⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3012

☠️60☠️

‘”” എന്താ അമ്മേ……
എന്തിനാപ്പോ എന്നെ ഇങ്ങോട്ട് വലിച്ചുകൊണ്ടുവന്നത്……'””

വൃന്ത ചോദിച്ചു…… സുഭദ്ര ആരെങ്കിലും ആ ഭാഗത്തേക്ക്‌ വരുന്നുണ്ടോ എന്ന് എത്തി വലിഞ്ഞു നോക്കി….. ആരും ഉണ്ടായിരുന്നില്ല അവിടെ…..

‘” ഡീ……..
നാളെ ഇവിടെ എന്താ നടക്കാൻ പോകുന്നത്….'””

സുഭദ്ര ചോദിച്ചു……

‘”” കല്യാണം…….'”

വൃന്ദ പറഞ്ഞു…..

‘”” വെറും കല്യാണമല്ല……
ഇന്ദ്രന്റെ കല്യാണം…… പുറത്ത് ഒരു വലിയ ബോഡിൽ അച്ചടിച്ചു വച്ചിരിക്കുന്നത് കണ്ടോ നീ…..
ഇന്ദ്രൻ weds രാഗേന്തു എന്ന്…… നിന്റെ പേരല്ലെടി അവടെ വരേണ്ടത്…..'””

സുഭദ്ര അവളുടെ കയ്യിൽ പിടിച്ചിക്കൊണ്ട് കോപത്തോടെ ചോദിച്ചു……

‘”” ഹാ….
എന്തിനാ അതിനെന്നെ വേദനിപ്പിക്കുന്നെ….ഞാനാണോ അവരെ ഒന്നിപ്പിച്ചേ…….'””

അവൾ ചോദിച്ചു…..

‘”” എടി പൊട്ടി……
കാണാൻ ചേലും കയ്യിൽ പത്ത് കാശുമുള്ള ആമ്പിള്ളേർ ആണെങ്കിൽ ഇത് പോലെ എവിടുന്നെങ്കിലും വലിഞ്ഞു കേറി വരുന്ന പെണ്ണുങ്ങൾ എളുപ്പത്തിൽ അടിച്ചുകൊണ്ടിരിക്കണ്ട് പോകും….. ഇപ്പൊ കണ്ടോ….. ഇന്ദ്രന്റേം നന്ദുവിന്റെയും വിവാഹം നടക്കാൻ പോവാ….. എന്റെ മോള്‌ അത് വായും പൊളിച്ചു നോക്കി നിന്ന് കണ്ടോ…..'””

സുഭദ്ര കോപത്തോടെ അവളെ നോക്കി പറഞ്ഞു……

‘”” ഞാനതിന് എന്ത് ചെയ്യാനാ എന്റമ്മേ….
ഇത്ര പെട്ടെന്ന് ഇവർ കല്യാണം തീരുമാനിക്കുമെന്ന് കരുതിയോ നമ്മൾ ……'””

വൃന്ദ ചോദിച്ചു…

‘”” ഇനിയിപ്പോ ഒരു വഴിയേ ഉള്ളു……'””

‘”” എന്താ…. കല്യാണം മുടക്കാൻ ആണോ…..'””

വൃന്ദ ചോദിച്ചു…..

‘”” ഒറ്റൊന്ന് തന്നാ ഉണ്ടല്ലോ…..
കല്യാണം മുടക്കാൻ….. കഴുത്തിനു മോളിൽ തല കാണില്ല……'””

സുഭദ്ര ചുറ്റും ഭയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു…..

‘”” പിന്നെന്താ അമ്മ ഉദ്ദേശിച്ച ആ വഴി…….??'””

വൃന്ദ ചോദിച്ചു…..

‘”” രുദ്രൻ…….'””

‘”” രുദ്രേട്ടനോ…….???'””

”” അതെ…. അവനെ ഇനിയൊരു മാർഗ്ഗമായി മുന്നിലുള്ളൂ……'””

‘”” ഏട്ടനെ എന്ത് ചെയ്യാനാ……??'””

