❤❤ഇങ്ങനെയും ഒരു പ്രണയം❤❤ 2 [നളൻ] 115

നീ ഒരു കാര്യം ചെയ്യ് ഇവളെ ഒന്ന് പ്രെപോസ് ചെയ്തിട്ട് പൊയ്ക്കോ….

 

ചേട്ടാ ഞാനോ….. ഞാൻ ദയനീയമായി ചോദിച്ചു….

 

നിനക്ക് ക്ലാസ്സിൽ പോണോ അതോ ഇവടെ നിക്കുന്നോ….. ക്ലാസ്സിൽ പോണേ വേഗം പറഞ്ഞത് ചെയ്തിട്ട് പൊക്കോ….

 

അവരെ എതിർക്കണം എന്ന് മനസിൽ ഉണ്ടെങ്കിലും ഒന്നും പുറത്തേക്ക് വന്നില്ല. എന്റെ സ്വഭാവത്തെ തന്നെ പഴിച്ചുകൊണ്ട് ഞാൻ അടുത്തുനിൽക്കുന്ന പെൺ കുട്ടിയെ നോക്കി. ഒറ്റ വട്ടം മാത്രേ നോക്കിയൊള്ളു നല്ല വട്ടമുഖം ഒള്ള ഒരു കൊച്ച്. മുഖം മാത്രേ കണ്ടോള്ളൂ ബാക്കി കാണാൻ ഒള്ള മാനസികാവസ്ഥയിൽ അല്ലല്ലോ ഞാൻ അവടെ നില്കുന്നത്.

 

എന്താന്ന് അറിയില്ല വല്ല സിനിമയോ മറ്റോ ആണെങ്കിൽ ഇപ്പൊ ഒരു പട്ടിനുള്ള വക ഒക്കെ ഒണ്ട് അതല്ലേലും അങ്ങനെ ആണല്ലോ നായകൻ നായികയെ കാണുമ്പോ ഒരു പാട്ട് ഒറപ്പല്ലേ. പക്ഷെ ഞാൻ നായകനും അവൾ നായ്കയും ഒന്നും അല്ലാത്തോണ്ട് ഒന്നും നടന്നില്ല. അല്ലേലും സിനിമ അല്ലല്ലോ ജീവിതം.

 

ഇങ്ങനൊക്കെ ചിന്തിച് ഞാൻ പ്രെപോസ് ചെയ്യാൻ നിൽക്കുബോൾക്ക് ഒരു ചേട്ടൻ അങ്ങോട്ട് നടന്നു വന്നു അത് കണ്ടപോലെ ബാക്കി സീനെയെര്സ് നിന്ന് പരുങ്ങാൻ തുടങ്ങി.

ആ ചേട്ടൻ ഞങ്ങളുടെ തെക്ക് വന്നു

 

എന്താ ഇവടെ പ്രശ്നം ശ്യാമേ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ ചെയർമാൻ ആയിട്ടിരിക്കുന്ന ഈ കോളേജിൽ ഇത്തരം കാര്യങ്ങൾ ഒന്നും വേണ്ട എന്ന് നിനക്കൊക്കെ പറഞ്ഞ മനസിലാകില്ല അല്ലെ മനസിലാക്കിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. പിള്ളേരെ നിങ്ങൾ പൊക്കോ ഇത് ഞാൻ ഡീൽ ചെയ്തോളാം.

 

അത് കേട്ടതും പിന്നെ ഞാൻ ഒന്നും നോക്കിയില്ല നേരെ മുന്പോട്ട് നടന്നു. പിന്നെ അങ്ങനെ ആരും റാഗിംഗ് എന്നൊന്നും പറഞ്ഞു വിളിച്ചില്ല. അപ്പോളാണ് ഞാൻ കൂടെ ഒണ്ടാരുന്ന പെണ്ണിനെ കുറിച്ച് ഓർത്തത്. അവിടെ എല്ലാം നോക്കി എങ്കിലും അവളെ കണ്ടില്ല. അല്ലെ തന്നെ അവളെ ഞാൻ എന്തിനാ നോക്കുന്നെ എന്നും പറഞ്ഞു ഞാൻ നേരെ കോളേജിലേക്ക് കേറി.

 

കോളേജ് എല്ലാം നല്ല രീതിയിൽ അലങ്കരിച്ചിട്ടുണ്ട്. അതെല്ലാം നോക്കി ഞാൻ അവിടെ തന്നെ നിന്നു ഞാൻ നിന്ന് പരുങ്ങുന്നേ കണ്ടിട്ടാണെന്ന് തോന്നുന്നു ഒരു ചേച്ചി വന്നു പറഞ്ഞു ഇന്ന് സെമിനാർ ഹോളിൽ ആണ് ഇരിക്കേണ്ടത് എന്ന് അവിടെ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ചെയർ ഒണ്ട് മൂന്നാം നിലയിൽ ആണ് ഹോൾ എന്നും.

