⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3012

☠️48☠️

‘”” ഒന്നുല്ല അങ്കിൾ…..
ആദ്യായി കാണല്ലേ….. അതാ……'””

ഇന്ദു മറുപടി പറഞ്ഞു……

‘”” അങ്ങനൊന്നും കരുതണ്ടാ….. ഇവിടുള്ളവരെ പോലെ തന്നെയാ ഞാനും….
പിന്നെ ഈ അങ്കിൾ വിളിയൊന്നും വേണ്ടാ ട്ടോ…
ഇന്ദ്രൻ എന്നെ ചെറിയച്ച എന്നാ വിളിക്കുക…. നിങ്ങളും അങ്ങനെ തന്നെ വിളിച്ചോ……'””

അദ്ദേഹം പറഞ്ഞതിൽ അവർ തലയാട്ടി സമ്മതം മൂളി…..

‘”” നിങ്ങളെ കുറിച്ചെല്ലാം എനിക്കറിയാം…..
രാധ പറഞ്ഞിട്ടുണ്ട്….. പക്ഷെ 2 ദിവസം മുന്നേ ഉണ്ടായ കാര്യങ്ങൾ ഇന്ന് കാറിൽ വരുമ്പോ നന്ദു പറഞ്ഞാണ് അറിഞ്ഞത്….. രണ്ടുപേരും ഒരുപാട് പേടിച്ചോ…….??'””

ചന്ദ്രൻ ചോദിച്ചു…..

‘”” ഹ്മ്മ്…. അല്പം പേടി ഉണ്ടാർന്നു…..
ഇപ്പൊ ഒക്കെയാണ്…….'””

പാറുവാണ് മറുപടി പറഞ്ഞത്…..

‘”” എന്നാലും നിങ്ങടെ കാര്യങ്ങൾ ഒത്തിരി വിഷമം ആണല്ലോ മക്കളെ……
ഈ ദുഷ്ടന്മാർക്ക് ഇത് എന്തിന്റെ കേടാ…..
നിങ്ങളുടെ എല്ലാം അപഹരിച്ചില്ലേ…. എന്നിട്ടുമെന്താ ഇങ്ങനെ വിടാതെ പിന്തുടരുന്നേ…….'””

ചന്ദ്ര ശേഖരൻ ചോദിച്ചു……

‘”” അത് പറഞ്ഞിട്ട് കാര്യല്ല ചെറിയച്ച…… എല്ലാം ഞങ്ങടെ വിധിയാ….. അവർക്ക് കുടുംബ പക തലക്ക് പിടിച്ചിരിക്കാ…… ആ നാട്ടിലുള്ളവർക്ക് അങ്ങനൊരു ഭ്രാന്ത്‌ തലക്ക് പിടിച്ച പിന്നെ അടിത്തറ ഇളക്കാതെ വെറുതെ വിടില്ല…..'””

ഇന്ദു വിഷമത്തോടെ പറഞ്ഞു……

‘”” മോള്‌ വിഷമിക്കണ്ടാ……
അങ്ങനെ അടിത്തറ ഇളക്കാൻ വരുന്നവരുടെ അടിവെര് പിഴുതെറിയുന്ന സ്വഭാവമുള്ളവരാ ഞങ്ങൾ ശ്രീകുലത്തുകാർ….. ഈ വിവാഹങ്ങൾ ഒന്ന് കഴിഞ്ഞോട്ടെ…..'””

ചന്ദ്ര ശേഖരൻ ഉള്ളിലെ അടങ്ങാത്ത കോപം മറക്കാതെ തന്നെ അവരോട് പറഞ്ഞു…..

‘”” അതൊന്നും വേണ്ടാ ചെറിയച്ച……
കഴിഞ്ഞത് കഴിഞ്ഞു……'””

പാറു പറഞ്ഞു…..

‘”” മോൾക്ക് തോന്നുന്നുണ്ടോ എല്ലാം കഴിഞ്ഞെന്ന്…..'””

