⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3014

☠️61☠️

⚔️ ശ്രീകുലം ⚔️

വൃന്ദ രുദ്രനെ കാണുവാനായി മുകളിലേക്ക് ചെന്നു…. പക്ഷെ ഏതാണ് അവന്റെ മുറി എന്ന് അവൾക്ക് അറിയില്ലായിരുന്നു…..

ആദ്യം കണ്ട റൂം ഒന്ന് തുറന്ന് നോക്കിയപ്പോ അവിടെ വിവാഹത്തിന് ആവശ്യമായ വസ്ത്രങ്ങൾ ഒരുക്കുന്ന പാറുവിനെയും ഇന്ദുവിനെയും അച്ചുവിനെയുമാണ് അവൾ കണ്ടത്….

കതവ് തുറന്ന വൃന്ദയെ കണ്ടപ്പോൾ അവർ അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു…..
ഇഷ്ടക്കേട് ഉണ്ടെങ്കിൽ കൂടെ വൃന്ദയും അവരെ നോക്കി ചിരിച്ചെന്ന് വരുത്തി…..

‘”” എന്താ അവിടെ നിന്നത് ….. അകത്തേക്ക് വാ…..'””

. പാറു അവളെ കണ്ടപ്പോ പറഞ്ഞു…. വൃന്ദ എതിർപ്പൊന്നും കാണിക്കാതെ അകത്തേക്ക് കയറി…..

‘”” വൃന്ദ എന്നല്ലേ പേര്…….'””

. ഇന്ദു ഒരു പുഞ്ചിരിയോടെ ചോദിച്ചു….

‘” ഹാ……'””

അവൾ പറഞ്ഞു…..

‘”” അവിടെ എല്ലാരും ഉള്ളോണ്ട് പരിചയപ്പെടാൻ പറ്റിയില്ല….. ഞാൻ ഇന്ദു…..'””

ഇന്ദു അവൾക്ക് നേരെ കൈ കാട്ടി പറഞ്ഞു…. വൃന്ദ അവൾക്ക് ഷെയ്ക്ക് ഹാൻഡ് കൊടുത്തു…..

‘”” മോള്‌ എന്താ ചെയ്യുന്നേ…….??'””

പാറു ചോദിച്ചു….

‘”” ഞാൻ ഡിഗ്രി പഠിക്കാ ചേച്ചി……'””

വൃന്ദ മറുപടി പറഞ്ഞു……

,'”” ആണോ……
എന്നാ വാ….. ഡ്രെസ്സും സ്വർണ്ണവും ഒക്കെ കാണിച്ചുതരാ…..കൊള്ളാമോന്ന് നോക്കി പറാ…..'””

പാറു അവളോട് സ്നേഹത്തോടെ പറഞ്ഞു…..

‘”” അയ്യോ വേണ്ടാ…..
ഞാൻ രുദ്രേട്ടനെ കാണാൻ വന്നതാ……'””

വൃന്ദ പറഞ്ഞു…..

‘”” അവനപ്പുറത്തെ മുറിയിലാ…..
തല്ക്കാലം ഞങ്ങളെയൊക്കെയോന്ന് പരിചയപ്പെട്ന്നെ……'””

അച്ചു പറഞ്ഞു…… അവൾ എതിരൊന്നും പറഞ്ഞില്ല….. അവർ പരസ്പ്പരം പരിചയപ്പെട്ടു…. ശേഷം വിവാഹത്തിന് വാങ്ങിയ വസ്ത്രവും സാധനങ്ങളും എല്ലാം വൃന്ദയെ കാണിച്ചുകൊടുത്തു……
സത്യം പറഞ്ഞാൽ അവൾക്ക് അവിടെ നിൽക്കാൻ തീരെ താൽപ്പര്യം ഇല്ലായിരുന്നു….

അവിടെ നിൽക്കുമ്പോ ഇടയ്ക്കിടെ അവളുടെ കണ്ണ് പാർവതിയിൽ ഉടക്കി….. പാറുവിന്റെ സ്ത്രീ സൗധര്യവും ആ മുഖത്തെ ഐശ്വര്യവും ഒക്കെ കണ്ടപ്പോ അവൾക്ക് തന്നെ അസൂയ തോന്നി….. അത്രമേൽ മനോഹരിയാണ് അവൾ…..