 

ആ ചേച്ചിക്ക് ഒരു ചിരിയും സമ്മാനിച്ച ഞാൻ നേരെ മുകളിലേക്ക് നടന്നു പിന്നെ എന്റെ ക്ലാസ്സിൽ ഉള്ളവർ ഇരിക്കുന്ന സ്ഥാലം കണ്ടുപിടിച്ചു എഴുതി വെച്ചിട്ടുള്ളതുകൊണ്ട് ഒത്തൊന്നും ബുദ്ധിമുട്ടില്ലാരുന്നു. ഞാൻ ചെല്ലുബോ എല്ലാവരും നല്ല സംസാരത്തിലാരുന്നു എല്ലാരും അങ്ങോടട്ടും ഇങ്ങോട്ടുമെല്ലാം പരിചയപെടുന്നുണ്ട്. ഞാനും ചെന്ന് ഒരു കസേരയിൽ ഇരുന്നു.

എന്നെയും അടുത്തിരുന്നവർ എല്ലാം പരിചയപെട്ടു ഞാനും അവരെ പരിചയപെട്ടു  സാധാരണ പോലെ തന്നെ വീടും സ്ഥലവും മുൻപ് പഠിച്ച സ്കൂളും എല്ലാം ചോതിച്ചു.

ക്ലാസ്സിൽ ഒള്ള ബോയ്‌സിനെ മിക്കവരെയും ഞാൻ പരിചയപെട്ടു പെൺകുട്ടികൾ ഓപ്പോസിറ്റ് സൈഡിൽ ആയിരുന്നത് കൊണ്ട് അവരെ പരിചയപെട്ടില്ല .

കൂടെ ഉണ്ടായിരുന്ന ഒരുത്തൻ വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങുകയും ചെയ്‌തു. ഒന്നാമത്തെ ദിവസം ആയതുകൊണ്ട് ക്ലാസ് ഒന്നും ഒണ്ടാരുന്നില്ല . പ്രെസംഗം എല്ലാം കഴിഞ്ഞപ്പോ പ്രോഗ്രാം അവസാനിപ്പിച്ചു എല്ലാരും വീട്ടിലേക്ക് തിരിച്ചു. നാളെ കാണാം എന്ന പറഞ്ഞ എല്ലാരും പിരിഞ്ഞു ഞാനും നേരെ വീട്ടിലേക്ക് പോയി.

വീട്ടിൽ എത്തിയപ്പോ തന്നെ ‘അമ്മ ചോദിച്ചു ക്ലാസ് ഒക്കെ എങ്ങനെ ഉണ്ട് എന്ന്.

 

പിന്നെ അമ്മയെ പിടിച്ചിരുത്തി നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞുകേൾപിച്ചു അപ്പോളാണ് എനിക്ക് ഒരു സമാധാനം വന്നത്. ഇത് പണ്ടുമുതലേ ഒള്ള ശീലം ആണ് ഓരോ ദിവസവും സ്കൂളിൽ നടക്കുന്ന കാര്യങ്ങൾ ഞാൻ വീട്ടിൽ വന്ന് പറയുമായിരുന്നു.

18 Comments

  1. Broi next part enna??

    1. Next day tharaam

    1. ♥️♥️

  2. അക്ഷരത്തെറ്റ് കുറയ്ക്കണം….. ❤❤❤

    1. ♥️♥️

  3. Nannayittund. Page koottuka nxt partil. Wtg 4 nxt part…

    1. ♥️♥️

  4. മോനെ കഥ നന്നാവുന്നുണ്ട്. വായിച്ചു തുടങ്ങുപോളേക്കും കഥ തീരും.. പേജ് കൂട്ടി എഴുതുക.. സപ്പോർട്ട് ഉണ്ടാവും ഇടയിൽ നിറുത്തി പോകരുത്..
    സ്നേഹം മാത്രം.❤❤❤❤❤

    1. ♥️♥️

  5. കഥ നന്നായിട്ടുണ്ട്
    അക്ഷര തെറ്റ് കഥയുടെ ഫ്ലോ പോക്കുന്നുണ്ട്

    1. ഇനി നോക്കി എഴുതാം

  6. ❤️❤️

  7. ??????????????????

Comments are closed.