ചന്ദ്രശേഖരൻ പാറുവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…. അവളൊന്നും മിണ്ടാതെ തല താഴ്ത്തുകയാണ് ചെയ്തത്…..

‘”” ഇതങ്ങനെ തീരുന്ന പ്രശ്നമൊന്നുമല്ല മോളെ…… അവരിനിയും വരും…. കൊത്താൻ വരുന്ന മൂർക്കന്റെ പത്തി നോക്കി അടിച്ച് വിടരുത്…. ആ തല അറുത്ത് വിടണം… ഇല്ലെങ്കിൽ മുറിവുണക്കി പിന്നെയും നിങ്ങളെ തേടി വരുമവർ…..'””

ചന്ദ്രശേഖരൻ പറഞ്ഞു……

‘”” ഒന്നും വേണ്ടാ……
എനിക്ക് പേടിയാ…. ഞങ്ങളുടെ കണക്ക് ചോദിക്കാൻ പോയി നിങ്ങൾക്കാർക്കെങ്കിലും എന്തെങ്കിലും പറ്റുമോ എന്ന പേടി…… ഒന്നിനും മടിക്കാത്തവരാ അവർ….. ഞങ്ങൾ കാരണം ഇവിടെ ആർക്കെങ്കിക്കും എന്തെങ്കിലും പറ്റിയ അത് സഹിക്കാനുള്ള മനക്കരുത്ത് ഇല്ല എനിക്ക്….. എന്നെ സ്നേഹിക്കുന്നവരെ ഒക്കെ എന്റെ കണ്മുന്നിൽ വച്ചാ അവൻ കൊന്നത്…..'””

ഒരു പൊട്ടികരഞ്ഞാണ് അത് പറഞ്ഞത്….. ഇന്ദു അവളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു….. ചന്ദ്ര ശേഖരനും അത് കണ്ടപ്പോ എന്തോപോലെ ആയി…..

‘” മോള്‌ കരയല്ലേ…….
ഞാൻ ചുമ്മാ ചോദിച്ചെന്നെ ഉള്ളു…. ആ കണ്ണീരൊക്കെ തുടച്ച് നല്ല കുട്ടി ആയിക്കെ…..'””

ചന്ദ്ര ശേഖരൻ പറഞ്ഞു…..
പാറു പതിയെ കരച്ചിൽ നിർത്തി തന്റെ നനഞ്ഞ കണ്ണുകൾ തുടച്ച് അദ്ദേഹത്തെ നോക്കി….

‘”” ഇങ്ങനെ എപ്പോളും വിഷമിച്ചിരിക്കരുത്….
നിങ്ങൾ ആരുമില്ലാത്ത അനാഥരോന്നും അല്ലല്ലോ….. ഞങ്ങളുണ്ട് ഒപ്പം…..'””

ചന്ദ്രശേഖരന്റെ ആ വാക്കുകൾ അവരിൽ ഏറെ ആശ്വാസം പകർന്നു…..

‘”” പിന്നെ നിങ്ങളെ ഇവിടേക്ക് വിളിപ്പിച്ചത് ചുമ്മാ സംസാരിക്കാൻ മാത്രമല്ല….. ഒരു നന്ദി പറയാനാണ്……'”””

അദ്ദേഹം പറഞ്ഞത് കേട്ട് പാറുവും ഇന്ദുവും ഒന്നും മനസ്സിലാവാതെ എന്തെന്ന ഭാവത്തിൽ നോക്കി….

‘”” നന്ദി പറയാനോ……
എന്തിനാ ചെറിയച്ച……..'””

പാർവതി ചോദിച്ചു…..

