⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3012

☠️52☠️

നീല നിറത്തിൽ വളരെ ശുദ്ധമായ ജലമുള്ള സ്ഥലം….. കടലിലെ ഉപ്പ് രസം പോലും അവൾക്കവിടെ അറിയുവാൻ സാധിച്ചില്ല……

സാക്ക് തിമിംഗലങ്ങളുടെ സഞ്ചാരം അവസാനിച്ചു…. അവരാ ജലത്തിലൂടെ വട്ടമിട്ടു വളരെ പതിയെ നീന്തുകയാണ്….

റിവ റെയ് ഹാനെ നോക്കി……

‘”” വരു രാജകുമാരി…… നമുക്ക് ഇറങ്ങേണ്ട സ്ഥലമായിരിക്കുന്നു….'””

റെയ് ഹാൻ അത്രയും പറഞ്ഞ ശേഷം ആ തിമിംഗലത്തിന്റെ മുകളിൽ നിന്നും ഇറങ്ങി…. കൂടെ അവളും….

‘”” ദേവാ…..
ഇത് ഏതാണ് സ്ഥലം…… ഇവിടത്തെ ജലമെന്താണ് ഇങ്ങനെ……'”

റിവ ഏറെ കൗതുകത്തോടെ ചോദിച്ചു…..

‘”” ഇവിടം ഇങ്ങനാണ് റിവാ…..
ഇതാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ ഭൂഗർഭ അറ…… ഇവിടുള്ള ജലം ഏറ്റവും ശുദ്ധമായവ ആയിരിക്കും….. പെഹീസ് ലോകത്തെ സ്ത്രീകൾക്ക് അല്ലാതെ ഇങ്ങനൊരു സ്ഥലം ഉണ്ടെന്ന സത്യം ഒരു ജല മനുഷ്യനും എന്തിനേറെ പറയുന്നു ഒരു മനുഷ്യന് പോലും അറിയില്ല…..'””

റിവാന അവൻ പറയുന്നത് ഏറെ അതിശയത്തോടെ കേട്ടിരുന്നു….

‘”” നിനക്ക് കാണണ്ടേ ഞാൻ പറഞ്ഞ ആ മനോഹരമായ ഇടത്തെ….. “””

അവൻ പറഞ്ഞതിന് അവൾ വേണമെന്ന രീതിയിൽ തലയാട്ടി…. റെയ് അവളെ നോക്കിയൊന്ന് ചിരിച്ചു…..

‘”” രാജകുമാരിക്ക് വേഗത്തിൽ നീന്തുവാൻ സാധിക്കുമോ……??'””

‘”” സാധിക്കുമല്ലോ…….'””

‘”” എന്നാ എന്നെ നീന്തി തോൽപ്പിക്കാമോ…..??'””

‘”” അങ്ങയെ ഞാൻ തോൽപ്പിക്കാനോ……??'””

‘”” തോൽപ്പിച്ചാ ആ ഇടം ഞാൻ കാണിക്കാം….'””

റെയ് ഹാൻ പറഞ്ഞു…

‘”” ആഹാ….. അങ്ങനാണോ…..
എന്നാ ഒരു കൈ നോക്കാം…..'”‘

റിവാന മനോഹരമായ ഒരു പുഞ്ചിരി ഉണർത്തിക്കൊണ്ട് പറഞ്ഞു….. റെയ് അവളെ നോക്കിയൊന്ന് ചിരിച്ചു…..

‘”” എന്നാ വരു രാജകുമാരി….. ഞാനാ ഇടത്തേക്ക് പോവുകയാണ്….. എന്റേ ഒപ്പം അവിടെ എത്തുവാൻ സാധിക്കുമോ എന്നൊന്ന് പരീക്ഷിച്ചു നോക്കു……'””

റെയ് ഹാൻ പറഞ്ഞു…. റിവാന എന്തിനും തയ്യാറെന്ന പോലെ ഒന്ന് ചിരിച്ചു….. പെട്ടെന്ന് റെയ് ഹാൻ വേഗത്തിൽ മുന്നോട്ട് നീന്തി…. തൊട്ട് പുറകെ റിവാനയും…..

അവന്റെ വേഗത അവൾ കരുതിയതിലും എത്രയോ മടങ്ങു വേഗത്തിലാണ്….. എന്നാലും അവനൊപ്പം എത്തണമെന്ന തീരുമാനത്താൽ റിവാന വേഗത്തിൽ നീന്തി…..

