❣️LIFE PARTNER❣️ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 360

“വേണ്ടെച്ചി ഈ കളി വേണ്ട….!”

ഞാൻ വീണ്ടും ചാടി എണിച്ചു

“അതെന്താ… വേണ്ടാത്തെ?? ദേ നോക്കിയേ ലച്ചൂട്ടിക്ക് കളിക്കാൻ എന്ത് ആഗ്രഹമാന്ന്. ഇല്ലേ മോളെ….??”

“എനിക്കിത് കളിക്കാൻ അറിയില്ല ചേച്ചി, പഠിപ്പിച്ച് തന്നാ ഞാനും കൂടാം. പക്ഷെ ഇപ്പൊ ചേട്ടന് ഇഷ്ട്ടല്ലല്ലോ പിന്നെ വേണ്ട..!”

“കണ്ടോടാ നീ ഇങ്ങോട്ടിരുന്നെ. നമ്മക്ക് കളിക്കാം.”

ചേച്ചി എന്നെ ബലമായി വീണ്ടും പിടിച്ചിരുത്തി. ലക്ഷ്മിയുടെ മുഖത്ത് കളിയാക്കാനുള്ള നല്ലാഗ്രഹം ഉണ്ടെന്ന് തോന്നി. മടിച്ച് മടിച്ചാണേലുമിരുന്നു. ചേച്ചി അവൾക്ക് കളിയെ പറ്റി നന്നായ് പറഞ്ഞ് കൊടുക്കുന്നുണ്ട്. രണ്ട് മൂന്ന് റൗണ്ട് കഴിഞ്ഞതും അവൾക്കും എല്ലാം മനസ്സിലായി. പിന്നെ ഭയങ്കര ഉത്സാഹം ആയിരുന്നു. പാമ്പിന്റെ അടുത്ത് നിക്കുമ്പോ നേരാൻ പറ്റുന്ന നേർച്ച മൊത്തം ആ ഒരു സെക്കന്റിൽ അവള് നേരും. സങ്കടമുണ്ടേലും അപ്പഴത്തെ അവളുടെ ചെയ്തികള് കാണുമ്പോ ചിരിച്ചുപ്പോയി ഞാൻ. അമ്മ വരുന്നവരെ ആ കളി തുടർന്നു. ഒരു കളിയും അവള് ജയിച്ചില്ല. പക്ഷെ തോക്കുന്നതിന്റെ സങ്കടം ആ മുഖത്ത് ഞാൻ കണ്ടില്ല. ജയിക്കുന്നത് ഞാനയാലും ചേച്ചിയായാലും അവൾക്കാ ഞങ്ങളെക്കാളും സന്തോഷം. കൈയൊക്കെ അടിച്ച് അവളാ സന്തോഷം പ്രകടിപ്പിച്ചു.

“ശിവാ ഇനി നീ കൂടെയുള്ളൂ കുളിക്കാൻ…! പോയി കുളിച്ചിട്ട് വാ.”

“എനിക്കൊന്നും വയ്യ….!”

“നീ എന്താടാ ഇങ്ങനെ ഞങ്ങളെല്ലാരും സന്തോഷത്തോടെയാ ഇരിക്കണേ. നീ ആയിട്ട് ആ സന്തോഷം കളയല്ലേ. എന്റെ പൊന്ന് മക്കള് നല്ല കുട്ടിയായി പോയ്‌ കുളിച്ചിട്ട് വാ.”

“ശെരി. പക്ഷെ മുണ്ടും ഷർട്ടും ഒന്നും ഞാനിടില്ല.”

13 Comments

  1. നിധീഷ്

    ???

  2. തൃശ്ശൂർക്കാരൻ ?

    ???????ഇഷ്ട്ടായി ?

  3. ❤️❤️❤️

  4. ❤️❤️❤️

  5. No Scene Baby Njan Wait Cheyam pages kutuvanel uushar avyum ?

  6. ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
    ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……

  7. Nannayittunnd bro??… Al madiyan aanalle?

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      Yap

      ?

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ????

  9. ❤️❤️❤️❤️❤️

  10. Kidlan pa?rt aduthe part vegam tharanam wait

Comments are closed.