‘”” ഞാൻ ഇവിടേക്ക് വന്നപ്പോ നിറഞ്ഞ സന്തോഷത്തോടെ വന്ന എന്റെ വീട്ടുകാർക്ക് വേണ്ടി…….
നിങ്ങൾക്ക് അറിയോ….. ന്റെ മോള്‌ മരിച്ചിട്ട് ഒരു മാസം കഴിഞ്ഞപ്പോ ഈ നാട് വിട്ട് പോകേണ്ട ഗതികേട് വന്നവനാ ഞാൻ……
അന്ന് ഞാനിവിടം വിട്ട് ഇറങ്ങുമ്പോൾ ഇതൊരു മരണ വീട് തന്നെ ആയിരുന്നു…… സമാധാനവും സന്തോഷവും എല്ലാം നഷ്ട്ടപ്പെട്ട ഒരു മരണ വീട്…..
എന്നാൽ മാസങ്ങൾക്കു ശേഷം ഞാനിവിടെ കേറി വന്നപ്പോ എനിക്കാ പഴയ ഫീൽ തോന്നിയില്ല…..
എന്നിൽ നിന്നും എന്റെ കുടുംബത്തിൽ നിന്നും നഷ്ടമായ എല്ലാ സന്തോഷവും ഇപ്പോളിവിടെ ഉണ്ട്….. എന്റെ മോള്‌ ഒഴികെ…….
ഇതിനെല്ലാം കാരണം നിങ്ങളാണെന്ന് എനിക്ക് വളരെ നന്നായി അറിയാം….. ഒത്തിരി നന്നിയുണ്ട്……'””

ചന്ദ്രശേഖരൻ അവർക്ക് മുന്നിൽ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു….. അവർക്ക് ഇരുവർക്കും അത് കണ്ടപ്പോ എന്തോ പോലെയായി……

ഇന്ദു വേഗം ചെന്ന് അദ്ദേഹത്തിന്റെ കൂപ്പിയ കൈ പിടിച്ച് മാറ്റി…..

‘”” എന്താ ചെറിയച്ച ഇത്……
ഞങ്ങളെ രക്ഷിച്ചതും സംരക്ഷിച്ചതുമൊക്കെ നിങ്ങളല്ലേ….. എന്നിട്ടെന്തിനാ ഇങ്ങനെ ചെയ്യുന്നേ……'””

ഇന്ദു വിഷമത്തോടെ ചോദിച്ചു…..

‘”” അത് മോൾക്ക് പറഞ്ഞാ മനസ്സിലാവില്ല…..
എന്തൊക്കെ ആയാലും വിവാഹം പെട്ടെന്ന് ആയത് നന്നായി…. പൂർണ്ണമായും നിങ്ങളീ വീട്ടിലെ ആവാൻ പോവല്ലേ..,…'””

അദ്ദേഹം പറഞ്ഞതിന് അവർ ഇരുവരുമൊന്ന് ചിരിക്കുക മാത്രം ചെയ്തു…..

‘”” പിന്നെ മക്കളെ…….
രുദ്രനിപ്പോ എങ്ങനെ ഉണ്ട്……. “””

ചന്ദ്ര ശേഖരൻ ചോദിച്ചു…..

‘”” ഏട്ടൻ ഇന്നലെ വരെ ഇവിടെ ഉണ്ടാർന്നു അച്ഛാ…… ഇന്ന് കാണാനില്ല….'””

ഇന്ദു നിഷ്‌ക്കളങ്കതയോടെ പറഞ്ഞു….

‘”” അതല്ല മോളെ…. അവൻ എല്ലാരോടും മിണ്ടോ എന്നാ ചോയ്ച്ചേ……'””

ചന്ദ്ര ശേഖരൻ ചോദിച്ചു…..

‘”” ഇല്ല ചെറിയച്ച…….
ആരോടും ഒന്നും മിണ്ടില്ല…..മിണ്ടുക പോട്ടെ…. ഒന്ന് ചിരിക്കുക പോലും ചെയ്യില്ലന്നെ…… എപ്പോളും മുഖം വീർപ്പിച്ച് നടത്താ……ഇന്ദ്രേട്ടനോടൊന്നും വലിയ കുഴപ്പില്ല…. പിന്നെ ഇവിടെ വന്നാ എപ്പോളും ആ റൂമിൽ കേറി പുറത്തിറങ്ങാതെ വാതിലടച്ച് ഇരിക്കായിരിക്കും……'””

ഇന്ദു പറഞ്ഞു….. അത് കേട്ടപ്പോ ചന്ദ്രശേഖരന്റെ മുഖമൊന്നു മങ്ങി….

