“ദാ മോളെ……,”
ഒന്ന് മടിച്ചിട്ടണേലും അവളത് വാങ്ങി.
ചേച്ചി കൊടുത്ത ബിസ്ക്കറ്റ് വാങ്ങിച്ച് ആഞ്ഞവൾ മണത്തു.
“എന്തിനാ മണത്തൊക്കെ നോക്കണേ…??”
ചേച്ചി ചിരിയോടെ ചോദിച്ചപ്പോ അവളും അതിന് ചിരിച്ചു കാട്ടി. സത്യം പറഞ്ഞാൽ ഞാൻ വിചാരിച്ചത് അതും കണ്ടിട്ടവൾ കരയുമെന്നാണ്…! പക്ഷെയെന്തോ അതുണ്ടായില്ല.
“Mm….നല്ല രുചി….”
കൈയിലിരുന്ന ബിസ്ക്കറ്റ് തീരുന്നതിനൊപ്പം വിരലുകൾ വായിലിട്ട് നുണഞ്ഞു കൊണ്ടവൾ പറഞ്ഞു. ചുണ്ടിലൂടെ ഒലിച്ചിറങ്ങുന്ന ചോക്ലേറ്റ്. Dark fantacy യുടെ പരസ്യം പോലെ…….! പറഞ്ഞിട്ടും കാര്യമില്ല. അവൾ കഴിച്ച ബിസ്ക്കറ്റും അത് തന്നെയാ. പരസ്യത്തിൽ അവരഭിനയിക്കുന്നു, ലക്ഷ്മി ഇവിടെ ആസ്വദിക്കുന്നു.
“ചേട്ടനെന്താ കൊടുക്കാത്തെ…..??”
എനിക്ക് തരാണ്ട് അവൾക്ക് മാത്രം ചേച്ചി ബിസ്ക്കറ്റ് കൊടുക്കുന്നു. അത് കണ്ടവൾ തിരക്കി.
“ഓഹ് എന്തൊരു സ്നേഹം….! അതേ ലച്ചൂട്ടി അവൻ ഇതൊന്നും തിന്നാറില്ലാട്ടോ. അതാ കൊടുക്കാത്തെ,”
അവളെന്നെ നോക്കുമ്പോ ഞാൻ അതേന്ന അർഥത്തിൽ കണ്ണിറുക്കി.
“നമ്മക്കൊരു കളി കളിച്ചാലോ….??”
ഞാനും ലക്ഷ്മിയും അതെന്താണെന്നുള്ള രീതിയിൽ ചേച്ചിയെ നോക്കി…..! ചേച്ചി എഴുന്നേറ്റ് ഷോക്കേഴ്സിനുള്ളിൽ നിന്ന് പാമ്പും കട്ടയും ഇങ്ങേടുത്തിട്ട് വന്നു. അത് കണ്ടപ്പോ എന്തെന്നില്ലാത്ത സങ്കടം. ഞാനവിടെന്ന് എഴുന്നേറ്റു.
“ശിവാ….ഇരിക്ക്.”
ഞാൻ എഴുന്നേറ്റത് കണ്ട് ചേച്ചി എന്നെ ബലമായി പിടിച്ചിരുത്തി.
???
???????ഇഷ്ട്ടായി ?
❤️❤️❤️
❤️❤️❤️
???
No Scene Baby Njan Wait Cheyam pages kutuvanel uushar avyum ?
ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……
Nannayittunnd bro??… Al madiyan aanalle?
Yap
?
????
❤️❤️❤️❤️❤️
Kidlan pa?rt aduthe part vegam tharanam wait
First