ചോദിക്കുന്നതിനൊപ്പം അവൾ വിതുമ്പിയപ്പോ എന്റെ നെഞ്ചിലത് വല്ലാണ്ട് കൊണ്ടു.
“ഞാനെങ്ങും പോയില്ലല്ലോ?? ഇവിടെ ഉമ്മറത്ത് തന്നുണ്ടായിരുന്നു!”
ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“അമ്മേം പറഞ്ഞു. എന്നിട്ടെന്താ അകത്തേക്ക് വരാത്തെ??”
“അത്….”
“ന്നോട് എന്തിനാ ഇങ്ങനെ കള്ളം പറയണേ?? നേരത്തെ വരാന്ന് പറഞ്ഞല്ലേ ഇന്നലെ ഇവിടുന്ന് പോയേ?? സന്ധ്യ കഴിഞ്ഞിട്ടും കാണാതായപ്പോ ഞാൻ കരുതി….. ഞാൻ കരുതി ന്റേട്ടന് എന്തേലും പറ്റി കാണൂന്ന്.”
അത്രയും പറഞ്ഞവൾ വീണ്ടും എങ്ങലടിച്ച് കരയാൻ തുടങ്ങി. ഇനിയുമാ പാവത്തെ വേദനിപ്പിക്കാൻ എനിക്കാവില്ല. പറഞ്ഞു. എല്ലാം പറഞ്ഞു. കുടിക്കുന്നതും കുടിക്കാനുണ്ടായ കാരണവും എല്ലാം. ഓരോന്ന് പറയുമ്പോ ഞാനും കരഞ്ഞു പോയി.
“സോറി ലക്ഷ്മി. ഞാൻ……പിന്നിടിങ്ങോട്ട് വരാം.”
എല്ലാം പറഞ്ഞ് കഴിഞ്ഞ് ഞാൻ അപ്പൊ തന്നെ വെളിയിലേക്കിറങ്ങി. വീണ്ടും പഴയതൊക്കെ ഓർത്തത് കൊണ്ടാവാം സങ്കടം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
“നീ എന്താ ഇവിടൊറ്റക്കിരുന്നെ??”
ഉമ്മറത്തിരിക്കുമ്പോളായിരുന്നു ചേച്ചി വന്നത്!
“ഏയ് ഒന്നൂല്ല.”
???
???????ഇഷ്ട്ടായി ?
❤️❤️❤️
❤️❤️❤️
???
No Scene Baby Njan Wait Cheyam pages kutuvanel uushar avyum ?
ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……
Nannayittunnd bro??… Al madiyan aanalle?
Yap
?
????
❤️❤️❤️❤️❤️
Kidlan pa?rt aduthe part vegam tharanam wait
First