⚔️ദേവാസുരൻ⚒️ S2 ep 1 {ഭാഗം 2- താണ്ഡവം}(Demon king dk) 2617

ഇതേ സമയം
അത്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ട്……

അതിനുള്ളിൽ പെൻസിമ ജല ലോകത്തിലെ തായ് വ്യൂഹത്തിന് ഉള്ളിൽ സ്ഥിതി ചെയ്തിരുന്ന ഡൈനാമി എന്ന ദേവാസുര ആയുധം മിന്നൽ വെളിച്ചത്താൽ കത്തി ജ്വലിച്ചു പ്രകാശിക്കാൻ തുടങ്ങി…….

□□■■■■■■■□□■■■★■■■□□■■■■■□□

ഭൂമിയിൽ നിന്നും ദശലക്ഷം പ്രകാശവർഷം അകലെ ഉള്ള ഒരു ഗാലക്സി…….

അതിൽ ചുട്ട് പഴുത്ത സൂര്യനെ പോലെ ഒരു ഗ്രഹം ഉണ്ടായിരുന്നു……

പാതി മണ്ണും പാതിൽ ലാവ കടലും ഒത്ത് ചേർന്ന ഒരു ഗ്രഹം……..

പെട്ടെന്ന് വാനിൽ നിന്ന് ആ ഗ്രഹത്തിലേക്ക് ഒരു ഉൽക്ക വന്ന് വീണു…….

അതിന്റെ സ്ഫോടന ശബ്ദത്താൽ ആ ഗ്രഹം തന്നെ കിടുകിടാ വിറച്ചു……

പെട്ടെന്ന് അവിടെ ഉണ്ടായിരുന്നു ഒരു വലിയ കനൽ പാറ പൊട്ടി തെറിച്ചു……

അതിനുള്ളിൽ ഒരു പെണ്ണ് ഉണ്ടായിരുന്നു…..

പൈശാചികതയുടെയും വീരത്തിന്റെയും പ്രൗഢി നിറഞ്ഞ ഒരു സ്ത്രീ…….

മനോഹരി ആയവൾ…..

ആരെയും വശീകരിക്കാൻ കഴിവുള്ളവർ…..

ഗോഡസ് ഓഫ് ഡെത്ത്…….

‘””” ഹെല…….. ‘””””

വിനാശത്തിൽ മറ്റൊരു പാതി……

അവൾ പെട്ടെന്ന് ധ്യാനത്തിൽ നിന്നും ഉണർന്നു…..

അവളുടെ മാന്ത്രികജാലം നിറഞ്ഞിരുന്ന ആ പച്ച കണ്ണുകൾ തുറന്നു വന്നു……

അവൾ വേഗത്തിൽ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു……

ശേഷം മുന്നോട്ട് നടക്കാൻ തുടങ്ങി…….

പെട്ടെന്ന് കഴുകന്റെ ശരീരവും സിംഹത്തിന്റെ തലയുമുള്ള ഒരു സിംഹൻ പരുന്ത് അവൾക്ക് മുന്നിൽ വന്ന് നിന്നു…..

അതിന് ഏകദേശം ഒരു ആനയുടെ വലിപ്പം ഉണ്ടായിരുന്നു……

ഹെല അതിന് മുകളിലേക്ക് കയറി ഇരുന്നു….

അപ്പോൾ തന്നെ സിംഹൻ പരുന്ത് മുകളിലേക്ക് ഉയർന്ന് പൊങ്ങി…..

അതിന് വളരെ വേഗത ആയിരുന്നു….

ആ ഭൂമിയിൽ കൊറേപേരുടെ ദയനീയ കരച്ചിലുകൾ കേട്ടിരുന്നു….

മൊത്തത്തിൽ അതൊരു നരകം ആയിട്ടുന്നു……

പെട്ടെന്ന് ആ പരുന്ത് ഒരു കുന്നിന് മുകളിൽ പോയി നിന്നു…..

ഹെല പുറത്തേക്ക് ഉറങ്ങി……

തന്റെ മുന്നിൽ ഇപ്പോൾ ഒരു പാലവും അതിന് മുന്നിൽ ഒരു വലിയ കനൽ പാറയും ആണ് ഉണ്ടായിരുന്നത്…..

കൂടാതെ അവിടെ കുറേ പടച്ചട്ട അണിഞ്ഞ പാതി മനുഷ്യനും പാതി ചെന്നായയും ആയ മനുഷ്യ മൃഗങ്ങൾ ഉണ്ടായിരുന്നു…..

