❣️LIFE PARTNER❣️ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 360

“ചേട്ടൻ ഒരിക്കലും അവരെപ്പോലെ അല്ലാന്ന് നിക്കറിയാം, പക്ഷെന്റെ ചേട്ടൻ കള്ള് കുടിക്കരുത്! എന്റെ ചേട്ടൻ ദുഷ്ടൻ അല്ലല്ലോ?? നല്ലാളല്ലേ. ഇനി തൊട്ട് കള്ളോന്നും കുടിക്കാണ്ട് നേരമിരുട്ടും മുന്നേ വീട്ടിൽ വരണം.”

“ഞാൻ നിന്നോട് പറഞ്ഞതല്ലേ ലക്ഷ്മി എല്ലാം?? എന്നിട്ടും…”

“ആ ചേച്ചീടെ കാര്യം ഓർക്കുമ്പോ നിക്കും സങ്കടം തന്നെയാ. പക്ഷെ ചേട്ടാ മരിച്ചു പോയൊരാൾക്ക് വേണ്ടി ഇങ്ങനെ കുടിച്ച് സ്വയം നശിക്കുന്നത് എന്തിനാ?? ചേട്ടന്റെ ഈ അവസ്ഥ കാണുമ്പോ ചേച്ചീടെ ആത്മാവിന് എങ്ങനാ ശാന്തി കിട്ടുവാ..??”

ഞാനൊന്നും മിണ്ടില്ല. അവള് പറയുന്നത് കേട്ടിരുന്നു.

“ചേട്ടനെ ഉപദേശിക്കാൻ ഞാൻ ആളല്ല. സങ്കടം കൊണ്ട് പറഞ്ഞതാ. ചേട്ടന് എന്നോട് ദേഷ്യം ഉണ്ടോ?? ന്നോട് ഷെമിക്ക് ചേട്ടാ ഞാനിനി ഇങ്ങനെയൊന്നും പറയില്ല.”

ഏറെ നേരം ആയിട്ടും ഞാനൊന്നും മിണ്ടുന്നില്ലെന്ന് കണ്ട അവൾ അവസാനം എന്റെ കൈയിൽ പിടിച്ച് എന്നോട് പറഞ്ഞു. അപ്പോഴും എന്താ പറയേണ്ടത് എന്നെനിക്ക് അറിയില്ലായിരുന്നു. എത്രയോ നേരം ആ ഇരുപ്പ് ഇരുന്നു.

“നമ്മക്കകത്തേക്ക് പോവാം…??”

കൊറേ കഴിഞ്ഞ് അവളുടെ കൈയിൽ പിടിച്ച് ഞാൻ ചോദിച്ചു.

“Mm….”

ഒരു നേർത്ത മൂളൽ മാത്രമായിരുന്നു അതിനുള്ള മറുപടി…!

“എവിടെ പോയതാ രണ്ടാളും…??”

“വെറുതേയൊന്ന് പുറത്തേക്കിറങ്ങിയതാ.”

“എന്താ എന്റെ മോൾടെ മുഖത്തൊരു വാട്ടം…..??”

“ഏയ് ഒന്നൂല്യമ്മേ….!”

“അതല്ല എന്തോണ്ട്. എന്താടാ…..??”

13 Comments

  1. നിധീഷ്

    ???

  2. തൃശ്ശൂർക്കാരൻ ?

    ???????ഇഷ്ട്ടായി ?

  3. ❤️❤️❤️

  4. ❤️❤️❤️

  5. No Scene Baby Njan Wait Cheyam pages kutuvanel uushar avyum ?

  6. ബ്രോ നന്നായിട്ടുണ്ട് ❣️❣️❣️❣️
    ഹൃദയബന്ധം എന്ന ഇനി. വെയ്റ്റിംഗ്……

  7. Nannayittunnd bro??… Al madiyan aanalle?

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      Yap

      ?

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ????

  9. ❤️❤️❤️❤️❤️

  10. Kidlan pa?rt aduthe part vegam tharanam wait

Comments are closed.