⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3012

☠️45☠️

പാർവതി പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു……

കണ്ട കാഴ്ചകൾ സത്യമോ മിഥ്യയോ എന്ന് മനസ്സിലാക്കാൻ പറ്റാത്ര അത്ര തീവ്രമായിരുന്നു…..

ഭയത്താൽ അവളുടെ ദേഹമെല്ലാം വിയർത്തൊലിക്കുകയാണ്….

തൊണ്ട വറ്റി വരണ്ടുപോയിരുന്നു…..

അവൾ പതിയെ കിടക്കയിൽ നിന്നും എഴുന്നേറ്റ് ടേബിളിന് മുകളിലിൽ വച്ച വെള്ളം എടുത്ത് കുടിച്ചു….. നല്ല രീതിയിൽ കിതക്കുന്നുമുണ്ടവൾ…..

അൽപ സമയം അവളെങ്ങനെ ഇരുന്നു…

ചോരയിൽ കുളിച്ച തന്റെ ശരീരത്തെയും രുദ്രന്റെ ചിരിയെയും എത്ര മറക്കാൻ ശ്രമിച്ചിട്ടും അവളിൽ നിന്നും പോകുന്നില്ല….

നേരത്തിന്റെ പോക്ക് അനുസരിച്ച് താൻ കണ്ടതെല്ലാം വെറും സ്വപ്‌നങ്ങൾ മാത്രമാണെന്ന് അവളിൽ ബോധ്യമുണ്ടാക്കി….

പാർവതി ആ മായികാവലയത്തിൽ നിന്നും പൂർണ്ണമായും വെളിയിലേക്ക് വന്നു…….

ഈ സമയമാണ് തങ്ങളുടെ മുറിയുടെ കതക് തുറന്ന് ഇന്ദു അകത്തേക്ക് കേറി വന്നത്…..

ഈ നേരത്ത് ഇവളിത് എവിടെ പോയതാണെന്ന് പാർവതിക്ക് മനസ്സിലായില്ല….

മുറിയിലേക് കേറി വന്നപ്പോൾ പാറു ഉറക്കമുണർന്നിരിക്കുന്നത് കണ്ട ഇന്ദുവുമൊന്ന് പരുങ്ങി…..

‘”” നീയീ പാതിരാത്രി എങ്ങോട്ട് പോയതാടി….'””

പാറു ചോദിച്ചു….

‘”” ഹത് ചേച്ചി…..
ഉറക്കം വരാത്തോണ്ട് പുറത്ത് ബാൽക്കണി വരെ പോയതാ……'”””

ഇന്ദു പറഞ്ഞു…. പാറു അവളെയൊന്ന് സൂക്ഷിച്ചു നോക്കി……

“‘ ചേച്ചിയെന്താ ഇങ്ങനെ നോക്കുന്നെ……??'””

ഇന്ദു ചോദിച്ചു…..

‘”” ഒന്നുല്ല……. അത്ര വിശ്വാസം പോരാഞ്ഞിട്ടാ…. കല്യാണത്തിന് മുമ്പ് കുരുത്തക്കേടൊന്നും ഒപ്പിക്കല്ലേ നീ…..'”

പാറു പറഞ്ഞത് കേട്ടപ്പോ ഇന്ദുവിനാകെ ലജ്ജ തോന്നി….

‘”” ശ്ശേ…… ഈ ചേച്ചി എന്തൊക്കെയാ പറയുന്നേ….. എന്റെ മനസ്സത്ര ശരിയല്ലാത്തോണ്ട് അവിടെ പോയി നിന്നതാ…. അല്ലാതെ ഒന്നുല്ല……'””

ഇന്ദു പറഞ്ഞു……

‘”” മനസ്സ് ശരിയല്ലേ…… എന്താ അങ്ങനെ……???

പാറു ചോദിച്ചു……

‘” അത് ചേച്ചിക്ക് അറിയില്ലേ…..
രുദ്രേട്ടൻ തന്നെ കാരണം …… ഇന്ന് എന്തൊക്കെയാ ആ പാവത്തോട് പറഞ്ഞെന്ന് വല്ല ഓർമയുമുണ്ടോ……????'””

ഇന്ദു ചോദിച്ചു…..

‘”” ഓഹ്…. അതാണോ നിന്റെ ഉറക്കം കെടുത്തിയെ…….'””

പാറു ചോദിച്ചു…..

‘””” അതെ…
അത് തന്നാ കാരണം…… ചേച്ചിക്ക് അങ്ങനെ പറഞ്ഞതിൽ ഒരു കുറ്റബോധവുമില്ലേ…….???'””

ഇന്ദു ചോദിച്ചു…..

‘”” എനിക്ക് പ്രത്യേകിച്ച് അങ്ങനൊന്നുമില്ല…..
അല്ലേലും ഞാൻ പറഞ്ഞതിലെന്താ ഇത്ര തെറ്റ്…. അയാളൊരു കൊലയാളി അല്ലെ……??'””

പാറു അവളോട് ചോദിച്ചു……

‘”” ആണെങ്കിലിപ്പോ എന്താ……
നമ്മുടെ അപ്പയും കുറേപേരെ കൊന്നിട്ടുണ്ടല്ലോ….. എന്നിട്ട് നമ്മൾ അപ്പയെ സ്നേഹിച്ചില്ലേ…….'””.
.

ഇന്ദു അതെ സ്വരത്തിൽ തിരികെ ചോദിച്ചു…..

