⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3012

☠️47☠️

‘”ആരാടാ രുദ്രാ…….??'”

റെയ് ചോദിച്ചു……

‘” അയാൾ തന്നെ…..
എന്റെ ചെറിയച്ഛൻ…..
ശ്രീകുലത്ത് ചന്ദ്രശേഖരൻ മേനോൻ….””

രുദ്രൻ അനിഷ്ടത്തോടെ അരുളി…..

‘”” ആഹാ…..
ഈ ചന്ദ്രശേഖരൻ മേനോൻ എന്നാൽ ദേവുവിന്റെ അച്ചനല്ലേ…..നിനക്കൊരുപാട് ഇഷ്ടമല്ലേ അദ്ദേഹത്തെ…..'””

റെയ് ചോദിച്ചു…..

‘”” അതെ…… ഇഷ്ട്ടമാണ്……
എനിക്കല്ല…. മരിച്ചുപോയ രുദ്രന്….
എന്നെ ദേവൂവിൽ നിന്നും അകറ്റിയതിലും ഈ ജീവൻ ഇങ്ങനെ നിലനിർത്തിയതിലും അയാൾക്കും ഒരു പങ്കില്ലേ…..'””

രുദ്രൻ കോപത്തോടെ ചോദിച്ചു……

‘”” ഹ്ഹ ഹ ഹ ഹ……. ഒരാളെ വെറുക്കാൻ നിനക്കെന്തൊക്കെ കാരണങ്ങളാ എന്റെ രുദ്രാ……..'””

‘”” നീ ഒരുപാട് ചിരിക്കണ്ടാ…… വെട്ടിയരിഞ്ഞു കറിവക്കും ഞാൻ……'””

‘”” നീ തമാശ പറയാൻ തുടങ്ങിയോ……'”

‘”” തമാശയോ….. ഹ ഹ ഹ ഹ……
നിനക്ക് തോന്നുന്നുണ്ടോ ഞാൻ പറയുന്നത് തമാശ ആണെന്ന്…… എനിക്ക് ഈ കടലിൽ ഉള്ളത് കഴിക്കാൻ ഒരുപാട് ഇഷ്ട്ടമാണ്…..'””

രുദ്രൻ അവനെ നോക്കി പറഞ്ഞു……

‘”” ഓഹോ…. അങ്ങനാണോ…..
എങ്കിൽ എന്റെ സുഹൃത്തിന്റെ കൈകൊണ്ട് മരിക്കാൻ എനിക്ക് സന്തോഷമാണ്……'””

റെയ് പറഞ്ഞത് കേട്ടപ്പോ രുദ്രനവനെ ഒന്ന് നോക്കി…..

‘”” എന്താ രുദ്രാ ഇങ്ങനെ നോക്കുന്നെ…..'”

‘”” പ്രത്യേകിച്ച് ഒന്നുമില്ല…… ശരിക്കും നീ ആരാ…. നമ്മൾ തമ്മിൽ കാലങ്ങളുടെ പരിചയമില്ല…. എന്നിട്ടും നീ പറയുന്നു എന്റെ സുഹൃർത്ത് ആണെന്ന്….. കണ്ടിട്ട് ഒരു ചതിയനായും തോന്നുന്നില്ല…….'””

‘”” ഹ ഹ ഹ ഹ……
സൗഹൃദത്തിനു കാലപരിചയം വേണോ മിത്രമേ….. ചരിത്ര താളുകളിൽ ദേവാസുരന്റെ ഉറ്റ മിത്രം….. ഈ റെയ് ഹാൻ മാത്രമാണ്……'””

‘”” നീ പറയുന്ന ഒരു തേങ്ങയും എനിക്ക് മനസ്സിലാവുന്നില്ലടാ……'””.
.

‘”” അത് മനസ്സിലാക്കാൻ സമയമായിട്ടില്ല എന്ന് കരുതിക്കോ…….'””

‘”” എന്തെങ്കിലും ആവട്ടെ……
നിന്നോട് സംസാരിക്കുമ്പോൾ ഒരു വല്ലാത്ത ഉണർവ്വാ……'””

രുദ്രൻ പറഞ്ഞു….. റെയ് അവനെ നോക്കിയൊന്ന് ചിരിച്ചു…..

“‘ ദേവാസുരാ…….
അതിന് പറയുന്ന പേരാടാ സൗഹൃദം…..
ലോകത്ത് ജന്മം നൽകിയ മാതാവിനോടും പിതാവിനോടും പറയാൻ പറ്റാത്ത പല കാര്യവും ഒരു സുഹൃത്തിനോട് പറയാം….. അതവന് എവിടെയും ലഭിക്കാത്ത ഒരുതരം ഉണർവ്വും ആശ്വാസവും നൽകും…..”””

