തൊട്ടടുത്ത അമ്പലത്തിൽ ആയത് കൊണ്ട് അമ്മക്ക് അധികം ബുദ്ധിമുട്ടാതെ എത്താൻ കഴിഞ്ഞു…
അവിടെ എത്തിയപ്പോഴേക്കും ദേവേട്ടൻ എത്തിയിട്ടുണ്ടായിരുന്നു..
അമ്മയോടായി ഒന്ന് ചിരിച്ചു എന്നെ ഒറ്റ നോട്ടം നോക്കി കൊണ്ട് വിളിക്കിന് മുന്നിലായി അങ്ങനെ നിൽക്കുന്ന ദേവേട്ടനെ ഞാൻ നോക്കി…
വേഷത്തിലൊന്നും ഒരു ഭാവഭേദവുമുണ്ടായിരുന്നില്ല….
പതിവ് ധരിക്കുന്ന തരത്തിലുള്ള ഒരു ഷർട്ടും ചുകപ്പ് കരയുള്ള ഒരു മുണ്ടും..
ഒരു കുറി പോലും ആ നെറ്റിതടത്തിൽ ഉണ്ടായിരുന്നില്ല…
കണ്ണിലാ പതിവ് കറുപ്പ് കെട്ടി നിന്നിരുന്നു…
ഒന്നും വ്യത്യസ്തമല്ല..
താടിപോലും ഒന്ന് വൃത്തിയാക്കിയിട്ടില്ല…
മനസ്സിലൊരു നോവ് പടർന്നെങ്കിലും കാര്യമാക്കിയില്ല…
സങ്കടപ്പെടാൻ പറ്റിയ നേരമല്ല ഇത്…
അത്രമേൽ ആഗ്രഹിച്ച സ്വപ്നം കണ്ട ഒരു നിമിഷമാണ് കണ്മുന്നിൽ…
കയ്യിൽ താലിചരടുമായി നിൽക്കുന്ന ദേവേട്ടനെ ഞാൻ ഇമവെട്ടാതെ നോക്കി കൊണ്ട് നിന്നു…
ആ താലിമാലയിലെ ശങ്ക് മുദ്ര എന്റെ നോട്ടങ്ങളെ ആകർഷിച്ചു….
അടുത്തു നിന്ന് ദേവേട്ടനോട് എന്തെക്കെയോ ആരെക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു…
അതൊന്നും ശ്രദ്ധിക്കാതെ കണ്ണുകൾ മുഴുവൻമുന്നിൽദേവേട്ടന്റെ കയ്യിലിരുന്ന് ആടി കൊണ്ടിരുന്ന ആ താലിമാലക്ക് ചുറ്റും തത്തിനടന്നു കൊണ്ടിരുന്നു..
മേഘം ഇരുണ്ടു തുടങ്ങിയിരുന്നു…
തണുത്തകാറ്റ് അനുഗ്രഹവുമായി എന്നെ തൊട്ട് തലോടി ആ താലിമാലയിൽ ചുംബിച്ചു കൊണ്ട് കടന്നു പോയത് ഞാൻ അറിഞ്ഞു…
ഒടുവിൽ നെഞ്ചിലേക്കായി ആ താലിമാല വന്നു പതിഞ്ഞപ്പോൾ കണ്ണിറുക്കി കൈകൂപ്പി പ്രാർത്ഥിച്ചു…
എല്ലാ ദൈവങ്ങളെയും മനസ്സുരുകി നിശബ്ദമായി സ്മരിച്ചു…
മരിക്കുവോളം നെഞ്ചില് ണ്ടാകണം ഈ താലിമാല…
താലിചാർത്തികഴിഞ്ഞ് എന്നെ നോക്കുന്ന ദേവേട്ടനെ നോക്കി ഞാനാമാലമേൽ വിരലമർത്തി നിന്നു…..
സന്തോഷം കൊണ്ടാണോ അതോ ഒരിക്കലും നടക്കില്ലെന്നു കരുതിയ സ്വപ്നം ഒടുവിൽ സാക്ഷാൽകരിച്ചത് കൊണ്ടാണോ അറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞു വന്നു …
❤❤
സാധാരണ പൈങ്കിളിയിൽ നിന്നു ഒരുപാട് മേലെയാണ് ഈ കഥ. വരികളെല്ലാം വീണ്ടും വീണ്ടും വായിച്ചാണ് മുന്നോട്ടു പോകുന്നത്. വളരെ മനോഹരമായ എഴുത്ത്. എങ്കിലും വായിക്കുമ്പോൾ ഒരു നൊമ്പരം അനുഭവിക്കാൻ പറ്റുന്നു. പ്രണയ നൊമ്പരം.
വളരെ നന്ദി. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ…
Thank you ❤️❤️
❤❤❤❤
❤️
Oho… ?
