⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3012

☠️55☠️

ശ്രീകുലം തറവാട്

ഒരു ദിനം കടന്നുപോയി….. നാളെയാണ് ആ ദിനം….. ഇന്ദ്രന്റെയും ഇന്ദുവിന്റെയും വിവാഹ ദിനം…..

കല്യാണം നാലാൾ അറിയുവാൻ വേണ്ടി വീടിനുമുന്നിൽ പടുകൂറ്റൻ പന്തൽ ഉയർന്നു പൊങ്ങി……

താലികെട്ട് നേരത്തെ തീരുമാനിച്ച പോലെ ഗുരുവായൂർ അമ്പലത്തിൽ തന്നെയാണ്…. അത് കഴിഞ്ഞു വരുന്ന അതിഥികൾക്ക് ഭക്ഷണം ആ നാട്ടിലെ ഒരു വലിയ ഓഡിറ്റൊറിയത്തിലും…..

റിസെപ്ഷൻ രാത്രി വീട്ടിൽ വച്ചുതന്നെയാണ്..

ഒരുക്കങ്ങൾ ഏകദേശം തയ്യാറായിരുന്നു…. ഇനി അതിഥികളെ സ്വാഗതം ചെയ്യണ്ട പണി മാത്രമാണ് ബാക്കി…..

അതിരാവിലെ തന്നെ ആ വീടിനു മുന്നിൽ ഒരു വെള്ള ഹോണ്ട സിറ്റി കാർ വന്നുനിന്നു…..

അതിൽ നിന്നും ഒരു ചുവന്ന സാരി ഉടുത്ത 40 തോളം വയസ്സുള്ള ഒരു സ്ത്രീയും ഒരു വെള്ള മുണ്ടും വെള്ള ജുബ്ബയുമിട്ട് വാലുള്ള ഒരു കണ്ണാടിയും ധരിച്ച 50 നു മുകളിൽ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു മദ്യ വയസ്ക്കനും പുറത്തേക്ക് ഇറങ്ങി…. അയാൾ ശ്രീകുലം വീടിനെ നോക്കി ഒന്ന് ചിരിച്ചു…..

അവരുടെ വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ വീടിനുള്ളിൽ നിന്നും കുടുംബാംഗങ്ങൾ എല്ലാം പുറത്തേക്ക് വന്നു……

ശോഭമ്മ വേഗം പുറത്തേക്ക് വന്ന് ആ സ്ത്രീയെ കെട്ടിപ്പിടിച്ചു…..

‘”” ചേച്ചി….. എത്ര നാളായി കണ്ടിട്ട്….. ആകെ ക്ഷീണിച്ചു പോയല്ലോ…..'””

ശോഭമ്മ അവരെ നോക്കി ചോദിച്ചു…..

‘”” ഓ….. ഒന്ന് പോടി പെണ്ണെ…..
നീ പിന്നെ അങ്ങ് വണ്ണം വക്കുവല്ലേ…..'””

‘”” ഈ ചേച്ചിടെ ഒരു തമാശ….. അല്ല…. മോളെവിടെ……'””

ശോഭമ്മ ചോദിച്ചു……
ആ സമയമാണ് കാറിന്റെ പുറകിലെ ഡോർ തുറന്ന് ഒരു സുന്ദരിയായ പെൺകുട്ടി ഇറങ്ങി വന്നത്…… അവൾ ഓടിവന്ന് അമ്മായി എന്ന് പറഞ്ഞ് ശോഭമ്മയെ കെട്ടിപ്പിടിച്ചു…. അവർ തിരിച്ചു…..

‘”” ശോഭേ….. അവരെ ഇങ്ങനെ പുറത്ത് നിർത്തി സംസാരിക്കാതെ അകത്തേക്ക് വിളിക്ക്….'””

ഇതെല്ലാം കണ്ട് അവിടെ നിന്നിരുന്ന ശങ്കര മേനോൻ പറഞ്ഞു….. ശോഭമ്മ അവരെ കൂട്ടി അകത്തേക്ക് ചെന്നു….

. അത് കഴിഞ്ഞ് അധികം നേരം കഴിയാതെ തന്നെ ഒരു സ്കോർപിയോ കൂടെ അവിടേക്ക് കേറിവന്നു….. ആദ്യം വന്ന അതിഥികളെ വരവേൽക്കാൻ നിന്ന അവർ ആ കാറിനെ കണ്ട് അവിടെ തന്നെ നിന്നു….

