⚔️ദേവാസുരൻ⚒️ S2 ep 1 {ഭാഗം 2- താണ്ഡവം}(Demon king dk) 2617

‘””,,,,,,,,, ഞാൻ വെറുതെ പറഞ്ഞതാടാ…….
അതൊക്കെ മറന്ന് കളഞ്ഞേക്ക്…….'””

 

ഫാദർ പറഞ്ഞതിന് ഒരു മങ്ങിയ ചിരി മാത്രമായിരുന്നു അവന്റെ മറുപടി…….

അവനാ രണ്ട് പൊതിയും അദ്ദേഹത്തിന്റെ കയ്യിൽ ഏൽപ്പിച്ചു……..

 

‘””,,,,,,, അച്ചോ…….
ഇത് കുറച്ച് പലഹാരങ്ങൾ ആണ്……
രാവിലെ പിള്ളേർ എഴുന്നേറ്റാൽ കൊടുത്തേക്ക്……
പിന്നെ ഓർഫാനെജ് അക്കൗണ്ട്ലേക്ക് കുറച് പൈസ ഇട്ടിട്ടുണ്ട്……. പിള്ളേരുടെ സ്കൂൾ ഫീസ് ഒക്കെ അടക്കേണ്ടതല്ലേ…………'”””

 

അവൻ പറഞ്ഞു………

 

‘””,,,,,,,, മ്മ്…… ശരി……
നിനക്ക് പകൽ വന്നാൽ പോരായിരുന്നോ…..
കുട്ടികൾ ഒക്കെ നിന്നെ കാണണം എന്ന് പറഞ്ഞ് വാശി പിടിക്കാറുണ്ട്……… “””

 

 

‘””,,,,,,, ചില തിരക്കുകളിൽ പെട്ട് പോയതാ ഫാദർ…..
അവരെ ഞാൻ പിന്നെ വന്ന് കണ്ടോളാം……
ഇപ്പൊ സമാധാനമായി ഉറങ്ങിക്കോട്ടെ……. “””

 

അവൻ പറഞ്ഞു…….
ശേഷം ആ കുരിശിലേക്ക് ഒരു നോക്ക് നോക്കി……..

 

 

‘””,,,,,,,, അച്ചോ………'”””

 

‘””,,,,,,,, മ്മ്……….'””

 

‘””,,,,,,,, ഈ സ്വർഗ്ഗ രാജ്യം ഒക്കെ ഉള്ളതാണോ……….'””

 

 

‘””,,,,,,,,, ഹ ഹ……. അതിൽ നിനക്കിത്ര സംശയം ഉണ്ടോ……. എല്ലാം ഉള്ളതാ……'””

 

‘””,,,,,,,,, ഹ്മ്മ്………
അങ്ങെനെ ആണെങ്കിൽ അവളിപ്പോ അച്ഛൻ പറഞ്ഞ ആ സ്വർഗ്ഗ രാജ്യത്ത് ആയിരിക്കുമല്ലേ……'”””

 

അവൻ ഫാദറിനെ നോക്കി ചോദിച്ചു……
ഒരു ചെറു ചിരി മുഖത്ത് വരുത്തിയാണ് അവനത് പറഞ്ഞതെങ്കിലും ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന വിഷമത്തിന്റെ തീ കനൽ രണ്ട് തുള്ളി കണ്ണുനീരായി ആ കണ്ണിലൂടെ ഒലിച്ചിറങ്ങി……
അത് കണ്ടപ്പോൾ ഫാദറിനും വല്ലാത്ത വിഷമം തോന്നിയിരുന്നു…… അദ്ദേഹം ഒന്നും മിണ്ടാതെ ഒരു നിമിഷം മൗനമായി നിന്നു……

 

‘”””,,,,,,,,, അവൾ അവിടെ തന്നെ ആയിരിക്കും അച്ചോ……..
കാരണം നരകത്തിൽ പോകുവാനുള്ള പാപമൊന്നും അവൾ ചെയ്തിട്ടില്ല……
പാവമാ….. ആരൊക്കെ വേദനിപ്പിച്ചാലും അതിനൊന്നും മറുപടി പോലും കൊടുക്കാതെ ഇങ്ങനെ ചിരിച്ച് നിൽക്കും…..
ഒരിക്കലും നിറഞ്ഞു കാണരുത് എന്ന് ആഗ്രഹിച്ചാലും ആ കണ്ണുകൾ ഇടയ്ക്കിടെ നിറയാറുണ്ട്…… അത് എനിക്ക് വേണ്ടി മാത്രമായിരുന്നു……..
ഇന്ന് കണ്ടോ അച്ചോ……..
ഞാൻ ഒറ്റക്കായി…….'””

 

 

 

‘””,,,,,,,,, മോനെ……. നീ വേണ്ടാത്തത് ഒന്നും പറയല്ലേ…… നിനക്ക് എല്ലാവരും ഇല്ലേ………'”””

 

‘””,,,,,,,, ആരൊക്കെ ഉണ്ടായിട്ട് എന്താ…….
അവൾ ഇല്ലല്ലോ അച്ചോ…….
മറക്കാൻ പറ്റുന്ന കാര്യങ്ങൾ ആണോ അത്…….'””

 

‘””,,,,,,,, എല്ലാം ദൈവ നിശ്ചയം ആയിരിക്കും……
അതോർത്ത് സമാധാനിക്കുക…….'””

