⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3012

☠️58☠️

‘”” അതിന് വിട്ട് കളയുമെന്ന് പറഞ്ഞില്ലല്ലോ….
തല്ക്കാലം ഈ വിവാഹങ്ങൾ ഒന്ന് നടന്നോട്ടെ…. ബാക്കിയൊക്കെ അത് കഴിഞ്ഞതിനു ശേഷം…… ഈ നാട്ടിൽ നിയമവും കോടതിയും ഒക്കെ ഉണ്ടെന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കാം…..”’

ലക്ഷ്മിയമ്മ പറഞ്ഞു…..

”’ ഓ……
ഇത് അതുകൊണ്ട് അടങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല….. ഇത്ര പേരെ കൊന്നിട്ട് തിരിഞ്ഞു നോക്കാത്ത ഈ നിയമത്തിനു അവരെ എന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന് ലക്ഷ്മിയേച്ചിക്ക് തോന്നുന്നുണ്ടോ…..'””

ഇത്ര നേരം ഇതെല്ലാം കേട്ട് മിണ്ടാതിരുന്ന  രാധമ്മയുടെ സഹോദരിയായ സുഭദ്ര ചോദിച്ചു….

‘”” അത് സുഭദ്രക്ക് ഇവിടെ ഉള്ളവരെ അറിയാത്തത് കൊണ്ടാ…..
ഈ കല്യാണം ഒന്ന് കഴിഞ്ഞോട്ടെന്നെ…..'””

ലക്ഷ്മിയമ്മ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു…. ആ ചിരിയിൽ പല അർഥങ്ങൾ ഉണ്ടായിരുന്നു….. സുഭദ്രാ പിന്നീടൊന്നും പറയുവാൻ നിന്നില്ല…..

‘”” നാളെ വിവാഹത്തിന് ഭംഗങ്ങൾ ഉണ്ടാക്കാൻ അവർ ആരെങ്കിലും കയറിവരുമോ എന്നാ പേടി…..'””

ശുഭദ്രയുടെ ഭർത്താവായ മാധവൻ പറഞ്ഞു….

‘”” അച്ഛൻ കുറച്ച് കമാണ്ടോ ഗാർഡസിനെ കൊണ്ടുവന്നിട്ടുണ്ട് ഏട്ടാ…. അവർ നോക്കിക്കൊള്ളും…. പിന്നെ ഇത് നമ്മുടെ നാടല്ലേ….. ഇവിടെ അവർ എത്ര ആളെ കൂട്ടിവന്ന് പ്രശ്നം ഉണ്ടാക്കിട്ടും കാര്യമില്ല…. ഒന്നും നടക്കാൻ പോണില്ല…..'””

രാധമ്മയാണ് മറുപടി നൽകിയത്….
അത് എല്ലാവരിലും വല്ലാത്ത ആശ്വാസം നിറച്ചു….. പതിയെ പതിയെ അവർക്കിടയിൽ നിന്നും ആ വിഷയം തെന്നി മാറി ബാക്കി കാര്യങ്ങളിലേക്ക് ചെന്നു…..

????

പുറത്ത് ഇന്ദ്രനും നന്ദുവും വീടിനടുത്തുള്ള തങ്ങളുടെ കൂട്ടുകാരോട് വെറുതെ സംസാരിച്ചു നിൽക്കുകയായിരുന്നു…..

പിന്നെ അയൽവക്കത്തുള്ള കുറേ പിള്ളേരും അവിടിവിടായിട്ടുണ്ട്….. അപ്പോഴാണ് നന്ദുവിന്റെ മൊബൈൽ ബെല്ലടിച്ചത്….

അവനത് എടുത്ത് നോക്കി…..

ഒരു unknown നമ്പർ ആണ്….. അവനത്തെടുത്തു ചെവിയിൽ വച്ചു…..

‘”” ഹലോ…,.,.,,.,'””

നന്ദു ഫോണിലൂടെ വിളിച്ചു…..

‘””? ഹലോ…..
റം ജി റാവു സ്പീപ്കിങ്…… ഇത് നന്ദൻ അല്ലെ….'””

ഫോണിലൂടെ കേട്ട ആ ശബ്ദം അവനേറെ പരിചിതമായിരുന്നു…. നന്ദുവിന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടന്നു….. അവനാ ഫോണിലൂടെ വിളിച്ചു….

