⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3004

☠️44☠️

ഇന്ദ്രൻ പറഞ്ഞു….. ഇന്ദു അതിന് തലയാട്ടി സമ്മതിച്ചു…..

‘”” ഞാൻ പൊക്കോട്ടെ……'””

. ഇന്ദു ചോദിച്ചു…..

‘””പോവാനോ….. എവിടേക്ക്……???

‘” ന്റെ മുറീക്ക്……..'””

‘” നിന്റെ മുറിയല്ലേ ഇത്……..??'””

..
‘”” എന്റെ മുറി അവടല്ലേ…….'””

‘”” അതൊന്നും അതികം നാളു കാണില്ലല്ലോ…..
ദേ…… ഇനിയൊരു 3 ദിവസം കഴിഞ്ഞാ പിന്നെ ഇതാ നിന്റെ റൂം……
സോറി……
നമ്മുടെ റൂം……..'”

അവൻ പറഞ്ഞത് കേട്ടപ്പോ ഇന്ദു ഒന്ന് പുഞ്ചിരിച്ചു…..

‘”” അത് 3 ദിവസം കഴിഞ്ഞിട്ടല്ലേ…….'””….

ഇന്ദു ചോദിച്ചു…..

”’ ഹാ…. ആ 3 ദിവസമൊന്ന് കഴിഞ്ഞോട്ടെ…… “”

‘”” കഴിഞ്ഞിട്ട് എന്തിനാ……??'””

‘”” ഒന്നിമല്ലന്നെ…..
ഈ കണ്ടം എനിക്കൊന്ന് ഉഴുതു മറിക്കാനാ…..'””

അവൻ പറഞ്ഞത് കേട്ടപ്പോ അവൾക്കാകെ നാണം വന്നു…..

‘” ശ്ശേ…… എന്തൊക്കെയാ ഈ പറയുന്നേ……'””

ഇന്ദു ചോദിച്ചു…..

‘”” ഞാൻ ഇല്ലാത്തതോന്നും പറഞ്ഞല്ലടി……
എല്ലാം സത്യങ്ങളാ….. നീ കൊറേ ആയി എന്റെ കണ്ട്രോൾ കളയുന്നു…..””

ഇന്ദ്രൻ മീശ പിരിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞു……

‘”” ഇടക്കിടക്ക് ഒളിഞ്ഞും പാത്തും ഉമ്മ വാങ്ങുന്നുണ്ടല്ലോ…. എന്നിട്ടും തീർന്നില്ലേ ഈ ആർത്തി….. ‘””

ഇന്ദു അവന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു…..

‘”” അതങ്ങനെ തീരാനുള്ളതാണോടി പെണ്ണെ….. അതൊക്കെയൊരു താൽക്കാലിക ആശ്വാസം…..'””.

ഇന്ദ്രൻ പറഞ്ഞു…..

‘”” ഇന്റെ ഭഗവാനെ….. ഈ ദുഷ്ടൻ എന്നെ ബാക്കി വക്കണമേ…..'””

എന്ന് ഇന്ദു കൈ കൂപ്പി മുകളിലേക്ക് നോക്കി പ്രാർത്ഥിച്ചുപോയി അത് കേട്ടപ്പോ….
. ഇന്ദ്രൻ പൊട്ടിച്ചിരിച്ചു……
പെട്ടെന്ന് ശബ്ദം പുറത്ത് വരാതിരിക്കാൻ ഇന്ദു അവന്റെ വായിൽകൈ വക്കുകയും ചെയ്തു….

‘”” ന്റെ ബദൂസേ……എല്ലാരേം ഉണർത്തോ നിങ്ങൾ…….'””….

ഇന്ദു ചോദിച്ചു…..

‘”” അയ്യോടി….. പെട്ടെന്ന് പാതിരാത്രി ആണെന്ന കാര്യം മറന്നടി……..'””

. ഇന്ദ്രൻ പറഞ്ഞു…..

‘”” നന്നായി…..
എന്നാ ഞാൻ പോവാട്ടോ…..
ഗുഡ് നൈറ്റ്‌……'””

എന്നും പറഞ്ഞു പുറത്തേക്ക് പോവാനൊരുങ്ങിയതും ഇന്ദ്രൻ അവളുടെ കയ്യിൽ പിടിച്ച് തന്റെ ദേഹത്തേക്ക് വലിച്ചിട്ടു….

