⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3012

☠️51☠️

⚔️ പെൻസിമ ജല ലോകം ⚔️

റെയ് ഹാനും റിവാനയും ആ ലോകത്തിലൂടെ നീന്തി  കളിക്കുകയാണ് …. ഇരുവരും ഏറെ സന്തോഷത്തിലുമാണ്…..

റിവാന അവനെ കൂട്ടി ഒരിടത്തേക്ക് പോയി നിന്നു…..

ആ ലോകത്തെ ഏറ്റവും വലിയ പാതാള ഗുഹയായ പേഹീസ് ദ്വാരത്തിനു മുന്നിൽ….

അവൾ അതിലേക്ക് തന്നെ നോക്കി നിന്നു…..

ലോകം കാണാത്ത മഹാദ്ഭുദ്ധമായ ഒരിടം…..

ഭൂമിക്കുള്ളിലെ ഭീമൻ പാതാളം…….

കാണുമ്പോൾ തന്നെ ഭീതി ഉണർത്തുന്ന കാഴ്ച…..

റിവാന അല്പം ഭയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി…..

‘”” എന്താ രാജകുമാരി…..??'””

റെയ് ഹാൻ ചോദിച്ചു……

‘”” ഈ ജല പാതാളത്തിനുള്ളിലേക്കല്ലേ പണ്ട് മഹാരാജാവ് ഓടിനെ വലിച്ചെറിഞ്ഞത്……..??'””

റിവാന ചോദിച്ചു……

‘”” അതെ……
എന്റെ പിതാവിന്റെ കഥ തുടങ്ങുന്നത് ഇവിടെ നിന്നുമാണ്….. എന്റെ മാതാവിന്റെ ജന്മ ദേശം……..'””

‘”” ഇതിന് എത്ര ആഴം ഉണ്ടാവും ദേവാ……'””

റിവാന കൗതുകത്തോടെ ചോദിച്ചു……

‘”” ഈ സമുദ്രത്തിന് എത്രയടി താഴ്ച കാണും രാജകുമാരി……???'””

“” മ്മ്……. ഏകദേശം ഒരു 4000 അടി കാണുമല്ലോ…….'””

‘”” എന്നാ ആ 4000 അടി താഴ്ചയിലേക്ക് വീണ്ടും പോയാലാണ് ഈ ലോകത്തേക്ക് എത്തുക…….'””

റിവാന അതിശയത്തോടെ റെയ് ഹാനെ നോക്കി…..

‘”” 4000 അടിയോ…….??'””

‘”” അതെ……
ഈ ലോകം ഒരുപാട് വലിതാണ് രാജകുമാരി…. അതിന്റെ 4ൽ ഒരു ഭാഗം പോലുമില്ലിത്……'””

റെയ് ഹാൻ പറഞ്ഞു……

‘”” അങ്ങ് ആ ലോകത്തേക്ക് പോയിട്ടുണ്ടോ……??'””

റിവാന ചോദിച്ചു……

‘””” പോയിട്ടുണ്ട്…. പല തവണ…..
പിതാവിനെ ഓർമ വരുമ്പോഴേല്ലാം ഞാനവിടെ പോകും…. കാരണം അവിടെയാണ് അദ്ദേഹത്തിന്റെ ഉത്ഭവം….. അദ്ദേഹം ആരെന്ന് സ്വയം മനസ്സിലാക്കിയ ലോകം….. എന്റെ അമ്മയെ കണ്ടുമുട്ടിയ ഇടം…..'””

റെയ് ഹാൻ പറഞ്ഞു…..

‘”” ദേവാ…….'””

‘”” പറഞ്ഞോ……'””

‘”” എനിക്കാ ലോകം കാണുവാൻ തോനുന്നു….. എന്നെ കൊണ്ടുപോകുമോ അവിടെ…..'””

റിവാന അടങ്ങാത്ത കൗതുകത്താൽ അവന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു….. റെയ് അവളെ നോക്കിയൊന്ന് ചിരിച്ചു……

‘” രാജകുമാരിക്ക് പോണോ അവിടെ……'””

‘”” ഹ്മ്മ്……..'””