‘”” ടാ പന്ന തെമ്മാടി ഹരി……..'””

ഹരി എന്ന് വിളിക്കുന്നത് കേട്ടപ്പോ ഇന്ദ്രനും അവിടേക്ക് ശ്രദ്ധിച്ചു…

‘”” ? അമ്പട കള്ളാ….. നന്ദു കുട്ടാ….
നീ എന്നെ കണ്ടുപിടിച്ചല്ലേ……'””

“”” ഒന്ന് പോടാ നാറി….
നിന്റെ ശബ്ദം ഏത് പാതിരാത്രിയിലും ഞാൻ തിരിച്ചറിയും……'””

‘””? ആഹാ….നിനക്കെന്നോട് ഇത്രക്ക് ഇഷ്ട്ടമുണ്ടായിരുന്നോടാ……'”

‘”” ഓ പിന്നെ…….
എടാ പാറക്കല്ലിന്മേൽ സിമന്റ് ചട്ടി വച്ച് ഉരതുന്ന പോലുള്ള നിന്റെയീ ശബ്ദം മനസ്സിലാക്കാൻ ഏത് കൊച്ചു കുട്ടിക്കും പറ്റും….'”

നന്ദു പറഞ്ഞു……

‘”” ?ആരംഭത്തിൽ തന്നെ അപമാനം……
ഒന്നല്ലേലും ഒരു വലിയ ഇടവേളക്ക് ശേഷം വരല്ലേടാ ഞാൻ…… ‘””

ഹരി പറഞ്ഞു….

‘”” ഒരുപാട് സെന്റി അടിക്കാതെ എവിടെ എത്തിന്ന് പറയടാ…… ‘””

‘”” ?ഞങ്ങൾ നീ പറഞ്ഞ ലാൻ മാർക്കിന്റെ അടുത്ത് തന്നെയുണ്ട്…..
ഇനി നീ ഇങ്ങോട്ടൊന്നു വന്നാ മതി…..
ലൊക്കേഷൻ ഒന്നും അയച്ചു അവടെ വരാൻ പറയല്ലേ….. ഗൂഗിൽ അമ്മച്ചി ചിലപ്പോ ഞങ്ങളെ വല്ല പമ്പയിലും എത്തിക്കും…..'””

ഫോണിലൂടെ ഹരി പറഞ്ഞത് കേട്ടപ്പോ നന്ദു പൊട്ടിച്ചിരിച്ചുപോയി…..

‘””,,, നിങ്ങൾ അവിടെ നിക്ക്…..
ഞങ്ങളിതാ എത്തി…..'””

എന്നും പറഞ്ഞു ഹരി കാൾ കട്ട് ചെയ്തു….

‘”” എന്തായാടാ…..,,.,., അവന്മാർ എത്തിയോ…..??'””

ഇന്ദ്രൻ അവനോട് ചോദിച്ചു…..

‘”” ഹ്മ്മ്…. അവർ നമ്മൾ പറഞ്ഞ ആ പള്ളിക്ക് മുമ്പിൽ എത്തീട്ടുണ്ട്….. ഞാനെന്നാ ബൈക്കിൽ പോയി കൂട്ടിട്ട് വരാ…..'””

നന്ദു പറഞ്ഞു…..

‘”” നീ ഒറ്റക്ക് പോകണ്ടാ….. ഞാനും വരുന്നുണ്ട്…..'””

‘”” വേണ്ടടാ…. നീ ഇവടെ നിന്നോ…..'””

‘”” ഇവിടെ നിന്ന് വെറുതെ ഈച്ചയെ ആട്ടാനാണോ….. മിണ്ടാണ്ട് വാടാ…..'””

ഇന്ദ്രൻ പറഞ്ഞു….. നന്ദു എതിരൊന്നും പറയാൻ പോയില്ല….. അവർ ഇന്ദ്രന്റെ ബുള്ളറ്റും എടുത്ത് അവിടെ നിന്നും ഇറങ്ങി….

????????

