⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3012

☠️43☠️

അവൾ പിടച്ചിൽ നിന്നതും വാ പൊത്തിയ അവന്റെ കൈകൾ പതിയെ അതിൽ നിന്നും അകന്നു…..

അവൾ സ്വതന്ത്രയായി…..

ഇന്ദു പതിയെ തല തിരിച്ചു നോക്കിയപ്പോൾ കണ്ടത് അവളെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന ഇന്ദ്രനെയാണ്…..

പെട്ടെന്നു വന്ന പേടിയെ ഓർത്തപ്പോ ഇന്ദുവിന് ദേഷ്യം തോന്നി… അവൾ വേഗം തിരിഞ്ഞു നിന്ന് അവനെ ഒറ്റ തള്ളിനു ബെഡിലേക്ക് മറിച്ചിട്ടു…..

ഇന്ദ്രൻ അവന്റെ ബെഡിലേക്ക് മറിഞ്ഞു വീണു…..

‘”” ഹാ…….
എന്താടി ഇത്……'””

ഇന്ദ്രൻ ചോദിച്ചു…..

‘” അത് ഞാനല്ലേ ചോദിക്കേണ്ടേ……
എന്താ ഈ കാണിച്ചേ…. ഞാനിപ്പോ പേടിച്ചു ചത്തേനെ…..'””

ഇന്ദു കോപത്തോടെ പറഞ്ഞു…..

”’ ഓ പിന്നെ….. അപ്പോളേക്കും ചാവല്ലേ…..ഇതൊക്കെ എന്റെ ഓരോ രസങ്ങൾ അല്ലെ…….'”

“”” രസങ്ങൾ….. എന്നെക്കൊണ്ടൊന്നും പറയിക്കണ്ടാ……'””

‘”” ചൂടാവല്ലേ പെണ്ണെ……
ദേഷ്യം വരുമ്പോ നിനക്ക് ചന്തം വല്ലാണ്ട് കൂടാ….
എന്റെ കണ്ട്രോൾ കളയല്ലേ…. ഇനി 3 ദിവസം പിടിച്ചു നിൽക്കണ്ടേ…..'””

ഇന്ദ്രൻ നെഞ്ചത്ത് കൈവച്ചത് പറഞ്ഞപ്പോ അവൾക്കല്പം നാണവും ചിരിയുമെല്ലാം വന്നു…..

‘”” ഹേയ്…… നാൺ വന്നു….. ഇന്ദു പെണ്ണിന് നാൺവന്നു……'””

‘”” ദേ ഏട്ടാ……
വേണ്ടാ ട്ടോ……'”

‘”” ഞാൻ ചുമ്മാ തമാശക്ക് ചെയ്തതല്ലെടി….
അല്ല…. നീയെന്താ ഈ നേരത്ത് ഉറങ്ങാണ്ട് അവടെ വന്ന് നിന്നെ……'””….

ഇന്ദ്രൻ ചോദിച്ചു….

‘”” ഹേയ്…. ഒന്നുല്ല……..
ഉറക്കം വന്നില്ല….. അതാ…….'””

ഇന്ദു പറഞ്ഞു…..

‘”” അല്ലേലും ഉറക്കം വരുന്ന ആളിങ്ങനെ ഇവിടെ വന്ന് നിൽക്കില്ലെന്ന് എനിക്കുമറിയാം…. പക്ഷെ ഈ ഉറക്കം പോയതിനു എന്തോ കാരണം ഉണ്ടല്ലോ…..
എന്തേലും വിഷമം ഉണ്ടോടി പെണ്ണെ നിനക്ക്….'”

ഇന്ദ്രൻ അവളോട് സ്നേഹത്തോടെ ചോദിച്ചു….

‘”” ഏയ്….. ഒന്നുല്ല……'””

ഇന്ദു പറഞ്ഞു….

