❣️LIFE PARTNER❣️ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 360

“ഞാനിന്നലെ കുടിച്ചിട്ട് വന്നതും, ലക്ഷ്മി കരഞ്ഞതും.”

“ഞാൻ മനപൂർവം പറയാതിരുന്നതാ. എന്തിനാ പറയണേ?? വെറുതെയിനി അവളുടെ വായീന്നൂടെ കേക്കാനോ??”

അതും പറഞ്ഞമ്മ അടുക്കളയിലേക്കും പോയി. അവളെ പോയി കാണണം എന്നുണ്ടായിരുന്നു. പക്ഷെയെന്തോ മടിച്ചുപ്പോയി.

“ടാ വന്നേ….”

കുറച്ച് നേരം കഴിഞ്ഞപ്പോ ചേച്ചി കുളി കഴിഞ്ഞെത്തി. ലക്ഷ്മിയുടെ അടുത്തേക്ക് പോകുന്നതിനൊപ്പം എന്നേം വിളിച്ചു. മുറിയിലേക്ക് കേറി അവളെ കണ്ടപ്പോ തന്നെ ആകെ സങ്കടായി. നേരത്തെ ചേച്ചി പറഞ്ഞ പോലെ വാടി കുഴഞ്ഞിരിക്കുന്നു.

“ലക്ഷ്മി കുട്ടി ഇങ്ങനെ എപ്പഴും കിടന്ന മതിയോ??”

ചേച്ചിയുടെ ശബ്‌ദം കേട്ടതും അവൾ ചെറുതായിയൊന്ന് പുഞ്ചിരിച്ചു. അപ്പോഴാണ് അവളെന്നെ കാണുന്നത്. ഇപ്പൊ ആ മുഖത്ത് നേരത്തെ കണ്ട സങ്കടമില്ല. അവളെന്നെ നോക്കി ആത്മാർഥമായി ചിരിച്ചു. എനിക്കും എന്തെന്നില്ലാത്ത സന്തോഷമായി.

“മൂന്ന് ദിവസായില്ലേ ഇങ്ങനെ കട്ടിലിൽ തന്നെ കിടക്കുന്നു?? മടുപ്പ് തോന്നുന്നില്ലേ മോൾക്ക്??”

വലിയ വായിലവൾ തലയാട്ടി.

“നമ്മക്കീ കെട്ടൊക്കെ അഴിച്ച് കളഞ്ഞലോ??”

അവളുടെ മറുപടിക്ക് കാത്തു നിക്കാതെ ചേച്ചി മാറ്റ് സാധനങ്ങളൊക്കെ എടുത്ത് അവൾക്കടുത്തായി ഇരുന്നു. എന്തോ സാധനങ്ങളുടെ രൂപം കണ്ടപ്പോ അവളാകെ പേടിച്ചൂന്ന് അവളുടെ മുഖഭാവത്തിലൂടെത്തിലൂടെ എനിക്ക് മനസ്സിലായി. പേടിച്ചിട്ടവളെന്നെ നോക്കി. ചിരിച്ചുകൊണ്ട് ഞാൻ ഒന്നും ഇല്ലാന്ന് കണ്ണിറുക്കി കാട്ടി. എന്നിട്ടും അവൾക്കൊരു സമാധാനവും കിട്ടിലാ. ഞാനും പോയി അവളുടെ അടുത്തായിരുന്നു. അത് പ്രതീക്ഷിച്ച പോലെ അവളെന്റെ തോളിൽ മുഖമമർത്തി. ഇതൊക്കെ കണ്ട് ചുണ്ടിൽ ഒളിപ്പിച്ച ചിരിയുമായി ചേച്ചി കെട്ടവുക്കാൻ തുടങ്ങി. താഴെ നിന്നും പാവാട മുകളിലേക്കുയർത്തുമ്പോ ഞാൻ തല ചെരിച്ചു അറിയാണ്ട് പോലും എന്റെ നോട്ടം അങ്ങോട്ടേക്കകരുതെന്ന് മനസ്സ് പറഞ്ഞു.

“മുറിവൊക്കെ കരിഞ്ഞു. വേദന ഉണ്ടേ പറയണേ….”

13 Comments

  1. നിധീഷ്

    ???

  2. തൃശ്ശൂർക്കാരൻ ?

    ???????ഇഷ്ട്ടായി ?

  3. ❤️❤️❤️

  4. ❤️❤️❤️

  5. No Scene Baby Njan Wait Cheyam pages kutuvanel uushar avyum ?

  6. ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
    ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……

  7. Nannayittunnd bro??… Al madiyan aanalle?

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      Yap

      ?

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ????

  9. ❤️❤️❤️❤️❤️

  10. Kidlan pa?rt aduthe part vegam tharanam wait

Comments are closed.