⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3012

☠️59☠️

‘”” നീ വേണ്ടാത്തതൊന്നും ആലോചിച്ചു കൂട്ടണ്ടാ….. ഇത് കല്യാണമാ….
ഇന്ദ്രൻ ആയാലും നന്ദു ആയാലും അവർക്ക് ആരെ വേണമെന്ന് അവരല്ലേ തീരുമാനിക്കേണ്ടത്….. അതിന് എതിര് നിൽക്കാന്നൊക്കെ പറഞ്ഞാ അതൊരുമാതിരി ചീപ്പ് പരിപാടിയാവില്ലേ…..'””

ശോഭമ്മ പറഞ്ഞത് കേട്ടപ്പോ സുഭദ്ര മൗനം പാലിച്ചു നിന്നു…..

‘”” വൃന്ദയുടെ കാര്യം ഇപ്പൊ തന്നെ ആലോചിക്കേണ്ട കാര്യമൊന്നുമില്ല…. അവൾ കൊച്ചല്ലേ…. ആദ്യം പഠിപ്പൊക്കെ കഴിഞ്ഞൊരു ജോലി ആവട്ടെ…. എന്നിട്ട് മതി കല്യാണമൊക്കെ…
പെണ്ണ് പ്രായപൂർത്തിയായ ഉടനെ പിടിച്ചു കെട്ടിക്കുന്നത് ശരിയല്ല സുഭദ്രേ…..'””

‘”” ഹ്മ്മ്….. അതൊക്കെ പോട്ടെ…..
രുദ്രൻ ഇല്ലേ ഇവിടെ….. അവനെ കണ്ടില്ല…..'””

‘”” അവൻ അവന്റെ മുറിയിൽ കാണും…..'””

ശോഭമ്മ പറഞ്ഞു…..

‘”” ആഹാ…. റൂമിൽ ഉണ്ടല്ലേ…..
എന്നിട്ട് ഞങ്ങളൊക്കെ ഇവിടെ വന്നിട്ട് അവനൊന്നു കാണാൻ വന്നോ….
ഇത് എന്തൊരു മര്യാദയാ ചേച്ചി….'””

സുഭദ്ര ചോദിച്ചു……'”‘

‘”” എടി….
അവൻ മുമ്പത്തെ പോലല്ല…..
ദേവു മരിച്ചേൽ പിന്നെ അവനിങ്ങനാ….
ഞങ്ങളോട് പോലും ഒന്നും മിണ്ടാറില്ല….
അപ്പൊ നിങ്ങൾ വന്നാ ഇറങ്ങി വന്ന് കുശലം ചോദിക്കുമെന്ന് തോന്നുന്നുണ്ടോ….'””

ശോഭമ്മ ചോദിച്ചു….

‘”” ദേവു മരിച്ചെന്നു വച്ച് അവനിങ്ങനെ നടക്കുന്നത് ശരിയാണോ….'””

‘”” ഞാനതിന് എന്ത് ചെയ്യാനാ സുഭദ്രേ…. എന്നെയൊന്നു വെല്യമ്മേന്നു അവൻ വിളിച്ചിട്ട് എത്ര നാളായിന്ന് അറിയോ…… അവന്റെ കാര്യമോർത്താൽ ഞങ്ങൾക്കൊക്കെ ആധിയാ…..'”‘

ശോഭമ്മ വിഷമത്തോടെ പറഞ്ഞു ….

‘”” ഒക്കെ ശരിയാവും ചേച്ചി….. വിഷമിക്കല്ലേ…..'””

‘”” ഹ്മ്മ്…..
എന്നെങ്കിലും അവൻ മാറുമെന്ന് എനിക്കും വിശ്വാസമുണ്ട്….'””

സുഭദ്ര അൽപ നേരം അവിടെ തന്നെ ചുറ്റിപ്പറ്റി നിന്നു…. ശോഭമ്മയെ സഹായിച്ചുകൊണ്ട്….
അങ്ങനെ അൽപ നേരം കഴിഞ്ഞപ്പോ….

‘”” ചേച്ചി……..'””

സുഭദ്ര വിളിച്ചു…..

‘”” എന്താടി……??”’

‘”” എന്റെ മോളെ ചേച്ചിക്ക് ഇഷ്ടല്ലേ……???””

സുഭദ്ര ചോദിച്ചു…..

‘”” അവളെന്റേം കൂടെ മോളല്ലേ…. പിന്നെ ഇഷ്ടപ്പെടാതിരിക്കോ…,..”’

ശോഭമ്മ ഒരു ചെറു ചിരിയോടെ പറഞ്ഞു….

‘”” എന്നാ ഞാനൊരു കാര്യം ചോദിച്ചോട്ടെ…..'””

‘”” നീ ചോദിക്കടി……'””

‘”” വൃന്ദയെ രുദ്രന് വേണ്ടിയൊന്ന് ആലോചിച്ചാലോ….. അവളവന്റെ ജീവിതത്തിലേക്ക് വന്നാ എല്ലാം ശരിയാവുമെന്ന് എന്റെ മനസ്സ് പറയുവാ…..”’

സുഭദ്ര പറഞ്ഞത് കേട്ടപ്പോ ശോഭമ്മ അവരെയൊന്നു നോക്കി…. ശേഷം ഒന്ന് പുഞ്ചിരിച്ച ശേഷം വീണ്ടും ചെയ്തുകൊണ്ടിരുന്ന പണി തുടർന്നു…..

‘”” ചേച്ചിയൊന്നും പറഞ്ഞില്ല…..'””