അടുക്കളയിൽ ശോഭമ്മ ഓരോ പണികൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു…. അപ്പോഴാണ് അവിടേക്ക് തന്റെ സഹോദരിയായ സുഭദ്ര കയറി വന്നത്…. ശോഭമ്മ അവരെ നോക്കിയൊന്ന് ചിരിച്ചു…. ശേഷം താൻ ചെയ്ത പണിയിൽ തന്നെ മുഴുകി……

‘”” എന്താ ചേച്ചി ഉണ്ടാക്കുന്നെ……'””

സുഭദ്ര ചോദിച്ചു…..

‘”” ഒന്നുല്ലടി….. കുറച്ചു പുളിശേരി ഉണ്ടാക്കിയതാ….. വൃന്ദക്ക് ഒത്തിരി ഇഷ്ട്ടല്ലേ…..'”

ശോഭമ്മ പറഞ്ഞു…..

‘”” ചേച്ചിയാണോ ഇതൊക്കെ ഉണ്ടാക്കുന്നെ….??'””

‘”” അതെന്താടി നീ അങ്ങനെ ചോദിച്ചേ ….. എനിക്ക് പാചകമൊന്നും അറിയില്ലേ……””

‘”” അതല്ല….. ഇവിടെ ഒരു വേലക്കാരി ഉണ്ടല്ലോ……'””

സുഭദ്ര ചോദിച്ചു……

‘”” റോസമ്മ അല്ലെ…. അവളാ പന്തല് പണിക്കാർക്ക് ഭക്ഷണം കൊടുക്കാൻ പോയതാ…. പിന്നെ ഇവിടത്തെ മുഴുവൻ പണിയൊന്നും അവളെക്കൊണ്ട് നടക്കില്ല സുഭദ്രേ….. അപ്പൊ ഞങ്ങളൊക്കെ സഹായിക്കാൻ കേറും…'””

ശോഭമ്മ ഒരു ചെറു ചിരിയോടെ പറഞ്ഞു….

‘”” ഹ്മ്മ്….. അല്ല ചേച്ചി…..
ലക്ഷ്മിയേച്ചി പറഞ്ഞതൊക്കെ ശരിയാണോ…..'””

‘”” എന്ത്……'””????

‘”” പാർവതിയുടെയും ഇന്ദുവിന്റെയും കാര്യം…. ഒന്നുമങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല…..'””

‘”” ഹ ഹ ഹ ഹ ഹ .,.,..,.,
അവളെന്തിനാ കള്ളം പറയുന്നത്…. എല്ലാം സത്യമാണ്…..'””

ശോഭമ്മ പറഞ്ഞു…..

“” എന്നാലും ഇത്രേം പ്രശ്നങ്ങൾ ഉള്ള പെണ്ണിനെ ഇന്ദ്രന് ആലോചിച്ചത് ശരിയാണെന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ….'””

സുഭദ്ര പറഞ്ഞത് കേട്ടപ്പോ ശോഭമ്മ അവരെയൊന്നു നോക്കി……

‘”” അതെന്താ നീ അങ്ങനെ പറഞ്ഞെ…..
ആ കുട്ടി എന്ത് തെറ്റ് ചെയ്തിട്ടാ…..'””

‘”” അവളൊന്നും ചെയ്തിട്ടല്ല ചേച്ചി…..
എന്നാലും അവൾ കാരണം ഈ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നതിൽ എന്താ ഉറപ്പ്…. എനിക്കെന്തായാലും  ഈ ബന്ധം അത്രക്ക് ഇഷ്ട്ടമായില്ല…..
എന്റെ മോള്‌ ഇവിടുള്ളപ്പോ ചേച്ചി ഇതിനു സമ്മതിച്ചല്ലോ……'””

സുഭദ്ര ഇഷ്ടക്കേടോടെ ചോദിച്ചു…..

‘”” എടി ഇത് ഞങ്ങൾ ആലോചിച്ചത് അല്ലല്ലോ…. അവൻ കണ്ടെത്തിയതാ….'””

‘”” എന്നാലും ചേച്ചിക്ക് കാര്യം പറഞ്ഞു മനസ്സിലാക്കിച്ച് ഒന്ന് എതിർത്തോടായിരുന്നോ…. ഈ വീട്ടിലേക്ക് മരുമകളായി എന്റെ മോള്‌ കേറി വരണമെന്ന് എന്റെയൊരു ആഗ്രഹം ആയിരുന്നു… അതല്ലേ ഇപ്പൊ ഇല്ലാതായത്…..'””

സുഭദ്ര പറഞ്ഞു….

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.