⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3004

☠️42☠️

?മദ്രാസ്സ് ?

സമറും sj യും ജീവയും കൂടി ഒരു റൂമിൽ നിറഞ്ഞിരിക്കുന്ന മദ്യ കുപ്പികൾക്ക് ചുറ്റുമിരിക്കുകയാണ്….

ഇന്നുണ്ടായ സംഭവങ്ങൾ എല്ലാം അത്ര സുഖമില്ലാത്തവ തന്നെയാണ്….
എത്രയൊ നാളായി കണക്ക് കൂട്ടി വച്ച എല്ലാ പ്ലാനും തകിടം മറഞ്ഞു…..

Sj അടങ്ങാത്ത കലിയിൽ തന്നെയാണ്……

ആ സമയമാണ് ജീവയുടെ ഫോണിൽ ഒരു കാൾ വന്നത്….. അവനതെടുത്ത് കുറച്ചപ്പുറത്തേക്ക് മാറി നിന്ന് സംസാരിച്ചു….. ശേഷം അല്പം കഴിഞ്ഞപ്പോ അവൻ അവിടെ തന്നെ വന്നിരുന്നു…..

‘”” അന്ത പോലീസ് നായെ കേരളവുക്ക് കൊണ്ടുപോയാച്ചാ…….
അവൻ കംപ്ലയിന്റ് എതവും കൊടുക്ക മാട്ടെന്നും സൊണ്ണാറാ……..'””

( ആ പോലീസ് നായയെ കേരളത്തിലേക്ക് കൊണ്ടുപോയത്രേ….
അവൻ കംപ്ലൈന്റ് ഒന്നും കൊടുക്കില്ലെന്നാണ് പറഞ്ഞത്……)

ജീവ sj യേ നോക്കി പറഞ്ഞു….. അവനൊന്നു മുരളുന്ന ശബ്ദത്തിൽ മൂളി…… അല്പ നേരം അവിടമാകെ നിശബ്ദത നിറഞ്ഞു…..

Sj യുടെ ഭാവം കണ്ട് രണ്ടുപേരും അവനെത്തന്നെ നോക്കിയിരിക്കുകയാണ്….

അവസാനം അവൻ വാ തുറന്നു……

‘”” സമർ…… ജീവ…….
Today is the biggest losing day in my life…..
വാഴ്‌ക്കയിൽ എൻകെയുമെ ഇപ്പടിയെല്ലാം ഇരുന്തും ഒന്നുമില്ലാത്തവനെ പോലെ വാഴ്ന്തതില്ലേ….. എൻ എല്ലാ പ്ലാനുമേ വീണാ പോച്ച്…… അന്ത സിന്ന പയ്യങ്കിട്ടെ അപമാനപ്പെട്ടെ…… അന്ത പോലീസ് നായെ ഉയിരോടെ വിട വേണ്ടിയതാ പോച്ച്….. നാൻ കനവു കണ്ട അന്ത പൊണ്ണുങ്ങൾ തപ്പിച്ചു പോച്ച്….
ഇവളൊ പെരിയ ലോസ് നാൻ ഇത് വരക്കും പാത്തതില്ലടാ….'””

Sj മദ്യ ലഹരിയിൽ പറഞ്ഞു……

‘”” ഡേയ്…….
അത് വിട് ടാ…… അന്ത പയ്യനെ കൂടിയ സീക്രമേ പോടലാം….. കവലപ്പെടാതെ…..'””

സമർ അവനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു…..

‘”” ഇല്ലടാ…..
അവൻ അപ്പുടി സാവക്കുടാത്…..യെന്ത പൊണ്ണുങ്കൾക്കാകെ എന്നെ എതിർത്താലോ അതെ പൊണ്ണുങ്ങളെ ഓർത്ത് അവ  അഴുകണം….. അത്ക്കപ്പുറം താൻ അവനുക്ക് സാവ്…….'””

Sj പകയോടെ പറഞ്ഞു….

‘” അണ്ണാ……
ഇനി എന്ന പണ്ണ പോറേ….. അവ സൊന്ന മാതിരി അത് അവങ്കളുടെ ഊര്….. അങ്കെരുന്ത് എപ്പൊടി പൊണ്ണെ തൂക്ക മുടിയും……??'””

ജീവ ചോദിച്ചു…..

“” ആമണ്ടാ….. അത് അവരുടെ ഊര് താ…..
അങ്കെ കൂട്ടമാ സണ്ടക്ക് പോണാ യതവും നടക്കാത്……. ആണാ ഒത്തയാ പോകലാം ല്ലേ…..'”

Sj അവനെ നോക്കി ചോദിച്ചു…..

‘”” ഒത്തയാവ….. എന്നണ്ണേ സൊള്രെ……??'””

ജീവ മനസിലാവാതെ ചോദിച്ചു…..

“” ഹ ഹ ഹ ഹ…..
എല്ലാം ഒരു തിട്ടം  തമ്പി…,
20 പേരെ അടിച്ചെല്ലേ….. അന്ത അസുരൻ കിട്ടെ സണ്ടക്ക് ആളെ വിട്ട് ഒരു പ്രയോജനവും ഇല്ലേ……
ഡേയ് സമർ……
നീ ഇന്ത വെളയാട്ടിൽ ഇറങ്ക വേണ്ടിയാ നേരം വന്താച്ച്…… ഉൻ പവർ എന്നെന്ന് അവർ തെറിയ വേണ്ടാമാ……'””

Sj അവനെ നോക്കി ചോദിച്ചു….. സമർ sj യേ നോക്കി ഒന്ന് ചിരിച്ചു….. ചെകുത്താന്റെ ചിരി…..

