❣️LIFE PARTNER❣️ 9 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 453

“പറയ്യ്‌…..”

“ഞാൻ പാത്രം കഴുകുവായിരുന്നേ, അപ്പൊ അമ്മ പറയുവാ നമ്മടെ കല്യാണം എത്രയും പെട്ടന്ന് നടത്തണം എന്ന്. അന്ന് രാത്രിയും ഇത് തന്നെയാ അമ്മ പറഞ്ഞേ. എപ്പഴും പറയുന്നുണ്ട്.”

ഞാനൊന്നും മിണ്ടിയില്ല, ചുമ്മാ കേട്ടിരുന്നതല്ലാതെ….!

“അമ്മയെന്തിനാ ചേട്ടാ ഇങ്ങനെയൊക്കെ പറയണേ…..?? ആ അമ്മയുടെ മരുമകൾ ആകാനോ ചേട്ടന്റെ ഭാര്യയാകനോ ഉള്ള യോഗ്യത എനിക്കില്ല. നമ്മളൊക്കെ ആഹാരം കഴിക്കും, എന്നാ അവസാനം അതിന്റെ എച്ചില് കഴിക്കില്ലല്ലോ…?? ഞാനൊരു എച്ചിലാ ചേട്ടാ….., ഒരുപാട് പേര് തിന്നിട്ട് ബാക്കി വന്ന എച്ചില്. അതും പോരാഞ്ഞ് ചട്ട് കാലി കൂടെ….! അമ്മയെ സങ്കടപ്പെടുത്താൻ എനിക്കാവില്ല. ചേട്ടൻ തന്നെ പറയ്യ്‌ എന്നെ വേണ്ടാന്ന്….”

“mm, ഞാൻ തന്നെ പറയാം., എത്രയും വേഗം നമ്മടെ കല്യാണം നടത്താൻ…..”

ഞാൻ പറഞ്ഞത് കേട്ട് അവൾ ഞെട്ടി ഇരുന്നിടത്ത് നിന്നെഴുന്നേറ്റു.

“എന്താ…, എന്താ ചേട്ടാ ഇപ്പോ പറഞ്ഞേ…??”

“ലക്ഷ്മി ഞാൻ സീരിയസാണ്. മാളൂനെ പോലെ ഞാൻ ആരേം സ്നേഹിച്ചിട്ടില്ലാന്ന് കരുതി., പക്ഷെ അങ്ങനല്ല അവളോളം ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്. അമ്മക്കും ചേച്ചിക്കുമൊക്കെ നിന്നെ വല്യ ഇഷ്ട്ടാ, അത് ഞാൻ പറയാതെ തന്നെ നിനക്കാറിയാലോ. നമ്മളൊന്നിക്കാൻ അവരേറെ ആഗ്രഹിക്കുന്നുണ്ട്. നിര്ബന്ധിക്കുന്നില്ല, നിന്നെയെനിക്ക് ഒരുപാട് ഇഷ്ടാ. ഒന്നിച്ച് ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിനക്ക് ഇഷ്ടമുണ്ടേ മാത്രം. നിന്നെ ബലമായിട്ട് പിടിച്ച് താലി കെട്ടില്ല. പറഞ്ഞല്ലോ നീയൊരു എച്ചിലാണെന്ന്, എന്റെ സംബന്ധിച്ചെടുത്തോളം നീയൊരു എച്ചിലല്ല., അല്ലെ തന്നെ എനിക്ക് വേണ്ടത് നിന്റെ ശരീരമല്ല നിന്റെയാ മനസ്സ് മാത്രമാണ്. പിന്നെ ചട്ടുകാല്, ആർക്കാടാ കുറവുകള് ഇല്ലാത്തെ…..?? ഇതൊരു കുറവായിട്ടെനിക്ക് തോന്നുന്നില്ല. നിന്നെ ഇങ്ങനെ ആക്കിയവന്മാരെ ഒന്നിനേം ഞാൻ വെറുതെ വിടില്ല. ഇനിയുള്ള കാലമത്രയും നമ്മക്ക് സന്തോഷത്തോടെ ജീവിക്കാം. ഇനി പറയേണ്ടത് നീയാ. അതെന്തായാലും എനിക്ക് സന്തോഷേയുള്ളൂ…..”

എന്നാ മറുപടി ഒന്നും പറയാതെ എങ്ങലടിച്ച് കരഞ്ഞവൾ പുറത്തേക്കോടി. പിന്നാലെ ചെല്ലാനായി ഒരുങ്ങിയതും അമ്മ അകത്തേക്ക് കേറിവന്നതും ഒരുമിച്ചായിരുന്നു. അമ്മയുടെ മുഖഭാവത്തിൽ നിന്ന് തന്നെ എല്ലാം കേട്ടൂന്നെനിക്ക് മനസ്സിലായി….!