‘” നീ ഒരുപാട് തത്വം പറയുന്നുണ്ടല്ലോ……'”

‘” തത്വമല്ല…….. സത്യം……..
ഈ കടൽ പോലെയുള്ള മഹാ സത്യം……'”

റെയ് പറഞ്ഞത് കേട്ടപ്പോ രുദ്രൻ തിരികെ ഒന്നും പറഞ്ഞില്ല…. അവനാ അലയടിക്കുന്ന കടലിനെ നോക്കി ഇരുന്നു…..

‘” ഇങ്ങനെ ഇരുന്നാ മതിയോ…..
നിന്റെ സഹോദരന്റെ വിവാഹത്തിന് ഇനി 2 ദിനമേ ബാക്കിയുള്ളു…… പോകുന്നില്ലേ……???'””‘

റെയ് ചോദിച്ചു……

‘” മ്മ്…… പോകണം…….
എനിക്കായ് ഒരു കടമ ബാക്കിയുണ്ട്…. അത് നിറവേറ്റണം……'””

‘”” അറിയാം…..
ഇന്ദു എന്ന സഹോദരിയോടുള്ള കടമ…. അല്ലെ……??'””

‘” നീ എല്ലാം അറിയുന്നുണ്ടല്ലോ…….'”

‘” എല്ലാമൊന്നും അറിയില്ല….. പക്ഷെ ചില കാര്യങ്ങൾ നീ അറിയും പോലെത്തന്നെ എനിക്ക് അറിയാം…..'”

‘” അതെങ്ങനെ ആണ്…….??'””

രുദ്രൻ ചോദിച്ചു…. റെയ് ഒന്ന് ചിരിച്ചു……

‘” എന്റേയീ സ്വർണ്ണ കണ്ണുകളാൽ…….'”

റെയ് പറഞ്ഞു……

“” ഈ കണ്ണുകൊണ്ടോ……. അതെങ്ങനെ…..'”

രുദ്രൻ ചോദിച്ചു…….

‘” അത് എന്നേക്കാൾ നന്നായി നിനക്കറിയാമല്ലോ……
ഈ കണ്ണുകൊണ്ട് എനിക്ക് മറ്റുള്ളവരുടെ ഉള്ളിലെ ഓർമ്മകൾ ഗ്രഹിക്കുവാൻ സാധിക്കും…. നീ ആ ചെറിയ പെൺകുട്ടിയുടെ ഓർമ്മകൾ കവർന്ന പോലെ……'”

റെയ് പറഞ്ഞു……

‘”” അതെങ്ങനെയാടാ…..
എനിക്ക് അങ്ങനൊരു ശക്തി ഉണ്ടെന്ന് അറിയാം…. അത് മൂലമാണ്  പലരുടെയും ഓർമ്മകൾ എനിക്കറിയുവാൻ സാധിച്ചത്…..
ചിലരെ എന്റെ വരുതിയിൽ കൊണ്ടുവരാൻ സാധിച്ചത്…… പക്ഷെ അതിനുള്ളിലെ രഹസ്യം എനിക്ക് മനസ്സിലായിട്ടില്ല……'””

രുദ്രൻ പറഞ്ഞു….

‘”” അത് വേണമെങ്കിൽ ഞാൻ പറയാം..
.പക്ഷെ ആരോടും പറയരുത്…….'””

‘”” ഞാൻ ആരോട് പറയാനാടാ…. നീ പറ……'””

‘”” ഈ സൃഷ്ട്ടിയെ നില നിർത്താൻ ഒത്തിരി വെല്ലുവിളികൾ നേരിടേണ്ടതുണ്ട്…. അത് നേരിടുവാനുള്ള ദൗത്യം  നിറവേറ്റാൻ ഉണ്ടായവരാണ് പലരും….. ഞാനും അതിലൊരുവനാണ്…..
ആ ദൗത്യത്തിൽ നിനക്കും പങ്കുണ്ട്…. പക്ഷെ നീ മരിച്ചതിനു ശേഷമാണ് അതിനുള്ള കഴിവുകൾ നിന്നെ തേടി വന്നത്….
നിന്നിൽ നിഗൂഢമായി അടങ്ങിയിരിക്കുന്നത് മൂന്ന് നേത്രങ്ങളാണ്……
ചുവപ്പ്, നീല, പിന്നെ സുവർണ്ണം……
സുവർണ്ണം ഇപ്പോൾ ഞാൻ പറഞ്ഞ പോലെ മറ്റുള്ളവരെ വരുതിയിൽ വരുത്തുവാനും അവരുടെ ഓർമ്മകൾ ചുരത്തുവാനും മറ്റ് മായാജാല പ്രവർത്തികൾ ചെയ്യുവാനും പ്രാപ്തമായ ഒന്നാണ്…. എന്നാൽ അത് എല്ലാവരിലും നിനക്ക് പ്രയോഗിക്കുവാനും സാധിക്കില്ല….. മനുഷ്യർ അത്ര ശക്തർ അല്ലാത്തതിനാൽ അവരെ മാത്രം ഇതിനായി പൂർണ്ണമായും നിനക്ക് ഉപയോഗിക്കാം…..

