⚔️ദേവാസുരൻ⚒️ S2 ep 1 {ഭാഗം 2- താണ്ഡവം}(Demon king dk) 2617

‘””,,,,,,,, ഒരിക്കലും ഞാനങ്ങനെ പറയില്ല മോളെ…..
കാരണം അവനെ നിനക്ക് അറിയുന്നതിന് മുന്നേ തന്നെ ഞാൻ മനസ്സിലാക്കിയതാണ്……
ഇങ്ങനെ ഒരു കാര്യം ഇന്ദ്രൻ ചെയ്യണമെങ്കിൽ അതിന് പിന്നിൽ എന്തോ ഒരു വലിയ കാരണം ഉണ്ട്……….'””

 

പാറു പറഞ്ഞു…….

 

‘””,,,,,,,, ചേച്ചി………
നമുക്ക് ഏട്ടന്റെ അടുത്തേക്ക് ഒന്ന് പോയാലോ……
എന്തോ…… ഇന്ദ്രേട്ടനെ കാണാൻ തോന്നാ…..
ഇപ്പോൾ കണ്ടപോലെ അല്ല……
മുമ്പ് ഉള്ളത് പോലെ….. എന്റെ ഏട്ടനായിട്ട്……. ‘”””

 

‘””,,,,,,, നമ്മൾ എന്തായാലും അവനെ കാണും മോളെ……..
എനിക്ക് അറിയണം….. ഇതിന് പിന്നിലുള്ള കാരണം……
പക്ഷെ ഇന്ദു………
നീ അധികമായി പ്രതീക്ഷ വെക്കരുത്…..
കാരണം അവൻ കരഞ്ഞിട്ടുണ്ടെങ്കിൽ അതിന് കാരണം നീയാണ്……
അതെന്നും മറക്കരുത്…….'”””””

 

പാറു പറഞ്ഞു…..
ആ വാക്കുകൾക്ക് മുന്നിൽ അവളുടെ തല താണുപോയി……

 

‘””,,,,,,,, അറിയാം ചേച്ചി……..
എല്ലാം എന്റെ തെറ്റാ….. എന്റെ മാത്രം…….
ഏട്ടനെ പോലെ ഒരാളുടെ കൂടെ ജീവിക്കാൻ എനിക്ക് യോഗ്യത ഇല്ല….
പക്ഷെ അവസാനമായി ഒന്ന് കണ്ട് ആ കാലിൽ വീണ് മാപ്പ് ചോദിക്കണം എനിക്ക്……'”””

 

ഇന്ദു കുറ്റബോധത്താൽ തല താഴ്ത്തികൊണ്ട് പറഞ്ഞു…..

 

‘””,,,,,,, അവനെ നമുക്ക് കാണാം മോളെ……
തല്ക്കാലം ഇപ്പോൾ നമ്മൾ ഒന്നും കണ്ടിട്ടില്ല……
മനസ്സിലായോ……..???'””

 

‘””,,,,,,, മനസ്സിലായി ചേച്ചി…….'””

 

 

ഇന്ദു പറഞ്ഞു……..

 

‘”””,,,,,,, എന്നാ ഡ്രസ്സ്‌ മാറ്റി മോള് കിടക്കാൻ നോക്ക്….. വേണ്ടാത്ത കാര്യം ഒന്നും ചിന്തിക്കേണ്ട……. മനസ്സിലായോ…….'”””

 

“””,,,,,, ഹ്മ്മ്………'””

 

ഇന്ദു ഒരു മൂളലോടെ സമ്മതം അറിയിച്ചു…….

⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️

 

ഒരു രാത്രി കഴിഞ്ഞിട്ട് കൂടെ തകർത്ത് പെയ്തുകൊണ്ടിരിക്കുന്ന പേമാരി അവസാനിച്ചിരുന്നില്ല…….

 

അന്ന് മന്ത്രിയുടെ അഥിതി മന്ദിരത്തിൽ അത്യാവശ്യം നല്ല തിരക്ക് തന്നെ ഉണ്ടായിരുന്നു……

നിവേദനവും അപേക്ഷയും കൊടുക്കുവാൻ വേണ്ടി കൂട്ടം കൂടി നിന്ന ചിലരെ വെള്ള ഷർട്ടും മുണ്ടും ധരിച്ച ചില രാഷ്ട്രീയ അണികൾ പുറത്തേക്ക് പിടിച്ചു തള്ളുന്നുണ്ട്……

വീടിന് പുറത്ത് ചില പോലീസ് വണ്ടികളും നിൽപ്പുണ്ട്……
മാധ്യമക്കാരെ ആരെയും അതിന് അടുത്തേക്ക് പോലും അടുപ്പിക്കുന്നില്ലയിരുന്നു…..

ഇതെല്ലാം നോക്കി ആ മന്ത്രി വീടിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന ചായക്കടയിൽ ഒരുത്തൻ നിന്നിരുന്നു…..

ശ്രീകുലം തറവാട്ടിലെ ചന്ദ്ര മേനോന്റെ മൂത്ത സന്തതി…….
നന്ദ കുമാർ……
നമ്മുടെ നന്ദു…….

 

അവനാ വീടിന് ചുറ്റും കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു…..

പെട്ടെന്ന് അവന്റെ ശ്രദ്ധ ആ ചായക്കടക്കാരന്റെ നേരെ ആയി……..

 

‘””,,,,,,,,,, ചേട്ടാ……..
കടുപ്പവും മധുരവും ഒക്കെ കൂട്ടി പിടിച്ച് ഒരു ഉഗ്രൻ ചായ എടുത്തേ……..
മഴയൊക്കെ അല്ലെ…….'””””

 

നന്ദു ഒരു ചെറു ചിരിയോട് കൂടെ പറഞ്ഞു………

ചായക്കടക്കാരനും അതിന് ഒരു പുഞ്ചിരി തിരികെ നൽകി കൊണ്ട് അവൻ പറഞ്ഞത് പോലെ ചായ അടിച്ച് മുന്നിൽ കൊണ്ടുപോയി വച്ചു…..
ഈ സമയം ചായക്കടയിലെ റേഡിയോയിൽ ജോൺസൻ മാഷ് പാടുന്നുണ്ടായയിരുന്നു……

278 Comments

  1. Fallen Angel?‍♀️

    Ningal ezhuthukaar entha ithra kruran maar aayth…. Entha rudrante story parayathadh… Marich ppyath kunji aano
    Avale kollalle… Indune pettann indrante adth ethikkk.. Oru samadhanam illa avar veend onnikkathe. ???❤️❤️

    1. First part വായിച്ചില്ലേ അതിൽ ഉണ്ട് കഥ

  2. ❤️❤️❤️❤️❤️

Comments are closed.