‘”” ഇത്ര വലിയ പതാളത്തിലൂടെ അവിടേക്ക് പോകുവാൻ ഭയമില്ലേ……'””

‘”” ഉണ്ട്….. പക്ഷെ ഒപ്പം അങ്ങുണ്ടല്ലോ……'”

അവൾ പറഞ്ഞത് കേട്ടപ്പോ അവനൊന്നു ചിരിച്ചു….. ശേഷം അവൾക്ക് നേരെ തന്റെ കൈ നീട്ടി…..
റിവാന പതിയെ തന്റെ മനോഹരമായ കൈ അവന്റെ കയ്യിലേക്ക് ചേർത്ത് വച്ചു…..

റെയ് അവളെ ചേർത്ത് പിടിച്ച് ആ ദ്വാരത്തിന്റെ ഉള്ളിലേക്ക് നീന്തി…..

അകത്തേക്ക് പോകുംതോറും അതിന്റെ ആഴം വർധിച്ചു…… അല്പം കൂടെ കഴിഞ്ഞപ്പോഴാണ് അവരുടെ വഴി മാർഗ്ഗത്തിൽ ഒരു ഭീമൻ ചുഴലി രൂപം കൊണ്ടത്…… റിവ അത് കണ്ട് ഭയത്തോടെ അവനെ നോക്കി…… അവൻ അവളെയും…..

‘”” ഭയം വേണ്ടാ….. ഞാനില്ലേ കൂടെ…..'””

റെയ് അവളോട് പറഞ്ഞു…. അവന്റെയാ വാക്കുകൾ അവളിലെ ഭയത്തെ പാടെ മായ്ചുകളഞ്ഞു……റെയ് അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു പിടിച്ചു….

ആ ചുഴലി അവരെ ചുറ്റി വിഴുങ്ങുവാൻ തുടങ്ങി….. കടലിന്റെ ആഴത്തിലേക്ക് എത്തിക്കുന്ന ആ ഭീമൻ ചുഴലിയിൽ അവർ ഇരുവരും ഒരു വെടിയുണ്ടയുടെ വേഗത്തിൽ അകത്തേക്ക് സഞ്ചരിച്ചു….. റിവാ കണ്ണുകളടച്ച് അവനെ കെട്ടിപ്പുണർന്നാണ് കിടന്നത്…..

ഭയം ഒട്ടുമില്ല…. കാരണം കൂടെ തന്റെ പ്രാണ നാഥൻ കൂടെയുണ്ട്….അവസാനമാ ചുഴലി അവസാനിച്ചു…..

4000 അടി താഴ്ചയുള്ള ആ ലോകത്തേക്ക് അവരെത്തിപ്പെട്ടു……

‘”” റിവാ….. കണ്ണ് തുറക്ക്……'””

അവിടെ എത്തിയിട്ട് കൂടി ഇറുകെ കണ്ണുകളടച്ച് തന്നെ കെട്ടിപിടിച്ച് നിൽക്കുന്ന റിവയെ നോക്കി റെയ് ഹാൻ പറഞ്ഞു…. അവൾ പതിയെ അവളുടെ സുവർണ്ണ നേത്രങ്ങൾ തുറന്നു….

കണ്ണുകൾ തുറന്ന അവൾ പാടെ അതിശയിച്ചുപോയി…..

ആ പാതാള ലോകത്ത് പെൻസിമാ ജലലോകത്തേക്കാൾ മനോഹരമായ ഒരു സാമ്പ്രാജ്യം അവൾ കണ്ടു…… പെഹീസ് ജല ലോക സാമ്പ്രാജ്യം…..

അതിന് മുകളിലൂടെ മൂന്ന് സാക്ക് തിമിംഗലങ്ങൾ വട്ടമിട്ടു നീന്തി കളിക്കുന്നുണ്ട്…..

റിവ അതിശയത്തോടെ റെയ് ഹാനെ നോക്കി…

‘”” ഇതാണ് റിവാ……
എന്റെ മാതാവിന്റെ ജനിച്ചു വളർന്ന വീട്……
ദൈവം നിർമിച്ച ലോകം….. വാ…. കാണിച്ചു തരാം……'””

റെയ് ഹാൻ അതും പറഞ്ഞു മുന്നോട്ട് നീന്തി… കൂടെ അവളും ചെന്നു….. പോകും വഴി പണ്ട് അറ്റ്ലാനയും ഓടിനും യുദ്ധം ചെയ്ത ആ വലിയ ജല മൈതാനവും….
ഖലീസിയുടെ മാളികയും അറ്റ്ലാനയുടെ കൊട്ടാരവും എല്ലാം അവളെ അവൻ കാണിച്ചു….