അത് പോലെ നീല നേത്രം…..
അത് നിന്നിലെ ദേവത്വം തന്നെയാണ്….
രുദ്രൻ എന്ന ആത്മാവ് മരിച്ചെങ്കിൽ കൂടി അവൻ ദേവത്വം നിറഞ്ഞ ഒരു മനുഷ്യ ജന്മമാണ്…. അതാണ് നിനക്കാ ശക്തി പ്രധാനം ചെയ്തത്…..
അത് നിന്നിലെ ശാന്തതയെയും കാരുണ്യത്തെയും സ്നേഹത്തെയും കാണിക്കുന്നു……

പിന്നെ ചുവപ്പ്…….'””

റെയ് ഒന്ന് പറഞ്ഞുനിർത്തിയ ശേഷം രുദ്രനെ നോക്കി…..

‘”” എന്താ നിർത്തിയത്…..
എന്റെ ചുവന്ന നേത്രം എന്തിനാണ്……??'””

രുദ്രൻ അറിയുവാനുള്ള ആകാംഷയിൽ ചോദിച്ചു…….

‘”” നാശം……
നാശത്തെയാണ് ആ നേത്രം കാണിക്കുന്നത്….
നിന്നലെ സംഹാര രുദ്രൻ പുറത്ത് വരുന്ന എല്ലാ സമയവും നിന്നിലെ ചുവന്ന നേത്രം തെളിഞ്ഞു വരും…. പരമശിവന്റെ മൂന്നാം കണ്ണ് പോലെ….
പക്ഷെ  അത് നീ കരുതും പോലെ അത്ര നല്ല ശക്തി അല്ല രുദ്രാ…..
ആ സംഹാരം ധർമ്മത്തിനും നന്മക്കും വേണ്ടി പ്രയോഗിക്കപ്പെടാം…. അത് പോലെ ആ സംഹാരം അനീതിയും പ്രവർത്തിക്കാം….
നിന്നിലെ അസുര സാനിദ്ധ്യത്തിന്റെ രൂപമാണ് അത്…… ഈ രണ്ട് നേത്രങ്ങളെക്കാൾ പല മടങ് ശക്തമായത്….. ഈ ഭൂമിയെ തന്നെ ചുട്ട് ചാമ്പലാക്കാൻ അതിന് കഴിവുണ്ട്….
അത് പോലെ ഈ ഭൂമിയെ രക്ഷിക്കുവാനും അതിന് കഴിവുണ്ട്…..
നീലയും സുവർണ്ണവും നിറങ്ങളുള്ള നേത്രങ്ങളെ നിയന്ത്രിക്കാൻ നിനക്ക് കഴിയുമായിരിക്കാം….
എന്നാൽ രക്തവർണ്ണമായ ആ നേത്രത്തെ നിനക്ക് നിയന്ത്രിക്കാൻ സാധിക്കണമെന്നില്ല….
അത് നിന്റെ സമനിലയെ തെറ്റിക്കും…. നീ നീയല്ലാതെ മാറും…… ഒരുപക്ഷെ നിനക്കേറെ പ്രീയമായവരെ വരെ നിന്റെ കൈകളാൽ നീ ഇല്ലാതെ ആക്കും…..'””

റെയ് പറഞ്ഞത് കേട്ട് രുദ്രൻ അവനെ ഭീതിയോടെ നോക്കി…..

‘”” ആ നേത്രത്തെ നിയന്ത്രിക്കാൻ കഴിയുന്ന കാലം നീ പൂർണ്ണമായും ഒരു ദേവനാകും….. മറ്റുള്ളവരുടെ നന്മക്കായി മാത്രം പ്രവർത്തിക്കുന്ന ഒരു ദേവാസുരനായി മാറും….”””

റെയ് ഹാൻ പറഞ്ഞു…..

‘”” അതിനെ വരുതിയിൽ ആക്കാൻ എന്താടാ ഒരു മാർഗ്ഗം……???'””