വൃന്ദ ചോദിച്ചു……

‘”” നീ പ്രത്യേകിച്ച് ഒന്നും ചെയ്യണ്ടാ……
കല്യാണം കഴിഞ്ഞ് ഒരു 2 ആഴ്ച കൂടെ ഇവിടെ നിൽക്കാനുള്ള ഏർപ്പാട് വേണമെങ്കിൽ ഉണ്ടാക്കി തരാ ഞാൻ…. നീ എങ്ങനെയെങ്കിലും അവനെ കൊണ്ട് ഇഷ്ട്ടമാണെന്ന് പറയിക്കണം……'””

സുഭദ്ര പറഞ്ഞു……

‘”” അമ്മ പറഞ്ഞുവരുന്നത്…….'”‘

വൃന്ദ മനസ്സിലാവാതെ ചോദിച്ചു…..

‘”” ന്റെ ഈശ്വരാ….. ഇതിനെയൊക്കെ പെറ്റ സമയം…….
എടി പച്ച മലയാളത്തിൽ പറഞ്ഞാ നീ അവനെ വളക്കണം…..'””

‘”” അയ്യേ….. ഈയമ്മ എന്താ പറയുന്നേ….. അതൊക്കെ മോശം പരിപാടിയാ….. നമ്മളിപ്പോ വന്നത് കല്യാണത്തിനല്ലേ…..'””

വൃന്ദ പറഞ്ഞു…..

‘”” അല്ലാടി….. നിനക്ക് ഞാനൊക്കെ വായിൽ കൊണ്ടുവന്ന് തരാ……
എന്റെ പെണ്ണെ……
പണ്ട് ഈ വീട്ടിലേക്ക് കേറിവന്ന എന്റെ ചേച്ചിയെ ഓർത്ത് ഒരുപാട് ആസൂയപ്പെട്ടിട്ടുണ്ട് ഈ ഞാൻ……
അതുകൊണ്ടാ നിന്നെ ഇവിടത്തെ ഒരു മരുമോൾ ആക്കാൻ ഞാൻ ഇങ്ങനെ ആഗ്രഹിക്കുന്നത്……
ഈ കുടുംബത്തിന് എണ്ണിയാൽ ഒടുങ്ങാത്ത അത്ര സ്വത്തുണ്ട്…… അതൊക്കെ അനുഭവിക്കാൻ നിനക്ക് ആഗ്രഹം ഇല്ലെടി…..'””

സുഭദ്ര ചോദിച്ചു……

‘”” അതൊക്കെയുണ്ട്……..'””

വൃന്ദ പറഞ്ഞു……

‘”” എന്നാ എന്റെ മോള്‌ അമ്മ പറഞ്ഞ പോലെ കേൾക്ക്…… രുദ്രൻ മോളിൽ അവന്റെ മുറിയിൽ കാണും…..
അവനോട് ചെന്ന് ഇഷ്ട്ടമാന്ന് പറാ……'””

സുഭദ്ര പറഞ്ഞു…..

‘”” ഇന്നന്നെ വേണോ……??'”

വൃന്ദ ചോദിച്ചു……

‘”” വേണ്ടടി……
നീ കാത്തിരുന്നു അവനേം കളഞ്ഞോ…..
ആ ഇന്ദുന്റെ ചേച്ചീനെ കണ്ടോ നീ……
അവളുടെ മുഖത്തേക്ക് ആണായി പിറന്നവൻ ആര് നോക്കിയാലും ഒന്ന് സ്വന്തമാക്കണമെന്ന് തോന്നും……….അങ്ങനെ ഒരുത്തി ഇവിടെ താമസിക്കുമ്പോഴാണോ നീ ഇന്നന്നെ വേണമോ എന്ന് ചോദിക്കുന്നത് ……
എപ്പോഴാ അവന്റെ മനസ്സ് മാറാ എന്നൊന്നും പറയാൻ പറ്റില്ല…..
അനിയത്തി ഇന്ദ്രനെ കൊണ്ടോയ പോലെ ചേച്ചി രുദ്രനെ കൊണ്ടുപോയാലോ…….. അങ്ങനെ വല്ലതും നടന്നാൽ എന്റെ മോളിങ്ങനെ വായും പൊളിച്ചു നിൽക്കും…. ദേ…. ഇപ്പൊ നിക്കണ പോലെ…..'””

സുഭദ്ര പറഞ്ഞു…..

‘”” വേണ്ടാ….. ഞാൻ പൊയ്ക്കോളാം …..'””