മറുപടിയൊന്നും ശോഭമ്മയിൽ നിന്നും  കാണാത്തത് കണ്ടപ്പോ സുഭദ്ര ചോദിച്ചു….

‘”” നീ ഈയൊരു വിചാരത്തിലാണോ സുഭദ്രേ ജീവിക്കുന്നെ…..'””

‘”” ചേച്ചി പറാ…….  ചേച്ചിക്ക് സമ്മതമാണോ….?.'””

‘”” എനിക്ക് ഇഷ്ടക്കേടൊന്നുമില്ലടി…..””

ശോഭമ്മ പറഞ്ഞു….

‘”” എന്നാ ചേച്ചി ലക്ഷ്മിയോടൊന്ന് പറാ…..'””

‘””  അവളോട് ചോദിക്കുന്നതൊക്കെ അവിടെയിരിക്കട്ടെ….. ആദ്യം അവന് ഇഷ്ടമാണോ അല്ലയോ എന്ന് അറിയണ്ടേ…..???…'”

“”” നിങ്ങളൊക്കെ നിർബന്ധിച്ചാൽ
അവൻ അനുസരിക്കാതിരിക്കില്ല….. “””

സുഭദ്ര പറഞ്ഞു….

‘”” ഹ്മ്മ്…. അവൻ കേട്ടത് തന്നെ…..
എന്റെ സുഭദ്രേ ഞങ്ങളോട് ഒന്ന് നേരെ മിണ്ടീട്ട് വർഷം ഒന്നായി…. അങ്ങനെയുള്ള അവന്റെടുത്ത് പോയി ആര് നിർബന്ധിക്കാനാ….. അതും കുഞ്ഞിടെ ഓർമയിൽ ജീവിക്കുന്ന ഈ സമയം…..'””

‘”” എന്ന് കരുതി നിങ്ങളിങ്ങനെ ഒന്നും ചെയ്യാതെ മാറി നിന്നിട്ട് വല്ല കാര്യവുമുണ്ടോ….'””

സുഭദ്ര ചോദിച്ചു….

‘”” എന്റെ പൊന്ന് സുഭദ്രേ….എനിക്കിതിൽ ഒന്നും ചെയ്യാനില്ല…..
അല്ലെങ്കിലും വൃന്ദ മോളെ രുദ്രന് തന്നെ കൊടുക്കണമെന്ന് എന്താ ഇത്ര വാശി നിനക്ക്….'””

ശോഭമ്മ ചോദിച്ചു…..

‘”” എന്റെ പൊന്ന് ചേച്ചി…..
നിങ്ങളുടെ സ്വത്തും പണോം ഒന്നും കണ്ടല്ല…. എന്റെ മോളെ ഈ വീട്ടിലേക്ക് മരുമകളായി അയക്കാനുള്ള ആഗ്രഹം കൊണ്ടാ……'””

സുഭദ്ര പറഞ്ഞു….

‘”” അതൊക്കെ സമയമാവുമ്പോൾ നോക്കാം….
പിന്നെ ഞങ്ങൾക്ക് അവളെ ഇഷ്ട്ടമായത് പോലെ രുദ്രനും ഇഷ്ട്ടമാവണ്ടെടി……'””

‘”” ചേച്ചിയൊന്ന് ശ്രമിച്ച് നോക്ക്……'””

‘”” എന്റെ സുഭദ്രേ നീ ചുമ്മാ ദേഷ്യം പിടിപ്പിക്കല്ലേട്ടോ ………..ഞാൻ എന്ത് ശ്രമിക്കാനാ പെണ്ണെ……
നീ ഈ കാര്യം വേണേൽ അവനോട് നേരിട്ട് ചോദിച്ചോ…..
അവന് ഇഷ്ട്ടമായെങ്കിൽ മാത്രം ഞാൻ ഇവിടുള്ളോരോട് സംസാരിക്കാം……. അല്ലാതൊന്നും എനിക്ക് ചെയ്യാനില്ല………..””

ശോഭമ്മ തറപ്പിച്ചു പറഞ്ഞു….. കൂടുതൽ ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായപ്പോ സുഭദ്ര അവിടെനിന്നും ഇറങ്ങിപ്പോയി…..
അവർക്കുള്ളിൽ ഇഷ്ടക്കേട് അങ്ങേ അറ്റം ഉണ്ടായിരുന്നു…..
കലിച്ചു തുള്ളി ഹാളിലേക്ക് ചെന്നപ്പോ അവർ കണ്ടത് ചെവിയിൽ ഒരു ഹെഡ്സെറ്റും തിരുകി ഫോണിൽ കളിക്കുന്ന വൃന്ദയെ ആണ്…….

സുഭദ്ര വേഗം ചെന്ന് അവളുടെ ഫോൺ പിടിച്ചു വലിച്ച് വാങ്ങിച്ചു…..

‘”” ഹാ……
എന്താ അമ്മേ ഇത്……'””

പെട്ടെന്ന് ഫോൺ കയ്യിന്ന് പോയപ്പോ വൃന്ദ ഇഷ്ടക്കേടോടെ അവരെ നോക്കി പറഞ്ഞു….

‘”” ഡീ …… നീ ഇങ് വന്നേ…. എനിക്ക് സംസാരിക്കാനുണ്ട്……'”‘

എന്നും പറഞ്ഞു സുഭദ്ര അവളുടെ കയ്യും പിടിച്ച് അവിടെ നിന്നും വലിച്ചുകൊണ്ടുപോയി….

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.