‘”” ചേച്ചി….. ഞാൻ പൊക്കോട്ടെ….. എനിക്ക് ഏട്ടനെ ഒന്ന് കാണണമായിരുന്നു…..'””

വൃന്ദ അച്ചുവിനെ നോക്കി പറഞ്ഞു…..

‘”” അത്യാവശ്യമാണോ……,???'””

അച്ചു അവളെ നോക്കി ചോദിച്ചു…..

‘” ഹാ…. കുറച്ച് അത്യാവശ്യം തന്നെയാ…. ഏതാ ഏട്ടന്റെ റൂം……'””

വൃന്ദ ചോദിച്ചു……

‘”” ദാ ആ നേരെ കാണുന്ന മുറിയാ……
ഞങ്ങൾ വരണോ കൂട്ടിനു……??'””

അച്ചു ചോദിച്ചു…..

‘”” ഏയ്…. എന്തിനു…..
ഞാൻ പൊക്കോളാന്നെ……'””

അവൾ അതും പറഞ്ഞുകൊണ്ട് അവരുടെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി….

‘”” ഈ കൊച്ചെന്തിനാ രുദ്രനെ കാണാൻ ഇങ്ങനെ തിടുക്കം കാണിക്കുന്നേ….. എന്തോ പന്തികേട് ഇല്ലേ പാറു…..?..'””

അച്ചു അവൾ പോകുന്നത് നോക്കിക്കൊണ്ട് പറഞ്ഞു…..

‘”” ആ….. എനിക്കറിയില്ല…..
അവർ കുടുംബക്കാർ അല്ലെ……
അതോണ്ട് പോകുന്നതാവും…..'””

പാറു പറഞ്ഞു…..

പുറത്തേക്ക് ഇറങ്ങിയ വൃന്ദ നേരെ തൊട്ടപ്പുറെ ഉള്ള രുദ്രന്റെ മുറിയുടെ വാതിൽ തുറക്കുവാൻ നോക്കി…..
പക്ഷെയത് അകത്തുനിന്നും അടച്ചിരിക്കുകയാണ്…….

വൃന്ദ അതിൽ ഒന്നുരണ്ട് തവണ തട്ടി നോക്കി…..
പക്ഷെ ആരും വാതിൽ തുറക്കുന്നതായി അവൾക്ക് തോന്നിയില്ല……

എന്നാലും ഒന്നുകൂടെ അവൾ മുട്ടി നോക്കി… ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ആ വാതിൽ അലക്ഷ്യമായ വേഗതയിൽ തുറന്നുവന്നു….

അത് രുദ്രൻ ആയിരുന്നു….

വൃന്ദ അവനെയൊന്ന് അടിമുടി നോക്കി…..

ഒരു കറുത്ത ടീഷർട് ബനിയനാണ് അവൻ ധരിച്ചിരിക്കുന്നത്…. കയ്യിലെയും ശരീരത്തിലെയും ഉറച്ച പേശികളെല്ലാം വളരെ തെളിച്ചു കാണുന്നു…..

അവളവന്റെ മുഖത്തേക്ക് നോക്കി…..

കുറച്ചു മുന്നേ കണ്ട ഇന്ദ്രന്റെ അതെ മുഖം…..
പക്ഷെ ഭാവം വളരെ വ്യത്യസ്തമാണ്…..

ഒതുക്കി വളർത്തിയ താടിയും….
അല്പം നീണ്ട് പുറകോട്ട് തൂങ്ങിയ മുടിയും….
ആരെയും ഭയപ്പെടുത്തും വിധം തീക്ഷണമായ കണ്ണുകളും….

മൊത്തത്തിൽ ഒരു യോദ്ധാവിന്റെ ഛായാ ചിത്രം പോലെ….. അവന്റെയാ മുഖത്തേക്ക് നോക്കുവാൻ പോലും അവൾക്കൊരു നിമിഷം നാണം തോന്നി…..
എന്നാലും വൃന്ദ രുദ്രനെ നോക്കി….

‘”” ഹായ് ഏട്ടാ……'””

അവനെ കണ്ടപ്പോ തന്നെ വൃന്ദ പല്ലിളിച്ചു കാണിച്ച് ഹായ് പറഞ്ഞു….. പക്ഷെ രുദ്രൻ തിരിച്ചൊന്നു ചിരിക്കുക പോലും ചെയ്തില്ല….

