⚔️ദേവാസുരൻ⚒️ S2 ep 1 {ഭാഗം 2- താണ്ഡവം}(Demon king dk) 2614

സുദേവ് പറഞ്ഞു…..

 

””””,,,,,,,, മ്മ്………..'”””

 

‘””,,,,,,, രാവിലെ ഇറങ്ങാണെമെന്ന് കരുതിയതാ…..
അപ്പോഴാ ഒരു കേസ് വന്ന് തലയിൽ വീണത്…… “””

 

 

‘””,,,,,,, എന്ത് കേസ് ആണ് അങ്കിൾ…….??? ‘””

 

പാറു ചോദിച്ചു…….

 

‘””,,,,,,,, എന്റെ മോളെ…….
ഇന്നലെ ആരോ കമ്മീഷ്ണറുടെ മകനെ അടക്കം പതിനാല് പേരെ ആ ബ്രിഡ്ജിന്റെ അടുത്ത് വച്ച് കൊന്നിരിക്കുന്നു……….'””

 

സുദേവിന്റെ വാക്കുകൾ കേട്ടതും അവൾക്ക് ഒരു ഞെട്ടലാണ് ഉള്ളിൽ വന്നത്….. എന്നിരുന്നാലും പാറു അത് മുഖത്ത് കാണിക്കാതെ ശ്രദ്ധിച്ചു….. കാരണം അവൾക്ക് മുന്നിൽ നിൽക്കുന്ന ആൾ ഒരു പോലീസുകാരൻ ആണെന്ന ബോധം അവളിൽ ഉണ്ടായിരുന്നു…….

 

‘””,,,,,,, മോളെന്താ ഒന്നും മിണ്ടാത്തത്………??? ‘””

 

സുദേവ് ചോദിച്ചു…….

 

‘””,,,,,,,, അ…. അത്……. ഒന്നുല്ല അങ്കിൾ…….
എങ്ങനെയാ അവർ മരിച്ചത്……..'”””

 

‘””,,,,,,,, അതൊന്നും മോള് കേൾക്കാതിരിക്കുന്നതാ നല്ലത്…….ഇത്രപേരെ കൊല്ലണമെങ്കിൽ ഒരു കൂട്ടം ആളുകൾ വേണം….. പക്ഷെ എന്റെ നിഗമനം അനുസരിച്ച് കൊന്നത് ഒരു കൂട്ടം ആളുകൾ അല്ല…..
ഒരാൾ ആണ്………'””

 

സുദേവ് പറഞ്ഞു……

 

‘””,,,,,,,, ഒരാളോ……….അ….. അതെങ്ങനെ……..??? ‘””

 

പാറു ചോദിച്ചു……

 

“”,,,,,,,, അതൊക്കെ പോലീസ് ബുദ്ധി വച്ച് മനസ്സിലാക്കാൻ പറ്റാവുന്നതേ ഉള്ളു മോളെ……
എന്തായാലും കൊന്നവന്റെ ഉള്ളിലൂടെ ഒഴുകുന്നത് രക്തമല്ല……. പകയാണ്…….
അല്ലെങ്കിൽ ആർക്കും ഇത്ര കൊടൂരമായി ഒരാളെയും കൊല്ലുവാൻ സാധിക്കില്ല…..,'”

 

സുദേവ് പറഞ്ഞു……
അയാളുടെ ഓരോ വാക്കും പാറുവിന്റെ ഉള്ളിൽ പേടിയുടെ വിത്തുകൾ പാവുകയായിരുന്നു…..
അവൾ ഒന്നും തിരിച്ചു പറയുവാൻ പോലും സാധിക്കാതെ നിന്ന് വിയർക്കാൻ തുടങ്ങി……

 

‘”,,,,,, മോളെ……..
എന്ത് പറ്റി…… വല്ലാതെ ഇരിക്കുന്നല്ലോ…… “””

 

‘””,,,,,,, അ…. അത്…… ഒന്നുമില്ല അങ്കിൾ……'””

 

 

‘””,,,,,,,, സഞ്ജയ്യേ പേടിച്ചാണോ…….???? ‘”””

 

സുദേവ് ചോദിച്ചു….. അതിന് മറുത്തൊന്നും പറയാതെ അവൾ അതേയെന്ന് തയാട്ടുകയാണ് ചെയ്തത്……
കാരണം ആ പേടിക്ക് പിന്നിൽ മറ്റൊരുവൻ ആണെന്ന് അവൾക്ക് പറയുവാൻ സാധിക്കില്ലായിരുന്നു……

 

‘””,,,,,,,, മോള് പേടിക്കണ്ട…..നമുക്ക് ഒരു വഴി ഉണ്ടാക്കാം….. ഇന്ദു എവിടെ…….????'””