അവസാനം ആ ലോകത്തെ ഏറ്റവും മനോഹരമായ ഒരിടത്ത് അവർ പോയിരുന്നു….
റിവ റെയ് ഹാന്റെ മടിയിൽ ഇരുന്ന് നെഞ്ചിൽ തല ചായ്ച്ചാണ് ഇരുന്നത്…..

അവിടുന്ന് നോക്കിയാൽ ആ ലോകം മുഴുവനും വളരെ നന്നായി തന്നെ കാണാം…..

‘”” ദേവാ…….'””

റിവ പതിയെ അവനെ വിളിച്ചു…..

‘”” ഹ്മ്മ്…….?'”

‘”” എനിക്ക് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല……
ഈ പാതാള ലോകത്ത് ഇങ്ങനൊരു ലോകമോ……'””

‘”” റിവാ….
എല്ലായിടത്തും ഓരോ നിഘൂടതകൾ കാണും….. അതുപോലെ ഒന്നാണ് ഇതും…..'””

‘”” എന്തായാലും എനിക്ക് ഒത്തിരി ഇഷ്ട്ടമായി…. ഇവിടെ വച്ചല്ലേ മഹാരാജാവും മാതാവും പ്രണയിച്ചത്……'””

റിവാന ചോദിച്ചു…..

‘”” അതെ…..
ഇടക്ക് ഞാനും അമ്മയും ഇവിടെ വരും….. അമ്മക്ക് ഇതിപ്പോ ഒരു നൊമ്പരമുണർത്തുന്ന ലോകമാ…… ഈ ലോകത്തിലെ ഓരോ ചുമരിൽ പോലും പിതാവിന്റെ ഓർമകളാ……'””

റെയ് ഹാൻ വിഷമത്തോടെ പറഞ്ഞു…..

“”” അതൊന്നും ഓർത്ത് വിഷമിക്കണ്ടാ ദേവാ….
എല്ലാം കഴിഞ്ഞില്ലേ……'””

‘”” ഹ്മ്മ്…കഴിഞ്ഞു…..
ഞാൻ ഒന്നും ഓർക്കാൻ ആഹ്രഹിക്കുന്നില്ല… പക്ഷെ മനസ്സ്…..'””

റെയ് പറഞ്ഞു……

‘”” മനസ്സൊക്കെ അവിടെ നിക്കട്ടെ….. ഈ ലോകത്തെ ഏറ്റവും മനോഹരമായ ഒരിടത്തേക്ക് എന്നെ കൊണ്ടോവാൻ പറ്റോ…..'””

റിവാന അവന്റെ മനസ്സ് മാറ്റാനായി ചുമ്മാ ചോദിച്ചു…. അവൻ അവളെ നോക്കിയൊന്ന് ചിരിച്ചു….

‘””ഈ സ്ഥലത്തിന് മനോഹാരിത കുറഞ്ഞുപോയോ റിവാ……'””

റെയ് ചോദിച്ചു…..

‘”” ഇല്ലാ….. ഒത്തിരി നിഘൂടമായ സ്ഥലമാണെന്നല്ലേ പറഞ്ഞെ…. അപ്പൊ ഇതിലും മനോഹരമായ സ്ഥലം കാണുമല്ലോ…..'””

റിവാന കുസൃതിയോടെ പറഞ്ഞു….

‘””ഇതിലും മനോഹരമായ ഒരിടം ഉണ്ട്…. പക്ഷെ ഒരുപാട് സഞ്ചരിക്കണം…..'””

‘”” ഇത്രേം ആഴത്തിലേക്ക് വന്നതല്ലേ നമ്മൾ….. അപ്പൊ ഇനിയും സഞ്ചാരിച്ചാൽ എന്താ കുഴപ്പം…. ഞാൻ തയ്യാറാണ്…….'””

റിവ പറഞ്ഞു…. റെയ് അവളെ നോക്കി പതിയെ ഒന്ന് ചിരിച്ചു…..

ശേഷം അവിടുന്ന് എഴുന്നേറ്റു…. കൂടെ അവളും…..

