തുടർന്ന് വായിക്കുക
⚓️പെൻസിമാ ജല ലോകം⚓️
മിന്നലിന്റെ വെളിച്ചത്തിൽ കത്തി ജ്വലിക്കുന്ന ആ ചുറ്റികയെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ഒരുവൻ ഉണ്ടായിരുന്നു…..
പെൻസിമാ ജല ലോക മഹാരാജാവും
സമുദ്ര ലോക ദൈവവുമായ റെയ് ഹാൻ……
അവൻ ഏറെ ഭയത്തിലാണ്….
അതിനൊപ്പം പ്രതീക്ഷയിലും….
ഭൂമിയിൽ നടക്കുന്ന ഓരോ സംഭവങ്ങളും ആ തായ് പെട്ടി ഒരു സ്വപ്നം പോലെ ഉൾ മനസ്സിൽ കാണിച്ച് കൊടുക്കുകയായിരുന്നു……
പെട്ടെന്ന് അവന്റെ തോളിൽ ഒരു കരസ്പർശം വന്ന് പതിച്ചു…..
റെയ് ഹാൻ വേഗം പുറകിലേക്ക് തിരിഞ്ഞു നോക്കി….
അത് അവന്റെ മാതാവ് അറ്റ്ലാന ആയിരുന്നു…..
‘””,,,,,,, റെയ്……….'””
അവർ അവനെ വാത്സല്യത്തോട് കൂടെ വിളിച്ചു…..
“”””,,,,,,,, അമ്മേ……..'””
‘””,,,,,,, എന്ത് പറ്റി മോനെ…….
നീ വല്ലാത്ത ആലോചനയിൽ ആണല്ലോ……'”””
‘””,,,,,,, ആലോചനയല്ല അമ്മേ……
ആശങ്ക ആണ്…….'”””
‘”””,,,,,,, ആശങ്കയോ…….???? “””
‘””,,,,,,,, ഹ്മ്മ്……..
ദേവാസുര താണ്ഡവം ആരംഭിച്ചിരിക്കുന്നു……
അവന്റെ ചെയ്തികൾ ഒരു കനവ് പോലെ കണ്ടിട്ട് പോലും ഉള്ളിൽ ഭയം തോനുന്നു……
അവൻ അവന്റെ മനസ്സിന്റെ നിയന്ത്രണത്തെ നഷ്ട്ടമാക്കികൊണ്ടിരിക്കുകയാണ്………'”””
റെയ് ഹാൻ ആശങ്കയോട് കൂടെ പറഞ്ഞു……
‘””,,,,,,,, റെയ്…….
നീ വെറുതെ വിഷമിക്കാതിരിക്കു……
എല്ലാം ശരിയാവും……..'”””
അറ്റ്ലാന അവനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു….
‘”””,,,,,,,, ഞാൻ എങ്ങനെ സമാധാനമായി ഇരിക്കുമമ്മേ……..
അവനെ എനിക്ക് മനസ്സിലാക്കുവാൻ പോലും കഴിയുന്നില്ല…..'””
റെയ് ഹാൻ പറഞ്ഞു…….
‘””,,,,,,,, റെയ്…….
നീ എങ്ങനെയാണ് പുത്രാ അവനെ മനസ്സിലാക്കുക……..
ആരുടേയും തലയിൽ കയറി അയാളെ മാനസികമായി വേട്ടയാടാൻ കഴിവുള്ളവനാണ് ദേവാസുരൻ……'””””
‘””,,,,,,, അറിയാം അമ്മേ…….
എന്റെ പേടി അവൻ നമുക്കൊപ്പം നിൽക്കുമോ എന്നതാണ്…..'””
‘”,,,,,,, പുത്രാ…….
നിനക്ക് ഞാനൊരു ഉപദേശം തരട്ടെ…….
ജീവിക്കുമ്പോൾ ഇന്നേക്ക് വേണ്ടി ജീവിക്ക്…..
