⚔️ദേവാസുരൻ⚒️ S2 ep 1 {ഭാഗം 2- താണ്ഡവം}(Demon king dk) 2617

പാറു വേഗത്തിൽ അവളുടെ പേടിയെ എല്ലാം മാറ്റി വച്ചു……

ഉള്ളിൽ നിന്ന് എവിടുന്നോ ഒരു തരം ധൈര്യം അവളിൽ നിറഞ്ഞു വരികയായിരുന്നു…..

അവൾ വേഗം ആ പൊന്ത കാട്ടിൽ നിന്ന് പുറത്ത് ചാടുവാൻ ഒരുങ്ങി…..

മുന്നിൽ നിൽക്കുന്ന ആ രൂപത്തിനടുത്തേക്ക് കുത്തിക്കുവാനായി….

 

പെട്ടെന്ന് ആകാശത്തിൽ നിന്നും ഒരു അതിശക്തമായ മിന്നൽ പിണർ ഭൂമിയിലേക്ക് പൊട്ടിയിറങ്ങി…..

അത് വന്ന് പതിച്ചത് ആ രൂപം നിന്ന സ്ഥലത്ത് ആയിരുന്നു……

അതിൽ നിന്നും പുറത്ത് വന്ന ഉജ്വല പ്രകാശം സഹിക്കാവയ്യാതെ പാറുവും ഇന്ദുവും തങ്ങളുടെ കണ്ണുകൾ അടച്ചുപോയി……….

 

കണ്ണുകൾ തുറന്ന് നോക്കുമ്പോൾ ആ പ്രദേശം നിശബ്ദമായിരുന്നു……

ചുറ്റിനും ചിതറി കിടക്കുന്ന ശവ ശരീരങ്ങൾ മാത്രമാണ് ഏക അവശേഷിപ്പ്…..

അവിടെ താണ്ടമാടിയ ആ കാല ഭൈരവ രൂപം ഇപ്പോൾ അവിടെ ഇല്ലായിരുന്നു……..
ആ വന്നുപോയ മിന്നലിന്റെ കൂടെ അവനും എങ്ങോ മറഞ്ഞുപോയി…..

ഇന്ദു വേഗം ആ പൊന്തയിൽ നിന്നും പുറത്ത് ചാടി ചുറ്റിനും നോക്കാൻ തുടങ്ങി…..

ഒരു ഭ്രാന്തിയെ പോലെ…..

അവളുടെ ഈ ചെയ്തികൾ പാറുവിന് നന്നേ ഭയം ഉളവാക്കിയിരുന്നു…..

അവൾ തിരയുന്നത് അവനെ ആണ്……
അവളുടെ ജീവനെ…..

പാറു വേഗം പോയി അവളെ പിടിച്ചു നിർത്തി…..

 

‘””,,,,,,, ഇന്ദു……..
നീ എന്താ മോളെ ഈ കാണിക്കുന്നത്…….'””

 

പാറു പേടിയോടെ ചോദിച്ചു…..

 

‘””,,,,,,, ചേ….. ചേച്ചി……
എ…. എന്റെ…… എന്റെ ഏട്ടൻ………'””

 

അവൾ തേങ്ങി കൊണ്ട് ചോദിച്ചു……

 

“”””,,,,,,,, അതൊക്കെ നമുക്ക് പിന്നെ അന്വേഷിക്കാം…. ഇപ്പൊ ഇവിടെ നിൽക്കുന്നത് ശരിയല്ല….. നീ വേഗം വാ…….'”””

 

പാറു അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു…..

 

‘””,,,,,,, ഇല്ല…… ഞാൻ വരില്ല……
എ…. എനിക്ക്…… എനിക്കെന്റെ ഏട്ടനെ കാണണം……..'””

 

അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു…..

 

‘””,,,,,,, മോളെ….. നീ ദയവ് ചെയ്ത് ഞാൻ പറയുന്നതൊന്നു മനസ്സിലാക്ക് ……
ഇവിടെ നിന്നാൽ കാര്യങ്ങൾ എല്ലാം മാറി മറയും…..
ഇന്ദ്രനെ നമുക്ക് അന്വേഷിക്കാം….
ഇപ്പൊ മോള് എന്റെ ഒപ്പം വാ…….'”””

 

പാറു അപേക്ഷിക്കുന്നത് പോലെ പറഞ്ഞു….