റെയ് തന്റെ വാഹനമായ സാക്ക് തിമിംഗലങ്ങളെ സ്മരിച്ചു….. ആ നിമിഷം ആ
തന്നെ 3 സാക്ക് തിമിംഗലവും അവിടേക്ക് പാഞ്ഞെത്തി….

അതിൽ ഒരു തിമിംഗകത്തിനു മുകളിലേക്ക് റിവാനയെ ഇരുത്തിയ ശേഷം റെയ് ഹാൻ അവൾക്ക് പുറകെ കേറിയിരുന്നു…..

ശേഷം അവളെ ചേർത്ത് പിടിച്ചു…..

‘” രാജകുമാരി……..'””

റെയ് അവളുടെ ചെവിയോട് ചുണ്ട് ചേർത്ത് വിളിച്ചു…..

‘”” എന്തോ…….??'””

‘”” ഈ ലോകത്തെ ഏറ്റവും വലിയ നിഘൂട സ്ഥലം കാണണ്ടേ……'””

അവൾ അവനെ ഒന്ന് നോക്കി… ശേഷം വേണമെന്ന രീതിയിൽ തലയാട്ടി…..

‘”” പിടിച്ചിരുന്നോ…. നമ്മൾ പോവാൻ പോവുകയാണ്…..ദേവി സ്വപ്നം പോലും കാണാൻ സാധിക്കാത്ത ആ ഇടത്തേക്ക്…..'””

അവൻ പറഞ്ഞത് കേട്ടപ്പോ അവളാ തിമിംഗലത്തെ പിടിച്ചിരുന്നു….. റെയ് അവളുടെ പുറകിൽ ചേർന്നിരുന്നു…. ശേഷം അതിനെ വേഗത്തിൽ മുന്നോട്ട് പായിച്ചു…

ക്രമതീതമായി അവയുടെ വേഗത വളരെ അധികം വർധിച്ചു…. റിവാന അതിൽ നിന്നും തെറിച്ചു പോവാതിരിക്കുവാനായി റെയ് ഹാൻ അവളെ മുറുകെ പിടിച്ചിരുന്നു…..

കുറെ കൂടി മുന്നോട്ട് പോയപ്പോൾ അവയുടെ ദിശ  മാറി…. ആ തിമിംഗലങ്ങൾ  ആ പാതാള ലോകത്തിലുള്ള മറ്റൊരു പാതാള ഗുഹയിലേക്ക് ഇരച്ചു കയറി…..

അവരുടെ കണ്ണിലെ കാഴ്ച മങ്ങി…. മുഴുവൻ ഇരുട്ട്….
കൂടെ ഇരിക്കുന്നയാളെ പരസ്പ്പരം പോലും കാണുവാൻ സാധിക്കാത്ത അത്ര ഇരുട്ട്….

എന്നാൽ റെയ് ഹാന് എല്ലാം വളരെ വ്യക്തമായി കാണാം… സാധാരണ കടലിലെ ഇരുട്ടിനെ ഒരുവിധം എല്ലാ ജല മനുഷ്യനും അതിജീവിക്കാൻ സാധിക്കും…. അതിനെ പോലും തോല്പ്പിക്കും വിധം അത്ര തീവ്രമാണ് അവിടുള്ള ആ അന്തകാരം…

ജലം കറുത്ത നിറമായി മാറിയോ എന്ന് വരെ റിവാന സംശയിച്ചുപോയി…

പെട്ടെന്ന് റെയ് ഹാന്റെ ഗോൾഡൻ ട്രിഡന്റ് വെട്ടി തിളങ്ങി….. അതോടെ അവിടമെങ്ങും വെളിച്ചം പകർന്നു….. ആ വെളിച്ചതിലൂടെ റിവാന താൻ സഞ്ചരിക്കുന്ന സ്ഥലത്തെ വളരെ വ്യക്തമായി കണ്ടു…..

അതൊരു ഭീമൻ ഗുഹ തന്നെയാണ് …..
ചുറ്റിനും പാറകൾ മാത്രം….. അതിലൂടെ വളരെ വേഗതയിലാണ് അവർ പോകുന്നത്…..

കുറേ കൂടെ മുന്നോട്ട് പോയപ്പോൾ ആ ഗുഹ അവസാനിച്ചു…. അവിടമാകെ വെളിച്ചം പടർന്നു….. ഏറെ അതിശയത്തോടെ റിവാന അവിടെക്ക് നോക്കി…..

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.