വേറൊരു വഴിയും ഇല്ലാതായപ്പോ വൃന്ദ പറഞ്ഞു……

‘”” പോയ മാത്രം പോരാ….
ഓരോന്ന് പറഞ്ഞവന്റെ മനസ്സ് മാറ്റണം….
അവന്റെയുള്ളിൽ ഇപ്പോളും ആ മരിച്ചുപോയ ദേവുവാ…. ആ മനസ്സിൽ കേറിപ്പറ്റണം നീ….. അതിപ്പോ എന്ത് ചെയ്തിട്ടാണെങ്കിലും കുഴപ്പമില്ല…….
അവനെക്കൊണ്ട് ഇഷ്ട്ടമാണെന്ന് പറയിച്ച പിന്നെ ബാക്കി കാര്യം ഈ അമ്മ നോക്കിക്കൊള്ളാം….. ചേച്ചി നമ്മളെ സഹായിച്ചോളും ……'””

സുഭദ്ര പറഞ്ഞുകൊടുത്തു…..
വൃന്ദ മറ്റ് വഴികൾ ഇല്ലാത്തതിനാലും അവസാന പ്രതീക്ഷയായ രുദ്രനും കൈവിട്ട് പോകുമോ എന്ന ഭയത്താലും മുകളിലേക്ക് കയറിച്ചെന്നു….സുഭദ്രയെ പോലെ തന്നെ ആ വീട്ടിലേക്ക് ഒരു മരുമകളായി കേറി ചെല്ലാൻ അവളും ആഗ്രഹിക്കുന്നുണ്ട്….. അതിന് പ്രധാന കാരണം സ്നേഹത്തേക്കാൾ ഏറെ പണം തന്നെയാണ്…..
?????????

ഇന്ദ്രനും നന്ദുവും ബൈക്ക് ഓടിച്ച് അവർ എത്തി എന്നുപറഞ്ഞ ആ ലൊക്കേഷനിലേക്ക് വന്നെത്തി…..

അവർ നിൽക്കുന്ന ഇടം കാണാത്തതിനാൽ നന്ദു ഹരിയുടെ ഫോണിലേക്കു വിളിച്ചു….

അങ്ങനെ അവസാനം അവർ നിൽക്കുന്ന ലൊക്കേഷൻ അവർക്ക് മനസ്സിലായി…..
ഒരു പള്ളിക്കടുക്കൽ നിൽക്കുന്ന ചുവന്ന ഷിഫ്റ്റ്‌ കാർ ഇന്ദ്രനും നന്ദുവും കണ്ടു….
അതാണ് ഹരി പറഞ്ഞ അടയാളം….

ആ കാറിനു മുന്നിൽ ഫോണിൽ സംസാരിച്ച് ഒരു ചെറുപ്പക്കാരൻ നിന്നിരുന്നു…..
അവനെ കണ്ടപ്പോൾ തന്നെ ഇന്ദ്രനും നന്ദുവിനും മനസ്സിലായി….. അത് ഹരി ആയിരുന്നു…

അവരെ കണ്ടപ്പോൾ ഹരിയും അവിടെ നിന്നും കൈകൊണ്ട് വീശി കാണിച്ചു….
ഇന്ദ്രൻ വേഗം ബൈക്ക് എടുത്ത് അവരുടെ കാറിന് മുന്നിൽ കൊണ്ടുവന്ന് നിർത്തി… ശേഷം  വണ്ടിയിൽ നിന്നും ചാടി ഇറങ്ങി….

അവർ വന്നതിനു പുറകെ തന്നെ കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നും ഒരു കണ്ണടയൊക്കെ വച്ച ചെറുപ്പക്കാരൻ കൂടെ ഇറങ്ങി വന്നു…..

അത് അവരുടെ ആത്മമിത്രമായ pv ആയിരുന്നു…..

ഏറെ നാളുകൾക്ക് ശേഷം കണ്ടതിനാൽ അത് റോഡ് ആണെന്ന് പോലും വകവെക്കാതെ അവർ ഓടിച്ചെന്ന് വട്ടത്തിൽ കെട്ടിപ്പിടിച്ചു……
നാട്ടുകാരൊക്കെ ഇത് എന്തുവാന്ന് മനസ്സിലാവാതെ അവിടേക്ക് തന്നെ നോക്കി….

എന്നാലും അതൊന്നും അവർ നാലുപേരും വകവെച്ചില്ല….. കാരണം ആ നിമിഷം അവരത്രമേൽ സന്തോഷത്തിൽ ആയിരുന്നു….

