“അത് മോശം. അമ്മ ദേ നല്ലൊരു മുണ്ടും ഷർട്ടും തേച്ച് വച്ചിട്ടുണ്ട്. പോയി കുളിച്ച് അതൊക്കെ ഇട്ട് വേഗം വാ. സമയോയി.”
“ഓഹ് എന്നെയങ്ങ് കൊല്ല്….!”
ആ ദേഷ്യം ഞാൻ തറയിൽ ആഞ്ഞ് ചവിട്ടി തീർത്തു. ദൈവത്തിനെ വിശ്വാസമൊക്കെ ഉണ്ട്. പക്ഷെ എന്തോ കൊറേ നാളായി അമ്പലത്തിലൊക്കെ പോകാനൊരു മടി. ഞാൻ കുളിക്കാൻ കേറിയാ വിശാലമായൊരു നീരാട്ട് കഴിഞ്ഞേ ഇറങ്ങു. ഇന്നതു പോലെ നിന്നാ ദിപാരാധന കഴിയും എന്നുള്ളത് കൊണ്ട് പെട്ടന്ന് തന്നെ ഒരു കാക്ക കുളിയും കുളിച്ചിറങ്ങി….! തേച്ച് മടക്കി ബെണ്ടിൽ തന്നെ വച്ചിട്ടുണ്ട് ഒരു നീല കര മുണ്ടും അതേ നിറത്തിലുള്ള full കൈ ഷര്ട്ടും… ഷർട്ട് എന്റേത് തന്നെയാ, മുണ്ടെന്റെ അച്ഛന്റേം. കുറച്ച് നേരം ആ മുണ്ടും നെഞ്ചോട് ചേർത്ത് നിന്നു.
“ശിവാ………”
അമ്മേടെ വിളി വന്നു. പിന്നെ ചുമ്മാ നിന്നില്ല മുണ്ട് നേരെയുടുക്കാൻ അറിയില്ലേലും എങ്ങനൊക്കെയോ ഉടുത്തിറങ്ങി.
“എന്റെ ശിവാ ഒരുമുണ്ട് പോലും നേരെയുടുക്കാൻ അറിയില്ലേ നിനക്ക്..??”
“ഞാൻ നേരെയൊക്കെ തന്നെയാ ഉടുത്തേക്കുന്നെ ഇതിങ്ങനെ ഉരിഞ്ഞുരിഞ്ഞ് പോവുന്നെന് ഞാനെന്ത് ചെയ്യാനാ…??”
“അല്ലാണ്ട് നിനക്ക് ഉടുക്കാൻ അറിയാഞ്ഞിട്ടല്ല…!”
അതും പറഞ്ഞമ്മ ചിരിയായി.
“മുടിയൊക്കെ ഒന്ന് നേരെ കോതി വക്കെടാ. കൊറച്ച് പൗഡർ എടുത്ത് ഇടേ ഒന്നും ചെയ്യില്ല.”
“പിന്നെ മുടിയും ചീകി പൗഡറും ഇട്ട് പെണ്ണ് കാണാൻ അല്ലെ പോണേ….??”
“ഓഹ് മോനിനി പെണ്ണ് കാണാനൊന്നും നിക്കണ്ട. നല്ലൊരു ദിവസം നോക്കി ലക്ഷ്മി മോൾടെ കഴുത്തിൽ താലി ഇട്ടാ മാത്രം മതി.”
“നടന്ന തന്നെ…! അല്ല ചേച്ചിയും ലക്ഷ്മിയും എവിടെ….??”
???
???????ഇഷ്ട്ടായി ?
❤️❤️❤️
❤️❤️❤️
???
No Scene Baby Njan Wait Cheyam pages kutuvanel uushar avyum ?
ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……
Nannayittunnd bro??… Al madiyan aanalle?
Yap
?
????
❤️❤️❤️❤️❤️
Kidlan pa?rt aduthe part vegam tharanam wait
First