‘”” ശ്ശേ…… എന്തായിത്…… ഞാൻ പോട്ടെ……'”

‘”” നീ പൊയ്ക്കോ….. പക്ഷെ അതിന് മുന്നേ കൊറേ പണികളുണ്ട്……'””

‘”” ദേ ഏട്ടാ……
കല്യാണത്തിന് 3 ദിവസമേ ഉള്ളു…. അതിന് മുന്നേ ഓരോ കുരുത്തക്കേട് ഒപ്പിക്കല്ലേ….'””

ഇന്ദു പറഞ്ഞു…..

‘”” ന്നാ ഒരുമ്മ താടി പെണ്ണെ……'””.

ഇന്ദ്രൻ പറഞ്ഞു….. അതവൾക്ക് എതിർക്കാൻ തോന്നിയില്ല…
അവന്റെ ഇരു കവിളും കൂട്ടി പിടിച്ച് ആ ചുണ്ടുകളിലേക്ക് അവളുടെ ചുണ്ടുകൾ അവൾ ചേർത്തു…..

അതൊരു ദീർഘ ചുംബനമായി മാറും മുന്നേ ഇന്ദു ആ മുറിയിൽ നിന്നും ഓടിപ്പോയിരുന്നു…. ഇന്ദ്രൻ ഒരു ചെറു ചിരിയോടെ തന്റെ ബെഡിലേക്ക് കിടന്നു….

താനിനി ആസ്വദിക്കാൻ പോകുന്ന തങ്ങളുടെ ജീവിതത്തെ ഓർത്ത്

??????????

ഇരുട്ട്…..

കൂരാകൂരിരുട്ട്……

പാർവതിക്കൊന്നും തന്നെ കാണുവാൻ സാധിക്കുന്നില്ല…..

പല ഭാഗത്തുനിന്നുമായും കുറേപേരുടെ അലർച്ചകൾ അവളുടെ കാതിൽ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു…..

അവളുടെ ശരീരം അവൾ പോലുമറിയാതെ അതി വേഗത്തിലും അതിലുപരി ഇതുവരെ ഉണരാത്ത ശക്തിയിലും ചലിച്ചുകൊണ്ടിരുന്നു…..

എന്താണ് തന്നിൽ നടക്കുന്നതെന്ന് അവൾക്കുതന്നെ മനസ്സിലായില്ല…..

ഇതിനെല്ലാം ഇടയിൽ ഏതോ ഒരു പരിചിതമായ ശബ്ദത്തിന്റെ അലറിയലറിയുള്ള ചിരിയും അവളുടെ കാതിൽ മുഴങ്ങി കേട്ടു…..

ഒപ്പം ധാരാളം ആയുധങ്ങൾ താഴെ വീഴുന്ന സ്വരവും ഒരു വേഗതയെറിയ വാളിന്റെ വീശുമ്പോൾ കേൾക്കുന്ന ശബ്ദവും…..

തന്റെ ശരീരം എന്തിനാലോ നനയും പോലെ അവൾക്ക് തോന്നി….. ദുർബലമായ അവളുടെ മനസ്സ് ഭയത്താൽ വിറകൊള്ളുവാൻ തുടങ്ങി……

അവസാനം എല്ലാത്തിനും അന്ത്യം കുറിക്കപ്പെട്ടു…..

ആ വാളിന്റെ പടയോട്ടവും ആയുധങ്ങളുടെ ശബ്ദങ്ങളും കൊറേ പേരുടെ അലർച്ചെയും ആ പരിചിതമായ സ്വരത്തിന്റെ അട്ടഹാസവുമെല്ലാം നിലച്ചു…..

പൂർണ്ണമായ നിശബ്ദത…..

അവളുടെ മൂക്കിലേക്ക് ചുടു രക്തത്തിന്റെ തീക്ഷണമായ മണം ഇരച്ചു കയറും പോലെ തോന്നി…..

താനിപ്പോൾ എങ്ങനത്തെ ഒരു സാഹചര്യത്തിലാണ് കടന്നുപോകുന്നതെന്ന് അവൾക്ക് തന്നെ മനസ്സിലായില്ല…..