‘”” ഹാ നീയാണോ…….
എപ്പോ വന്നു……….??'””

അവൻ ചോദിച്ചു……

‘””ഞാൻ മാത്രല്ല….. അമ്മേം അച്ഛനുമൊക്കെ വന്നിട്ടുണ്ട്……
മുറിയിൽ കേറി വാതിലടച്ച് തപസ്സു ചെയ്യാണോ……ഞങ്ങള് വന്നത് വല്ലതും അറിഞ്ഞോ മാഷേ നിങ്ങൾ…..'”‘

വൃന്ദ അവനെ നോക്കി ചോദിച്ചു….

‘”” ഹാ….. തപസ്സു ചെയ്യാണ്……
അതോണ്ട് അറിഞ്ഞില്ല……….'””

രുദ്രൻ അവളെ നോക്കി പറഞ്ഞു…..

‘”” താമശിച്ചതാണോ…….
തീരെ കൊള്ളില്ലാട്ടോ…….'””

‘”” നീ വന്ന കാര്യം പറാ……””

രുദ്രൻ അവളെ നോക്കി താൽപ്പര്യം ഇല്ലാതെ പറഞ്ഞു…….

‘””എനിക്ക് കാണണമെന്ന് തോന്നി…. വന്നു……'””

‘”” കണ്ട് കഴിഞ്ഞല്ലോ……
എന്നാപ്പിനെ മോള്‌ പൊക്കോ……'””

‘”” ഇത്ര പെട്ടെന്ന് പോവാനോ…….. എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്….. എന്നിട്ട് പോയേക്കാം……'””

അവൾ അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു……

‘”” എനിക്കിപ്പോ നിന്നോട് തമാശ പറഞ്ഞിരിക്കാനുള്ള മൂടിലല്ല….. നീ പോയെ…..'””

രുദ്രൻ അവളോട് പറഞ്ഞു…..

‘”” മൂടൊക്കെ ഞാൻ ശരിയാക്കി തരാ…. ഏട്ടനൊന്ന് മാറിക്കെ……'””

എന്നും പറഞ്ഞ്  അവൾ അവന്റെ മുറിയിലേക്ക് അനുവാതം പോലും ചോദിക്കാതെ കേറി ചെന്നു……..

ഒപ്പം തന്നെ തൊട്ട് മുന്നിൽ ഉള്ള റൂമിൽ നിൽക്കുന്ന പാറുവും ഇന്ദുവും അച്ചുവുമൊക്കെ അവൾ അവനെ ഇടിച്ചു തള്ളി അകത്തേക്ക് കേറിപ്പോവുന്ന ആ രംഗം കണ്ടിരുന്നു….

അച്ചു അവിടെ നിന്നും എന്താന്ന് ആംഗ്യം കാണിച്ചു അവനെ നോക്കി….. രുദ്രൻ അറിയില്ലെന്ന മട്ടിൽ അവളെ നോക്കി….

അകത്തേക്ക് കയറിച്ചെന്ന വൃന്ദ അവന്റെ റൂമോന്ന് ചുറ്റി വീക്ഷിച്ചു….. ഒരു ഇരുണ്ട ലൈറ്റ് ആണ് ഇട്ടിരിക്കുന്നത്…..

അവിടിവിടായി വലിച്ചു തീർത്ത ചുരുട്ടിന്റെ കുറ്റികൾ കിടപ്പുണ്ടായിരുന്നു….. അതിന്റെ മണം വന്നപ്പോ വൃന്ദക്ക് എന്തൊപോലായി…..
അവളല്പം മുഖം വീർപ്പിച്ച് രുദ്രനെ നോക്കി….

‘”” ഓഹോ…. അപ്പൊ കതവടച്ചിരുന്ന് പുകവലിയാണല്ലേ പരിപാടി….
എനിക്ക് അത്ര ഇഷ്ടല്ലാട്ടോ ഇതൊന്നും…….'””

അവൾ അവനെ നോക്കി പറഞ്ഞു…..

‘”” നിനക്ക് ഇഷ്ട്ടമല്ലെങ്കിൽ എനിക്കെന്താ…..
ഇറങ്ങി പോടി…… എന്റെ റൂമിൽ കേറാൻ ആരാ നിന്നോട് പറഞ്ഞത്……'””

രുദ്രൻ അവളെ നോക്കി കോപത്തോടെയാണ് അത് പറഞ്ഞത്…..