അവർ എല്ലാം അവൾക്ക് മുന്നിൽ മുട്ട് കുത്തി വണങ്ങി…..

കാരണം അതവരുടെ രാജ്ഞി ആയിരുന്നു…..
ഹെല ഇതൊന്നും ശ്രദ്ധിക്കാതെ ആ പാലത്തിലൂടെ മുന്നോട്ട് നടന്നു…..

ചുറ്റും കൊക്ക ആണ്…..

അതിൽ എരിഞ്ഞു പൊള്ളുന്ന ലാവയും…..
ഹെല ആ പാറക്ക് മുന്നിൽ നിന്നു……
എന്നിട്ട് തന്റെ കൈകൾ രണ്ടും അതിന് നേരെ നീട്ടി പിടിച്ചു…….

അപ്പോൾ തന്നെ അവളുടെ കയിൽ നിന്നും വിവിധ വലിപ്പത്തിൽ ഉള്ള ഡ്രാഗൺ സ്റ്റോണ് കത്തികൾ ആ കനൽ പാറക്ക് നേരെ പോകുവാൻ തുടങ്ങി……

ആ പറ തകർക്കുവാൻ നോക്കുകയായിരുന്നു അവൾ…..

അവസാനം അത് രണ്ടായി പിളർന്ന് പൊട്ടി വീണു…….

അവിടെ ഒരു സിംഹാസനം തെളിഞ്ഞു വന്നു…..

 

130.

മനുഷ്യ തലയോട്ടികൾ കൊണ്ട് ഉണ്ടാക്കിയ സിംഹാസനം……

അതിൽ ഒരു പുരുഷൻ ഇരിക്കുന്നു…..

തീ പോലെ ജ്വലിച്ചു നിൽക്കുന്ന ഒരു പുരുഷൻ….

ഉറച്ച പേശികൾ ഉള്ളവൻ…..

ദേഹം മുഴുവൻ പടച്ചട്ടകൾ…….

വെളുത്ത മുടി……

ചെകുത്താന്റെ മുഖം……

പോത്തിന്റെ തലയോട്ടിയുടെ മുദ്ര പതിപ്പിച്ച വാള്……..

ഇതെല്ലമായിരുന്നു അവൻ…….

അസുരനും….
ചെകുത്താനും….
വിനാശകനുമായ ഡെമൺ കിംഗ്……

മരണം ഇല്ലാത്തവൻ……
തോൽവി സമ്മതിക്കാത്തവൻ……

 

ഹെല അവന്റെ അടുത്തേക്ക് നടന്നുപോയി…..
എന്നിട്ട് ആ സിംഹാസത്തിന് തൊട്ടടുത്തായി ഇരുന്നു…..

തന്റെ പ്രിയ പതിക്കൊപ്പം…..

അവളാ മുഖത്തേക്ക് ഒരു നോക്ക് നോക്കി……

യോദ്ധാവിന്റെ എല്ലാ ഗുണവും ഐശ്വര്യവും നിറഞ്ഞ ആൾ…..

കോടിക്കണക്കിന് പേരോട് ഒറ്റക്ക് നിന്ന് എതിർക്കുന്ന അസുരൻ ഗണം…..

ഹെല പതിയെ അവന്റെ തുടക്ക് മുകളിൽ കൈ വച്ചു……

എന്നിട്ട് ആ ചെവിക്ക് അടുത്തേക്ക് അവളുടെ ചുണ്ടുകൾ കൊണ്ടുപോയി…..

അവൾ പതിയെ അവനോട് മൊഴിഞ്ഞു…..

‘””,,,,,, വിനാശ ചക്ര,..,.,.,.,.,..,.,.,.,.
ആരംഭം,.,..,.,..,..,.,..,……..,,'””

278 Comments

  1. Fallen Angel?‍♀️

    Ningal ezhuthukaar entha ithra kruran maar aayth…. Entha rudrante story parayathadh… Marich ppyath kunji aano
    Avale kollalle… Indune pettann indrante adth ethikkk.. Oru samadhanam illa avar veend onnikkathe. ???❤️❤️

    1. First part വായിച്ചില്ലേ അതിൽ ഉണ്ട് കഥ

  2. ❤️❤️❤️❤️❤️

Comments are closed.