⚔️ദേവാസുരൻ⚒️ S2 ep 1 {ഭാഗം 2- താണ്ഡവം}(Demon king dk) 2617

 

ജോസഫ് കുര്യൻ പറഞ്ഞു……

 

‘””,,,,, ഹോ….. ആണോ….. എന്നാ സാറ് പറ…….
ഞാൻ കേൾക്കാം…….'””

 

സ്റ്റീഫൻ കാലുന്മേൽ കാല് കേറ്റി വച്ചുകൊണ്ട് ഡിജിപിയേ നോക്കി പറഞ്ഞു……

 

“”,,,,,,, സ്റ്റീഫ……
മരിച്ചവരുടെ പാട്ടേൺ ഒന്നും മനസ്സിലാവുന്നത് പോലുമില്ല …..
അടുത്തുള്ള cctvകൾ വരെ പ്രവർത്തന രഹിതമായിരുന്നു…….
കൊന്നത് ഒരുവനാണോ അതോ ഒരു കൂട്ടം ആളുകൾ ആണോ എന്നും അറിയില്ല…..
ഫിംഗർ പ്രിന്റ്സ്, ഫുട്ട് പ്രിന്റ്സ് മുതലായ തെളിവുകളെല്ലാം ഇന്നലെ പെയ്ത മഴയിൽ തന്നെ നഷ്ട്ടമായിരുന്നു…….
ഇനി മരിച്ചവരെ കുറിച്ച് പറയാം……
മരിച്ചവരിൽ നാലു പേർ മിന്നലിന്റെ ആക്രമണത്താൽ കത്തി കരിഞ്ഞാണ് മരിച്ചത്……..'”””

 

അമീർ പറഞ്ഞു നിർത്തി……

 

‘””,,,,,,, what………????….
മിന്നലോ……….
താൻ എന്താടോ ഈ പറയുന്നത്…..
ഇവരെ കൊല്ലാൻ വന്നത് വല്ല ഇന്ദ്ര ദേവനും ആണോ…… മിന്നലും മഴയും കോപ്പുമൊക്കെ…..'””

 

സ്റ്റീഫൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു…..

 

 

‘””,,,,,,, ഇന്ദ്ര ദേവനാണോ മഹാ രുദ്രനാണോ സംഹാരം നടത്തി എന്നൊക്കെ ചോദിച്ചാൽ എനിക്ക് അറിയില്ല സ്റ്റീഫ……..
ഇപ്പൊ നിനക്ക് ഉണ്ടായ ഞെട്ടൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ തുറന്നപ്പോ എനിക്കും വന്നതാ……
ഒരുപക്ഷെ ആ നാലുപേർ അപ്രതീക്ഷിതമായി മിന്നലിന്റെ ആക്രമണത്താൽ മരിച്ചത് ആവാം….
പക്ഷെ ബാക്കി ഉള്ളവരുടെ കാര്യം…..
അതാണ് എന്നെ ഏറെ ഭയപ്പെടുത്തിയത്…..
ഒരു വലിയ സീരിയൽ കൊലപാതകം ഒറ്റ ദിവസം നടന്ന പോലെയാണ് ഇപ്പോൾ നടന്ന സംഭവങ്ങൾ വെളിവാക്കുന്നത്….. പലരെയും മനസ്സിലായത് തന്നെ അവരുടെ പോക്കറ്റിൽ നിന്ന് കിട്ടിയ id കാർഡ് വഴിയാണ്………
പിന്നെ വേറെ ഒരുത്തന്റെ മരണമാണ് എന്നെ ആകെ കുഴക്കിയത്……..'””

 

അമീർ പറഞ്ഞു നിർത്തി…….

 

‘””,,,,,,,, അതെന്താ അമീറേ……..'””

 

മന്ത്രി ജോസഫ് കുര്യൻ ചോദിച്ചു…….

‘””,,,,,,, സാറെ……
അതിൽ ഒരുത്തന്റെ കണ്ണ്…….
അത് പൂർണ്ണമായും കരിഞ്ഞു കരിക്കട്ട പോലെ ആയിരുന്നു…..

കണ്ണ് മാത്രമല്ല…..
പോസ്റ്റ്‌ മാർട്ടം ചെയ്ത് നോക്കുമ്പോൾ അവന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും കത്തി കരിഞ്ഞു കട്ട പിടിച്ച പോലെയാണ് കാണിക്കുന്നത്…..
പക്ഷെ പുറമെ നിന്ന് നോക്കിയാൽ അവന്റെ ആ ബോഡിക്ക് യാതൊരു വിധ തകരാരും തോന്നുകയുമില്ല……..'”””

 

അമീർ പറഞ്ഞു…….

 

‘””,,,,,,,,, താൻ എന്തൊക്കെയാടോ ഈ പറയുന്നത്…..
മനുഷ്യന്മാർ മരിക്കുന്ന പോലെയല്ലേ അവന്മാർ ഒന്നും മരിച്ചത്……..'”””