 

 

‘””,,,,,,,, അവളകത്തുണ്ട്…….
ഇന്നലെ തൊട്ട് കുറച്ച് പനിയൊക്കെ ഉണ്ട്…….'”””

 

പാറു പറഞ്ഞു…..

‘””,,,,,,,,, പേടിച്ചിട്ട് ആയിരിക്കും…….
പാവം……..'””

 

‘””,,,,,,,,, ഹ്മ്മ്……. അവൾക്ക് ഇതൊന്നും അത്ര പെട്ടെന്ന് സഹിച്ചു നിൽക്കുവാൻ സാധിക്കില്ല അങ്കിൾ……'””

 

“””,,,,,,,, അറിയാം മോളെ…….
സംഗതി നമ്മളുടെ കയ്യിൽ നിൽക്കുന്ന ലക്ഷണമല്ല ഞാൻ കാണുന്നത്……'””

 

‘””””,,,,,,, എന്താ അങ്കിളേ………??? “””

 

‘””,,,,,,,, കൊച്ചിയിലെ എല്ലാ ഗുണ്ടകളുടെ കയ്യിലും നിങ്ങളുടെ ഫോട്ടോ ഉണ്ട്…… പിടിച്ചു കൊടുത്താൽ ഒരു വലിയ തുകയാണ് തമിഴ്നാട്ടിൽ നിന്ന് സഞ്ജയ്‌ അവർക്ക് ഓഫർ ചെയ്തിരിക്കുന്നത്……
ഈ നിമിഷം നിങ്ങൾ ഈ നഗരത്തിൽ ആണെന്ന വിവരവും അവർക്ക് കിട്ടി കഴിഞ്ഞു……
നമ്മൾ കുറച്ച് അധികം ശ്രദ്ധിക്കേണ്ട സമയമാണ് ഇത്……….'””

 

സുദേവ് പറഞ്ഞു…….

 

‘””,,,,,,,, എന്ത് സൂക്ഷിക്കാൻ ആണ് അങ്കിളേ…….
എത്ര ഓടി ഒളിച്ചാലും ഒരു നാൾ അവർ ഞങ്ങളെ പിടിക്കും……..
അവരുടെ കൈ കൊണ്ട് മരിക്കുവാനായിരിക്കും ഞങ്ങളുടെ വിധി…….'””

 

പാറു ആ വേദന അടങ്ങിയ വാക്കുകൾ ഒരു ചെറു ചിരിയോട് കൂടെ പറഞ്ഞു…… അത് കണ്ടപ്പോ സുദേവിനും വിഷമമായി…….

 

‘””,,,,,,,, മോള് വിഷമിക്കല്ലേ……..
എല്ലാത്തിനും നമുക്ക് പരിഹാരം ഉണ്ടാക്കാം…..
തല്ക്കാലം ഈ നാട്ടിൽ നിന്ന് നിങ്ങൾ പോകണം…..'”””

 

സുദേവ് പറഞ്ഞു……

 

‘””,,,,,,,, ഞങ്ങളിനി എവിടെ പോവാനാണ് അങ്കിൾ……'”””

 

പാറു ചോദിച്ചു…….

278 Comments

  1. Fallen Angel?‍♀️

    Ningal ezhuthukaar entha ithra kruran maar aayth…. Entha rudrante story parayathadh… Marich ppyath kunji aano
    Avale kollalle… Indune pettann indrante adth ethikkk.. Oru samadhanam illa avar veend onnikkathe. ???❤️❤️

    1. First part വായിച്ചില്ലേ അതിൽ ഉണ്ട് കഥ

  2. ❤️❤️❤️❤️❤️

Comments are closed.