✨️നേർമുഖങ്ങൾ✨️[മനോരോഗി 2.0] 169

 

അവള് കുറച്ച് കടുപ്പിച്ച് പറഞ്ഞ ശേഷം വീണ്ടും കോൾ കട്ട്‌ ചെയ്തു…

 

 

” ഹോ ഇവൾക്ക് ഇതെന്തിന്റെ കേടാ… അല്ലെത്തന്നെ ഡെഡ്ലൈൻ ആയ കാരണം നൂറ്കൂട്ടം പണിയാ… അതിന്റെ എടക്കാ അവൾടമ്മൂമ്മേടെ കിണ്ടിക്കച്ചോടം ”

 

അവൻ സ്വയം പറഞ്ഞുകൊണ്ട് വർക്കിലേക്ക് നീങ്ങി….

 

 

 

വെയിറ്റ് വെയിറ്റ് വെയിറ്റ്.. ബാക്കി വായിക്കുന്നതിന് മുന്നേ ഞാനെന്റെ വീട്ട്കാരെ പരിചയപ്പെടുത്താം…

 

 

അച്ഛന്റെ പേര് ചന്ദ്രൻ.. വില്ലേജ് ഓഫീസിലെ ക്ലർക്കാണ്… സാധാരണ അച്ഛന്മാരെപ്പോലെ എന്റച്ഛനും കുറച്ച് ഡിസ്റ്റൻസിട്ടേ സ്നേഹം പ്രകടിപ്പിക്കാറുള്ളൂ…വഷളാവണ്ടാന്ന് വിചാരിച്ചുകാണും..

 

ഇനി അമ്മയുടെ പേര് ലക്ഷ്മി… അക്ഷയ കേന്ദ്രത്തിൽ സ്റ്റാഫ്‌ ആണ്… അമ്മ പക്ഷേ ഞാനുമായി നല്ല കമ്പനിയാണ്.. ബെസ്റ്റ് ഫ്രണ്ട്സിനെപ്പോലെയായത് കൊണ്ട് തന്നെ ഞാനമ്മയിൽ നിന്നൊന്നും മറച്ചുവെക്കാറില്ല…

 

 

പിന്നെ എനിക്ക് താഴെ ഒരു മരക്കുരിപ്പ് കൂടെയുണ്ട് കേട്ടോ.. അനിയത്തിയാണ്… അവളുടെ പേര് ദക്ഷ… ആള് ഡിഗ്രി സെക്കന്റ്‌ ഇയർ ആണ് കേട്ടോ… മെയിൻ ഹോബി എന്താന്ന് വെച്ചാ എങ്ങനെയൊക്കെ എനിക്കിട്ട് പാരവെക്കാം… ഇതിനെപ്പറ്റി റിസർച്ച് വരെ ഉണ്ടോന്ന് സംശയിക്കേണ്ടിയിരിക്കുന്നു… ?

 

ഇത്രയും പേര് അടങ്ങുന്ന ഒരു കൊച്ചുകുടുംബമാണ് എന്റേത്…

 

8 Comments

  1. Man with Two Hearts

    Nice ??
    അപ്പൊ ബാക്കി വേഗം പോന്നോട്ടെ ?

  2. രോഗി സെർ ??

    കൊള്ളാം ❤️✨️

  3. Bro emoji idanda aa sukham ponu

    1. ആൾകാർക്ക് അവിടെ ഉള്ള എക്സ്പ്രഷൻ മനസ്സിലാകുമോ എന്നുള്ള ഡൌട്ട് വരുന്നിടത്തു മാത്രം ഇടുന്നതാ vro?

  4. തുടക്കം കൊള്ളാം ❤️??

Comments are closed.