⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3012

☠️8☠️

എല്ലാം കണ്ടുനിന്ന ബാക്കിയുള്ള ഗുണ്ടകൾ പോലും ഒന്ന് വിറച്ചു……
കാരണം അവർ ഓരോരോരുത്തരെയും പൂ പറിക്കുന്ന ലാഘവത്തോടെയാണ് എടുത്തിട്ട് അലക്കുന്നത്…..

ഓരോ കറക്കത്തിലും അയാളുടെ അലറി അലറിയുള്ള കരച്ചിൽ അവിടെ എങ്ങും മുഴങ്ങി…..

നന്ദു പെട്ടെന്ന് ചാടി കറങ്ങി ഇന്ദ്രൻ ഇട്ട് കറക്കുന്ന അവന്റെ നെഞ്ചുംകൂട് നോക്കി ആഞ്ഞു ചവിട്ടി …..

ആയ ചവിട്ടിൽ അവനും കുറച്ചപ്പുറെ പോയി തളർന്ന് വീണു…..

കൊല്ലാൻ അഞ്ചു മിനിറ്റ് മതിയെന്ന് പറഞ്ഞ 8 ഗുണ്ടകൾ അതാ വെറും 4 മിനുറ്റ് തികയും മുമ്പ് ബോധം പോലുമില്ലാത്ത അവസ്ഥയിലേക്ക് എത്തിയിതിക്കുന്നു….

അത് കണ്ട ഗരുഡൻ ഒന്ന് മനസ്സിലാക്കി…. ഇവർ നിസാരരല്ല എന്ന സത്യം……

‘”””” ടാ ഇന്ദ്രാ…….'””

ഈ സമയം നന്ദു ഇന്ദ്രനെ വിളിച്ചു…..

‘””” എന്താടാ…….???'”””

‘””” നീ എന്തിനാടാ കത്തിയിൽ കേറി പിടിച്ചേ…..
ആ പന്നിടെ മക്കൾ ചാവണ്ടവർ അല്ലെ……'””

നന്ദു ചോദിച്ചു……

‘””” എടാ പൊട്ടാ…..
ഈ മൈ***** കളെ കൊന്നിട്ട് ജയിലിൽ പോയിട്ട് എന്ത് കാട്ടാനാ……
ഇപ്പൊ സെൽഫ് ഡിഫെൻസ്…. അത് മതി…..'””

ഇന്ദ്രൻ പറഞ്ഞു…..

‘””” വോ….. ഇപ്പൊ അങ്ങനാണോ…….??'””

നന്ദു ചോദിച്ചു……

“”” അതേടാ…. അങ്ങനെ തന്നാ…..
നമ്മുടെ കല്യാണം ആണ്…. അത് മറക്കണ്ടാ….'””

ഇന്ദ്രൻ പറഞ്ഞത് കേട്ടപ്പോ നന്ദു ചിരിക്കുക മാത്രം ചെയ്തു…..

ഇതെല്ലാം കണ്ട ഗരുഡക്ക് ആകെ കലി കയറാൻ തുടങ്ങിയിരുന്നു….

‘”””” ഡേയ്.,.,.,.,.,.,
അന്ത രണ്ട് പേരെയും വെട്ടി പോട് ടാ…….,'””

ഗരുഡാ അവന്റെ കൂട്ടാളികളെ നോക്കി അലറിക്കൊണ്ട് പറഞ്ഞു….. ഒപ്പം തന്നെ ആയാളുടെ ആൾക്കാർ ഇന്ദ്രനും നന്ദുവും നിൽക്കുന്ന ഇടത്തേക്ക് ഇറച്ചി കണ്ട ചെന്നായ്ക്കളെ പോലെ ഓടി…..

ആ ചെന്നായ്ക്കളെ കൊല്ലുവാനുള്ള വേട്ടക്കാരെ പോലെ അവരും തയ്യാറായി നിന്നു……..

ആദ്യം അവർക്കടുത്ത് ഓടിയെത്തിയത് ഒരു  വലിയ വടിയുമായി ഓടിവന്ന ഒരു തടിയനാണ്…….

അവൻ ഇന്ദ്രനെയാണ് ലക്ഷ്യം വച്ചത്…..

അവനോടൊപ്പം തന്നെ  ഇരുമ്പ് വടിയുമായി ഒരുത്തൻ നന്ദുവിനെ ലക്ഷ്യമാക്കി എത്തിയിരുന്നു…..

ഇന്ദ്രനും നന്ദുവും ഒരേപോലെ അവരുടെ ആക്രമണത്തിൽ നിന്നും ഒഴിഞ്ഞു മാറി അവരുടെ പുറകിലേക്ക് വന്ന് വയറു ചുറ്റി പിടിച്ച ശേഷം പിന്നോട്ട് വേഗത്തിൽ സുപ്ലക്സ് ചെയ്ത് എറിഞ്ഞു…..

ആ രണ്ടുപേരും നേരെ ചെന്ന് പുറകിൽ വന്ന 2 പേർക്ക് മുകളിലേക്ക് വീണു…..

പിന്നെ ഇന്ദ്രനു നേരെ വന്നത്  ചങ്ങല പിടിച്ചുള്ള ഒരാളാണ്….. അവനാ ചങ്ങല ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി വീശി….

അത്യാവശ്യം തുരുമ്പു കയറിയ ചങ്ങല ആയതുകൊണ്ട് അത് കൊണ്ടാൽ നല്ല വേദന എടുക്കും….

എന്നാൽ കൊള്ളും മുന്നേ അവനതിൽ നിന്നും അല്പം പുറകോട്ട് ചെരിഞ്ഞു ഒഴിഞ്ഞു മാറിയിരുന്നു…..

ചങ്ങല അവന്റെ ദേഹത്ത് കൊണ്ടു കൊണ്ടില്ല എന്ന പോലെ പോയി…… അയാൾ വീണ്ടും രണ്ടാമത് ഇന്ദ്രന്റെ മുഖത്തേക്ക് ആ ചങ്ങല വീശി…… ആ സമയം ഒഴിഞ്ഞു മാറുന്നതിനു പകരം രുദ്രൻ ആ ചങ്ങലയിലേക്ക് കൈ വച്ചു……… വീശി വന്ന ആ ചങ്ങല ഇന്ദ്രന്റെ കയ്യിൽ വട്ടത്തിൽ ചുറ്റി നിന്നു……

അയാൾ ആ ചങ്ങല വലിക്കാൻ നോക്കുമ്പോൾ അത് വരുന്നില്ലായിരുന്നു…. കാരണം അത് വളരെ ഭദ്രമായി ഇന്ദ്രന്റെ കൈകളിൽ ഒരു ആയുധം പോലെ ചുറ്റി കഴിഞ്ഞു…..

ഇന്ദ്രൻ വേഗമയാളെ വലിച്ച് ആ നെഞ്ച് നോക്കി മുഷ്ട്ടി ചുരുട്ടി ആഞ്ഞടിച്ചു….

ഹൃദയം പൊട്ടുന്ന വേദനയിൽ അയാൾ ബോധം കെട്ട് നിലത്തേക്ക് വീണു….

ഇതേ സമയമാണ് മറ്റൊരുവൻ പിറകിൽ നിന്നും അവന്റെ തല നോക്കി കമ്പി വീശിയത്…….

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.