‘”” ടാ ഇന്ദ്രാ…… നന്ദു…..
നീയൊക്കെ ആകെ അങ്ങ് മാറിയല്ലോടാ….'”

Pv അവരെ നോക്കി ചോദിച്ചു….

ഇന്ദ്രൻ pv യെ ഒന്ന് ഇരുത്തി നോക്കി…..

ഇൻസൈഡ് ചെയ്ത ചുവന്ന കള്ളി ഷർട്ടും കറുത്ത ഫാൻറ്റും ഒരു ചതുര കണ്ണടയും…..
മുമ്പത്തെ ആ കോളേജ് പയ്യനിൽ നിന്നും അവൻ ഒരുപാട് മാറിക്കഴിഞ്ഞിരുന്നു…..

ഒപ്പം അവർ ഹരിയെയും വീക്ഷിച്ചു…… അവനിൽ അത്ര വലിയ വ്യത്യാസങ്ങളൊന്നും അവർ നോക്കിയപ്പോ കാണാൻ കഴിഞ്ഞില്ല…..

കുറച്ചു താടി അധികമായ പോലെ തോന്നി….. അത്ര തന്നെ…..

‘”” എന്തുവാടെ ഇത്…….
ഇത് നിങ്ങൾ തന്നാണോ……
ആകെ അങ്ങ് മാന്യന്മാർ ആയപോലെ ഉണ്ടല്ലോ……””

ഇന്ദ്രൻ രണ്ടുപേരെയും നോക്കി ചോദിച്ചു…..

‘”” അതേടാ ഇന്ദ്രാ…… ഞങ്ങൾ അവസാനം മാന്യന്മാരായി മാറാൻ തീരുമാനിച്ചു….
പ്രാരാബ്ദങ്ങൾ കൂടിയില്ലേ…..'”

Pv പറഞ്ഞു……

‘””ഒരു കൊല്ലം മുമ്പ് ഇല്ലത്ത പ്രാരാബ്ധം എവിടുന്ന് വന്നടാ……'”

നന്ദുവാണ് ആ ചോദ്യം അവനെ നോക്കി ചോദിച്ചത്….. Pv യും ഹരിയും പരസ്പരം നോക്കിയൊന്ന് ചിരിച്ചു……

‘”” എന്താടാ രണ്ടും ഇളിക്കുന്നെ……'””

ഇന്ദ്രൻ ചോദിച്ചു……

‘”” ഒന്നുല്ലടാ അളിയാ……
ചുമ്മാ  ചിരിച്ചതാ……'””

‘”” ചിരി കണ്ടിട്ട് അത്ര പന്തിയില്ലല്ലോ മോനെ…. നീ കാര്യം പറാ……'”

നന്ദുവാണ് അത് ചോദിച്ചത്…….

‘”” എന്റെ പ്രാരാബ്ദം ആ കാറിന്റെ ബാക്കിൽ ഉണ്ടടാ….. നിങ്ങൾക്ക് കാണണോ…..'””

Pv യാണ് അത് ചോദിച്ചത്…. അവർ എന്തെന്ന് മനസ്സിലാവാതെ അവനെ നോക്കി…..

‘”” എടിയേ………
അകത്തോളിച്ചിരിക്കാതെ ഇങ് വാ……
ഇവന്മാരോന്ന് കാണട്ടെ…….'””

Pv തന്റെ കാറിലേക്ക് നോക്കി വിളിച്ചു
പറഞ്ഞു….. ആ സമയം തന്നെ കാറിന്റെ ബാക്ക് ഡോർ തുറന്ന് ഒരു പെണ്ണ് പുറത്തേക്ക് വന്നു……

അവളെ കണ്ടതും ഇന്ദ്രനും നന്ദുവും ഒരേപോലെ ഞെട്ടി…… അവരിരുവരുടെയും നാവ് അവളുടെ പേര് ഉച്ചരിച്ചു……

‘”” അന്നാ……????'””‘

അവളുടെ വരവ് ഇന്ദ്രനും നന്ദുവും ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല…..
അതും ഇവർക്കൊപ്പം…..

കാറിൽ നിന്നുമിറങ്ങിയ അന്ന ഒരു ചെറു ചിരിയോടെ അവർക്കടുക്കലേക്ക് വന്നു…. എന്നിട്ട് ഇന്ദ്രന്റെയും നന്ദുവിന്റെയും വയറ്റിലേക്ക് നല്ലൊരു കുത്തങ് വച്ചുകൊടുത്തു……

‘”” എത്ര നാളായടാ കണ്ടിട്ട്…..
രണ്ടും എവിടായിരുന്നു…….'””