“സാരല്ലടാ, മോൾക്ക് ഇഷ്ട്ടല്ലെങ്ങി പിന്നെ വെറുതെ നിര്ബന്ധിക്കണ്ട. ഒരടി അടിച്ചാൽ ആ വേദന മായും., എന്നാലതീന്നും വേദനയാ ചില വാക്കുകൾക്ക് അത് മായാതെ മനസ്സിൽ തന്നെ കിടക്കും. മോള് പറഞ്ഞതെല്ലാം എന്റെ നെഞ്ചിലിരുന്ന് അറുക്കുവാ. എന്റെ കുഞ്ഞ് ഒരുപാട് അനുഭവിച്ചു. നീ റെസ്റ്റ് എടുക്ക് ഞാനങ്ങോട്ട് ചെല്ലാം…..”

അമ്മ മുറിവിട്ട് പോകുമ്പോഴും എന്റെ ചിന്ത ഞാൻ പറഞ്ഞതിനെ കുറിച്ചായിരുന്നു. രാഹുല് പറഞ്ഞത് പോലെ മനസ്സ് തുറന്ന് സംസാരിച്ചു. പക്ഷെ എല്ലാം കേട്ട് കഴിഞ്ഞ് ഒന്നും മിണ്ടാണ്ടവൾ കണ്ണീരോടെ പോകുമെന്ന് ഞാൻ കരുതിയിരുന്നില്ല. അവളുടെ മനസ്സിലിപ്പോ എന്തായിരിക്കും….?? ഒന്നും അറിയില്ല, ഞാൻ കാരണം അറിയാതെ പോലും അവളുടെ മനസ്സ് പിടയാൻ പാടില്ല. …!

വൈകിട്ട് എന്നും വരാറുള്ള നേരത്ത് duty കഴിഞ്ഞ് ചേച്ചി വന്നു. നടന്ന കാര്യങ്ങളെല്ലാം ചേച്ചിയോട് പറയുമ്പോ അമ്മ പറഞ്ഞത് പോലെ ഇഷ്ട്ടല്ലെങ്ങി നിര്ബന്ധിക്കണ്ട എന്നായിരുന്നു ചേച്ചിയും പറഞ്ഞത്.

നേരം ഇരുട്ടും വരെ അവളെന്റെ മുറിയിൽ വന്നില്ലായിരുന്നു. അതെന്നെ സങ്കടപ്പെടുത്തിയതിന് കണക്കില്ല. അവളെന്നോട് പിണങ്ങി കാണൂന്ന് തന്നെ ഞാൻ കരുതി. ഇരുന്നിട്ട് ഒരു സമാധനോം കിട്ടുന്നില്ല., ഒടുക്കം എഴുന്നേൽക്കാനൊരുങ്ങവേ ഒരു നിഴലനക്കം കണ്ടു, അതേ എന്റെ ലക്ഷ്മി. അവൾ വാതിലിനടുത്ത് തന്നെ നിപ്പുണ്ട്.

“എന്താവിടെ തന്നെ നിന്നെ…..??”

“എന്നോട് ദേഷ്യണോ…..??”

ഉള്ളിലേക്ക് വരാതെ അവിടെ തന്നെ നിന്നവൾ ചോദിച്ചു.

“എനിക്കല്ലല്ലോ നിനക്കല്ലേ എന്നോട് ദേഷ്യം. അതുകൊണ്ടല്ലേ ഇപ്പഴും അകത്തേക്ക് വരണ്ടിരിക്കുന്നെ….!”

കേട്ടപ്പാതി അവൾ അകത്തേക്കോടി വന്നു.

35 Comments

  1. h a r l y

    ഞാൻ final part എഴുതി ഇട്ടതാ. പക്ഷെ കഥ സൈറ്റിൽ വന്നിട്ടും ആരും മൈന്റ് കൂടി ചെയ്യുന്നില്ല

  2. ബാക്കി എപ്പോൾ വരും

  3. Bro ബാക്കി ഇല്ലേ

  4. ചേട്ടോ അടുത്ത ഭാഗത്തെ കുറിച്ച് എന്തെകിലും പറയാൻ ആയോ ?