 

ആ വാക്കുകൾക്ക് മുന്നിൽ മറ്റൊന്നും പറയുവാൻ ഇന്ദുവിന് സാധിച്ചിരുന്നില്ല……

അവർ അവിടുന്ന് ഓടി മറയുകയായിരുന്നു…..

 

പെട്ടെന്ന് അവിടെ ഇടിവെട്ടോട് കൂടെ മഴ പെയ്യുവാൻ തുടങ്ങി ……
ആ പാപകറയെ കഴുകി കളയുവാനായി….

 

പാർവതിയും രാഗേന്ദുവും തങ്ങളുടെ ഫ്ലാറ്റ് ലക്ഷ്യമാക്കി വേഗത്തിൽ ഓടുകയായിരുന്നു ….

ഇടക്ക് എപ്പോഴോ ഒരു ഓട്ടോ അതിലൂടെ വരുന്നത് കണ്ടതും പാറു കൈ കാണിച്ചു…..

അവരുടെ പ്രതീക്ഷകളെ തകർക്കാതെ ഒരു ദൈവ ദൂതനെ പോലെ ആ ഓട്ടോ ഡ്രൈവർ വണ്ടി നിർത്തി…..

അവർ വേഗം വണ്ടിയിൽ കയറി പോകുവാനുള്ള വഴി പറഞ്ഞുകൊടുത്തു……

ഒരുപാട് ഓടിയ കാരണം ഇരുവരും നന്നേ കിതച്ചിരുന്നു……

വണ്ടിയിൽ നിന്നും ഇന്ദു എന്തൊക്കെയോ പറയാൻ വന്നെങ്കിലും പാറു അതെല്ലാം വിലക്കി നിർത്തി…….

അവസാനം ആ ഓട്ടോ ഫ്ലാറ്റിന് മുന്നിൽ വന്ന് നിന്നു…..
അവർ അയാൾക്ക് ഓട്ടോ കൂലിയും കൊടുത്ത് വേഗം രണ്ടാം നിലയിലേക്ക് ഓടി കയറി മുറിയിലേക്ക് വന്നു……

 

ഇന്ദു ആകെ വിറക്കുകയായിരുന്നു…..
അവളുടെ ഭാവം കാണുമ്പോൾ തന്നെ പാറുവിന് പേടി വരുവാൻ തുടങ്ങി…..

പാറു വേഗം പോയി ഒരു ടവൽ എടുത്ത് ഇന്ദുവിന്റെ തല തുടക്കുവാൻ തുടങ്ങി…..

 

‘””,,,,,, ചേ…. ചേച്ചി……
എന്റെ ഏട്ടൻ………'””

 

അവൾ നിറ കണ്ണുകളോടെ പാറുവിനെ നോക്കി ചോദിച്ചു…..
അവൾക്ക് മുന്നിൽ എന്ത് പറയണമെന്ന് പാറുവിന് ഒരു എത്തും പിടിയും ഇല്ലായിരുന്നു……

 

പെട്ടെന്ന് അവളുടെ ഫോൺ ബെൽ അടിക്കാൻ തുടങ്ങി….. അതെടുത്ത് നോക്കിയപ്പോൾ സ്‌ക്രീനിൽ si സുദേവിന്റെ നമ്പറാണ് കണ്ടത്……

പാറുവിന് ഒരേ സമയം ആശ്വാസവും പേടിയും ആശങ്കയും എല്ലാം ഒരേ പോലെ വന്നു വന്നു……

എന്നിരുന്നാലും അവളാ ഫോൺ അറ്റൻഡ് ചെയ്തു……

 

‘””,,,,,,,, ഹ്.. ഹലോ………'””

 

?'”ആഹ്….. മോള് വിളിച്ചിരുന്നോ “‘

 

‘””,,,,,,, ആഹ് അങ്കിളെ….. വിളിച്ചിരുന്നു……..”””

പാറു വിറച്ചുകൊണ്ട് പറഞ്ഞു….

 

278 Comments

  1. Fallen Angel?‍♀️

    Ningal ezhuthukaar entha ithra kruran maar aayth…. Entha rudrante story parayathadh… Marich ppyath kunji aano
    Avale kollalle… Indune pettann indrante adth ethikkk.. Oru samadhanam illa avar veend onnikkathe. ???❤️❤️

    1. First part വായിച്ചില്ലേ അതിൽ ഉണ്ട് കഥ

  2. ❤️❤️❤️❤️❤️

Comments are closed.