അവർക്കടുത്തേക്ക് വന്ന അന്ന അവരോട് ചോദിച്ചു…..

‘”” ഞങ്ങടെ കാര്യം അവടെ നിൽക്കട്ടെ……
നീ എങ്ങനെ ഇവിടെ വന്നു……'””

നന്ദു ചോദിച്ചു…..

‘”” ഏഹ്…….
എടാ ഞാൻ കാറിലല്ലേ വന്നേ……'””

അന്ന ചോദിച്ചു……

‘”” എടി വായാടി മറിയമേ….. അവൻ ചോദിച്ചത് അതല്ല…… നീ എങ്ങനെ ഇവർക്കൊപ്പം വന്നെന്നാ ചോയ്ച്ചേ…… വീട്ടിൽ അറിഞ്ഞാ പ്രശ്നം ആവില്ലേ……'””

ഇന്ദ്രൻ അവളോട് ചോദിച്ചു….
അന്ന ഒരു ചെറു ചിരിയോടെ pv യെ നോക്കി….

‘”” ടാ…… എന്റെ കെട്ട്യോളെ കൂടെ കൊണ്ടുവരുന്നതിനു ഇവളുടെ വീട്ടുകാർ എന്ത് പ്രശനം ഉണ്ടാക്കാനാടാ……'””

Pv യാ ചോദ്യം ഉന്നയിച്ചപ്പോ ഒരു ഞെട്ടലോടെ അവർ ഇരുവരും അന്നയെ നോക്കി….. അവളുടെ കഴുത്തിൽ  ഒരു താലി ചരട് ഉണ്ടായിരുന്നു…..
രണ്ടാളും ആകെ കിളിപ്പോയ അവസ്ഥയിലെത്തി….. കാരണം ഇങ്ങനൊരു കാര്യം അവർ അറിഞ്ഞിരുന്നില്ല…..

‘”” pv….. എന്താടാ നീ പറയുന്നേ….. കല്യാണമോ….. അതും ഈ ഒരു കൊല്ലത്തിനിടയിൽ….'””

ഇന്ദ്രൻ അന്തം വിട്ടുകൊണ്ട് ചോദിച്ചു…..

“” എടാ മോനെ…. അതൊക്കെ പെരിയ കഥയാ….. എല്ലാം പറഞ്ഞു തരാം…..'””

Pv ഒന്ന് കണ്ണടച്ചുകൊണ്ട് പറഞ്ഞു….

‘” എന്നാ വാ…..
നമുക്ക് വീട്ടിൽ ചെന്ന് വിശേഷങ്ങൾ പറയാ…..'”

നന്ദു പറഞ്ഞു…..

‘”” ടാ…….
കുപ്പി റെഡിയല്ലേ…..'””

Pv യാണ് അത് ചോദിച്ചത്… അന്ന അപ്പൊ തന്നെ അവനെയൊന്ന് തുറിച്ചു നോക്കി….
എന്നിട്ട്
‘” പിവി……. ന്ന് നീട്ടി വിളിച്ചു…..'”
ആ സ്വരത്തിൽ ഒരു ഭീഷണി ഉണ്ടായിരുന്നു…..

‘”” എന്താടി…..
ഇന്നൊരു ദിവസല്ലേ….. നീയൊന്ന് ക്ഷമിക്ക്…..'””

അവൻ അല്പം താണ് കേണു അവളോട് പറഞ്ഞു…. അതിനവൾ ഒന്ന് മൂളുക മാത്രം ചെയ്തു…. അത് കണ്ടപ്പോ അവരെല്ലാം ഒന്ന് ചിരിച്ചുപോയി…..
കൂടുതൽ ഒന്നും അറിയില്ലെങ്കിൽ പോലും എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് മാത്രം നന്ദുവിനും ഇന്ദ്രനും മനസ്സിലായി…..
എല്ലാം വഴിയേ ചോദിച്ചു മനസ്സിലാക്കാം എന്ന് കരുതി അവർ ബൈക്ക് എടുത്തു ആദ്യം മുന്നിൽ പോയി….. തൊട്ട് പുറകെ പിവിയും ബാക്കിയുള്ളവരും കാറുമായി അവരെ പിന്തുടർന്നു…..

?????????

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.