‘”” ആ ഒന്നൂല്ലായ്കയിൽ തന്നെ എന്തോ ഉണ്ടല്ലോ മോളെ ഇന്ദു…..
വല്ലോം ഉണ്ടേൽ പറ പെണ്ണെ…..'””

‘” അത് പിന്നേട്ടാ….. പറഞ്ഞാ വിഷമാവോ…..??'”

‘”” അത് നീ പറഞ്ഞാലല്ലേ അറിയൂ……'”

ഇന്ദ്രൻ പറഞ്ഞു…..

‘”” ഇന്ന് രുദ്രേട്ടൻ ഞങ്ങളെ കാണാൻ വന്നിരുന്നു……'”

ഇന്ദു പറഞ്ഞു….

‘”” മ്…… ഹും……
വന്നിട്ട്………??'””

‘” ഏട്ടൻ ആ സഞ്ജയ്‌നെ കൊന്ന് ഞങ്ങളെ ഇതിന്ന് രക്ഷിച്ചു തരട്ടെ എന്ന് ചോദിച്ചു…..'””

ഇന്ദു പറഞ്ഞത് കേട്ട് ഒരു ഞെട്ടലോടെ അവനവളെ നോക്കി….

‘” എന്നിട്ട്……??'””

അവൻ ആകാംഷയോടെ ചോദിച്ചു……

‘” അപ്പൊ…..
അപ്പൊ പാറുവേച്ചി രുദ്രേട്ടനോട് ചൂടായി….
ഈ കാര്യത്തിൽ ഇടപെടേണ്ടാന്നും ഏട്ടനും അവരും തമ്മിൽ വലിയ അന്തരമൊന്നും ഇല്ലെന്നും പറഞ്ഞു……'””

ഇന്ദു പറഞ്ഞു നിർത്തി……

‘”” പാറു അങ്ങനെ പറഞ്ഞോ…….??'””

ഇന്ദ്രൻ ചോദിച്ചു…..

‘”” ഹ്മ്മ്….. പറഞ്ഞു……
രുദ്രേട്ടൻ വന്നത് എനിക്ക് വേണ്ടിയാ….
എന്നെ ഒരു അനിയത്തിയി കണ്ടതുകൊണ്ടാത്രേ വന്നേ…..
പക്ഷെ ഏട്ടനാകെ അപമാനിതനായി ഇറങ്ങിപ്പോയ പോലെ തോന്നി….. അതിപ്പോഴും മനസ്സിന്നു പോവുന്നില്ല ഏട്ടാ……'”

ഇന്ദു വിഷമത്തോടെ പറഞ്ഞു……

‘”” ആഹാ……
അപ്പൊ ഇതൊക്കെ നടന്നല്ലേ…. ഹ്മ്മ്….
അല്ല ഇന്ദു….. ഈ പാറുവിനു അവനോട് ഇത്ര ദേഷ്യം തോന്നേണ്ട കാര്യമെന്താ……
രുദ്രനെന്താ  കൊലയാളിയോ ജയിൽ പുള്ളിയോ വല്ലതുമാണോ…..'”

ഇന്ദ്രന്റെ ആ ചോദ്യം കേട്ട ഇന്ദുവൊന്ന് പതറി…..

:””” ആഹ്…..
എന്തേലുമാവട്ടെ…. പാറു അങ്ങനെ പറഞ്ഞോണ്ട് അവൻ അടങ്ങിയിരുന്നോളും….
സഞ്ജയ്‌ക്ക് കാലൻ ഈ ഇന്ദ്രനാ……
എന്റെ പെണ്ണിനെ തൊടാൻ നോക്കിയില്ലേ…. അവനെ കൊല്ലേണ്ടത് ഞാനല്ലേ……'””

ഇന്ദ്രൻ ഒരു പ്രത്യേക ചിരിയോടെ അവളെ നോക്കി പറഞ്ഞു….. അവന്റെ മട്ടും ഭാവവുമെല്ലാം കണ്ട ഇന്ദുവിനു ആകെ ഭയമായി……..