‘”” എനിക്കെന്താ ഇവടെ കേറിക്കൂടെ……..'””

‘”” അങ്ങനെ എല്ലാർക്കും വലിഞ്ഞു കേറാനുള്ള സ്ഥലമല്ല ഇത്……'””

‘” ഏട്ടൻ എന്താ ഇങ്ങനെ സംസാരിക്കുന്നത്…..
ഞാൻ വൃന്ദയാ ഏട്ടാ……'””

അവന്റെ ഇത് വരെ കാണാത്ത പെരുമാറ്റം കണ്ട് വൃന്ദ പറഞ്ഞു…

”” നീ ഏത് കൊന്ത ആയാലും എനിക്കെന്താ…..
റൂമിന്ന് ഇറങ്ങി പോ….. ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കണ്ടാ…..ഈ മുറീൽ ആരും കേറുന്നത് എനിക്കിഷ്ടമല്ല…….'””

രുദ്രൻ അവളെ നോക്കി ദേഷ്യം കടിച്ചുപിടിച്ചുകൊണ്ട് പറഞ്ഞു……

പൊതുവെ അവന്റെ റൂമിലേക്ക് ആരെങ്കിലും കേറിയാ രുദ്രന് കലി ഇളകും….. അതുകൊണ്ട് തന്നെ അവൾ ഉള്ളിലേക്ക് കേറിയപ്പോ വല്ലാത്ത ദേഷ്യം വന്നിരുന്നു അവന്….

‘”” ഞാനെന്താ വലിഞ്ഞു കേറി വന്നവളാണോ ഏട്ടാ……..'””

വൃന്ദ പരമാവതി വിഷമം മുഖത്ത് വരുത്തിക്കൊണ്ട് ചോദിച്ചു…..

‘”” എങ്ങനെ കേറി വന്നവളായാലും ഈ റൂമിലേക്ക് നീ കേറണ്ടാ…… ഇനി ഒരുവട്ടം കൂടെ എന്നെക്കൊണ്ട് ഇറങ്ങിപ്പോകാൻ പറയിക്കാതിരിക്കുന്നതാണ് നിനക്ക് നല്ലത്….'””

രുദ്രൻ അവൾക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു…..അവന്റെയാ സംസാരം അവൾക്കത്ര ഇഷ്ട്ടമായിരുന്നില്ല…….
അവനെ ഒന്ന് സോപ്പിട്ടു നിർത്തി പതിയെ കാര്യം സാധിക്കാമെന്നാണ് അവൾ കരുതിയിരുന്നത്……

പക്ഷെ അവനിങ്ങനെ അമ്പിനും വില്ലിനും അടുക്കാത്ത സ്വഭാവം ഉണ്ടാവുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ….

ഉള്ളിൽ ദേഷ്യവും വിഷമവും എല്ലാം ഒരേ സമയം മാറി മറഞ്ഞു വന്നു……

ഇനിയവിടെ നിന്നിട്ട് പ്രത്യേക ഗുണമൊന്നും ഇല്ലെന്ന് തോന്നിയപ്പോ അവൾ പുറത്തേക്ക് നടന്നു….. അപ്പോഴാണ് തൊട്ടപ്പുറത്ത റൂമിൽ ഇതൊക്കെ നോക്കി നിൽക്കുന്ന പാറുവിനെയും ഇന്ദുവിനെയും അച്ചുവിനെയും അവൾ കണ്ടത്….

വൃദ്ധയുടെ കണ്ണുകൾ പാർവതിയിലാണ് ഉടക്കിയത്…… അവളെ കണ്ടപ്പോ തിരിച്ചു പോകണം എന്ന ചിന്ത ഇല്ലാതായി……

അവൾ പാറുവിനെ ഒന്ന് കോപത്തോടെ നോക്കിയ ശേഷം രുദ്രന്റെ മുറിയുടെ വാതിൽ അകത്ത് നിന്ന് തന്നെ കൊട്ടിയടച്ചു……

തുടരും….

Part ഇഷ്ട്ടമായാലും ഇല്ലെങ്കിലും കമെന്റ് കുറിക്കുക…. അത് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും അതെ…. ??അടുത്ത part ഉടൻ വരും…..

To be continue