അതിൽ നിന്നും ഒരു ഇൻസൈഡ് ചെയ്ത ഷർട്ടും ചതുര കണ്ണടയും ഇട്ട് ഒരു ജന്റിൽമാൻ ലൂക്ക് ഉള്ള ഒരാൾ പുറത്തേക്ക് ഇറങ്ങി…… ഒപ്പം തന്നെ തൊട്ടപ്പുറെ നിന്നും ഒരു ചുരിദാർ ധരിച്ച സ്ത്രീയും ഇറങ്ങി…. രാധമ്മ അവരെ കണ്ട് സന്തോഷത്തോടെ അവിടേക്ക് ചെന്നു….

ഒപ്പം ചന്ദ്രശേഖരനും ശങ്കര മേനോനും അങ്ങോട്ട് പോയിരുന്നു…..

‘”” ഇന്നലെ വരാന്ന് പറഞ്ഞിട്ട് ഇന്നാണോ വരുന്നേ….. എന്താ ഏട്ടാ ഇത്…….'””

രാധമ്മ പരിഭവ സ്വരത്തോടെ ആ ഇൻസൈഡ് ചെയ്ത ആളെ നോക്കി പറഞ്ഞു…. അയാൾ രാധമ്മയെ നോക്കിയൊന്ന് പുഞ്ചിരിച്ചു….

”” എന്റെ രാധേ…… ഒരു തിരക്കിൽ പെട്ടുപോയതാ….. സോറി…. ഞങ്ങൾ ഇങ് എത്തിയല്ലോ…. ഇനി നന്ദുവിന്റെ കല്യാണം കഴിഞ്ഞേ പോകു…. അത് പോരെ നിനക്ക്…..'”

അയാൾ പറഞ്ഞത് കേട്ടപ്പോ രാധമ്മയുടെ മുഖത്ത് സന്തോഷം നിറഞ്ഞു തുളുമ്പി…. രാധമ്മ അയാൾക്കൊപ്പം വന്ന ആ സ്ത്രീയുടെ കയ്യിൽ പിടിച്ചു…..

‘””” ഏട്ടത്തി….. വാ ചോദിക്കട്ടെ……'””

എന്നും പറഞ്ഞു രാധമ്മ അവരെ കൂട്ടി അകത്തേക്ക് നടന്നു….. ചന്ദ്രശേഖരൻ അയാൾക്കാടുത്തേക്ക് ചെന്നു……

‘”” അളിയാ…. സുഖല്ലേ…….'””

‘”” കുഴപ്പില്ല….. അളിയൻ ഇന്നലെ ലാൻഡ് ചെയ്തല്ലേ… എയർപോർട്ടിൽ വരണമെന്ന് വിചാരിച്ചതാ….. പക്ഷെ നടന്നില്ല……'””

അയാൾ പറഞ്ഞു…..

‘”” അതൊന്നും കുഴപ്പില്ല……
അല്ല….. വൈശാഖ്  ഉം ഭാര്യയും വന്നില്ലേ…..'””

ചന്ദ്രശേഖരൻ ചോദിച്ചു…..

”” ആഹ് ബെസ്റ്റ്…..
നിങ്ങളിങ്ങനെ ഒരു മുന്നറിയിപ്പും ഇല്ലാണ്ട് കല്യാണം വച്ചാ അവരെങ്ങനെ വരുമളിയാ….
രണ്ടും us ഇൽ അല്ലെ…… ‘””

അത് കേട്ടപ്പോ ചന്ദ്രശേഖരൻ പൊട്ടി ചിരിച്ചു…. ശേഷം അവരെയും ആകത്തേക്ക് ക്ഷണിച്ചു…..

രാധമ്മയുടേയും ശോഭമ്മയുടെയും കുടുംബക്കാർ ആയിരുന്നു അവർ……

വീട്ടിലേക്ക് കയറിച്ചെന്ന അവർ കുറേ വിശേഷങ്ങളും കുശലങ്ങളും ചോദിച്ചു…..

ഏറെ നാളായി കാണാത്തതിന്റെ പരിഭവം പങ്കുവച്ചു….

അങ്ങനെ അതിഥികൾ കാണുമ്പോൾ ചോദിക്കുന്ന സകല ചോദ്യങ്ങളും അവിടെ ഉയർന്നു….

അല്പം കഴിഞ്ഞപ്പോ ഇന്ദ്രനും നന്ദുവും അവിടേക്ക് ചെന്നു…. എന്നിട്ട് അവരോട് ഓരോ വിശേഷങ്ങളും അന്വേഷങ്ങളും സ്നേഹത്തോടെ ചോദിച്ച് ആദിത്യമരിയാത കാത്തു സൂക്ഷിച്ചു…..

ശ്രീകുലത്ത് ദേവാ രാജ വർമ്മയെ കണ്ടപ്പോ ആ വന്നവരെല്ലാം അദ്ദേഹത്തിന് മതിയായ മര്യാദ നൽകി…. അദ്ദേഹവും അത് തിരികെ കാണിച്ച് അവരോട് സന്തോഷത്തോടെ സംസാരിച്ചു…..