  5. ബാക്കി ഇല്ലേ ബ്രോ

  6. Enthayi chetta…?? Next part eppo varum. Waiting ahh tto…

  7. Next part eppo varum

  8. Bro adutha part enthiye

  9. ചേട്ടോ മറ്റേ സയിറ്റിൽ കയറാൻ link ഉണ്ടോ ഫോൺ പണി തന്നു ശരി ആക്കിയപ്പോൾ ആ സായിട് കിട്ടുന്നില്ല

    1. ❥︎????? ꫝ? ʀ❥︎

      സോറി bro എനിക്കറിയില്ല. വേറാരോടെങ്കിലും ഒന്ന് ചോദിച്ച് നോക്ക്…..

      ആർക്കേലും അറിയങ്ങി പുള്ളിക്കൊന്ന് പറഞ്ഞ് കൊടുക്കൂന്നേ……!!

      ☺️

  10. ഇതുപോലെ ഗതികെട്ട വില്ലൻ വേറെ ഏതേലും കഥയിൽ ഉണ്ടാവോ ദൈവമേ ?????

    1. ❥︎????? ꫝ? ʀ❥︎

      തമ്പി ???

      പട്ടി ??

      ഇങ്ങനെയൊക്കെ ചാവാനും ഒരു യോഗം വേണം……!!

      ?

  11. കാർത്തിവീരാർജ്ജുനൻ

    ഇത്രയും ഗതികെട്ട ഒരു വില്ലൻ????

    ഒരു പാട് ഇഷ്ട്ടമായി ❤️ waiting for next

    1. ❥︎????? ꫝ? ʀ❥︎

      അങ്ങേർക്ക് ഭയങ്കര show. Terror വില്ലനായിരുന്നു പക്ഷെ എന്ത് ചെയ്യാം വിധി. ഇതൊരുമാതിരി നേരം സിനിമയിലെ വില്ലനെ പോലായി പോയി…..!!??

      ❣️❣️

  12. ????

  13. Vaayich kazhinjappol enthanenn ariyilla vallatha oru pleasant feel aanu????

    1. ❥︎????? ꫝ? ʀ❥︎

      നല്ല വാക്കുകൾക്ക് സ്നേഹം……

      ❣️❣️❣️

  14. അടുത്ത ഭാഗം ഉണ്ടകിലെ atho കഴിഞ്ഞോ

    1. ❥︎????? ꫝ? ʀ❥︎

      ഇല്ലില്ല part 10 ഉടനെ ഉണ്ടാകും അതാണ് climax….!!

      …?

      1. next part ennu varum

  15. ❥︎????? ꫝ? ʀ❥︎

    ❤️❤️❤️

  16. ചേട്ടോ കഥ ഒരുപാട് ഇഷ്ടം ആണ്. ഒരുപാട് വായിച്ചത് ആണ്.”ഭാഗ്യം എന്ന് പറഞ്ഞാൽ സൗന്ദര്യമുള്ള ഒരാളെ കിട്ടുന്നതല്ല. മറിച്ച് ജീവൻ പോയാലും നമ്മളെ വിട്ട് പോകില്ലെന്ന് ഉറപ്പുള്ള ഒരാളെ കിട്ടുന്നതാ.” ഈ ഒരു കാര്യം പക്ഷെ ഈ ഭാഗത്തിൽ ആണ് എനിക് അത് കൂടുതൽ തീപ്തി ആയത്. അത് പോലെ തന്നെ എനിക്കും ഇഷ്ടം അത് തന്നെ ആണ് കഴിഞ്ഞ കാലം കഴിഞ്ഞു അങ്ങനെ വിശ്വസിക്കാൻ ആണ് കൂടുതൽ താല്പര്യം. പിന്നെ തമ്പി യുമായി ഒരു ഫായിട് പ്രതീക്ഷിച്ചു പക്ഷെ പട്ടി കൊണ്ടുപോയിലെ ചെക്കനെ ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??. ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ?

    1. ❥︎????? ꫝ? ʀ❥︎

      കഴിഞ്ഞ കാലം കഴിഞ്ഞു TOM. അവരിനി വരാൻ പോകുന്ന കാലത്തെ പറ്റി ചിന്തിക്കട്ടെ….,

      തമ്പി അവൻ ചാവണ്ടവൻ തന്നെയാ തെണ്ടി…!

      ?

      അതും അവൻ ശിവന്റെ കൈക്കൊണ്ട് ചാവരുത്.
      അവന് ധാരുണാന്ത്യം തെരുവ് നായ്ക്കളുടെ കൈയാൽ ആവണം.

      എനിക്ക് fight sence എഴുതാൻ അറിയാത്തത് വേറൊരു സത്യം….!!??

