⚔️ദേവാസുരൻ⚒️ S2 ep 1 {ഭാഗം 2- താണ്ഡവം}(Demon king dk) 2614

കുമാരേട്ടൻ പറഞ്ഞു……
നന്ദു വേഗം തന്റെ പോക്കറ്റിൽ നിന്നും ഒരു 2000 ത്തിന്റെ നോട്ട് എടുത്ത് കുമാരേട്ടന് കൊടുത്തു…..'””

 

‘””,,,,,, അയ്യോ മോനെ…… ഇത്രേം പൈസക്ക് ബാക്കി തരാനൊന്നും എന്റെ കയ്യിൽ കാശില്ല……”””

 

കുമാരേട്ടൻ പറഞ്ഞു……

“””,,,,,,,, ബാക്കി വച്ചോ എന്റെ കുമാരേട്ടാ……
മോൾക്ക് ശിവൻ മാമൻ തന്നെന്നു പറഞ്ഞ് ഒരു ഡ്രസ്സ്‌ വാങ്ങി കൊടുത്തേക്ക്…..'””

 

നന്ദു അത്രയും പറഞ്ഞുകൊണ്ട് ഒരു ചിരിയും സമ്മാനിച്ച് അവുടെനിന്ന് ഇറങ്ങി……

 

‘””,,,,,,, മോനെ……….'””

 

പെട്ടെന്ന് അവന്റെ പുറകിൽ നിന്നും കുമാരേട്ടൻ വിളിച്ചു….. നന്ദു തിരിഞ്ഞു നോക്കി……

 

“””,,,,,,,, മോന്റെ ജോലി എന്താണെന്ന് പറഞ്ഞില്ല……'””

 

‘””,,,,,,, ഹോ….. ജോലിയിൽ ഒക്കെ എന്നാ ഇരിക്കുന്നു എന്റെ കുമാരേട്ടാ……
ഇത്രേം കാലം പഠിക്കായിരുന്നു……
ഇനി ജോലി തേടണം……
പിന്നെ ഒരു സാമൂഹ്യ സേവനം പോലെ വേറൊരു ജോലി നിലവിലുണ്ട്……
പേ പട്ടിയെ കൊല്ലാനുള്ള ജോലി…..
ഞാൻ മാത്രമല്ല….. കൂടെ ഒരുത്തൻ കൂടെ ഉണ്ട്….. കുറേ എണ്ണത്തിനെ കൊന്നു……
ഒന്ന് കൂടെ ബാക്കി ഉണ്ട്……..
അതും ഒട്ടും വൈകാതെ ഞങ്ങളുടെ കയ്യിൽ പെടും……..'”””

 

അത്രയും പറഞ്ഞുകൊണ്ട് നന്ദു തിരിഞ്ഞു പോലും നോക്കാതെ ഒരു കുട ചൂടി പുറത്തേക്ക് നടന്നു……

പെട്ടെന്ന് അവന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി…..
നന്ദു അതെടുത്ത് നോക്കി…..
അതിലെ പേര് കണ്ടതും നന്ദുവിന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു…..

അവനത് എടുത്ത് ചെവിയിൽ വച്ചു……

 

‘”,,,,,, ഹലോ……..'”

 

?എന്തായട നന്ദു………'”

 

‘””,,,,,,, അവൻ ഇവിടെ ഉണ്ട്……..'””

 

? ‘””” ആണോ…….
എന്നാൽ നീ ഇനി അവന്റെ നിഴലായി മാറിക്കോ…..
ഹ ഹ ഹ ഹ ഹ ഹ……….'””

 

‘””,,,,,,, ടാ…… ഇത് ഇങ്ങനെ നീട്ടികൊണ്ട് പോണോ…..
എനിക്ക് അവന്റെ രക്തം കാണാനുള്ള വെറിയാണ് ഉള്ളിൽ…….'””

 

നന്ദു മുരണ്ടുകൊണ്ട് പറഞ്ഞു –

.?'”,,,,, ഒന്നിനും ദൃതി കൂട്ടണ്ട നന്ദു………
അവനെ നമുക്ക് തീർക്കാം……
തല്ക്കാലം അവനിങ്ങനെ മരണത്തെ മുന്നിൽ കണ്ട് കൊറേ ദിവസം കഴിയട്ടെ……
നീ അത് കണ്ട് രസിച്ചോ……. “‘

 

അത്രയും പറഞ്ഞ ശേഷം ആ കാൾ കട്ട്‌ ആയി…..
നന്ദു അവന്റെ വിഴിയിലൂടെ മുന്നോട്ട് നടന്നുപോയി ……

 

⚔️____________⚔️⚒️⚔️____________⚔️

 

മന്ത്രി മന്ദിരത്തിന് അകത്തേക്ക് ആ കറുത്ത bmw ആഡംബര കാർ വന്ന് നിന്നു……

അതിനകത്ത് നിന്ന് ഏകദേശം ഒരു 28 വയസ്സൊളം പ്രായം വരുന്ന ഒരു ചെറുപ്പക്കാരൻ പുറത്തേക്ക് ഇറങ്ങി….

ചുരുണ്ട കളർ ചെയ്‌ത നീളൻ മുടിയും അൽപ്പം വലിയ താടിയും ഉള്ള ഒരു ചെറുപ്പക്കാരൻ….

