ ഒകെ എങ്ങനെയാ കിട്ടുന്നത് ഒരു രക്ഷ ഇല്ല കേട്ടോ….. ഒന്നേ പറയാൻ ഉള്ളോ ഇത്രേം ട്രാജഡി ഉണ്ടായ അവർക്ക് അവസാനം കൊറച്ച് സന്തോഷം കൊടുക്കണേ കഥയുടെ flow കാണുമ്പോ അറിയ അങ്ങനെ ഉണ്ടാവില്ല എന്നു എന്നാലും ആഗ്രഹിച്ചു പോവുന്നു….സ്നേഹത്തോടെ?????????????
കഥയുടെ end ഒരിക്കലും ട്രാജഡി ആക്കൂല .. പാവങ്ങൾ കൊറേ ആയിലെ…
സന്തോഷം മാത്രം ഉള്ള ജീവിതത്തിൽക്ക് അവരെ എത്തിച്ച്ട്ടെ ഈ കഥ അവസാനിക്കൂ . ✌️✌️❤️.
Thank you for this wonderful comment bro.. ?
Shooo ?.
പറയാൻ വാക്കുകൾ ഇല്ല.
പ്രണയത്തിന്റെയും,നഷ്ടങ്ങളുടെയും ആഴവും തീവ്രതയും ഓരോ വാക്കിലും ഉണ്ട്.
ജീവിതത്തിൽ ഒരുപാടു ആഗ്രഹിച്ചത് നടന്നിട്ടും ഉള്ളുകൊണ്ട് ചിരിക്കാൻ കഴിയാത്ത രണ്ടുപേർ.
എന്നെ അത്ഭുതപെടുത്തുന്നത താങ്കളുടെ എഴുത് തന്നെ ആണ് മനസ്സിൽ തറക്കുന്ന എഴുതാണ്.
താങ്കൾ ഉയരങ്ങൾ കീഴടക്കട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു bro ഒരുപാടു സ്നേഹം ??.
Comrade
ഞാൻ കരുതുന്നതിനേക്കാൾ കൂടുതൽ ഈ കഥയെ കുറിച്ചു മനസ്സിലാക്കിയ ങ്ങക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ… ✌️✌️❤️?
ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ചത് നടന്നിട്ടും ഉള്ളു കൊണ്ട് ചിരിക്കാൻ കഴിയാത്ത രണ്ട് പേർ…
ഈ കഥക്ക് ഇതിലും നല്ലൊരു ക്യാപ്ഷൻ എനിക്ക് പോലും എഴുതാൻ കഴിയൂല ട്ടോ ..
Thnks comrade… ❤️❤️❤️✌️
ഈ കഥ ഓരോ വയക്കാരുടെയും മനസിന്റെ അടിത്തട്ടിൽ എത്തിക്കാൻ താങ്കൾക്കു കഴിഞു അതിന്റെ തെളിവാണ് എന്റെ എന്റെ ചെറിയ വാക്കുകളിൽ കാണുന്നത്??.
പിന്നെ ശെരിക്കും നന്ദി പറയേണ്ടത് എന്നെ പോലെ ഉള്ള വായനക്കാരാണ് ബ്രോ.അത്രക്കും നല്ല ഒരു അനുഭവം ആണ് താങ്കൾ ഞങ്ങൾക് തന്നുകൊണ്ടിരിക്കുന്നത്.
സ്നേഹം ??.
❤️❤️❤️???????
Settt
Bro super aanu
Continue
Super സഹോ…. അവസാനം tragedy ആക്കല്ലെ കേട്ടോ
ഇല്ലെടോ…. ❤️❤️✌️
Aparamaya vikarathallichayaanu ningade oro varikalkkum…. aazhathil pathiyunnund oro scenesum…. keep going ✌
Thaank uuuu… ??❤️
Nthina ingana sed aakunne???
കൊറച്ചു കഴിഞ്ഞ നല്ലോണം സന്തോഷിക്കാലോ… ??❤️
❤️❤️❤️❤️❤️
❤️❤️❤️
1st❤️