⚔️ദേവാസുരൻ⚒️ S2 ep 1 {ഭാഗം 2- താണ്ഡവം}(Demon king dk) 2614

 

“””,,,,,,,, ആലോചിച്ച് നോക്ക് മോളെ…….
നിങ്ങൾക്ക് പരിചയത്തിൽ വല്ല അടുത്ത സുഹൃത്തുക്കളും ഉണ്ടോ എന്ന്…….
അവരുടെ അടുത്തേക്ക് പോകണം…..
ഇവിടെ ഇനി നിൽക്കുന്ന ഓരോ നിമിഷവും അപകടമാണ്……..'””

 

 

സുദേവ് പറഞ്ഞു…….

‘””,,,,,,,,, അങ്ങനെ ഒന്നും ആരും……….. “‘

 

പെട്ടെന്ന് പാറു പറയാൻ വന്ന വാക്കുകളെ നിശ്ചലമാക്കി നിർത്തി….
ആ നിമിഷം അവളുടെ ഉൾ മനസ്സിൽ ഒരു രൂപം തെളിഞ്ഞു വരികയായിരുന്നു…..
ആ മുഖം അവളെ ഏറെ മനസ്സിലാക്കിയ ഇന്ദ്രന്റെ ആയിരുന്നു……

 

‘””,,,,,,, ഹാ സാർ……. ഒരാൾ ഉണ്ട്……..'”””

 

‘””,,,,,,, ആരാണ് മോളെ…….??? “””

 

‘””,,,,,, പേര് ഇന്ദ്രൻ……..
ശ്രീകുലം എന്നാണ് വീട്ടു പേര്…….
പിന്നെ തൃശ്ശൂർ ആണെന്ന കാര്യവും അറിയാം….
ബാക്കി ഒന്നും അറിയില്ല…..
അഡ്രസ് പോലും…… “””

 

പാറു പറഞ്ഞു…..

 

‘””,,,,,, ഇത്രേം ഡീറ്റിൽസ് മതി മോളെ……
ഞാനിത് രണ്ട് ദിവസം കൊണ്ട് കണ്ടെത്താം….. എന്നിട്ട് നിങ്ങളെ അവിടേക്ക് പറഞ്ഞയക്കുകയും ചെയ്യാം…. മോളിപ്പോ സമാധാനമായി ഇരിക്ക്……'”””

“”,,,,,, ഹ്മ്മ്…… ശരി അങ്കിൾ………'””

 

‘”””,,,,,,, ഇന്ദുവിനെ ഒന്ന് കാണാൻ പറ്റുമോ……'””

 

സുദേവ് ചോദിച്ചു……

‘””,,,,,,,, അതിനെന്താ….. വരൂ അങ്കിളേ……”””

 

അത്രയും പറഞ്ഞുകൊണ്ട് പാറു അയാളെ ഇന്ദു കിടക്കുന്ന മുറിയിലേക്ക് കൊണ്ടുപോയി…..
അവളവിടെ പുതപ്പ് മൂടി കിടക്കുകയായിരുന്നു….
നെറ്റിയിൽ ഒരു നനഞ്ഞ തുണിയും വച്ചിരുന്നു…..

സുദേവ് വന്നത് കണ്ടതും ഇന്ദു പതിയെ ബെഡിൽ നിന്നും എഴുന്നേറ്റ് ഇരുന്നു…. അയാൾ അവളുടെ നെറുകിൽ കൈ വച്ച് ചൂട് നോക്കി…..

 

‘””,,,,,,, കുഴപ്പമില്ല…… ഒരു ചെറിയ പനിയാ…..
ഇന്നലെ പേടിച്ചതിന്റെ ആവാം…….
മരുന്ന് കഴിച്ച് കിടന്നാൽ മതി….. നാളേക്ക് മാറിക്കോളും…….'”””

സുദേവ് പറഞ്ഞു….. അതിന് ഇന്ദു തലയാട്ടി സമ്മതം അറിയിക്കുകയാണ് ചെയ്തത്……

 

‘”””,,,,,,,,എന്നാ മോളെ പാറു……
ഞാൻ ഇറങ്ങട്ടെ……
ഇവിടെ അധികം നേരം നിന്നാൽ ശരിയാവില്ല……
ഞാൻ അന്വേഷിച്ചിട്ട് വിളിക്കാം……'””

സുദേവ് പറഞ്ഞു……

‘””,,,,,,,, ശരി അങ്കിൾ……….'””