കേട്ടത് ഒന്നും വിശ്വസിക്കുവാൻ സാധിക്കാതെ സ്റ്റീഫൻ ചോദിച്ചു……

 

‘””,,,,,,, ഒന്നും ഒരു എത്തും പിടിയും കിട്ടുന്നില്ല സാറേ….
ആഹ്…. പിന്നെ മറ്റൊരു ക്ലൂ കിട്ടിയിട്ടുണ്ട്…..'””

അമീർ പറഞ്ഞു……

 

‘””,,,,,,, എന്ത് തെളിവ്…….??? “””

ജോസഫ് കുര്യൻ ചോദിച്ചു…….

‘””,,,,,,,, സാറിന് ഓർമ ഉണ്ടോ ബാംഗ്ളൂർ ഉള്ള ഒരു എംഎൽഎ മാത്യുവിന്റെയും കുടുംബത്തിന്റെ മരണ വാർത്തയെ പറ്റി…….'”””

 

‘””,,,,,,, ആഹ്….. അതിനും ഇതിനും തമ്മിൽ എന്താണ് കണക്ഷൻ……????'””””

 

‘”””,,,,,,,, ആ കുടുംബത്തിൽ സോഫി എന്നൊരു പെണ്ണ് കൂടെ മരിച്ചിരുന്നു……
ആ പെൺകുട്ടിയുടെ പോസ്റ്റുമാർട്ടത്തിൽ കണ്ട അതേ കാര്യങ്ങളാണ് ഇതിലും കാണിക്കുന്നത്…..'”””

 

അമീർ പറഞ്ഞു…….

 

‘””,,,,,, അപ്പൊ താൻ പറഞ്ഞുവരുന്നത് അവരെ കൊന്നവർ ആണോ എന്റെ കൂട്ടുകാരെയും……???? “”

 

സ്റ്റീഫൻ ചോദിച്ചു…….

 

‘””,,,,,, ആയിക്കൂടായ്കയില്ല……..
എന്തായാലും ഇനി സാറിങ്ങനെ ഒറ്റക്ക് പുറത്തിറങ്ങി നടക്കേണ്ട…….
സാറിനെ കൊണ്ട് ഒക്കുന്ന പണിയല്ല എന്ന് ഞാൻ പറഞ്ഞത് കേട്ടപ്പോ തന്നെ മനസ്സിലായി കാണുമല്ലോ….. കൊലപാതകികൾ സാധാരണക്കാർ അല്ല………'””

 

അമീർ പറഞ്ഞു…….

 

‘””,,,,,, എനിക്ക് ഒരു പ്രോട്ടക്ഷന്റെയും ആവശ്യമില്ല…..
ആരെയും പേടിയുമില്ല…….'””

 

‘””,,,,,,, സ്റ്റീഫ……
ഞാൻ ഞാൻ പറയുന്നത് പൊതുവെ കേൾക്കില്ല എന്ന് അറിയാം……
പക്ഷെ ഇത് കേട്ടെ പറ്റു……
പിന്നിലൂടെ ഏത് ശത്രു ആണെന്ന് നമുക്ക് ഒരു അറിവുമില്ല…….'”””

 

‘””,,,,,,, പക്ഷെ പപ്പാ………'”””…

 

‘””,,,,,,,,, മ്മ്……..
ഇങ്ങോട്ട് ഒന്നും പറയണമെന്നില്ല…….
അത്രക്ക് നല്ല കാര്യങ്ങൾ അല്ലെ നീയും നിന്റെ കൂട്ടുകാരും ചെയ്ത് വച്ചത്…….
നിനക്ക് ഓർമ്മയുണ്ടോ കുറച്ചു മാസങ്ങൾക്ക് മുന്നേ നീയൊക്കെ പിച്ചി ചീന്തി കൊന്ന ആ പെണ്ണിനെ……
അവൾ എവിടത്തെ ആണെന്ന് വല്ല അറിവും ഉണ്ടായിരുന്നോ നിനക്ക്…..
എന്തോ ഭാഗ്യത്തിന് അത് ഒരു അപകട മരണമായി ചിത്രീകരിക്കുവാൻ കഴിഞ്ഞു…..
പിന്നെ നീ കൊന്നെന്ന് പറഞ്ഞ ആ ചെറുക്കൻ…..
അവന്റെ ബോഡി പോലും ആർക്കും കിട്ടാത്തത് നിന്റെ ഭാഗ്യം……'”””

 

 

‘””,,,,,,, ഹാ…… പപ്പാ ഒന്ന് മിണ്ടാതിരുന്നേ……
ഇവനൊക്കെ എന്നെ എന്ത് ഉണ്ടാക്കാനാ……'”””

 

‘””,,,,,,,, സ്റ്റീഫ……
ഞാൻ പറയും…. നീ അനുസരിക്കും……
ഇനി കുറച്ചു ദിവസത്തേക്ക് അങ്ങനെ മതി……
പിന്നെ അടുത്ത ആഴ്ചയല്ലേ നിന്റെ ബോക്സിങ് മത്സരം തുടങ്ങുന്നത്……
അപ്പൊ കുറേ ദിവസം നീ യൂറോപ്പിൽ സേഫ് ആയിരിക്കും…..
പിന്നീട് ഇവിടെ വന്നാൽ പോലീസിന്റെ പ്രൊട്ടക്ഷനിൽ കഴിഞ്ഞോളണം……
മനസ്സിലായോ……..'””””