‘”” അവനാകെ മാറി…..
എന്നോട് മുമ്പത്തെ സ്നേഹം ഒന്നും കാണില്ല…. അതല്ലേ ഇന്ന് ഞാൻ വരുന്നത് അറിഞ്ഞിട്ടും ഇവിടുന്ന് മാറിനിന്നത്……'””

ചന്ദ്രശേഖരൻ വിഷമത്തോടെ തല താഴ്ത്തി പറഞ്ഞു…. അത് കേട്ടപ്പോ അവർക്ക് രണ്ടുപേർക്കും വിഷമം തോന്നി…..
പാറുവിന് രുദ്രനോട് ദേഷ്യമാണ് തോന്നിയത്….. കാരണം അവനെ സ്നേഹിക്കുന്നവരെ അല്ലെ ഇങ്ങനെ വേദനിപ്പിക്കുന്നത്…

‘”” അതൊന്നുമാവില്ല ചെറിയച്ച….. വല്ല അത്യാവശ്യത്തിനും പോയതാവും…… വിഷമിക്കല്ലേ…. “”

ഇന്ദു അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി പറഞ്ഞു…. ചന്ദ്രശേഖരൻ അത് കേട്ടപ്പോ ചെറുതായോന്ന് ചിരിച്ചു….

‘”” നിങ്ങൾക്ക് അറിയോ……
ന്റെ മോളുടെ ഏറ്റവും വലിയ ആഗ്രഹമാ അവനെ വിവാഹം കഴിക്കണമെന്ന്…..
അവൾ ഈ ജീവിതത്തിൽ എന്നോട് ഒരു ആവശ്യം പറഞ്ഞിട്ടുണ്ടെൽ അത് രുദ്രേട്ടനെ എനിക്ക് തരണം എന്ന് മാത്രമാ…… അത്രക്ക് സ്നേഹയിരുന്നു…..
പണ്ടൊക്കെ ഈ രുദ്രനും ഇന്ദ്രനും തമ്മിൽ കണ്ടാ പിന്നെ തല്ലാ…. അവരിങ്ങനെ തല്ലും കൂടി ചോരയും ഒലിപ്പിച്ചു വന്നാ പിന്നെ മാറി നിന്ന് കരയലാണ് അവളുടെ പണി…..
അത് പോലെ തന്നാ അവനും…. അവൾക്കൊരു ചെറു മുറിവ് പറ്റിയാ പോലും ഒത്തിരി വിഷമാ വും അവന്…… അന്നൊക്കെ ഈ വീട് സ്വർഗ്ഗം ആയിരുന്നു… ഇന്ന് മാറ്റങ്ങൾ വന്നാലും അവൻ മാത്രം ഇങ്ങനെ തന്നെ…..
അല്ലെങ്കിലും അത്ര പെട്ടെന്ന് മറക്കുന്ന കാര്യങ്ങൾ അല്ലല്ലോ ഒന്നും…..
രുദ്രന്റെ കാര്യം ആലോചിക്കുമ്പോ ഉള്ളിൽ തീയാ…
അവന്റെ ജീവിതം ഇനി എങ്ങനെ മുന്നോട്ട് പോകും…. അവനൊരു പെണ്ണിനെ വിവാഹം കഴിക്കുമോ….. സ്നേഹിക്കുമോ അങ്ങനെ കൊറേ വിഷമങ്ങൾ…..'”

അദ്ദേഹം പറഞ്ഞതെല്ലാം വിഷമത്തോടെ അവർ കേട്ട് നിന്നു…..

‘”” വിഷമിക്കല്ലേ ചെറിയച്ച….. ഏട്ടനെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു പെണ്ണ് രുദ്രേട്ടന്റെ ജീവിതത്തിലേക്ക് കടന്നുവരും…..അന്നീ ഉഡായിപ്പൊക്കെ മാറി ആള് ഹാപ്പി ആവും നോക്കിക്കോ…..'””

