❣️LIFE PARTNER❣️ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 360

ഞെട്ടി കണ്ണ് തുറന്നു. കണ്ടത് സ്വപ്നം ആണെന്ന് മനസ്സിലാക്കാൻ കുറച്ച് സമയം പിടിച്ചു. അങ്ങനെ തന്നിരുന്നു എത്രയോ നേരം! ഫോണെടുത്ത് സമയം നോക്കുമ്പോ മണി ആറരാ. ചേച്ചി വരാറാവുന്നതെ ഉള്ളൂ. വാതില് തുറന്നിട്ടുണ്ട്. അകത്തേക്ക് കേറി. അടുക്കളയിൽ പാത്രങ്ങൾ തമ്മിലുള്ള ഒച്ചകേട്ടപ്പോ മനസ്സിലായി അമ്മ ഇന്ന് ഭയങ്കര ദേഷ്യത്തിലാണെന്ന്! ഫോൺ ചാർജിന് കുത്തി ഇട്ടിട്ട് ഞാൻ ബാത്റൂമിൽ കേറി മുഖവും കഴുകി പല്ലും തേച്ചു വന്നു.

“ദാ ചായ……….”

സോഫയിലേക്കിരുന്നതും അമ്മ ചായ കൊണ്ട് വന്ന് തന്നു.

“അമ്മയിവിടിരുന്നെ!”

ഒന്നും മിണ്ടാണ്ട് തിരിച്ച് പോകാനൊരുങ്ങിയ അമ്മയെ ബലമായി ഞാൻ സോഫയിൽ പിടിച്ചിരുത്തി.

“എന്റമ്മക്കുട്ടിക്കെന്താ ഇത്ര ദേഷ്യം??”

“ഒന്നൂല്ല.”

“ഏയ് അതല്ല എന്തോ ഉണ്ട്! എന്താ അമ്മേ?? എന്താണേലും പറയ്യ്‌.”

“നീ ഇന്നലേം കുടിച്ചു അല്ലെ??”

“അതെന്താ അമ്മേ ഒന്നും അറിയാത്ത പോലെ ചോദിക്കുന്നെ??”

“അമ്മക്കെല്ലാം അറിയാം മോനെ., നിന്റെയവസ്ഥ അറിയാവുന്നത് കൊണ്ടാ അമ്മയും നിന്റെ ചേച്ചിയും ഒക്കെ കണ്ണടച്ചേ. പക്ഷെ ഞാനൊരിക്കലും വിചാരിച്ചതല്ല നീ ഇന്നലെ കുടിക്കൂന്ന്. അതും പോട്ടെ നിനക്കൊന്നകത്ത് കേറി ലക്ഷ്മിയെ കണ്ടിട്ട് പോയി കിടന്നൂടായിരുന്നോ??”

“അമ്മ പറയണതൊന്നും എനിക്ക് മനസ്സിലാവണില്ല.”

“മോളിന്നലെ എന്തൊരു കരച്ചിലായിരുന്നെന്നറിയോ നിനക്ക്?? ഞാൻ ഒരുപാട് പറഞ്ഞു അവൻ പുറത്ത് കിടക്കുന്നുണ്ട് രാവിലെ ഇങ്ങ് വരും, എന്നൊക്കെ. പക്ഷെ അവളടങ്ങിലാ. ഒന്നുറങ്ങിട്ട് കൂടി ഇല്ല പാവം. ഇത്രയൊക്കെ ആയപ്പോഴേക്കും എനിക്കൊരു കാര്യം മനസ്സിലായി അവള് ഞങ്ങളെക്കാളേറെ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന്.”

അമ്മ പറഞ്ഞതൊന്നും എനിക്ക് വിശ്വസിക്കാനേ ആയില്ല. ഇരുന്നിട്ടിരുപ്പ് ഒറച്ചില്ല. അപ്പൊ തന്നെഴുന്നേറ്റ് അവളെ കാണാൻ മുറിയിലേക്ക് ചെന്നു. അവളുടെ മുഖം കണ്ടപ്പളേ മനസ്സിലായി അമ്മ പറഞ്ഞതൊക്കെ സത്യമായിരുന്നെന്ന്! കണ്പോളകൾ നീലിച്ച് കിടക്കുന്നു. കണ്ണീരിന്റെ പാട് തെളിഞ്ഞു കാണാം. മൂടിയിരുന്ന പുതപ്പും മുറുക്കി പിടിച്ച് ചെറുമയക്കത്തിലാണവൾ. അവളുടെയാ കിടപ്പ് കണ്ടപ്പോ എനിക്ക് മാളുവിനേയാണ് ഓർമ വന്നത്….

ഉറക്കം ഇല്ലാത്ത രാത്രിയായിരുന്നു എനിക്കും അവൾക്കും. ഹോസ്‌പിറ്റലിൽ അവളുടെ കൈക്കോർത്ത് അവളോടൊപ്പം ഞാനും ഉണ്ടായിരുന്നു. എപ്പോഴും മരണത്തെ പറ്റി പറഞ്ഞ് കൊണ്ടേയിരിക്കും. അതൊക്കെ കേക്കുമ്പോ കണ്ണിരിനിടയിലും എനിക്ക് ദേഷ്യം വരുമായിരുന്നു.

“എന്നെ കാണുമ്പോ അറപ്പ് തോന്നുന്നുണ്ടോ ശിവാ??”

13 Comments

  1. നിധീഷ്

    ???

  2. തൃശ്ശൂർക്കാരൻ ?

    ???????ഇഷ്ട്ടായി ?

  3. ❤️❤️❤️

  4. ❤️❤️❤️

  5. No Scene Baby Njan Wait Cheyam pages kutuvanel uushar avyum ?

  6. ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
    ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……

  7. Nannayittunnd bro??… Al madiyan aanalle?

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      Yap

      ?

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ????

  9. ❤️❤️❤️❤️❤️

  10. Kidlan pa?rt aduthe part vegam tharanam wait

Comments are closed.