പിന്നെ കല്യാണത്തിന്റെ ഓരോ കാര്യങ്ങൾ ഉള്ളതിനാൽ ആ സംസാരം നീട്ടാൻ അദ്ദേഹം തയ്യാറായില്ല……അത് അവർക്കും മനസ്സിലായിരുന്നു…. അദ്ദേഹം അവിടുന്ന് പുറത്തേക്ക് ചെന്നു……

‘”” അല്ല ലക്ഷ്മി……. എവടെ ഈ വീട്ടിലേക്ക് വരാൻ പോകുന്ന മരുമക്കൾ….ഫോട്ടോ വല്ലതുമുണ്ടോ……….. ‘””

രണ്ടാമത് അവിടേക്ക് വന്ന ആ ജന്റിൽമാൻ ലുക്ക്‌ ഉള്ള ആൾ ലക്ഷ്മിയമ്മയെ നോക്കി ചോദിച്ചു….. അതിന് അവർ ഒന്ന് പുഞ്ചിരിച്ചു…. .

‘””എന്തിനാ ഫോട്ടോ ആക്കുന്നെ….
അവരെ നേരിട്ട് കണ്ട് പരിചയപ്പെട്ടാ പോരെ ഏട്ടാ…..'””

രാധമ്മ പറഞ്ഞു……

‘”” കല്യാണത്തിന് മുന്നേ ഒന്ന് കാണണമെന്ന് തോന്നി…. ചേർച്ച ഉണ്ടോന്ന് നോക്കണമല്ലോ…..'””

അദ്ദേഹം പറഞ്ഞു…..

‘”” ഞാനവരെ വിളിക്കാ….
ഏട്ടൻ നേരിട്ട് കണ്ട് പറ ചേർച്ചയുണ്ടോ ഇല്ലയോ എന്നൊക്കെ…..'””

അത്രയും പറഞ്ഞുകൊണ്ട് രാധമ്മ സ്റ്റൈർകേസ്‌ വഴി മുകളിലേക്ക് നോക്കി ഉറക്കെ വിളിച്ചു…

‘””ഇന്ദു…….
പാറു…….
അച്ചു……. ഇങ്ങോട്ട് വന്നെ……….
ദേ നിങ്ങളെ കാണാൻ ആരൊക്കെയാ വന്നിരിക്കുന്നെന്ന് നോക്കിക്കേ……'””

രാധമ്മ വിളിച്ചു പറഞ്ഞു…..

ആ വിളി കേട്ടതും മുകളിൽ നിന്നും അവർ മൂവരും ഇറങ്ങി വന്നു…..

വീട്ടിലേക്ക് കയറിവന്ന ആ അതിഥികളെയെല്ലാം അവരാദ്യമായാണ് കാണുന്നത്…. അതിന്റെ ഒരു അങ്കലാപ്പും ആ മുഖങ്ങളിൽ ഉണ്ട്…..

‘”” ദേ…. ഇത് രണ്ടുമാ ഞങ്ങളുടെ മരുമക്കൾ….
ഇത് ഇന്ദു….. ഇന്ദ്രന്റെ പെണ്ണ്…..
ഇത് അശ്വതി…. നന്ദുവിന്റെ പെണ്ണ്….
പിന്നെ ഇത് പാർവതി….. ഇന്ദുവിന്റെ ചേച്ചിയാ….'””

ലക്ഷ്മിയമ്മ അവരെ പരിചയപ്പെടുത്തി കൊടുത്തു…… അവർ മൂവരും ആ അതിഥികളെ നോക്കിയൊന്ന് പുഞ്ചിരിച്ചു…..

‘”” എന്റെ ലക്ഷ്മി…..
ആ കുട്ടികൾക്ക് ഞങ്ങളെ അറിയില്ലല്ലോ…..
ഒന്ന് പരിചയപ്പെടുത്തികൊടുക്ക്……'””

അവിടെ നിന്നിരുന്ന ആ ചുരിതാറിട്ട സ്ത്രീ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു…..

‘”” അതിനെന്താ….. പരിചയപ്പെടുത്താലോ….
മോളെ……
ദേ ഇതാണ് രാഘവേട്ടൻ…. രാധയുടെ ഏട്ടനാ….
ഇത് അദ്ദേഹത്തിന്റെ ഭാര്യ ഗോമതി…. ഒരു മോൻ ഉണ്ട്…..
വൈശാഖ്….
Us ൽ ആയതുകൊണ്ട് വന്നിട്ടില്ല……'””

ലക്ഷ്മിയമ്മ പറഞ്ഞു….. അവർ അവരെ നോക്കി കൈ കൂപ്പി ബഹുമാനം നൽകി…..