നാളത്തെ കാര്യം നാളെ നോക്കാം…..
പിന്നെ അവന്റെ കാര്യം……
അവനിപ്പോ നൂല് പൊട്ടിയ ഒരു പട്ടമാണ്…..
ഉള്ളിലെ തീ അണയുന്നത് വരെ അവൻ വേട്ടയാടട്ടെ…….
ആ പട്ടത്തിന് ഒരു നൂലായി അവൾ വരും…….
അവന്റെ പാതി…..
അവന്റെ പൂർണ്ണ അസുര മാറ്റത്തെ തടുക്കുവാൻ ഈ ഭൂമിയിൽ അവൾക്ക് മാത്രമേ കഴിയു……'”””
അറ്റ്ലാന പറഞ്ഞു…..
അവൻ ഇതെല്ലാം കേട്ടുകൊണ്ട് നിന്നതേയുള്ളൂ…..
ആ ഉപദേശ വാക്കുകൾ ഒന്നും അവന്റെ മനസ്സിലെ ആശങ്കയെ തുടച്ചു മാറ്റുവാൻ കഴിഞ്ഞിരുന്നില്ല….
കാരണം ഇത് തന്റെ ജനങ്ങളുടെ ജീവന്റെയും നിലനിൽപ്പിന്റെയും കാര്യം കൂടെയായിരുന്നു…..
പെട്ടെന്ന് റെയ് ഹാന്റെ അക കണ്ണിൽ മിന്നൽ പോലെ മറ്റൊരു ദൃശ്യം കൂടെ തെളിഞ്ഞു വന്നു…..
കര ഭൂമിയിൽ അവന്റെ സംഹാര താണ്ഡവം കണ്ട് പേടിച്ച് കണ്ണുനീർ വാർത്ത് നിൽക്കുന്ന ഒരു പെണ്ണിനെ…..
ആ ദൃശ്യം മനസ്സിൽ വന്നതും റെയ് ഹാന്റെ മുഖത്ത് ഒരു ചിരി വിടർന്നു…….
ആശ്വാസത്തിന്റെ ചിരി…….
⚓️⚓️⚓️
~~~~~~~~~~~~~~~~~~~~~~~
പാറുവും ഇന്ദുവും മുന്നിൽ കണ്ട കാഴ്ചയെ വിശ്വസിക്കുവാനാവാതെ സ്തംഭിച്ചു നിൽക്കുകയാണ്……..
ആ നിൽക്കുന്നത് അവർ ഇരുവരുടെയും ഹൃദയത്തിൽ ഏറെ പരിചിതനും പ്രീയപ്പെട്ടവനുമായ ഒരുവന്റെ രൂപമാണ്…..
എന്നാൽ ആ ഭാവം……
അത് അവർക്ക് ഏറെ അപരിചിത്വമേറിയത് ആയിരുന്നു ….
‘”””,,,,,,,, ചേച്ചി……..
അ… അത്…….
എന്റെ ഏട്ടൻ………..'””
ഇന്ദു ചങ്ക് തകർന്ന അവസ്ഥയിൽ ഇന്ദ്രനെ ചൂണ്ടികൊണ്ട് പറഞ്ഞു……
അവളുടെ കൈകൾ വിറക്കുകയായിരുന്നു….
കണ്ണിൽ നിന്നും തോരാതെ പെയ്യുന്ന മഴ പോലെ കണ്ണുനീർ ഒലിച്ചിറങ്ങുകയാണ്……
Ningal ezhuthukaar entha ithra kruran maar aayth…. Entha rudrante story parayathadh… Marich ppyath kunji aano
Avale kollalle… Indune pettann indrante adth ethikkk.. Oru samadhanam illa avar veend onnikkathe. ???❤️❤️
First part വായിച്ചില്ലേ അതിൽ ഉണ്ട് കഥ
❤️❤️❤️❤️❤️