‘”” ടീ…… നീ അപ്പയെ അയാളുമായി കംപൈർ ചെയ്യണ്ടാ….. അപ്പ കൊന്നവരൊന്നും അത്ര നല്ലവരല്ല…… അതെനിക്ക് നന്നായി അറിയാം….'””

പാറു പറഞ്ഞു…..

‘”” അപ്പൊ രുദ്രേട്ടൻ കൊന്നവർ നല്ലവരാണെന്നാണോ ചേച്ചി പറഞ്ഞു വരുന്നത്……'”

.. ഇന്ദു ചോദിച്ചു……

‘”” ആണെന്ന് നിനക്കും ഉറപ്പില്ലല്ലോ…..
സംഭവം അച്ചു പറഞ്ഞ പോലെ അയാള് ദേവുവിനെ ജീവന് തുല്യം സ്നേഹിച്ചിട്ടൊക്കെ ഉണ്ട്….. പക്ഷെ പ്രവർത്തി അങ്ങനല്ല…..
ആ കുട്ടി ഏതോ ആക്‌സിഡന്റിൽ മരിച്ചതിൽ എന്തിനാ ഈ വീട്ടിലെ എല്ലാവരോടും ദേഷ്യം കാണിക്കുന്നേ…..
ലക്ഷ്മിയമ്മ എത്ര കണ്ണീർ കുടിക്കുന്നുണ്ട് അയാളെ ഓർത്ത്…. അതൊക്കെ കാണാനുള്ള മനസ്സുണ്ടോ അയാൾക്ക്…..””

പാറു ചോദിച്ചു…..

‘”” ഞാനില്ല ചേച്ചിയോട് തർക്കിക്കാൻ…..
എന്തായാലും ചേച്ചി കാണിച്ചതൊന്നും അത്ര നല്ല കാര്യങ്ങളല്ല…… ഏട്ടനെ ഉൾക്കൊള്ളാൻ പറ്റില്ല എങ്കിൽ മിണ്ടാതിരുന്നോടായിരുന്നോ….'””

‘”” എനിക്കപ്പൊ അങ്ങനെ തോന്നി….. പറഞ്ഞു…… അതിലൊരു തെറ്റുമില്ല…..
വാ തുറന്ന ആരെയെങ്കിലും കൊല്ലുന്ന കാര്യമേ പറയു….. ഒരു ജീവന്റെ വില അയാൾക്ക് അറിയോ….???'””

പാറു ചോദിച്ചു……

‘”” ഈ ചേച്ചിയോട് പറഞ്ഞിട്ടൊരു കാര്യവുമില്ല….. ‘””…

ഇന്ദു ഈർഷ്യയോടെ പറഞ്ഞുകൊണ്ട് അവിടെ കേറി കിടന്നു……
പാറുവും പിന്നീടൊന്നും  പറയാൻ നിന്നില്ല…..

?????????

~പിറ്റേന്ന് രാവിലെ ശ്രീകുലത്ത്~

ഇന്നാണ് ശ്രീകുലം തറവാട്ടിലെ ഇളയ കാർന്നവരും…..
നന്ദുവിന്റെയും മരിച്ചുപോയ ദേവൂവിന്റെയും അച്ഛനായ ചന്ദ്രശേഖരൻ മേനോൻ വരുന്ന ദിവസം……

എല്ലാവരും പതിവിലും ഉൽസാഹത്തിലാണ്…..

ദേവുവിന്റെ മരണ ശേഷം ഒരു മാസം കഴിഞ്ഞ് മലേഷ്യയിലേക്ക് പോയതാണ് അദ്ദേഹം….
പിന്നീട് ഇന്നാണ് ആ കുടുംബത്തിലേക്ക് തിരികെ വരാൻ പോകുന്നത്….

ലോകത്തെ പ്രഗൽഭരായ സൈന്റിസ്റ്റുകളിൽ ഒരാളാണ് ചന്ദ്രശേഖരൻ മേനോൻ….. അതിനാൽ തന്നെ ഒട്ടുമിക്ക സമയവും അദ്ദേഹം നാട്ടിൽ ഉണ്ടാവുകയില്ല…..

അദ്ദേഹത്തെ എയർപോർട്ടിൽ ചെന്ന് കൂട്ടാൻ പോകുന്നത് നന്ദുവും ഇന്ദ്രനും ശങ്കര മേനോനുമാണ്…..
മറ്റുള്ളവരെല്ലാം അദ്ദേഹത്തെ വരവേൽക്കാനുള്ള തിരക്കിലുമാണ്…..

ഇതിനെല്ലാം പുറമെ കല്യാണം വിളിക്കുന്ന കാര്യങ്ങൾ നോക്കുന്നത് മുത്തശ്ശനാണ്…..

രുദ്രൻ രാവിലെ തൊട്ട് മിസ്സിംഗ്‌ ആയിരുന്നു……

അവനെ അങ്ങനെ മിക്കപ്പോഴും കാണാത്തതിനാൽ കൂടുതലായൊന്നും ആരും തിരക്കിയില്ല…..

കൂടാതെ ഇന്ദു തന്റെ അമ്മായിയച്ഛനെ ആദ്യമായി കാണാനുള്ള ഉത്സാഹത്തിലുമാണ്…

ഇന്ദ്രനും നന്ദുവും ശങ്കര മേനോനും കൂടി കാർ എടുത്ത് എയർപോർട്ടിലേക്ക് പുറപ്പെട്ടു…..
അവിടുന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്രയുണ്ട്……

ഇന്ദ്രനാണ് വണ്ടിയൊടിച്ചത്…

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.