അവൻ തന്റെ കണ്ണിൽ വച്ചിരുന്ന കൂളിംഗ് ഗ്ലാസ്‌ അഴിച്ച് ഗെയ്റ്റിലേക്ക് നോക്കി……
അവിടെ ഒരു കൂട്ടം പത്ര പ്രവർത്തകർ ക്യാമറയും പിടിച്ച് നിൽപ്പുണ്ട്….

അതെല്ലാം കാണുമ്പോൾ അവന്റെ ചുണ്ടിൽ വിരിഞ്ഞത് ഒരു പുച്ഛത്തോടെ ഉള്ള ചിരി ആയിരുന്നു……

സ്റ്റീഫൻ അധികമൊന്നും ചിന്തിക്കാതെ ആ വീട്ടിലേക്ക് കയറി ചെന്നു……

അവന്റെ മുഖം പതിവിന് വിപരീതമായി വളരെ കോപത്തോടെ ആയിരുന്നു…..

വീട്ടിനകത്ത് കയറിയപ്പോൾ സോഫയിൽ ഡിജിപി അമീർ ബാഷയും സ്റ്റീഫന്റെ അച്ഛൻ മന്ത്രി ജോസഫ് കുര്യനും ഇരിപ്പുണ്ടായിരുന്നു……

 

സ്റ്റീഫൻ വേഗം ആ സോഫയിൽ വന്നിരുന്നു…..

 

‘””,,,,,,,, എന്റെ കൂട്ടുകാരുടെ ബോഡി പോലും കാണാൻ സമ്മതിക്കാതെ എന്നാ ****** ചോദ്യമാടോ തനിക്ക് എന്നോട് ചോദിക്കാനുള്ളത്…………'”

 

സ്റ്റീഫൻ കോപത്താൽ മുരണ്ടുകൊണ്ട് ഡിജിപി യോട് ചോദിച്ചു……

 

‘””,,,,,,,, സ്റ്റീഫാ…… നീ അവടെ അടങ്ങി ഇരിക്ക്…….'”””

ജോസഫ് കുര്യൻ അവനെ തടുത്തുകൊണ്ട് പറഞ്ഞു……

 

‘””,,,,,,,, ഞാൻ എന്നാത്തിനാ വായടച്ച് ഇരിക്കുന്നെ അപ്പാ…………..
എന്റെ കൂട്ടുകാരാ അവടെ മരിച്ചു കിടക്കുന്നെ…..
അവരെ ഒന്ന് കാണാൻ പോലും സമ്മതിച്ചില്ല ഇവന്മാർ………'”””

 

സ്റ്റീഫൻ പറഞ്ഞു……..

 

‘””,,,,,,,,, mr. സ്റ്റീഫൻ…….
താങ്കൾ ഞങ്ങൾ പറയുന്നത് ഒന്ന് കേൾക്കുവാനുള്ള സന്മനസ്സ് എങ്കിലും കാണിക്കണം…….
അവരെ കാണാൻ മാത്രം ഒന്നും ബാക്കിയില്ല…….'”””

 

ഡിജിപി അമീർ ബാഷ പറഞ്ഞു…….

 

‘””,,,,,,, ശരി……..
സാർ പറ……… ഞാൻ എല്ലാം കേൾക്കാം…….
എന്നിട്ട് നിങ്ങളുടെ ലിസ്റ്റിൽ സംശയത്തിൽ ഉള്ളവരെ കൂടെ പറ……..
എല്ലാത്തിനെയും തീർക്കും ഞാൻ…….'”””

 

സ്റ്റീഫൻ മുരണ്ടുകൊണ്ട് പറഞ്ഞു…….

 

‘””,,,,,,, സാറെ……..
നിങ്ങൾ കരുതുന്നത് പോലെ ഇതൊരു സാധാരണ കൊലയല്ല……..'”””

 

‘””,,,,,,, പിന്നെ ഏത് ടൈപ് കൊലയാണ് എന്റെ സാറേ……ഈ സ്റ്റീഫൻ കാണാത്ത കൊലയൊന്നും ആവില്ലല്ലോ അത്…….
ഹും……
എങ്ങനെ കൊന്നാലും അവരൊക്കെ മരിച്ചില്ലേ…… പിന്നെ അതിലൊക്കെ എന്ത് കാര്യം…….””

 

സ്റ്റീഫൻ പുച്ഛത്തോടെ ചോദിച്ചു…..

 

‘””,,,,,,, ടാ സ്റ്റീഫ…… നീ സാറ് പറയുന്നത് ഒന്ന് കേൾക്കുവാനുള്ള മനസ്സ് കാണിക്ക്…..'””

278 Comments

  1. Fallen Angel?‍♀️

    Ningal ezhuthukaar entha ithra kruran maar aayth…. Entha rudrante story parayathadh… Marich ppyath kunji aano
    Avale kollalle… Indune pettann indrante adth ethikkk.. Oru samadhanam illa avar veend onnikkathe. ???❤️❤️

    1. First part വായിച്ചില്ലേ അതിൽ ഉണ്ട് കഥ

  2. ❤️❤️❤️❤️❤️

Comments are closed.