പറയാൻ വാക്കുകൾ ഇല്ല ബ്രോ ഈ പാർട്ടും സൂപ്പർ ആയി…..
///വിളക്ക് കത്തിച്ചു ഉമ്മറത്തു കൊണ്ട് വക്കുമ്പോൾ ഉമ്മറത്തിരുന്നു എന്നെ നോക്കുന്ന ആ കണ്ണുകളിൽ ഒരു തിരിയിടാൻ ആഴത്തിൽ എണ്ണതളം കെട്ടി നിൽക്കുന്നതു ഞാനാ വെളിച്ചതിനു നടുവിലായി കണ്ടു..///
എന്താ പറയാ ഈ വരികൾ ഒകെ എങ്ങനെയാ കിട്ടുന്നത് ഒരു രക്ഷ ഇല്ല കേട്ടോ….. ഒന്നേ പറയാൻ ഉള്ളോ ഇത്രേം ട്രാജഡി ഉണ്ടായ അവർക്ക് അവസാനം കൊറച്ച് സന്തോഷം കൊടുക്കണേ കഥയുടെ flow കാണുമ്പോ അറിയ അങ്ങനെ ഉണ്ടാവില്ല എന്നു എന്നാലും ആഗ്രഹിച്ചു പോവുന്നു….സ്നേഹത്തോടെ?????????????
കഥയുടെ end ഒരിക്കലും ട്രാജഡി ആക്കൂല .. പാവങ്ങൾ കൊറേ ആയിലെ…
സന്തോഷം മാത്രം ഉള്ള ജീവിതത്തിൽക്ക് അവരെ എത്തിച്ച്ട്ടെ ഈ കഥ അവസാനിക്കൂ . ✌️✌️❤️.
Thank you for this wonderful comment bro.. ?
Shooo ?.
പറയാൻ വാക്കുകൾ ഇല്ല.
പ്രണയത്തിന്റെയും,നഷ്ടങ്ങളുടെയും ആഴവും തീവ്രതയും ഓരോ വാക്കിലും ഉണ്ട്.
ജീവിതത്തിൽ ഒരുപാടു ആഗ്രഹിച്ചത് നടന്നിട്ടും ഉള്ളുകൊണ്ട് ചിരിക്കാൻ കഴിയാത്ത രണ്ടുപേർ.
എന്നെ അത്ഭുതപെടുത്തുന്നത താങ്കളുടെ എഴുത് തന്നെ ആണ് മനസ്സിൽ തറക്കുന്ന എഴുതാണ്.
താങ്കൾ ഉയരങ്ങൾ കീഴടക്കട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു bro ഒരുപാടു സ്നേഹം ??.
Comrade
ഞാൻ കരുതുന്നതിനേക്കാൾ കൂടുതൽ ഈ കഥയെ കുറിച്ചു മനസ്സിലാക്കിയ ങ്ങക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ… ✌️✌️❤️?
ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ചത് നടന്നിട്ടും ഉള്ളു കൊണ്ട് ചിരിക്കാൻ കഴിയാത്ത രണ്ട് പേർ…
ഈ കഥക്ക് ഇതിലും നല്ലൊരു ക്യാപ്ഷൻ എനിക്ക് പോലും എഴുതാൻ കഴിയൂല ട്ടോ ..
Thnks comrade… ❤️❤️❤️✌️
ഈ കഥ ഓരോ വയക്കാരുടെയും മനസിന്റെ അടിത്തട്ടിൽ എത്തിക്കാൻ താങ്കൾക്കു കഴിഞു അതിന്റെ തെളിവാണ് എന്റെ എന്റെ ചെറിയ വാക്കുകളിൽ കാണുന്നത്??.
പിന്നെ ശെരിക്കും നന്ദി പറയേണ്ടത് എന്നെ പോലെ ഉള്ള വായനക്കാരാണ് ബ്രോ.അത്രക്കും നല്ല ഒരു അനുഭവം ആണ് താങ്കൾ ഞങ്ങൾക് തന്നുകൊണ്ടിരിക്കുന്നത്.
സ്നേഹം ??.
❤️❤️❤️???????
Settt
Bro super aanu
Continue
Super സഹോ…. അവസാനം tragedy ആക്കല്ലെ കേട്ടോ
ഇല്ലെടോ…. ❤️❤️✌️
Aparamaya vikarathallichayaanu ningade oro varikalkkum…. aazhathil pathiyunnund oro scenesum…. keep going ✌
Thaank uuuu… ??❤️
Nthina ingana sed aakunne???
കൊറച്ചു കഴിഞ്ഞ നല്ലോണം സന്തോഷിക്കാലോ… ??❤️
❤️❤️❤️❤️❤️
❤️❤️❤️
1st❤️