മുന്നോട്ട് പോകും തോറും റെയ് ഹാൻ അവളുടെ കണ്ണിൽ നിന്നും മറഞ്ഞുപോയി…. അത്രക്ക് വേഗതയാണ് അവന്……

ഏറെ മുന്നോട്ട് പോയിട്ടും അവന്റെയൊരു പൊടി പോലും അവൾക്ക് കാണുവാൻ സാധിച്ചില്ല…… അവസാനം റിവാന അവിടെ നിന്നു….. ഏറെ വേഗത്തിൽ നീന്തിയതിനാൽ അവളല്പം ക്ഷീണിച്ചിരുന്നു…..

4 ഭാഗവും ജലം മാത്രമല്ലാതെ വേറൊന്നും കാണുവാൻ സാധിച്ചില്ല…..

പെട്ടെന്നാണ് ദൂരെ നിന്നും വെടിച്ചില്ല് പോലെ എന്തോ ഒന്ന് വരുന്ന പോലെ അവൾ കണ്ടത്…. അത് കൃത്യം റിവനയുടെ മുന്നിൽ വന്നുനിന്നു….

സത്യത്തിൽ അവളൊന്ന് പേടിച്ചിരുന്നു…. പക്ഷെ അവിടെ എത്തിയ ആളെ കണ്ടപ്പോ അവളിലെ പേടി മാറി…. അത് റെയ് ഹാൻ തന്നെ ആയിരുന്നു….. റെയ് ഹാൻ അവളെ നോക്കിയൊന്ന് ചിരിച്ചു……

‘”” എന്നെ ഇങ്ങനെ പേടിപ്പിക്കാനാണോ ഇവിടേക്ക് കൊണ്ടുവന്നത് ദുഷ്ട്ടാ…….'””

റിവാന അല്പം കോപം നടിച്ച് ചോദിച്ചു…..

‘”” ഹ ഹ ഹ ഹ ഹ,.,,,,…….
എന്താ രാജകുമാരി എന്റെ ഒപ്പം എത്താൻ സാധിക്കുന്നില്ലേ……'””

റെയ് ഹാൻ ചോദിച്ചു…..

‘”” എന്റെ ദേവാ…..
ഞാനില്ല….. എനിക്ക് അങ്ങയെ തോൽപ്പിക്കുവാനുള്ള കഴിവൊന്നും ഇല്ലന്നെ…..'””

റിവാന പറഞ്ഞു……

‘”” എന്നാ ഞാൻ കൊണ്ടുപോകാം….. വാ…..'”

എന്നും പറഞ്ഞ് അവൻ അവൾക്ക് നേരെ കൈ നീട്ടി….. അവൾ അവന്റെയാ കയ്യിലേക്ക് തന്റെ കൈ ചേർത്ത് വച്ചു….. റെയ് അവൾ വലിച്ച് തന്റെ ദേഹത്തേക്ക് അടുപ്പിച്ചു…. ശേഷം പ്രകാശത്തിന്റെ വേഗതയിൽ അവളെയവൻ മുന്നോട്ട് വലിച്ചുകൊണ്ടുപോയി…..

റിവാന അവനെ ഇറുകെ പിടിച്ചു…..

അവരവസാനം പോയി പതിച്ചത് ഒരു ജല ഗോളത്തിന്റെ ഉള്ളിലാണ്…. അതിലേക്ക് അവർ കാന്തിക ശക്തി ഏറ്റു വേഗത്തിൽ തെറിച്ചു വീണു….. അവർ വീണിടത്ത് ജലം പോലും ഇല്ലായിരുന്നു….
റിവാന വീണിടത്ത് കിടന്നുകൊണ്ട് തന്നെ പതിയെ കണ്ണ് തുറന്നു…. അപ്പോൾ അവൾക്ക്  മുന്നിൽ വന്ന ദൃശ്യം ഒരു കൂട്ടം പുല്ലാണ്…..

റിവാന ഒരു ഞെട്ടലോടെ എഴുന്നേറ്റിട്ട് അതിലേക്ക് നോക്കി…. താൻ നിൽക്കുന്നത് ഒരു ദ്വീപിൽ ആണെന്ന് റിവക്ക് മനസ്സിലായി….

അവിടമാകെ നിലാവിന്റെ പ്രകാശമാണ്…..