പതിയെ പതിയെ…..
നഷ്ട്ടപ്പെട്ട തന്റെ ശരീരത്തിന്റെ നിയന്ത്രണം അവളിലേക്ക് തിരികെ വന്നു…..

പൂർണ്ണമായും ഇരുട്ടാൽ നിറഞ്ഞ മിഴികളിൽ അതി തീക്ഷണമായ വെള്ള നിറത്തിലുള്ള പ്രകാശം ഇരച്ചു കയറി…

അത് സഹിക്കാവയ്യാതെ അവൾ കണ്ണുകളടച്ചിരുന്നുപോയി….. പതിയെ അവളുടെ കണ്ണുകൾ തുറന്നുവന്നു…..

കാഴ്ച തിരികെ കിട്ടിയ പാർവതിക്ക് മുന്നിൽ ഉണ്ടായിരുന്ന ദൃശ്യങ്ങൾ തികച്ചും ഭയാനകമാണ്…..

ഒരു വലിയ കതിർ മണ്ഡപം……

പൂക്കളാലും ആർഭാടങ്ങളാലും അലംകൃതമാവേണ്ട അവിടം മുഴുവൻ രക്ത പുഴയാണ്….. അവളിൽ നിന്നും അല്പം വിട്ട് വയറിൽ കുത്തേറ്റു കിടക്കുന്ന സഞ്ജയ്‌….

നിലത്ത് ഉരുണ്ടുകിടക്കുന്ന ജീവയുടെ തല….
നിലത്ത് കിടന്ന് പിടയുന്ന സമർ…..
പിന്നെയും ഒട്ടനവധിപേരുടെ മൃതദേഹങ്ങൾ…….

ഇതിനെല്ലാം നടുക്ക് ഒരു കസ്സേരയിൽ കാലിനു മുകളിൽ കാലും വച്ചിരിക്കുന്ന രുദ്രൻ…..

അവനെ അവിടെ കണ്ടതും അവൾക്കേറെ ഭയമായി…..കാരണം അവൻ ഉള്ളയിടം എന്നും രക്തക്കളമാണ്…..

അവളുടെ ദേഹമെല്ലാം തണുത്തുരണ്ട പോലെ വിറക്കുവാൻ തുടങ്ങിയിരുന്നു…..

പെട്ടെന്നാണ് പാറു ഒരു കാര്യം ശ്രദ്ധിച്ചത്….. തന്റെ ദേഹത്തുനിന്നും അതി രൂക്ഷമായ രക്തത്തിന്റെ ഗന്ധം വരുന്നു…. അവൾ ഭയത്തോടെ തന്റെ ദേഹത്തേക്ക് നോക്കി….

ഒരു കല്യാണ പുടവയാണ് അവൾ കെട്ടിയിരിക്കുന്നത്….. അതിൽ മുഴുവൻ ചുവന്ന നിറത്തിൽ ചുടു രക്തം നിറഞ്ഞു കിടക്കുന്നു……

അവൾക്കത് കണ്ട് ആകെ അതിശയവും അറപ്പും തോന്നി…..
ഒപ്പം മറ്റൊരു കാര്യം കൂടെ അവളെ ഞെട്ടിച്ചു….. തന്റെ വലതുകയ്യിൽ നീളമേറിയ ഒരു വാളിരിക്കുന്നു…..

പാർവതി ഭയത്തോടെ അവനെ നോക്കി….
രൗദ്രതയോടെ ജ്വലിക്കുന്ന അവന്റെ മുഖത്ത് എന്തോ അർത്ഥമാക്കുന്ന ഒരു ചിരി ഉണ്ടായിരുന്നു……

അവൾക്ക് തല കറങ്ങും പോലെ തോന്നി….
ഒപ്പം പതിയെ അവൾ നിലത്തേക്ക് മോഹലാസ്യപ്പെട്ട് വീണു…..

അടയാൻ കാത്തിരിക്കുന്ന കണ്ണിന്റെ മങ്ങിയ കാഴ്ചയിൽ….. അവൻ അവൾക്കടുത്തേക്ക്  വരുന്നത് പോലെ തോന്നി…..

അതോടെ.
.

ആ മായ കാഴ്ചകളെല്ലാം അവളുടെ കണ്ണിൽ നിന്നും ഇല്ലാതെയായി….

??????????

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.