‘”” കൊല്ലാനോ….. ഏട്ടൻ എന്തൊക്കെയാ ഈ പറയണേ……'””

ഇന്ദു ചോദിച്ചു…..

‘”” ഉള്ളതാ പറയുന്നേ മോളെ ഇന്ദു……
ഈ രണ്ട് കല്യാണങ്ങളുമോന്ന് തീർന്നോട്ടെ….
കുടുംബത്തിൽ നല്ലൊരു കാര്യം നടക്കാൻ പോകുമ്പോൾ രക്തം ഒഴുക്കണ്ടല്ലോ എന്നോർത്തിട്ടാ…..'””

ഇന്ദ്രൻ പറഞ്ഞു……

‘”” ദേ ഏട്ടാ……
വേണ്ടാത്തതൊന്നും ചെയ്യണ്ടാ ട്ടോ….
ഏട്ടനയാളെ കൊന്ന് ജയിലിൽ പോയാ എനിക്കാരാ ഉള്ളെ…..??'””

ഇന്ദു വിഷമത്തോടെ ചോദിച്ചു…. അവളുടെ കണ്ണും അല്പം നിറഞ്ഞിരുന്നു….. ഇന്ദ്രനത് പതിയെ തുടച്ചു കളഞ്ഞ ശേഷം അവളുടെ ഇരു കവിളും കൈകൊണ്ട് ചേർത്ത് പിടിച്ചു…..

‘”” അതൊന്നും പോവില്ല……
അവന്റെ ശവം പോലും ആർക്കും കിട്ടില്ല…..
എന്റെ പെണ്ണിനെ തൊടാൻ നോക്കിയവനാ….
അവനെ ഞാൻ വാഴിക്കില്ല…..
എനിക്ക് നിന്റെ കൂടെ ഇങ്ങനെ ഒരുപാട് കാലം ജീവിക്കണം…. അതിനിടയിൽ ആരാലും നിനക്കൊരു ആപത്തും വരരുത്….. നീയില്ലാത്ത ജീവിതം എനിക്ക് നരകമാടി പെണ്ണെ…..'””

ഇന്ദ്രൻ പറഞ്ഞത് കേട്ടതും അവളവന്റെ നെഞ്ചിലേക്ക് വീണ് കെട്ടിപിടിച്ചു….. അവനും അവളെ ചേർത്ത് പിടിച്ചു…..

‘”” നിനക്ക് ആഗ്രഹമില്ലേ ഇന്ദു…..
നിന്റെ കുടുംബത്തെ ഇല്ലാതാക്കിയ….. നിന്റെ അപ്പയെ ഇല്ലാതാക്കിയ…. പാറുവിന്റെ സന്തോഷം തല്ലി കെടുത്തുന്ന ആ ചെകുത്താനെ കൊല്ലാൻ……'””

ഇന്ദ്രൻ ചോദിച്ചു……

‘”” ഹ്മ്മ്…… ഉണ്ട്……
അയാൾ മരിച്ചാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനാവും…. അത്രക്ക് ദ്രോഹിച്ചിട്ടുണ്ട്……'”

ഇന്ദു സങ്കടത്തോടെ പറഞ്ഞു….. ഇന്ദ്രനവളുടെ തല മുടിയിൽ പതിയെ തലോടി…..

‘”” ഈ കാര്യം പാറുനോട് പറയണ്ടാ ട്ടോ…..
അവൾ എന്തായാലും എതിർക്കും….
എത്രക്കൊക്കെ ദ്രോഹിച്ചാലും ഒരാളെ കൊല്ലാനൊന്നും അവൾ കൂട്ടുനിൽക്കില്ല….. അതാ രുദ്രനങ്ങനെ പറഞ്ഞപ്പോ അവളെതിർത്തത്………'”””

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.