?????????????

⚔️ശ്രീകുലം⚔️

എല്ലാ പ്രശ്നങ്ങളും അവസാനിച്ചു….

എല്ലാവരിലും നിറഞ്ഞ സങ്കടവും ആശങ്കയും ഒഴിഞ്ഞു…… എന്നാൽ ഉണങ്ങാത്ത ഒരു മിറിവ് മാത്രം ബാക്കിയാണ്…….

രുദ്രൻ…..

അതെ….. തന്റെ സഹോദര സ്ഥാനത്ത് കാണുന്ന അവനെ പാറു കുത്തുവാക്കുകൾ പറഞ്ഞു നോവിച്ചത് അവൾക്ക് മറക്കുവാൻ പോലും സാധിക്കുന്നില്ല…..

തന്റെ അരികിൽ എല്ലാം മറന്ന് അവർ ഉറങ്ങുകയാണ്….. പാറുവും അച്ചുവും……

ഇന്ദുവിന്റെ ഉറക്കം മാത്രം എങ്ങോ പോയ്മറഞ്ഞിരുന്നു…..

കിടന്നിട്ട് ഉറക്കം വരാത്തതിനാൽ ഇന്ദു ആ മുറിയിൽ നിന്നും ഇറങ്ങി പുറത്തോട്ട് നടന്നു….

എന്തോ….

വല്ലാതെ ശ്വാസം മുട്ടും പോലെ അവൾക്ക് തോന്നി….അവൾ പതിയെ വെളിയിലെ ബാൽക്കണിയിൽ പോയി നിന്നു….

പുറത്ത് ചെറിയ മഴയും മിന്നലുമൊക്കെയുണ്ട്…. ഒപ്പം ചെറിയ തണുപ്പും…..

വീശുന്ന കാറ്റിന്റെയൊപ്പം കുഞ്ഞ് കുഞ്ഞ് മഴത്തുള്ളികൾ വന്ന് അവളുടെ ആ പാൽ നിറമുള്ള മുഖത്തിൽ വന്നുവീണു…..

അവിടെ നിൽക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസം ലഭിക്കും പോലെ ഇന്ദുവിനു തോന്നി…..

പെട്ടെന്നാൻ ആരോ അവൾക്കടുത്തേക്ക് വരുന്ന പോലെ തോന്നിയത്….. ഇന്ദു തിരിഞ്ഞു നോക്കി….

ആരുമില്ല…..

എല്ലാം ഒരു തോന്നൽ മാത്രമാകുമെന്ന് കരുതി അവൾ വീണ്ടും പുറത്തേക്ക് നോക്കി നിന്നു….

പെട്ടെന്ന് വീണ്ടുമൊരു സാമീപ്യം അവൾക്ക് തോന്നി…. ഇന്ദു വീണ്ടും തിരിഞ്ഞു നോക്കി….

ഇല്ല…..

ആരുമില്ല…..

ഇത്തവണ അവൾക്കല്പം പേടി തോന്നിയിരുന്നു….
അടിവയറിൽ എന്തോ വല്ലാത്തൊരു വിറയൽ വരും പോലെ….

ഇന്ദു പതിയെ അവളുടെ മുറിയിലേക്ക് നടന്നു…. അവിടെ നിൽക്കുംതോറും എന്തോ വല്ലാത്തൊരു ഭയം ഉള്ളിൽ കടന്നുകൂടുകയാണ്….

ഇരുട്ടാണ് അവളെ ഭയത്തിന് ഭീതിയുടെ മറ്റൊരു രൂപം നൽകിയത്….

പെട്ടെന്നാണ് അത് സംഭവിച്ചത്…..

ആരോ പുറകിൽ നിന്നും അവളുടെ ഇടുപ്പ് കൂട്ടി ചുറ്റി പിടിച്ചു…. ഇന്ദു ഞെട്ടി വിറച്ച് അലറി വിളിക്കുവാൻ ഒരുങ്ങിയതും അവളുടെ വാ കൂടെ അയാൾ പൊത്തിപ്പിടിച്ചു….

നല്ലരീതിയിൽ പിടഞ്ഞെങ്കിലും ഒന്നനങ്ങുവാൻ പോലും സാധിച്ചില്ല….. അത്രക്ക് ബലമാണ് ആ പിടിച്ചവന്….

പെട്ടെന്ന് അവളെ വലിച്ചുകൊണ്ട് അയാൾ ഒരു മുറിയിലേക്ക് കേറി കതകടച്ചു…. അതോടെ ഉള്ള അല്പം വെളിച്ചം പോലും മറഞ്ഞു പൂർണ്ണമായും ഇരുട്ടായി മാറി…..

അവളിൽ പേടി അധികമായി….

പെട്ടെന്നാണ് ആ മുറിയിലെ വെളിച്ചം തെളിഞ്ഞത്…..

ആ മുറി ആരുടേയാണെന്ന് അവൾ കണ്ടു….
അതോടെ അവളുടെ പിടച്ചിലും നിലച്ചു….
മനസ്സിലെ പേടിയൊക്കെ പോകും പോലെ തോന്നി …..

അത് ഇന്ദ്രന്റെ മുറിയാണ്…..

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.