 

ഫാദർ പറഞ്ഞു………

 

‘””,,,,,,, അങ്ങനെ ഒന്നും പറയല്ലേ അച്ചോ…….ഇപ്പൊ ദൈവ വിശ്വാസമേ പോയിട്ടുള്ളൂ……
ഇങ്ങനെ ഒക്കെ പറഞ്ഞാൽ ചിലപ്പോ ഞാനാ ദൈവത്തെ വെറുത്തെന്ന് വരും…….'””

 

 

‘””,,,,,,,,, മോനെ………? “””

 

‘””,,,,,,, ഹ ഹ ഹ ഹ………
ചുമ്മാ പറഞ്ഞതാച്ചോ….. അല്ലെങ്കിലും മനുഷ്യർ ചെയ്യുന്ന തെറ്റിന് ദൈവത്തെ വെറുത്തിട്ട് എന്ത് കിട്ടാൻ…..'”””

 

 

‘””,,,,,,,, നീ ഇങ്ങ് വാ…….
ഞാനൊന്ന് പ്രാർത്ഥിക്കട്ടേ…….. വേണ്ടാത്ത പല ചിന്തകളാ ഉള്ളിൽ…….. “‘

 

ഫാദർ ശകാരിക്കുന്നത് പോലെ അവനോട് പറഞ്ഞു……

 

,,,,,,,,””വേണ്ടാ അച്ചോ…….
ഞാൻ പോകുവാ……
പ്രാർത്ഥന ഒക്കെ അടുത്ത തവണ മതി……
ഇനി വരാൻ ചിലപ്പോ കുറച്ചു നാളുകൾ എടുത്തേക്കും….. പിള്ളേർക്ക് വേണ്ടത് മുടങ്ങാതെ എത്തിക്കാം…..
ശരി അച്ചോ……..'”””

 

https://youtu.be/gwHszLYW–k

 

അത്രയും പറഞ്ഞുകൊണ്ട് അവൻ അദ്ദേഹത്തിന്റെ മുന്നിൽ നിന്നും പുറത്തേക്ക് തിരിഞ്ഞു നടന്നു…….

 

“”,,,,,,,,, രുദ്രാ……………..'”””

 

പെട്ടെന്ന് അവന്റെ പുറകിൽ നിന്നും ഫാദർ വിൻസെന്റ് ഉറക്കെ വിളിച്ചു…..
അദ്ദേഹത്തിന്റെ ആ ഒരു വിളി തന്നെ ധാരാളമായിരുന്നു അവന്റെ കാലുകളെ നിശ്ചലമാക്കുവാൻ……..

അവൻ പതിയെ തിരിഞ്ഞു നോക്കി…..

 

‘””,,,,,,,,,, കുറേ നാളുകൾക്ക് കാണില്ല എന്നല്ലേ പറഞ്ഞത്……
ആ സ്ഥിതിക്ക് ഒന്ന് കുമ്പസാരിച്ചിട്ട് പൊക്കൂടെ…….'”””

 

ഫാദർ അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു……
അത് കേട്ടതും രുദ്രന്റെ മുഖ ഭാവം ആകെ മാറുകയായിരുന്നു……

പുറത്ത് ശക്തിയിൽ ഇടി വെട്ടുവാൻ തുടങ്ങി…..

ആഞ്ഞു വീശുന്ന കാറ്റിന്റെ ശക്തിയാൽ കർത്താവിന്റെ മുന്നിൽ ഇരിക്കുന്ന മെഴുക് തിരികൾ എല്ലാം അണഞ്ഞ് അവിടമെങ്ങും അന്ധകാരം വ്യാപിച്ചു……

പുറത്ത് വെട്ടുന്ന ഇടി മുന്നലിന്റെ വെളിച്ചത്തിൽ അവന്റെ മുഖം വെട്ടി തിളങ്ങി…..

രുദ്രൻ ഫാദർ വിൻസെന്റന്റെ മുഖത്തേക്ക് നോക്കി…….
അത് വളരെ വന്യമായിരുന്നു……..

 

 

‘”””,,,,,,,, ചെയ്ത പാപത്തിന് അല്ലെ ഫാദർ കുമ്പസാരിക്കാൻ പറ്റു………….
ചെയ്യാൻ പോകുന്ന പാപങ്ങൾക്ക് പറ്റില്ലല്ലോ……
എന്റെ പാവത്തിന്റെ കണക്ക് അങ്ങ് മുകളിൽ ബോധിപ്പിക്കാൻ ഉള്ളതാ…….
വരട്ടെ അച്ചോ……..
കാണാം…….. “”””

 

അത്രയും പറഞ്ഞുകൊണ്ട് തിരിഞ്ഞു പോലും നോക്കാതെ അവൻ പുറത്തേക്ക് നടന്നു…….

 

ആ പോക്ക് കണ്ടപ്പോൾ അദ്ദേഹത്തിന് അവന് വേണ്ടി ഒരു നിമിഷം കണ്ണുകളടച്ച് പ്രാർത്ഥിക്കാതിരിക്കുവാൻ സാധിച്ചില്ല……

 

 

തുടരും…..

 

278 Comments

  1. Fallen Angel?‍♀️

    Ningal ezhuthukaar entha ithra kruran maar aayth…. Entha rudrante story parayathadh… Marich ppyath kunji aano
    Avale kollalle… Indune pettann indrante adth ethikkk.. Oru samadhanam illa avar veend onnikkathe. ???❤️❤️

    1. First part വായിച്ചില്ലേ അതിൽ ഉണ്ട് കഥ

  2. ❤️❤️❤️❤️❤️

Comments are closed.