രുദ്രൻ ചോദിച്ചു……

‘”” അത് നീ സ്വയം കണ്ടെത്തേണ്ട ഒന്നാണ്….. എനിക്ക് അതിനായി നിന്നെ സഹായിക്കാൻ മാത്രമേ സാധിക്കു……
എപ്പോഴും ആരുടേയും നാശത്തെ ആഗ്രഹിക്കാതെ ഇരിക്കണം….. നിന്നിലെ സംഹാരം ദുഷ്ട ഗണങ്ങളെ മാത്രമേ ബാധിക്കാൻ പാടു…… നിന്നിലെ നല്ല ഗുണങ്ങൾ മാത്രമാണ് ഇനി നിനക്ക് തുണയായി മാറുകയുള്ളു….. അത് ഓർമയിൽ വക്കണം…….'””

റെയ് പറഞ്ഞതെല്ലാം പൂർണ്ണ ശ്രദ്ധയോടെ അവൻ കേട്ടുകൊണ്ടിരുന്നു…… അൽപ സമയം അവർക്കിടയിൽ മൗനം നിറഞ്ഞു നിന്നു…..
നേത്ര ശക്തികളെ കുറിച്ച് രുദ്രന് പൂർണ്ണമായും മനസ്സിലായി….. തന്നിലെ ചുവന്ന നേത്ര ശക്തിയെ കുറിച്ച് ആലോചിക്കുമ്പോൾ അവന് തന്നെ ഭയം വരുവാൻ തുടങ്ങി…..
പിന്നെ എന്തും നേരിടാം എന്ന ഉറപ്പിൽ അവൻ മിണ്ടാതിരുന്നു……

‘”” രുദ്രാ……..,, ‘”

‘” എന്താടാ…….??'””

‘”” നീ പാർവതിയെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ…..'””

പാർവതി എന്ന പേര് കേട്ടപ്പോൾ തന്നെ രുദ്രന് കോപം വരുവാൻ തുടങ്ങി……

‘” ആ നാശൂലത്തിന്റെ കാര്യം മിണ്ടാതിരിക്കാൻ പറ്റുമോ നിനക്ക്…….'””

, ‘”” എന്താടാ…….അവളോടുള്ള ദേഷ്യം തീർന്നില്ലേ നിനക്ക്……'””

,,'”” ദേഷ്യമോ…… അവളോടൊ……
ഞാനെന്ന് അവളെ കണ്ടോ…. അന്ന് തൊട്ട് വെറുപ്പ് മാത്രമാണ്…… ‘””

രുദ്രൻ പറഞ്ഞു…..

‘”” ആഹാ…… അപ്പൊ കലിപ്പിൽ തന്നെ…..
അവൾ ഇന്നലെ നിന്നോട് പെരുമാറിയ കാര്യങ്ങൾ എനിക്കറിയാം മോനെ…..
എന്നാലും ആളൊരു സംഭവമാ….. ഈ അസുരന്റെ മുഖത്ത് നോക്കി ഇങ്ങനൊക്കെ പറയാനുള്ള ധൈര്യം അവൾക്കേ കാണു…..'””

‘”” സംഭവം…….
കോപ്പാണ്…….
ഇവരെ കൊറേ ആയി ശല്യം ചെയുന്ന ആ പുന്നാര മോനെ തീർത്ത് കൊടുക്കട്ടെ എന്ന് ചോദിച്ചതിനാ അവളുടെ ഈ ഷോ…..'””

രുദ്രൻ ദേഷ്യത്തോടെ പറഞ്ഞു…..

“” അതിപ്പോ ഒന്നാമത് ആ കുട്ടി വിഷമത്തിൽ ഇരിക്കുകയായിരുന്നില്ലേ…. ആ നേരം ചെന്ന് ഈ കൊല കേസ് പറയേണ്ട കാര്യമുണ്ടോ നിനക്ക്…..'””

റെയ് ഹാൻ ചോദിച്ചു….

‘”” ഹും…… നീ പറഞ്ഞത് കേട്ട തോന്നും അവൻ വലിയ പുണ്യാളൻ ആണെന്ന്……'””

രുദ്രൻ അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു…..

“”” അല്ലെന്ന് എനിക്ക് നന്നായി അറിയാടാ രുദ്രാ…. പക്ഷെ ഒരാളെ കൊല്ലാനുള്ള മനക്കരുത്തും മനസ്സുമൊന്നും അവൾക്കുണ്ടാവില്ല…. അതാ അങ്ങനെ പറഞ്ഞത്…. നീയത് വിട്ട് കള…. “”

“” ഓഹോ……
അങ്ങനാണോ….. എന്നാ പിന്നെ അവരുടെ ഒക്കെ അന്ത്യം ആ പെണ്ണിന്റെ കൈകൊണ്ട് ആയാലോ……””

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.