❣️The Unique Man 3❣️ [DK] 730

അവൾ നിലത്ത് ഇറങ്ങിയ പാടെ കരണം നോക്കി ഒരെണ്ണം കൊടുത്തു……എന്നാൽ വട്ടം കറക്കിയതിനാൽ അവൾക്ക് നിലത്ത് ഉറച്ച് നിൽക്കാൻ സാധിച്ചില്ല…. അവൾ പതിയെ വേച്ച് വിഴാൻ പോയതും അവൻ അവളെ കൈളിൽ ആക്കി വീഴാതെ ചരിച്ച് പിടിച്ചു. മുഖത്തോട് മൂഖം നോക്കി അവൾ അവൻ്റെ കൈകളിൽ കിടന്നു….. അവൾ അവൻ്റെ കണ്ണുകളിലേക്കു നോക്കി വളരെ പരിചയം ഉള്ള കണ്ണുകൾ…… കുറച്ച് സമയത്തിനു ശേഷം അവൻ ചോദിച്ചു….

എന്നാ അടിയാടി കുഞ്ഞി അടിച്ചെ……

എന്നിട്ടു അവൻ അവളെ നോക്കി ചിരിച്ചു…..

കാർത്തിക അവൻ്റെ കണ്ണുകൾ നോക്കി മെല്ലെ പറഞ്ഞു ചെറി…..

കാർത്തിക: ചെറി……. എന്ന് വിളിച്ചു കൊണ്ട് അവൾ അവനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മയും കൊടുത്തു അവൻ തിരിച്ചും….. കുറച്ച് സമയം കഴിഞ്ഞിട്ടും അവൾ പിടിവിടാതെ കെട്ടിപ്പിടിച്ചു നിന്നപ്പോ ചെറി പറഞ്ഞു…

ചെറി: എടി കുഞ്ഞി ഇത് കോളേജ് ആട്ടോ…..

കാർത്തിക അപ്പോൾ ആണ് അത് ഓർത്തത് അവർ പതിയെ തലപെക്കി ഒന്ന് നോക്കി….. എല്ലാരും അത്ഭുതത്തോടെയും ഒരു ആക്കിയ ചിരിയോടെയും തന്നെ നോക്കി നില്ക്കുന്നത് കണ്ടപ്പോൾ അവൾ പിടി വിട്ടു…..

എന്നാൽ ഇതെല്ലാം കണ്ട് ദേവുൻ്റെ കിളി പോയി…… അവളുടെ കണ്ണുകൾ പതിയെ നിറഞ്ഞു…… അവൾ അത് കൈകൾ കൊണ്ട് തൂത്ത് എടുത്തു എന്നിട്ട് സ്വയം ചോദിച്ചു…

അവൻ നിൻ്റെ ആരാ….. നീ എന്തിനാ കരയുന്നെ…..

അപ്പോൾ കാർത്തിക എല്ലാരോടും ആയി…..

എന്തു നോക്കി നിക്കുവാ നിങ്ങൾ. ഇറങ്ങി പോവിനടെ …….കഴ്ച കാണാൻ വന്ന് നില്ക്കുന്നു……

ആരും മറുത്ത് ഒരു അക്ഷരം പോലും മിണ്ടാതെ ഇറങ്ങി പോയി….. അത്രയും രുക്ഷമായിരുന്നു അവളുടെ നോട്ടവും പറച്ചിലും….
അവരുടെ കൂടെ പോവാൻ ഒരുങ്ങിയ ദേവുൻ്റെ കൈയ്യിൽ പിടിച്ചു അവിടെ നിക്കാൻ പറഞ്ഞു.

കാർത്തികയുടെ സുഹൃത്തുക്കൾ ഒഴികെ എല്ലാരും പോയതിനു ശേഷം

കാർത്തിക: നീ എന്നാടാ ചെറി ഇവിടെയാ പഠിക്കാൻ വരുന്നത് എന്ന് വിളിച്ച് പറയാതെ ഇരുന്നേ…….

ചെറി: അതിനു എനിക്കറില്ലാരുന്നു നിങ്ങൾ ഇവിടെയാണ് താമസം എന്ന്….. ഇന്നലെ മൂപ്പൻ തന്ന അഡ്രസ്സിലെ വീട് തപ്പി ഡോറിൽ മുട്ടി വാതിൽ തുറന്നു അതിൽ നിന്നും സുന്ദരിയമ്മയെ കണ്ടപ്പോഴാണ് അത് നിങ്ങളുടെ വീട് ആണ് എന്ന് അറിയുന്നത് മൂപ്പൻ എന്നോട് ഒരു സുഹൃത്തിൻറെ വീട് ആണെന്ന് പറഞ്ഞാണ് വിട്ടത്……..

കാർത്തിക: അപ്പോൾ അങ്ങനെ ആണ് കാര്യങ്ങൾ…… അല്ല നീ ഇന്നലെ വന്നിട്ട് എന്നെ എന്നാ വിളിക്കാഞ്ഞെ?

ചെറി: അത് നിൻ്റെ അമ്മ പറഞ്ഞു നിനക്ക് Surprise ആയിക്കോട്ടെയെന്ന്…..

കാർത്തിക: ആ Surprise കിട്ടില്ലെ മുഖത്ത്?????
എന്ന് പറഞ്ഞ് അവൾ ചിരി തുടങ്ങി….

ചെറി മുഖത്ത് തടവിക്കൊണ്ട്

142 Comments

  1. ❤️❤️❤️❤️❤️

  2. ബാക്കി എവിടെ ? കട്ട waiting

  3. Bro story onnude ayacke aparajithan vannalo

  4. പുതിയ പാർട്ട് അഡ്മിന് ഒന്നുകൂടി അയച്ച് നോക്ക്. അത് പോസ്റ്റ് ചെയ്യുന്നത് കാണുന്നില്ലല്ലോ. അല്ലെങ്കിൽ kk യിൽ പോസ്റ്റ് ചെയ്താലും മതി?

  5. എപ്പഴാ പുതിയ പാർട്ട്‌ എത്തൽ

  6. bro story kkyil send chey avida itreyum lag illa story publish cheyan

    1. Evide ittitte avide idu bro……..kadhakal.com uyire

      1. ivide onam kadhakal ellam publish aayite undaavu. katta post

Comments are closed.