 

മന്ത്രി ജോസഫ് കുര്യന്റെ ശഖാര വാക്കുകൾ അവന് നേരെ ഉയർന്നു……
സ്റ്റീഫന് ആ വാക്കുകൾ ധിക്കരിക്കുവാൻ കഴിഞ്ഞിരുന്നില്ല……
അവനതിന് ഒട്ടും സുഖമില്ലാത്ത ഒരു സമ്മതം മൂളി………

എന്നിരുന്നാലും ഉള്ളിന്റെ ഉള്ളിൽ അവൻ ഒളിപ്പിച്ചു വച്ച ഒരു ഭയം ഉണ്ടായിരുന്നു…..
അത് ഇന്നലെ അവൻ കണ്ട ഒരു സ്വപ്നം ആയിരുന്നു…….

തന്റെ കൂട്ടുകാരെ മൃഗീയമായി കൊല്ലുന്ന മുഖം വ്യക്തമല്ലാത്ത ഒരുവന്റെ സ്വപ്നം……
അതൊരു സ്വപ്നമായി കാണുവാനുള്ള അവന്റെ ചിന്താശേഷിയെ വരെ നശിപ്പിക്കും വിധമാണ് അമീറിന്റെ വാക്കുകൾ അവന്റെ ചെവിയിൽ കയറിയിരുന്നത്…….

ഈ നിമിഷം മുതൽ അവന്റെ ഉള്ളിൽ ഒരു പേടിയുടെ അഗ്നി എരിയുവാൻ പോവുകയായിരുന്നു……

മരണം കാത്ത് കിടക്കുന്നവന്റെ ഒരു തരം പേടിയുടെ അഗ്നി……

പക്ഷെ അവൻ പോലും മനസ്സിലാക്കാത്ത ഒരു സത്യം ഉണ്ടായിരുന്നു…..

അവന്റെ മനസ്സ് ഇപ്പോൾ പാതി ദൈവവും പാതി ചെകുത്താനും ആയ ഒരുവന്റെ നിയന്ത്രണത്തിലാണെന്ന സത്യം……..

⚔️_________⚔️⚔️⚔️_________⚔️

 

പുറത്ത് നിന്നും വന്ന തുടർച്ചയായ കോളിങ്ങ് ബെൽ ശബ്ദം കേട്ടാണ് പാറു വാതിൽ തുറക്കാൻ പോയത്…..

സമയം വൈകുന്നേരത്തോട് അടുത്തിരുന്നു……

പാറു വേഗം ഫ്ലാറ്റിന്റെ മെയിൻ ഡോർ തുറന്ന് നോക്കി…..

പുറത്ത് നിൽക്കുന്ന ആളെ കണ്ടപ്പോൾ അവൾക്ക് ഏറെ സമാധാനമാണ് തോന്നിയത്…..

 

അത് SI സുദേവ് ആയിരുന്നു……

 

‘””,,,,,,, അങ്കിൾ……….'””

 

‘””,,,,,,, ഹാ മോളെ…… ഞാൻ വൈകി അല്ലെ……'””

 

‘”” കുഴപ്പമില്ല…..
അങ്കിൾ വന്നല്ലോ………..'”””

 

‘””,,,,,,, ദാ…… ഇത് ഉള്ളിലേക്ക് വച്ചോ……..'””

 

സുദേവ് ഒരു പൊതി നീട്ടികൊണ്ട് പറഞ്ഞു….
പാറു അത് വേഗം വാങ്ങി ആ ടേബിളിന്റെ മുകളിൽ വച്ചു…….

 

‘””,,,,,,,, ഇത് എന്താണ് അങ്കിൾ……..???'””

 

‘””,,,,,,,, ഹോ അതോ……
അത് വീട്ടിൽ അൽപ്പം ബിരിയാണി ഉണ്ടാക്കിയതാ….. ഇങ്ങോട്ടാണെന്ന് അറിഞ്ഞപ്പോ അവൾ കൊടുത്തയച്ചതാ……..'”””

 

278 Comments

  1. Fallen Angel?‍♀️

    Ningal ezhuthukaar entha ithra kruran maar aayth…. Entha rudrante story parayathadh… Marich ppyath kunji aano
    Avale kollalle… Indune pettann indrante adth ethikkk.. Oru samadhanam illa avar veend onnikkathe. ???❤️❤️

    1. First part വായിച്ചില്ലേ അതിൽ ഉണ്ട് കഥ

  2. ❤️❤️❤️❤️❤️

Comments are closed.