‘”” പിന്നെ ഇതാണ്  സുഭദ്ര……
ശോഭേടത്തിയുടെ അനിയത്തിയാണ്….
ഇത് അവരുടെ ഭർത്താവ് മാധവേട്ടൻ…..
പിന്നെ ഇത് അവരുടെ മകൾ വൃന്ദ…..'””

രാധമ്മ ആദ്യം വന്ന ആ അതിഥികളെ കൂടെ പരിചയപ്പെടുത്തി….. അവരെയും അവർ കൈകൂപ്പി വന്തിച്ചു…..

സുഭദ്ര പാർവതിയെ ഒന്ന് നോക്കി….

‘”” അല്ല….. പാർവതി മോളുടെ ഭർത്താവ് വന്നില്ലേ…..'””

അവർ ചോദിച്ചു……

‘””” അതിന് പാർവതിമോൾ കല്യാണം കഴിച്ചിട്ടില്ല സുഭദ്രേ……. ‘””

ശോഭമ്മ ഒരു ചെറു ചിരിയോടെ മറുപടി പറഞ്ഞു……

‘”” ഏഹ്…… വിവാഹം കഴിഞ്ഞില്ലേ….ചേച്ചിയുടെ വിവാഹം കഴിയാതെ അനിയത്തിയുടെ കല്യാണം നടത്തുന്നത് ശരിയാണോ ചേച്ചി …..'””

സുഭദ്ര താടിയിൽ കൈ വച്ചുകൊണ്ട് ചോദിച്ചു….. ആ ചോദ്യം പാർവതിയിലും അല്പം വിഷമം നിറച്ചിരുന്നു….. തന്റെ പേരും പറഞ്ഞു ഇന്ദുവിന്റെ ഇഷ്ടത്തെ അകറ്റും പോലേ അവൾക്ക് തോന്നി…..

”” അതെന്താടി…..
ചേച്ചി കെട്ടിയാലേ അനിയത്തിക്ക് വിവാഹം കഴിക്കാവു എന്ന് നിയമം വല്ലതുമുണ്ടോ….'””

ശോഭമ്മ തമാശ രൂപേണ ചോദിച്ചു…..

‘”” അതല്ല ചേച്ചി…..
നാട്ടുനടപ്പ് അങ്ങനെയാണല്ലോ…..അതാ പറഞ്ഞെ…..'””

സുഭദ്ര പറഞ്ഞു…..

‘”” എന്റെ സുഭദ്രേ…. അവൾക്കിപ്പോ വിവാഹം വേണ്ടെന്നും ഇന്ദുവിന്റെ കല്യാണം ആദ്യം നടക്കട്ടെന്നും പാർവതി തന്നെയാണ് പറഞ്ഞത്….. സമയമാവുമ്പോൾ അവൾക്കുള്ള വരനെ ഞങ്ങൾ തന്നെ കണ്ടെത്തി കൊടുത്തോളാ…..'””

ശോഭമ്മ പറഞ്ഞത് കേട്ടപ്പോ സുഭദ്ര വെറുതെയൊന്ന് ചിരിക്കുക മാത്രം ചെയ്തു….

‘”” എന്തായാലും കുട്ട്യോള് രണ്ടാളും നല്ല ചേർച്ചയുണ്ട് ഇവർക്ക്….
എന്നാലും വിവാഹം കഴിയും മുന്നേ ഇവരെ എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നെ….'””

രാധമ്മയുടെ ഏട്ടനായ രാഘവൻ നായർ മനസ്സിലാവാതെ ചോദിച്ചു….. സത്യം പറഞ്ഞാൽ ആ ചോദ്യം ആ മൂന്ന് പെൺകുട്ടികളുടെയും മുഖത്തെ സന്തോഷം തല്ലിക്കെടുത്തും വിധം ആയിരുന്നു……
അവരുടെ മുഖത്തുണ്ടായ മങ്ങലും എല്ലാരും ശ്രദ്ധിച്ചിരുന്നു…..

‘”” മക്കള് അകത്തേക്ക് പൊയ്ക്കോ…..'””

ലക്ഷ്മിയമ്മ അവരുടേയാ വിഷമംകണ്ടപ്പോ പറഞ്ഞു…. അവർ മൂവരും ഉള്ളിലേക്ക് പോയി…. അവിടെ വന്ന ആർക്കും അച്ചുവിനെ കുറിച്ചോ പാറുവിനെയും ഇന്ദുവിനെയും കുറിച്ചോ അറിയില്ല…. അതാണ് അങ്ങനൊരു ചോദ്യം അവിടെ ഉയർന്നതിനുള്ള കാരണം തന്നെ…..

?????????

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.