റിവാന അതിശയത്തോടെ ആകാശത്തേക്ക് നോക്കിയപ്പോ അവൾ ശരിക്കും ഒരിക്കൽ കൂടെ ഞെട്ടി…….

കാരണം അവൾ നോക്കിയ ആകാശത്ത് ഉണ്ടായിരുന്നത് ജല ഗോളത്താൽ മൂടപ്പെട്ട കടൽ ജലമാണ്….. അവിടെ ആകാശമില്ല….
അവൾ നിൽക്കുന്ന ആ ദ്വീപ് ജല ലോകത്തിന്റെ അടിയിലാണെന്നാസത്യം റിവ സ്വയം മനസ്സിലാക്കി….

റിവാന ഏറെ അതിശയത്തോടെ റെയ് ഹാനെ നോക്കി….. അവന്റെ മുഖത്ത് ആ നിമിഷം കണ്ടത് ഒരു പുഞ്ചിരി മാത്രമാണ്…..

‘”” ദേവാ….
ഇത്….. ഇത് ഏതാണ് സ്ഥലം……'””

റിവ ചോദിച്ചു……

‘”” റിവാ…..
ഇതാണ് ഈ ലോകത്തിലെ ഏറ്റവും നിഗൂഢമായ സ്ഥലം…… ജല ലോകത്തിന് അടിയിലെ ഒരേയൊരു ദ്വീപ് ലോകം……'””

റെയ് ഹാൻ പറഞ്ഞു…….

‘”” ഇത് വളരെ മനോഹരമാണ്…… ഭൂമിയിൽ കര ലോകത്ത് ഉള്ളത് പോലെ തന്നെ……””

റിവാന പറഞ്ഞു…..

‘”” അതെ…. എന്നാൽ ഇത് കര ലോകം അല്ല….. ഈ ദ്വീപ് ഒരു മരത്തെ സംരക്ഷിക്കുവാനായാണ് രൂപം കൊണ്ടിരിക്കുന്നത്……….'””

റെയ് ഹാൻ പറഞ്ഞു…..

‘”” ഒരു മരത്തെയോ………….???'””

റിവാന അത്ഭുധത്തോടെ ചോദിച്ചു….

“” അതെ…… ഒരു മരത്തെ തന്നെ…..
വാ കാണിച്ചുതരാം……'””

റെയ് ഹാൻ അവളുടെ കയ്യിൽ പിടിച്ച് ഒരിടത്തേക്ക് നടന്നു…. ഏറെ ദൂരെ നിന്ന് തന്നെ അവളാ കാഴ്ച കണ്ടിരുന്നു…. ആ ചെറിയ ലോകത്ത് സ്ഥിതി ചെയ്യുന്ന ഒരു പടുകൂറ്റൻ മരത്തെ….

അതിന്റെ ചില്ലകൾ ചേർത്തിണക്കി നോക്കിയാൽ തന്നെ ഒരു കാട് നിൽക്കുന്ന പോലെ തോന്നും…. അത്രക്ക് വലുതാണ് അത്…. അവർ ആ മരത്തിനടുത്തേക്ക് എത്തി…..

ആ മരത്തിൽ അടഞ്ഞിരിക്കുന്ന 2 കണ്ണും ഒരു വായും പോലെ ഒരു അടയാളം ഉണ്ടായിരുന്നു….

റിവ അത് വളരെ അതിശയത്തോടെ നോക്കി….

‘”” റിവാ……
ഇതാണ് ഞാൻ പറഞ്ഞ ആ മഹാ രഹസ്യം…
ഗ്രൂട്ട് എന്ന പേരിൽ അറിയപ്പെടുന്ന ഭൂമിയിലെ ആദ്യത്തെ മരം…..
ഇതിന് ഈ പ്രപഞ്ചത്തിന്റെ അത്ര തന്നെ കാലപ്പഴക്കമുണ്ട്….. ജലത്താലും വായുവിനാലും അഗ്നിയാലും പോലും ഇതിനു നാശം വിധിക്കുവാൻ സാധിക്കില്ല…..
പെഹീസ് ലോകത്തെ സകല സ്ത്രീകളും ഇതിന്റെ ബീജത്താൽ ജന്മം കൊണ്ടുവരാണ്…. എന്റെ മാതാവ് ഒഴികെ…… ഞങ്ങളുടെ ഒക്കെ അമ്മയാണെന്ന് വേണമെങ്കിൽ പറയാം ഈ മരത്തെ……'””

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.