 

പാറു പറഞ്ഞു……
പിന്നീട് അയാൾ അവരോട് യാത്ര പറഞ്ഞുകൊണ്ട് അവിടുന്ന് ഇറങ്ങി……

 

⚒️_________⚒️⚔️⚒️_________⚒️

 

—മേരി മാതാ ഓർഫനെജ് തൃശ്ശൂർ…..—
_____________✝️________________

രാത്രി 12 മണി…….

ഫാദർ വിന്റസെന്റ് ജോയ് ഏറെ നേരം ഉറക്കം നഷ്ട്ടമായി കർത്താവിന് മുന്നിൽ ഇരിക്കുകയായിരുന്നു…….

അദ്ദേഹത്തിന്റെ മനസ്സ് എന്തുകൊണ്ടോ അസ്വസ്ഥമായിരുന്നു………
ശുഭമല്ലാത്ത എന്തോ ഒരു കാര്യം നടക്കാൻ പോകുന്നു എന്ന് അദ്ദേഹത്തിന്റെ മനസ്സ് തുടരെ തുടരെ ഉരുവിടുവാൻ തുടങ്ങി……

ഫാദർ വിൻസെന്റ് കുരിശിൽ ഏന്തി നിൽക്കുന്ന കർത്താവിന്റെ പ്രതിമക്ക് മുന്നിൽ മുട്ടിപ്പായ് നിന്ന് മനമുരുകി പ്രാർത്ഥിക്കുവാൻ തുടങ്ങി…….

പെട്ടെന്ന് പള്ളി മുറ്റത്തിന് മുന്നിൽ ഒരു ബൈക്ക് വന്ന് നിൽക്കുന്നതിന്റെ ശബ്ദം വിൻസെന്റിന്റെ ചെവികളിൽ മുഴങ്ങി കേട്ടു ……

അദ്ദേഹം പ്രാർത്ഥന നിർത്തി വച്ച് പള്ളി മുറ്റത്തേക്ക് നടന്നു…….

പള്ളി മുറ്റത്ത് വന്ന് നിന്ന ആ ഡ്യൂക്കിൽ നിന്നും 24 വയസ്സൊളം പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ പുറത്തേക്കിറങ്ങി…….

അവന്റെ കയ്യിൽ രണ്ട് പൊതിയും ഉണ്ടായിരുന്നു…..

തലയിൽ വച്ചിരുന്ന ഹെൽമറ്റ് അവൻ മാറ്റിയപ്പോഴാണ് ആ മുഖം ഫാദർ വിൻസെന്റിന് വ്യക്തമായത് ……

ആ മുഖം കണ്ടതും ഫാദർ വിൻസെന്റിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു തുളുമ്പി……..

 

‘””,,,,,,, ഹാ…… മോൻ ആയിരുന്നോ……'”””

 

ഫാദർ അവനെ നോക്കി ചോദിച്ചു……

‘””,,,,,,,അല്ലാതെ ഈ നേരത്ത് ആര് വരാനാണ് ഫാദർ……..'””

 

അവൻ ഒരു ചെറു ചിരിയോടെ അതും പറഞ്ഞ് കൊണ്ട് ചെരിപ്പഴിച്ചിട്ട് അകത്തേക്ക് കയറി……

 

‘””,,,,,,,, നീ പറഞ്ഞതൊക്കെ ശരിയാണ്…….
പക്ഷെ നീ ഇവിടെ വന്നിട്ടിപ്പോ എത്ര നാൾ ആയി എന്ന് വല്ല നിശ്ചയവും ഉണ്ടോ……..'”””

 

ഫാദർ ചോദിച്ചു…….

 

‘””,,,,,,,, എല്ലാം നിശ്ചയമുണ്ട് അച്ചോ…….
അച്ഛനും അറിയാവുന്നതല്ലേ കാര്യങ്ങൾ………'”””

 

278 Comments

  1. Fallen Angel?‍♀️

    Ningal ezhuthukaar entha ithra kruran maar aayth…. Entha rudrante story parayathadh… Marich ppyath kunji aano
    Avale kollalle… Indune pettann indrante adth ethikkk.. Oru samadhanam illa avar veend onnikkathe. ???❤️❤️

    1. First part വായിച്ചില്ലേ അതിൽ ഉണ്ട് കഥ

  2. ❤️❤️❤️❤️❤️

Comments are closed.