      ഏതായാലും അവൻ ചത്തു. അവന്റെ അധ്യായം close.

      സൗന്ദര്യം ഉള്ളൊരാളെ കിട്ടുന്നതല്ല ഭാഗ്യം. അവസാന ശ്വാസം വരെ കൂടെ നിക്കുന്ന ആളെ കിട്ടുന്നതാ…..!!❤️

      അതാണ് യഥാര്ത്ഥ സ്നേഹം…!

      TURE LOVE ?

      കഥ ഇഷ്ടമായതിൽ ഒത്തിരിയൊത്തിരി സന്തോഷം.

      ഈ കഥ എപ്പോ വന്നാലും കമന്റ് ബോക്സിൽ തങ്ങളുടെ കമന്റ് കാണും. സ്ഥിരമായി കമന്റ് ഇടുന്നവരെ കണ്ടില്ലേ എനിക്കെന്തോ പോലാ…!

      ?

  17. വായിച്ചു തുടങ്ങിയിട്ടില്ല.,.,.
    തിരക്കുകൾ ഒക്കെ ഒന്നൊഴിഞ്ഞാൽ.,.,
    വായിച്ചു തുടങ്ങാം ട്ടൊ..,.
    സ്നേഹത്തോടെ.,.,
    തമ്പുരാൻ.,,.
    ??

    1. ❥︎????? ꫝ? ʀ❥︎

      പതുക്കെ മതി തമ്പുരാനെ……!!

      ❤️❤️❤️

  18. ❤️❤️❤️???❤️❤️❤️

    1. ❥︎????? ꫝ? ʀ❥︎

      ❤️❤️❤️

  19. ഡേയ്, നിന്റെ അപ്പുറത്തെ കഥ എന്തായി?

    1. ❥︎????? ꫝ? ʀ❥︎

      ഏത് ലക്ഷ്മി ചേച്ചിയാണോ….??

      അതാണേ എഴുതുവാ….!!

      മച്ചാൻ തൽക്കാലം ഇത് വായിക്ക്……?

      ❤️❤️❤️

  20. ❤️❤️❤️❤️

    1. ❥︎????? ꫝ? ʀ❥︎

      ❤️❤️❤️❤️

    1. ❥︎????? ꫝ? ʀ❥︎

      ??

  21. Athentha onnum ariyanje?.kadha senti akkunnath broyude oru weakness anenn ariyam pakshe ivare thammil pirikalle?.
    Next partil enthavuo?.
    Ee part ishttayi.thambi marichu ennu paranjille athu sivan alla cheythe ennu paranjello ennalum enganeya marichenn ariyan aghraham und.
    Waiting for next part ❤️

    1. ❥︎????? ꫝ? ʀ❥︎

      തമ്പി എന്ന പാവം മനുഷ്യൻ പട്ടികളുടെ കടിയാൽ മരിച്ചു എന്ന വിവരം സസന്തോഷം അറിയിക്കുന്നു….!!☺️

      നിങ്ങൾക്കറിയാലോ എനിക്കീ fight sence ഒന്നും വഴങ്ങില്ല. അതുകൊണ്ടാ ആ ധൗദ്യം ഞാൻ പട്ടികൾക്ക് കൊടുത്തേ. അതവർ ഭംഗിയായി നിർവഹിച്ചു…. ?

      Romantic lover നോട്…….

      ഞാനവരെ ഒരിക്കലും പിരിക്കില്ല. അതിന് എനിക്ക് കഴിയില്ല. എനിക്കെന്നല്ല സാക്ഷാൽ ദൈവത്തിന് പോലും അതിന് കഴിയില്ല. അവർ ജീവിക്കട്ടെ സന്തോഷത്തോടെ, സമാധാനത്തോടെ ജിവന്റെ അവസാന തുടിപ്പ് വരെ……!! ശ്രീലക്ഷ്മി ശിവന്റെ LIFE PARTNER ആണ്. അവരുടെ ജീവിതം നല്ല രീതിയിൽ പോട്ടെ……

      അടുത്ത part ഈ കഥയുടെ climax ആണ്.
      ഈ 9 part ലും കൂടെ നിന്ന് എന്നെ support ചെയ്ത കൂടെ പിറക്കാതെ പോയ എല്ലാ സഹോദരങ്ങൾക്കും എന്റെ ഹൃദയത്തിൽ നിന്നുള്ള സ്നേഹം അറിയിക്കുന്നു……

      WITH LOVE AJR

      ❣️❣️❣️❣️❣️

Comments are closed.