ഇന്ദു അദ്ദേഹത്തെ നോക്കി പറഞ്ഞു….. അദ്ദേഹവും അങ്ങനെ തന്നെ നടക്കട്ടെ എന്ന് ഉള്ളിൽ പ്രാർത്ഥിച് ആശ്വസിച്ചു…..

സംസാരം എല്ലാം കഴിഞ്ഞപ്പോൾ അവർ ഹാളിലേക്ക് ചെന്നു….. ചന്ദ്രശേഖരൻ തന്റെ റൂമിൽ ചെന്ന് ഒന്ന് കുളിച്ചു ഫ്രഷ് ആയി ഡ്രസ്സ്‌ ഒക്കെ മാറ്റി വന്നു……

ഡെയിനിങ് ടെബിളിൽ അദ്ദേഹത്തിന് ഇഷ്ട്ടമായ എല്ലാ വിഭവങ്ങളും തയ്യാറാക്കി വച്ചിട്ടുണ്ട്…..

ചന്ദ്ര ശേഖരൻ അവിടെ ഇരുന്ന് എല്ലാം വളരെ ആസ്വദിച്ച് കഴിച്ചു തീർത്തു….. ഏറെ നാൾ കഴിഞ്ഞു വന്നത് കൊണ്ട് തന്നെ വീട്ടിലെ ഭക്ഷണം ഏറെ രുചികരമാണ്……

അതിന് പാചകം ചെയ്ത റോസമ്മയെയും ലക്ഷ്മിയമ്മയെയും ഒക്കെ നന്നായൊന്ന് പുകഴ്ത്തി…..

അവസാനം ഭക്ഷണം കഴിക്കലെല്ലാം തീർന്ന് ഹാളിലെ സോഫയിൽ വന്നിരുന്ന് എല്ലാവരും സന്തോഷത്തോടെ വിശേഷങ്ങൾ എല്ലാം പറഞ്ഞു തുടങ്ങി….

ഒത്തിരി സന്തോഷകരമാണ് ആ നിമിഷങ്ങൾ….

അപ്പോഴാണ് പുറത്ത് ഒരു ബൈക്ക് വന്ന് നിൽക്കുന്ന ഒരു ശബ്ദം അവർ കേട്ടത്…..

എല്ലാവരും അത് ആരെന്ന് അറിയാൻ അവിടേക്ക് നോക്കി….. അപ്പോൾ വന്ന ആളെ കണ്ടതും ചന്ദ്ര ശേഖരന്റെ കണ്ണ് വിടർന്നു….
അയാളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു…..

‘”” രുദ്രൻ……”’

അതെ….അവിടെ ആ സമയം കേറിവന്നത് രുദ്രനായിരുന്നു…..

ഏറെ നാളുകൾക്ക് ശേഷം വീട്ടിലേക്ക് കേറി വന്ന ചന്ദ്രശേഖരനെ കണ്ടതും അവനൊരു നിമിഷം അയാളെ നോക്കി അവിടെ നിന്നുപോയി…. ആ കണ്ണുകളിൽ അവിടെ ഉള്ളവർ കണ്ടത് അടങ്ങാത്ത കോപമാണ്…..

അവനിലെ ആ സംഹാരരുദ്രന്റെ ഭാവം എല്ലാവരെയുമൊന്ന് ഭയപ്പെടുത്തിയിരുന്നു…..

ചന്ദ്രശേഖരൻ അവനെ കണ്ടതും വേഗം ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് നിന്നു……
ഏറെ സ്നേഹത്തോടെയും വാത്സല്യത്തോടെയും അവനരികിലേക്ക് പോകുവാൻ തുനിഞ്ഞതും രുദ്രൻ വേഗം കോപത്തോടെ അവിടെ നിന്നും നടന്നകന്നു….

അവന്റെ മുറിയിലേക്ക്…..

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.